ആലപ്പുഴ: അരൂരിൽ ബിഡിജെഎസ് മത്സരിക്കുന്നത് ആലോചിച്ച ശേഷമെന്ന് തുഷാർ വെള്ളാപ്പള്ളി. ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പാർട്ടിയിൽ അമർഷമുണ്ടെന്നും തുഷാർ പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഡൽഹിയിലെത്തി അമിത് ഷായെ കാണും. മത്സരിക്കണോ എന്നതിൽ അന്തിമതീരുമാനം ചർച്ചയ്ക്ക് ശേഷമെന്നും തുഷാർ. ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Alappuzha
ഇവരാണ് യഥാർഥ താരങ്ങൾ… സർഗവാസനയിൽ തിളങ്ങി ഭിന്നശേഷിക്കാരുടെ കലാവിരുന്ന്
പത്തനംതിട്ട: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച സമദർശൻ വ്യത്യസ്തമായി.എൻഎസ്എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പട്ടൂർ ഗവൺമെന്റ് വിഎച്ച്എസ്എസ്, കോന്നി അമൃത വിഎച്ച്എസ്എസ് ഇലന്തൂർ ഗവണ്മെന്റ് വിഎച്ച്എസ്എസ്, എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് സമദർശൻ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചത്. ജില്ലയിലെ 14 സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളാണ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ജനപ്രതിനിധികൾ ഉദ്ഘാടന പരിപാടിയിൽ വിട്ടുനിന്നെങ്കിലും പരിപാടിയുടെ ശോഭ കെടാതെ കുട്ടികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിൽ മികവ് കാട്ടി. കലാമേളയിൽ പങ്കെടുത്ത സ്കൂളുകൾക്ക് 10000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തതായി സംഘാടകർ പറഞ്ഞു. കോന്നി അമൃത ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ കുമാറിന്റെ അധ്യക്ഷതയിൽ പ്രമുഖ സിനിമാ സീരിയൽ നടൻ സജിൻ ജോണ്‍ മേള ഉദ്ഘാടനം ചെയ്തു. ജി. സ്മിതാ, അനിലാ തോമസ്,…
Read Moreപ്രളയക്കെടുതിയിൽ തകർന്ന അപ്പർകുട്ടനാട്ടിലെ ഉൾനാടൻ റോഡുകൾ നന്നാക്കുവാൻ യാതൊരു നടപടിയുമില്ല; റോഡുകളിലൂടെയുള്ള യാത്രാദുരിതം
നിരണം: വെള്ളപ്പൊക്കത്തിൽ നശിച്ച അപ്പർകുട്ടനാട്ടിലെ ഉൾനാടൻ റോഡുകൾ നന്നാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. പൊടിയാടി മുതൽ നിരണം ഇരതോടു വരെയുള്ള നൂറോളം ഗ്രാമീണ റോഡുകളാണ് കഴിഞ്ഞ വർഷത്തെ കുത്തൊഴുക്കിൽ തകർന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇവ നന്നാക്കുവാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ഈ വർഷത്തെ വെള്ളപ്പൊക്കവും ശക്തമായ മഴയും ഈ റോഡുകളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കി. നെടുന്പ്രം, പെരിങ്ങര, കടപ്ര, നിരണം പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽപ്പെടുന്ന റോഡുകൾ പുനർനിർമിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയാണ്.ഫണ്ടില്ലാത്തതാണ് തദ്ദേശ സ്ഥാപനങ്ങളെ വലയ്ക്കുന്നത്. ശക്തമായ ഒഴുക്കിൽ ഗ്രാമീണ റോഡു കളിൽ കുഴികൾ രൂപം കൊള്ളുകയും ഒഴുകി വന്ന ചെളി നിറയുകയും ചെയ്തു. തന്മൂലം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴ പെയ്യുബോൾ തെന്നലുണ്ടാകുകയും അപകടമണ്ടാകുകയും ചെയ്യുന്നു. പമ്പ, മണിമല നദികളുടെ തീരത്തുകൂടി സ്ഥിതി ചെയ്യുന്ന റോഡുകളാണ് ഈ ഭാഗത്ത്…
