പ്രേ​മാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ര്‍​ഥിനി​യെ ആക്ര​മി​ച്ച സം​ഭ​വത്തിൽ പ്ര​തി പി​ടി​യി​ല്‍ വി​ഷം നി​റ​ച്ച സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം


മാ​ന്നാ​ര്‍: പ്രേ​മാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​യെ അ​പാ​യ​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​കോ​യി​പ്രം ത​ട്ടേ​ക്കാ​ട് കു​ഴി​യു​ഴ​ത്തി​ല്‍ ശ​ശി​ധ​ര​ന്‍റെ മ​ക​ന്‍ അ​ശ്വി​നാ(18)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടു​കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ പ​രു​മ​ല പാ​ല​ത്തി​ല്‍ വ​ച്ച് ക​ട​ന്ന് പി​ടി​ക്കു​ക​യും സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കൈ​യില്‍ കു​ത്തു​ക​യു​മാ​യി​രു​ന്നു. സി​റി​ഞ്ചി​ല്‍ ഏ​തോ ദ്രാ​വ​കം ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​ദ്യാ​ര്‍​ഥി​നി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​കൂ​ടി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്ന് ക​ള​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി സു​ഖം പ്രാ​പി​ച്ച് വ​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ പ്രേ​മാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​പാ​യ​പ്പെ​ടു​ത്തു​വാ​ന്‍ വേ​ണ്ടി​യാ​ണ് സി​റി​ഞ്ചി​ല്‍ വി​ഷം നി​റ​ച്ച് എ​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പു​ളി​ക്കീ​ഴ് സി​ഐ രാ​ജ​പ്പ​ന്‍ റാ​വു​ത്ത​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts