മങ്കൊന്പ്: വെളിയനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ യുഡിഎഫിനു ഭരണം നഷ്ടമായി. യുഡിഎഫിലെ രണ്ടംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചു വോട്ടുചെയ്തതോടെ കേരളാ കോണ്‍ഗ്രസ് -എമ്മിലെ സാബു തോട്ടുങ്കനാണ് സ്ഥാനം നഷ്ടമായത്. വിപ്പു ലംഘിച്ച് അവിശ്വാസത്തെ അനുകൂലിച്ച കോണ്‍ഗ്രസിലെയും, കോരളാ കോണ്ഗ്രസ്എമ്മിലെയും അംഗങ്ങളെ പാർട്ടികളിൽ നിന്നും പുറത്താക്കി. ഇന്നലെ രാവിലെ പത്തിനു ബിഡിഒ പി. രാധാകൃഷ്ണപിള്ള വരണാധികാരിയായാണ് വോട്ടെടുപ്പ് നടന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ സിപിഎം അഞ്ച്, കേരള കോണ്‍ഗ്രസ് മൂന്ന്, കോണ്‍ഗ്രസ ്മൂന്ന്, ബിജെപി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേരള കോണ്‍ഗ്രസിന്റെ ഒരംഗവും, കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും, ബി.ജെ.പി. അംഗവും, സ്വതന്ത്രനും അവിശ്വാസത്തിൽ നിന്നും വിട്ടു നിന്നു. ഭരണകക്ഷിയിൽപെട്ട കോണ്‍ഗ്രസിലെ മുൻ പ്രസിഡന്റു കൂടിയായ എം.പി. സജീവ്, കേരളാ കോണ്‍ഗ്രസിലെ ഔസേപ്പച്ചൻ ചെറുകാട് എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് യുഡിഎഫിനു ഭരണം നഷ്ടമായത്.…
Read MoreCategory: Alappuzha
എട്ട് പതിറ്റാണ്ടിന്റെ വാണിജ്യ പാരമ്പര്യമുള്ള കല്ലുമല ചന്ത വിസ്മൃതിയിലേക്ക്
മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കല്ലുമല ചന്ത ചരിത്രമാകുന്നു. ഈ മാസം 30 ന് നിലവിലെ ലൈസൻസ് കാലാവധി അവസാനിക്കും. ചന്ത ഏറ്റെടുക്കാനായി ആരും ഇതുവരെ എത്തത്തതാണ് ചന്തയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായിരിക്കുന്നത്. ഏകദേശം എട്ട് പതിറ്റാണ്ടിന്റെ വാണിജ്യ പാരന്പര്യമാണ് ചന്തയ്ക്കുള്ളത്. എല്ലാ ദിവസങ്ങളിലും പുലർച്ചെ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ചന്തയിലേക്ക് നാടൻ ഉത്പന്നങ്ങൾ വാങ്ങാനും മത്സ്യം വാങ്ങാനും മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. തദ്ദേശീയരായ കർഷകർക്ക് ഏക ആശ്രയവും ഈ ചന്തയാണ്. മാവേലിക്കര മുനിസിപ്പൽ പ്രദേശത്തെ പ്രമുഖ ചന്തയായിരുന്ന പുതിയകാവ് ചന്തയുടെ പ്രവർത്തനം മാലിന്യ നിക്ഷേപം കാരണം നിലച്ചതോടെ കല്ലുമല ചന്തയിലെ തിരക്കും വർധിച്ചിരുന്നു. ഉൾനാടൻ മത്സ്യങ്ങളുടേയും കടൽ മത്സ്യങ്ങളുടേയും വലിയ വിപണി കൂടിയാണ് ചന്ത. സാധനങ്ങൾക്ക് വലിയ വില വർധനവ് ഉണ്ടാകുന്പോൾ പോലും ചെറുകിട കർഷകർ മിതമായ…
Read Moreശബരിമല യുവതി പ്രവേശനം കൊണ്ട് നവോഥാനം പൂർണമാവില്ലെന്ന് പത്മകുമാർ
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോഥനം പൂർണമാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. നവോഥാനമെന്നത് പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരേണ്ട പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവും കനകദുർഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ, യുവതികൾ പ്രവേശിച്ചെന്നോ കണക്കാക്കണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ടെന്നും പത്മകുമാർ പറഞ്ഞു.
Read Moreഎങ്ങുമെത്താതെ യുഡിഎഫിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ;റോബിന് പീറ്ററിന്റെ സ്ഥാനാര്‍ഥിത്വം തര്‍ക്കത്തിൽ
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.കോന്നി മുന്‍ എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ ആവശ്യപ്രകാരം റോബിന് പീറ്ററുടെ സ്ഥാനാര്‍ഥിത്വമാണ് തര്‍ക്കത്തില്‍ കുടുങ്ങിയത്.റോബിന് പീറ്ററിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഡിസിസിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകളില്‍ തീരുമാനം വൈകുന്നത്. ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിന്റെ പേരാണ് ഇന്നലെ വൈകുന്നേരത്തെ തിരുവനന്തപുരം ചര്‍ച്ചകളില്‍ മുന്‍തൂക്കം നിന്നത്. അരൂര്‍, കോന്നി സീറ്റുകള്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പി. മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും നിര്‍ദേശമുയര്‍ന്നു. എന്നാല്‍ റോബിന് പീറ്ററിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അടൂര്‍ പ്രകാശ് എംപിയുടേത്. കോന്നിയെ 23 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന അടൂര്‍ പ്രകാശിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാകുന്നില്ല. റോബിന് പീറ്ററുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ചര്‍ച്ച നടത്തി. കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ…
Read Moreവ്യക്തി കേന്ദ്രീകൃത ജീവിത രീതി ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് വനിതാ കമ്മീഷൻ
ആലപ്പുഴ: വ്യക്തി താൽപര്യങ്ങൾക്ക് മാത്രം വില നൽകിയുള്ള ജീവിത രീതികളാണ് പല ബന്ധങ്ങളുടേയും തകർച്ചക്ക് കാരണമാകുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരത്തിലുള്ള പ്രവണത സമൂഹത്തിന് ഏറെ ദോഷകരമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുക. വിവാഹം ചെയ്തതിന് ശേഷം ഭാര്യക്ക് വിവാഹമോചനം പോലും നൽകാതെ വ്യക്തിപരമായ സ്വാർഥത മുൻനിർത്തി മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഇന്ന് കേരളത്തിൽ ഏറി വരുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് യാതൊരു തരത്തിലും ന്യായീകരണമില്ലാത്ത പ്രവണതയാണെന്നും ആലപ്പുഴയിൽ മെഗാ അദാലത്തിൽ പങ്കെടുത്തുകൊണ്ട് ജോസഫൈൻ വ്യക്തമാക്കി. നിയമപരമല്ലാത്ത ബന്ധങ്ങൾ ഒരിക്കലും സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുക. വ്യക്തിഗത ജീവിതം വഴിവിട്ടു പോകുന്നതിലൂടെ സംഭവിക്കുന്ന പ്രശ്നങ്ങളാണ് മെഗാ അദാലത്തിൽ വന്ന പരാതികളിൾ കൂടുതലും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത്തരം പരാതികളിൽ സ്പോട്ട് ഇൻസ്പക്ഷൻ അടക്കമുള്ള നടപടികളിലൂടെ തെറ്റുകാരായവർക്കെതിരെ കടുത്ത ശിക്ഷ…
Read Moreസംസ്ഥാന സർക്കാർ ജനങ്ങളെയും ജീവനക്കാരെയും വഞ്ചിക്കുന്നുവെന്ന് കെ.സി. ജോസഫ് എംഎൽഎ