Read Moreടി കെ റോഡിലെ അപകടം ഒഴിവാക്കൽ; ഉന്നതതല യോഗം വിളിക്കുമെന്ന് വീണാ ജോർജ് എംഎൽഎ
കോഴഞ്ചേരി: തിരുവല്ല -കുന്പഴ സംസ്ഥാന പാതയിലെ അപകടങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ച് പോലീസ്, മോട്ടോർ വാഹനവകുപ്പ്, ജനപ്രതിനിധികൾ, വിദ്ഗധർ എന്നിവർ ഉൾപ്പെടുന്നവരുടെ ഉന്നതതല യോഗം വിളിച്ച് ആലോചിക്കുമെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച കുന്പനാട് കല്ലുമാലിക്കൽപ്പടിയിലുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ ടികെ റോഡിൽ പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതലയോഗം വിളിച്ചത്. 32 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. റോഡ് നവീകരിച്ചപ്പോൾ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളുണ്ടായിട്ടില്ല. ടികെ റോഡിൽ കഴിഞ്ഞ കുറെ നാളുകളായി നടന്ന അപകടകങ്ങളെ തുടർന്നുള്ള മരണങ്ങളെ സംബന്ധിച്ച കണക്കുകളും ലഭ്യമല്ല. പുല്ലാട് മുതൽ കുന്നന്താനം വരെയുള്ള സ്ഥലത്താണ് ഏറെയും അപകടങ്ങൾ ഉണ്ടാക്കുന്നത്. അപകടസാധ്യത സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന നിർദേശം റോഡ് നവീകരണ ഘട്ടത്തിൽ പാലിക്കപ്പെട്ടിട്ടില്ല. അംഗീകൃത ബസ് സ്റ്റോപ്പുകൾ സംബന്ധിച്ചും ബസ് ബേകൾ സംബന്ധിച്ചും…
Read Moreസമുദായത്തിലെ കുലംകുത്തി; സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെക്കുന്നയാൾ; അടൂർ പ്രകാശിനെതിരേ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കോന്നി സീറ്റിലെ സ്ഥാനാര്‍ഥിത്വത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമുദായത്തിനുള്ളിലെ കുലംകുത്തിയാണ് അടൂർ പ്രകാശെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മതാധിപത്യം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും ഭൂരിപക്ഷ സമുദായത്തിന് ഇടംനല്‍കാത്തത് ജനാധിപത്യമല്ലെന്നും പറഞ്ഞ വെള്ളപ്പള്ളി നടേശൻ അടൂർ പ്രകാശ് കപടമതേതരവാദിയാണെന്നും സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെക്കുന്നയാളാണെന്നും കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡണ്ടായ റോബിന് പീറ്ററിന്റെ പേര് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
Read Moreധീരമായ പ്രവൃത്തി! തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ വീണയാളെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ആദരം; സംഭവം ഇങ്ങനെ…
ചേർത്തല: തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ വീണയാളെ രക്ഷിച്ച ഓട്ടോ ഡ്രൈവറെ തണ്ണീർമുക്കം വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പറന്പിൽ ഭാസ്ക്കരന്റെ മകൻ ത്യാഗരാജി (കുഞ്ഞുമോൻ-27) നെയാണ് വികസന സമിതി ആദരിച്ചത്. ഞായറാഴ്ച വൈകുന്നേരം കായലിൽ വീണ് മരണത്തോട് മല്ലടിച്ച് കോണ്‍ക്രീറ്റ് തൂണിൽ പിടിച്ചുകിടന്ന മുഹമ്മ കായിപ്പുറം മാളികവെളി അനിലി(43) നെ സാഹസികമായി ത്യാഗരാജ് രക്ഷപ്പെടുത്തിയിരുന്നു. പാലത്തിന് സമീപത്തായി ഒരു ജോടി ചെരുപ്പുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഷട്ടറിന് താഴെ തൂണിൽ പിടിച്ചു കിടന്ന അനിലിനെ കാണുന്നത്. ഉടൻ തന്നെ ഷട്ടറിലൂടെ താഴെയ്ക്ക് ഇറങ്ങി റോപ്പ് ഉപയോഗിച്ച് അനിലിനെ ഉയർത്തി തൂണിന്റെ തിട്ടയിൽ നിർത്തി സ്പീഡ് ബോട്ടിൽ മാർക്കറ്റ് ജെട്ടിയിൽ എത്തിക്കുകയായിരുന്നു. ത്യാഗരാജിന്റെ ധീരമായ പ്രവൃത്തിയെ അനുമോദിച്ച് വിവിധ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. തണ്ണീർമുക്കം വികസന…
Read Moreകരൾ കാൻസർ! ബാല്യം കടക്കാൻ കനിവു തേടുന്നു! അഭിനവിന്റെ ജീവനായി 29 ന് മാന്നാർ ഒന്നിക്കും
മാന്നാർ: കാരുണ്യത്തിന്റെ കരങ്ങൾ ഒന്നായി നീളുന്നത് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഏഴ് വയസുകാരനെ രക്ഷിക്കുവാനുള്ള പണം കണ്ടെത്തുവാനായി 29ന് മാന്നാർ കൈകോർക്കും. മാന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നങ്ങാലടിയിൽ വീട്ടിൽ കൊച്ചുമോൻ-പ്രിയ ദന്പതികളുടെ ഏഴ് വയസുള്ള അഭിനവിന് വേണ്ടിയാണ് നാട് ഒന്നിക്കുന്നത്. കരൾ കാൻസർ മൂലം കഴിഞ്ഞ നാല് വർഷമായി തിരുവന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ് അഭിനവ്. രോഗം മൂർഛിച്ചതിനെ തുടർന്ന് കരൾ മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ ഇതിനായുള്ള ചെലവ് 25 ലക്ഷമാണ്. അഭിനവിന്റെ മാതാവിന്റെ കരൾ പകുത്ത് നൽകുവാൻ തയ്യാറായെങ്കിലും പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് 29ന് മാന്നാറിലെ 18 വാർഡുകളിലെ വാർഡ് മെന്പർമാരുടെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് 25 ലക്ഷം സമാഹരിക്കുന്നതിനാണ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മാന്നാർ ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗമാണ്…
Read Moreഅരൂരിൽ മുന്നണികൾക്ക് അഭിമാന പോരാട്ടം! ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ; എൽഡിഎഫ് രംഗത്തിറങ്ങാൻ സിപിഐ ആഹ്വാനം
തുറവൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പ് അരൂരിൽ ഇക്കുറി മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം. ഗൗരിയമ്മയിലൂടെ സിപിഎമ്മിന്റെ കുത്തകയായിരുന്ന അരൂർ നിയോജകമണ്ഡലം ഗൗരിയമ്മ പാർട്ടി വിട്ട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിൽ ചേർന്നതോടെ യുഡിഎഫ് പക്ഷത്തേക്ക് മാറുകയായിരുന്നു. പിന്നീട് ഗൗരിയമ്മയുടെ തന്നെ രാഷ്ട്രീയ ശിഷ്യനായ എ.എം. ആരിഫിലൂടെ സിപിഎം 2006 ൽ മണ്ഡലം തിരിച്ചു പിടിച്ചു. ആദ്യ മത്സരത്തിൽത്തന്നെ കേരള രാഷ്ട്രീയത്തിലെ തറവാട്ടമ്മയെ 6000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആരിഫ് പരാജയപ്പെടുത്തിയത്. 2011 ൽ ഡിസിസി പ്രസിഡന്റായിരുന്ന എ.എ. ഷുക്കുറിനേയും, 2016ൽ കെപിസിസി സെക്രട്ടറിയായിരുന്ന സി.ആർ. ജയപ്രകാശിനെ 35000 ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലും പരാജയപ്പെടുത്തി. തുടർന്ന് ഒരോ തവണയും ഭൂരിപക്ഷം ഉയർത്തി ഹാട്രിക് വിജയത്തിന് ശേഷമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ആരിഫ് വീണ്ടും വിജയക്കൊടി പാറിച്ചത്. കേരളത്തിലെ യുഡിഎഫ് തരംഗത്തിനിടയിലും ആരിഫിന്റെ വിജയം രാഷ്ട്രീയ വ്യത്തങ്ങളിൽ ചർച്ചയായിരുന്നു.എന്നാൽ അരൂരിൽ നിന്ന് നിയമസഭയിലേക്ക്…
