ആലപ്പുഴ: സിപിഐ ജില്ലാ കൗണ്‍സിൽ ഓഫീസിന്റെ മതിലിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റർ പതിച്ച സിപിഐ പ്രവർത്തകർക്കു ജാമ്യം നിന്നവരെയും പാർട്ടി സസ്പെൻഡ് ചെയ്തു. മൂന്ന് പേരെയാണ് ജാമ്യം നിന്നതിന്റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്തത്. സിപിഐ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ.എഫ്. ലാൽജി, സുധീഷ്, ജോമോൻ എന്നിവരെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തത്.ലാൽജിയുടെ നേതൃത്വത്തിലാണ് പ്രതികളെ ജാമ്യത്തിൽ ഇറക്കിയത്. പ്രതികൾക്കു കാർ വാടകയ്ക്ക് എടുത്തു നൽകിയതും നിലവിൽ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ ലാൽജിയാണെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. പോസ്റ്റർ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെയാണ് മൂവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറി പി.രാജുവിനും…
Read MoreCategory: Alappuzha
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്; അഭിമുഖം എട്ട്, ഒമ്പത് തീയതികളിൽ
ശബരിമല: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പ് ചിങ്ങം ഒന്നിനു തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാരംഭിച്ചു. നറുക്കെടുപ്പിന് ഹൈക്കോടതി അനുമതി കൂടി ലഭിച്ചതോടെ മുൻകൊല്ലങ്ങളിൽ തുലാം ഒന്നിനു നടന്നിരുന്ന നറുക്കെടുപ്പ് ഇക്കൊല്ലം മുതൽ രണ്ടുമാസം നേരത്തെയാകും. വൃ സന്നിധാനത്തേക്ക് 67, മാളികപ്പുറത്തേക്ക് 47 അപേക്ഷകൾ മേൽശാന്തി നിയമനത്തിനായി ലഭിച്ചിട്ടുണ്ട്. 35നും 60നും മധ്യേ പ്രായമുള്ള മലയാള ബ്രാഹ്്മണരിൽ നിന്നാണ് മേൽശാന്തി നിയമനത്തിന് അപേക്ഷ സ്വീകരിച്ചത്. രണ്ടു നേരം നട തുറക്കുന്നതും മൂന്ന് പൂജകൾ ഉള്ളതും പൊതുജനത്തിന് ദർശന സൗകര്യമുള്ളതുമായ ക്ഷേത്രങ്ങളിൽ തുടർച്ചയായി 10 വർഷം മേൽശാന്തിയായി ജോലി നോക്കിയവർക്കാണ് അർഹത. അപേക്ഷകരെ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിൽ അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് 10 പേർ വീതമുള്ള പാനൽ തയാറാക്കും. ഇതിൽ നിന്നാണ് സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നത്.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോർഡ്…
Read Moreന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അസഹിഷ്ണുത സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കെ. സുരേന്ദ്രന്
പത്തനംതിട്ട: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കെ, തെറ്റായ പ്രചരണങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തെ ഭയപ്പെടുത്താന്‍ ഇടത് – വലത് മുന്നണികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് . ന്യൂനപക്ഷ മോര്‍ച്ച ജില്ലാ മെംബര്‍ഷിപ്പ് കാന്പെയ്ൻ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നോബിള്‍ മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്. നായര്‍, റെജി പത്തിയില്‍, രഞ്ജിത്ത് ഏബ്രഹാം തോമസ്, ജോസ് വട്ടത്തറ, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreവരട്ടാറിലെ ജലത്തിന് നിറം മാറ്റവും ദുർഗന്ധവും: മീനുകൾ ചത്തുപൊങ്ങുന്നു; അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ
ചെങ്ങന്നൂർ: വരട്ടാറിലെ വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുർഗന്ധവും അനുഭവപ്പെടുന്നതായും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും പരാതി. മഴുക്കീർ വഞ്ചിമൂട്ടിൽക്കടവ് മുതൽ പന്പാനദിയേയും മണിമലയാറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരമല്ലിക്കര വാളത്തോട് വരെയുള്ള ഭാഗങ്ങളിലാണ് മീനുകൾ ചത്തുപൊങ്ങുന്നത്. കട്ടിള, കുയിൽ, വാള, പരൽ, കരിമീൻ കുഞ്ഞുങ്ങൾ, പള്ളത്തി തുടങ്ങിയ മീനുകൾ വെള്ളത്തിനു മീതെ മയങ്ങി നടക്കുകയാണ്. മറ്റുള്ള ചെറുമീനുകൾ ചത്തുപൊങ്ങുന്നുമുണ്ട്. മീൻ പിടിക്കുവാൻ ആറ്റിൽ ഇറങ്ങുന്നവർക്ക് ദേഹമാസകലം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതായും പറയുന്നു. ഒന്നരആഴ്ചയ്ക്ക് മുൻപ് വരട്ടാറ്റിൽജലനിരപ്പ് ഉയർന്നിരുന്നു. പടിഞ്ഞാറോട്ട് ഒഴുക്കും ഉണ്ടായിരുന്നു. ജലനിരപ്പ് താഴ്ന്നതോടെയാണ് ഈ പ്രതിഭാസം കാണപ്പെട്ടത്. രാസമാലിന്യം ജലത്തിൽ കലർന്നിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടിണ്ട്. മുന്‍പും ഈ പ്രദേശത്ത് ഇത്തരത്തിൽ വെള്ളം കറുത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് 2017 ജനുവരിയിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള കോഴിക്കോട്ടെ കോട്ടാംപറന്പ് ഗവേഷണ സ്ഥാപനമായ സെന്്രറൽ ജലവിഭവ വികസന…
Read Moreകടുത്ത മാനസിക സമ്മർദം..! മുന്നറിയിപ്പില്ലാതെ പൊതു സ്ഥലം മാറ്റം; പോലീസ് ഉദ്യോഗസ്ഥർ ആശങ്കയിൽ
അന്പലപ്പുഴ: പൊതു സ്ഥലം മാറ്റം ഈ വർഷം ഇല്ലെന്ന ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റ ഉത്തരവിന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ എത്തിക്കഴിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ. പൊതു ട്രാൻസ്ഫഫർ ഇല്ലെന്ന അടിസ്ഥാനത്തിൽ മക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റത്തിന് ഒപ്ഷൻ കാണിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപേ ആയിരുന്നു പൊതു സ്ഥലം മാറ്റ ഉത്തരവിറങ്ങുന്നത്. 2019 ൽ ആകട്ടെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉത്തരവ് വന്നത്. ഇതോടെ മെറിറ്റിലും, മാനേജ്മെന്റ് കോട്ടയിലും പ്രവേശനം നേടി മക്കളുടെ പഠനം ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർ എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായിരിക്കുകയാണ്. തുടർ പഠനത്തിനായി തങ്ങളുടെ മക്കൾക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റു ലഭിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഉത്തരവ് ജില്ലാ പോലീസ് സേനയിൽ തന്നെ അമർഷത്തിന്…
Read Moreഅക്ഷയുടെ പദ്ധതികളെല്ലാം പാളി; പത്തനംതിട്ട സ്വർണ്ണക്കടയിലെ മോഷണത്തിലെ എല്ലാവരും പിടിയിൽ; സ്വർണവും പണവുമായി കടന്ന സുനിലിനെ സേലത്തുനിന്നും പൊക്കി പോലീസ്