പത്തനംതിട്ട: ജനദ്രോഹനടപടികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അടിച്ചേല്പിച്ചും ജീവനക്കാരുടെ ശന്പള പരിഷ്കരണ നടപടികൾ അട്ടിമറിച്ചും സംസ്ഥാന സർക്കാർ ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് കെ.സി. ജോസഫ് എംഎൽഎ. കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലയുടെ 36ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശന്പള പരിഷ്കരണത്തിന്റെ നടപടികൾ സർക്കാർ അനിശ്ചിതമായി വൈകിപ്പിക്കുകയാണ്. ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവതാളത്തിലായിരിക്കുന്നു. അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം ജലരേഖയായി മാറിയിരിക്കുന്നു. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിൽ ഓഡിറ്റിംഗ് ഏജൻസികളുടെ പരിശോധനയ്ക്ക് വിലക്ക് കല്പിക്കുന്നത് അഴിമതി നടത്താനുള്ള ഒരുദ്യേശത്തോടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പ്രതിനിധി സമ്മേളനവും ജനറൽ സെക്രട്ടറി കെ.എ.മാത്യു സംഘടനാ…
Read Moreകെപി റോഡ് അപാകത; കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു
അടൂർ: കെപി റോഡിന്റെ അപാകത സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീട്ടിവ്യാപകമായ ക്രമക്കേടുകൾ നടത്തിയാണ് പണി പൂർത്തീകരിച്ചത്. റോഡ് പണി പൂർത്തിയാക്കി രണ്ടു മാസത്തിത് ശേഷം നിർമാണ സ്ഥലത്ത് കുഴി രൂപപ്പെടുകയും റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ റോഡ് പണിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ജല അഥോറിറ്റിയും പിഡബ്ല്യുഡി വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം പണി വളരെ വൈകിയിരുന്നു. പിന്നീട് യാതൊരു വിധമായ ഗുണനിലവാരവും ഇല്ലാത്ത തരത്തിലാണ് നിർമാണം പൂർത്തിയായത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ. ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു, ബിജു…
Read Moreസ്വന്തം നെൽകൃഷിയും നെല്ലറിവുകളുമായി മണ്ണഞ്ചേരിയിലെ ഒരു സർക്കാർ വിദ്യാലയം
മണ്ണഞ്ചേരി: സർക്കാർ പദ്ധതി വരും മുന്‍പേ സ്കൂൾ മുറ്റത്ത് നെല്ലു വിളയിച്ചു കുരുന്നുകളെ നെൽ കൃഷിയിൽ പ്രാപ്തരാക്കുകയാണ് ഒരു മാതൃക വിദ്യാലയം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാവുങ്കൽ പഞ്ചായത്ത് എൽപി സ്കൂൾ മുറ്റത്താണ് മാതൃകാപാടം ഒരുക്കി വിദ്യാർഥികളിൽ നെൽകൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൃഷിയിറക്കിയിരിക്കുന്നത്. കേരള കാർഷിക വികസന ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നെല്ലിന്റെ ജന്മദിനമായ ഇന്ന് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിന് ഒരു പടി മുന്‍പേ കുട്ടികളെ കൃഷിയിൽ തത്പരരാക്കി മാതൃക തീർത്തൂ, ഈ വിദ്യാലയം. അരിയുണ്ടാകുന്നത് എങ്ങനെ എന്ന ഒരു ഒന്നാം ക്ലാസുകാരന്റെ സംശയം സ്കൂൾ വളപ്പിലെ നെൽകൃഷി പരിചയപ്പെടുത്തി പ്രധാനാധ്യാപിക പി.കെ. സാജിത കുട്ടികൾക്ക് തീർത്തു കൊടുത്തു. കൃഷിക്കായി സ്കൂൾ മുറ്റത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിൽ ചെളി നിറച്ചാണ് നെൽപ്പാടം തയാറാക്കിയത്. അവിടെ ഉമ നെൽവിത്തു…