Read Moreവിവാഹ ആശംസയ്ക്കൊപ്പം ജൈവ കൃഷിയുടെ സന്ദേശവും; മിഠായിക്ക് പകരം പച്ചക്കറിവിത്ത്
കായംകുളം: വിവാഹ ആശംസയ്ക്കൊപ്പം ജൈവ കൃഷിയുടെ സന്ദേശവും. ജീവകാരുണ്യ പ്രവർത്തകനായ യുവാവിന്റെ വിവാഹ ആശംസ കാർഡിൽ മിഠായിക്ക് പകരം പച്ചക്കറി വിത്ത് നൽകിയാണ് സുഹൃത്തുക്കൾ മാതൃകയായത്. ജീവകാരുണ്യ സംഘടനയായ കായംകുളം ബ്ലഡ് ഡൊണേഷൻ സെൽ ചെയർമാനും പത്തനാപുരം ഗാന്ധിഭവന്റെ ഹരിപ്പാട് കേന്ദ്രമായുള്ള സ്നേഹവീടിന്റെ ഡയറക്ടറുമായ മുഹമ്മദ് ഷമീറിന്റെ വിവാഹ ആശംസ കാർഡിലാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസ കാർഡിനൊപ്പം പച്ചക്കറി വിത്ത് വിതരണം ചെയ്തത്. കായംകുളം ബ്ലഡ് ഡൊണേഷൻ സെൽ പ്രവർത്തകരാണ് കാർഡുകളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തത്. നവ ദന്പതികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ കാർഡിനൊപ്പം പ്രത്യേകമായി കവറിൽ പായ്ക്ക് ചെയ്താണ് വിത്തുകൾ നൽകിയത്. വെണ്ടയ്ക്ക, ചീര, വഴുതനങ്ങ, മുളക് എന്നിവയുടെ വിത്തുകൾ പായ്ക്കറ്റിൽ അടങ്ങിയിരുന്നു. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഇത് കൗതുകമായി. സാധാരണ മിഠായിയും മധുരപലഹാരങ്ങളുമാണ് ഇത്തരത്തിൽ നൽകാറുള്ളത്. ഇന്നലെ കൊല്ലകടവിൽ…
Read Moreകോന്നി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി; സീറ്റ് ലക്ഷ്യമിട്ട് അണിയറ നീക്കങ്ങളുമായി ചില നേതാക്കളും
പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി. കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിനും പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ഡിസിസിയുടെ സന്പൂർണ നേതൃയോഗം ഇന്നു വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് അജണ്ട തീരുമാനിച്ച് വിളിച്ച യോഗമാണെങ്കിലും കോന്നി ഉപതെരഞ്ഞെടുപ്പ് തന്നെയായിരിക്കും മാറിയ സാഹചര്യത്തിൽ പ്രധാന ചർച്ച. മണ്ഡലം കൈവിട്ടുപോകരുതെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത പ്രധാന ഘടകമാക്കണമെന്ന് അടൂർ പ്രകാശ് എംപി അഭിപ്രായപ്പെട്ടിട്ടുണ്ട്. അടൂർ പ്രകാശിന്റെ നിർദേശങ്ങളെ ഡിസിസി നേതൃത്വം അംഗീകരിക്കാനിടയില്ല. എ, ഐ ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി പ്രകാശിന്റെ നീക്കങ്ങളെ ചെറുക്കുകയാണ്. ഇതിനിടെയാണ് മണ്ഡലത്തിനു പുറത്തുനിന്നുള്ള സ്ഥാനാർഥി എന്ന നിർദേശം കെപിസിസി തലത്തിൽ ഉണ്ടായിട്ടുള്ളത്. ഡിസിസി തലത്തിൽ ഉയരുന്ന പേരുകൾ കൂടി ചേർത്ത് ആവശ്യപ്പെട്ടാൽ മാത്രം കെപിസിസിക്ക് പട്ടിക നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ജില്ലയ്ക്കു പുറത്തുനിന്ന് സ്ഥാനാർഥി എത്തുന്നതിനോടു കോൺഗ്രസ് നേതാക്കൾ…
Read More