പത്തനംതിട്ട: പത്തനംതിട്ട നഗര മധ്യത്തിലെ ജ്വല്ലറിയിൽനിന്നു 4.5 കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്നു രക്ഷപ്പെട്ട സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. സ്വർണവും പണവുമായി രക്ഷപ്പെട്ട സുനിൽ ജാദവിനെയാണ് സേലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണവും പണവും ഇയാളിൽനിന്നു പോലീസ് കണ്ടെടുത്തു. സംഘത്തിലെ മറ്റംഗങ്ങളും പോലീസിന്റെ പിടിയിലായിരുന്നു. പുലർച്ചെ സേലത്ത് വാഹനപരിശോധനയ്ക്കിടെ നാലു പേർ പിടിയിലായി. കവർച്ച ആസൂത്രണം ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ജീവനക്കാരൻ അക്ഷയ് പാട്ടീലിനെ ഞായറാഴ്ച തന്നെ പിടികൂടി. പിടിയിലായവർ ഇപ്പോൾ സേലം പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്കു തിരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് പത്തനംതിട്ട മുത്താരമ്മൻ കോവിലിനു സമീപമുള്ള കൃഷ്ണ ജ്വല്ലറിയിലാണു കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി നാലു കിലോഗ്രാം സ്വർണവും 13 ലക്ഷം രൂപയും സംഘം കവർന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സുരേഷ് സേട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്…
Read Moreമഴയത്തും കുടിവെള്ളമില്ലാതെ വലഞ്ഞ് ചുങ്കപ്പാറക്കാർ; മലമ്പാറ മേജർ കുടിവെള്ള പദ്ധതിതകരാറിലായിട്ട് മാസങ്ങൾ; സമരത്തിനൊരുങ്ങി നാട്ടുകാർ
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഏറെ രുക്ഷമായ മാരംകുളം, ചുങ്കപ്പാറ, പുളിക്കന്മാറ, തോട്ടത്തുംങ്കുഴി, കിടി കെട്ടിപ്പാറ, നിർമലപുരം, നാഗപ്പാറ പ്രദേശങ്ങളിൽ നൂറുകണക്കിനാളുകൾക്ക് കുടിവെള്ളം ലഭ്യമായിരുന്ന മലമ്പാറ മേജർ കുടിവെള്ള പദ്ധതിയുടെ മെയിൻ വിതരണ കുഴൽ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ആസ്ബറ്റോസ് പൈപ്പ് കാലപ്പഴക്കവും റോഡ് നവീകരണവും മൂലം നശിച്ച നിലയിലാണ്. ജനപ്രതിനിധികളടക്കം നിരവധി തവണ ജല അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിമാർക്കും ഗ്രാമസഭാ തീരുമാനം അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മലയോര മേഖലകളിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.തദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതിന് പദ്ധതി വിഹിതം അനുവദിച്ചതു പോലും ലൈൻ തകരാറു പരിഹരിക്കാതെ ചെയ്യാൻ പറ്റില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. കുന്നനോലി സംഭരണിയിൽ നിന്നും മാരംകുളം നിർമലപുരം ഭാഗത്തേയ്ക്ക് പുതിയതായി പൈപ്പ് ലൈൻ വേണമെന്ന ആവശ്യത്തിലും നടപടി ഉടൻ ഉണ്ടാകണമെന്നും…
Read Moreയുവാക്കളെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്ന കേസിൽ ആറുപേർ റിമാൻഡിൽ; തങ്ങളെ കബളിപ്പിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് അറസ്റ്റിലായവർ
പത്തനംതിട്ട: മൊബൈൽ ഫോണുകൾ ഓർഡർ ചെയ്ത പ്രകാരം വിൽപനയ്ക്കെത്തിയ യുവാക്കളെ മർദ്ദിച്ച ശേഷം ഫോണുകൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആറുപേർ റിമാൻഡിൽ. മൊബൈൽ ഫോണുകൾക്ക് പണം വാങ്ങിയ ശേഷം നൽകാതിരുന്നതിനെ തുടർന്ന് വഞ്ചിക്കപ്പെട്ടതു കൊണ്ടാണ് വിൽപനക്കാരെ വിളിച്ചു വരുത്തി കൈകാര്യം ചെയ്തതെന്ന് അറസ്റ്റിലായ പ്രധാന പ്രതി ജിതിൻ പോലീസിനു മൊഴി നൽകി. സംഭവത്തിൽ 15 പേർക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു. ജിതിനെ കൂടാതെ നാരങ്ങാനം കണമുക്ക് കുഴിടത്തടത്തിൽ അരുൺ (24), നാരങ്ങാനം അശോക് ഭവനിൽ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടിൽ രാഹുൽ (21) മല്ലശേരി സുജാത ഭവനിൽ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തിൽ ജിത്തു (25) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവർ.സന്തോഷ് മുക്കിൽ വാടകയ്ക്കു താമസിക്കുന്ന ജിതിൻ മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങി കടകളിൽ വില്പന നടത്തുന്നുണ്ട്. പത്തനംതിട്ട നഗരത്തിലെ പല മൊബൈൽ ഷോപ്പുകളിൽ നിന്നും മൊബൈൽ…