Read Moreഅവസരം മുതലാക്കി കൊതുകുളുടെ ആക്രമണം; പോലീസ് സ്റ്റേഷൻ വെള്ളക്കെട്ടിൽ; ജീവനക്കാരും പൊതുജനങ്ങളും ദുരിതത്തിൽ
അന്പലപ്പുഴ: അന്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് പോലീസുകാരും സ്റ്റേഷനിലെത്തുന്ന പ്രദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്. രണ്ടു മാസത്തോളമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ചവിട്ടിയാണ് പോലീസുകാർ സ്റ്റേഷനിലേക്കു കയറുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ തോരാതെ പെയ്യുന്നതിനാൽ വെള്ളക്കെട്ട് അടിക്കടി വർധിച്ചുവരുകയുമാണ്. പല ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്ന പ്രദേശവാസികളും വെള്ളക്കെട്ടിലൂടെ നടന്നാണ് സ്റ്റേഷനിൽ എത്തുന്നത്. മലിനജലമായതിനാൽ എലിപ്പനി പോലുള്ള രോഗങ്ങൾ പടരുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. കൊതുകു ശല്യം മൂലം സ്റ്റേഷനിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് പോലീസുകാരും പറയുന്നു. യൂണിഫോം ധരിച്ച് ജോലിക്കെത്തുന്ന പോലീസുകാർ ഷൂസ് അഴിച്ചുമാറ്റി മലിനജലത്തിൽക്കൂടി നീന്തിയാണ് സ്റ്റേഷനിൽ എത്തുന്നത്. പല കേസുകളിൽപെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങളും വെള്ളക്കെട്ടിൽ കിടന്ന് നശിക്കുകയാണ്. നാലു വശവും മതിലും മുൻവശത്തെ റോഡ് ഉയരത്തിലുമായതിനാൽ പെയ്തു വെള്ളം ഒഴുകി പോകാനാവാതെ വന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. വെള്ളം പന്പ്…
Read Moreടി.കെ റോഡിലെ വേഗനിയന്ത്രണത്തിന് കാമറകളും ട്രാഫിക് ലൈറ്റുകളും പരിഗണനയിലെന്ന് എംഎൽഎ
പത്തനംതിട്ട: ടികെ റോഡിലെ വേഗനിയന്ത്രണത്തിന് കാമറകളും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് വീണാ ജോർജ് എംഎൽഎ. മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിച്ച് റോഡിന്റെ സ്ഥിതി ചർച്ച ചെയ്യും. അപകടങ്ങൾ ഒഴിവാക്കുന്നതിലേക്ക് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കേണ്ടതുണ്ട്. കാമറകൾ സ്ഥാപിച്ച് വേഗനിയന്ത്രണത്തിനു സംവിധാനങ്ങളുണ്ടാക്കും. ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനാകാത്ത സ്ഥിതിയുണ്ട്. കോഴഞ്ചേരി, ഇരവിപേരൂർ, ഇലന്തൂർ ജംഗ്ഷനുകളിലാണ് ഇതു പ്രധാന പ്രശ്നമാകുന്നത്. മൂന്നുവർഷത്തിനുള്ളിൽ അഞ്ച് കാൽനടയാത്രക്കാരാണ് ടികെ റോഡിൽ വാഹനങ്ങൾ ഇടിച്ചു മരിച്ചത്. ഇതിൽ രണ്ടുപേർ റോഡ് മുറിച്ചുകടക്കുന്പോൾ ഇരുചക്രവാഹനം ഇടിച്ചാണ് മരിച്ചത്. പ്രധാന റോഡുകൾ വന്നുചേരുന്ന ജംഗ്ഷനുകളിലും സിഗ്്നൽ ലൈറ്റുകളില്ല. കറ്റോട്, തോട്ടഭാഗം, വള്ളംകുളം, ഇരവിപേരൂർ, പുല്ലാട്, കുന്പനാട്, ഇരവിപേരൂർ, തെക്കേമല, കാരംവേലി, ഇലന്തൂർ ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് റോഡ് കുറുകെ കടക്കേണ്ടിവരുന്നത് അപകടങ്ങൾക്കു കാരണമാകുന്നു.
Read More