എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന മുല്ലപ്പള്ളി ചാടിക്കളിക്കുന്ന കുഞ്ഞിരാമനെന്ന് വെള്ളാപ്പള്ളി നടേശൻ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ മ​തേ​ത​ര​ത്വ​ത്തി​ന് എ​ൻ​എ​സ്എ​സ് ഭീ​ഷ​ണി​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കോ​ണ്‍​ഗ്ര​സ് എ​ൻ​എ​സ്എ​സി​ന്‍റെ കു​ഴി​യി​ൽ വീ​ണു കി​ട​ക്കു​ക​യാ​ണ്. എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ചാ​ടി​ക്ക​ളി​ക്കു​ന്ന കു​ഞ്ഞി​രാ​മ​നാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ഉ​ടു​മു​ണ്ട് അ​ല​ക്കാ​നു​ള്ള യോ​ഗ്യ​ത പോ​ലും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Related posts