Read Moreചേർത്തലക്കാരുടെ പ്രാർഥന ഇപ്പോൾ ഒന്നുമാത്രം; ചേർത്തലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; ലാബ് റിപ്പോർട്ട് പ്രതീക്ഷിച്ച് അന്വേഷണസംഘം
ചേർത്തല: ചേർത്തലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിപ്പ വൈറസ് ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. സാന്പിളുകൾ ഇന്നലെ അയച്ചെങ്കിലും അതിന്റെ റിപ്പോർട്ടും പ്രതീക്ഷിച്ച് ഇരിക്കുകയാണ് അന്വേഷണസംഘം. ചേർത്തല തെക്ക് പഞ്ചായത്തിൽ കുറുപ്പംകുളങ്ങര ചിന്നൻകവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയർ ഗോഡൗണിണിലാണ് ഏകദേശം 150 ൽപ്പരം ചെറിയ വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വവ്വാലുകൾ ചത്തത് നിപ്പ രോഗത്തെ തുടർന്നായിരിക്കാമെന്ന സംശയത്തെ തുടർന്ന് നിപ്പ പ്രതിരോധത്തിന് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥർ സാന്പിളുകൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല ലാബുകളിലേക്ക് സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഫലം ഉടൻ ലഭിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ഗോഡൗണ്‍ ശുചീകരിച്ച് ചത്ത വവ്വാലുകളെ സമീപത്തായി തന്നെ കുഴിച്ചിട്ടിരിക്കുകയാണ്. പരിശോധനാ ഫലം വന്നശേഷം സംസ്കരിക്കും. വവ്വാലുകൾ ചത്തത് നിപ്പ അല്ലെന്നുള്ള…
Read Moreഅഞ്ചുവർഷത്തെ കാത്തിരിപ്പിന് ഡിസംബറോടെ വിട; മങ്കൊമ്പ് സിവിൽസ്റ്റേഷൻ പാലം ഉടൻ പൂർത്തിയാകുമെന്ന ഉദ്യോഗസ്ഥരുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ നാട്ടുകാർ
മങ്കൊന്പ്: മങ്കൊന്പ് സിവിൽസ്റ്റേഷൻ പാലം ഇക്കൊല്ലം പൂർത്തിയാകുമെന്ന് പൊതുമരാമത്തു വകുപ്പിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ നാട്ടുകാർ. 2014 ൽ പണികൾ ആരംഭിച്ച പാലത്തിന്റെ പണികൾ ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏതാണ്ട് ഒരു വർഷം മുന്‍പ് പൂർത്തിയാകേണ്ടിയിരുന്ന പണികൾ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസത്തെ തുടർന്നാണ് വൈകിയത്. ആറിന്റെ വടക്കേക്കരയിൽ ഉണ്ടായിരുന്ന രണ്ടു താമസക്കാരെ പുനരധിവസിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് പണികൾ വൈകുന്നതിനിടയാക്കിയത്. ഇവിടെ അഞ്ചു ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ രണ്ടുതാമസക്കാരും ഉൾപ്പെടും. 2017 ഒക്ടോബറിൽ ഭൂമിയുടെ വില നൽകിയിരുന്നു. താമസക്കാർക്ക് സമീപത്തായി തന്നെ പാടശേഖരം നികത്തി മൂന്നു സെന്റ് സ്ഥലം വീതവും നൽകിയിരുന്നു. എ്ന്നാൽ ഭൂമിയുടെ രേഖകൾ കൈമാറാതിരുന്നതുമൂലം താമസക്കാരുടെ പുനരധിവാസം നീളുകയായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് സ്ഥലം വാങ്ങി ഇവർക്കു നൽകുകയായിരുന്നു. ഇങ്ങനെ വാങ്ങിയ ഭൂമി സ്വകാര്യവ്യക്തികളുടെ പേരിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടായ ആശയക്കുഴപ്പമാണ്…
Read More