കായംകുളം: കെഎസ്്ആർടിസി കായംകുളം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ കൊല്ലം ചെയിൻ സർവീസിന്റെ ഭാഗമായിട്ടാണ് വർഷങ്ങളുടെ പഴക്കമുള്ള ബസ് സർവീസുകൾ വരെ നിർത്തലാക്കുന്നത്. രാവിലെ 6.15 ന് മുതുകുളം വഴി സർവീസ് നടത്തുന്ന ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ, 6.10ന് സർവീസ് നടത്തുന്ന അമൃത മെഡിക്കൽ കോളേജ് വരെയുള്ള ഫാസ്റ്റ് പാസഞ്ചർ, രാവിലെ അഞ്ചിനുള്ള എറണാകുളം ഫാസ്റ്റ് , ആറിനുള്ള തിരുവനന്തപുരം ഫാസ്റ്റ്, 8.45 ന് എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തലാക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് കൊല്ലം-ആലപ്പുഴ ചെയിൻ സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന നിലവിലുള്ള സർവീസുകൾ നിർത്തലാക്കുന്നതെന്നാണ് അറിയുന്നത്. ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കും. ഗുരുവായൂർ ഫാസ്റ്റ് ഉൾപ്പടെ നിർത്താനുള്ള നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള എംഎൽഎയായിരിക്കെയാണ്…
Read MoreCategory: Alappuzha
റാന്നി നെല്ലിക്കമണ്‍ ദുരൂഹമരണം! പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കൊലപാതകമെന്ന് പോലീസ്
റാന്നി: നെല്ലിക്കമണ്‍ വെട്ടിമല കണമൂട്ടിൽ കെ.വി. മാത്യുവിന്റെ (ജോയി – 49) മരണം കൊലപാതകമെന്ന് പോലീസ്. ബുധനാഴ്ച രാത്രിയാണ് മാത്യുവിനെ കഴുത്തിനു മുറിവേറ്റു രക്തം വാർന്ന നിലയിൽ റോഡരികിൽ കണ്ടത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാത്യുവിനെ കഴുത്തിൽ മുറിവേല്പിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. ഗൾഫിലായിരുന്ന മാത്യു നാട്ടിലെത്തിയശേഷം ടാങ്കൽ വാഹനം വാങ്ങി വീടുകളിൽ വെള്ളമെത്തിക്കുന്ന ജോലിയായിരുന്നു. അയൽവാസികളുൾപ്പെടെയുള്ളവരുമായി നല്ല ബന്ധത്തിലായിരുന്നുവെന്ന് പറയുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയശേഷം നെല്ലിക്കമണ്‍ ജംഗ്ഷനിലേക്കു പോയ മാത്യു തിരികെ വീട്ടിലേക്കു വരുന്പോൾ ഉൗട്ടുപാറ ഐക്കാട്ടുമണ്ണിൽ റോഡിലാണ് മുറിവേറ്റു കിടന്നത്. സമീപവാസിയായ ഒരു പാസ്റ്ററാണ് മാത്യുവിനെ ആദ്യം കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും റാന്നിയിൽ നിന്ന് എസ്ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം…
Read Moreആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലഹരി ഉപയോഗം; കുട്ടികുറ്റവാളികളെ പിടികൂടി നാട്ടുകാർ പോലീസിലേൽപ്പിച്ചു; വീട് തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ചെങ്ങന്നൂർ: അടച്ചിട്ട വീട് കുത്തിത്തുറന്ന് ലഹരി ഉപയോഗം നടത്തവെ പിടികൂടിയ കുട്ടിക്കുറ്റവാളികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐപാഡ്, എമർജൻസി ടോർച്ച്, ഗ്രൈന്റിംഗ് മെഷ്യൻ എന്നിവ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. ഏറെ നാളായി അടച്ചിട്ടിരുന്ന ചെറിയനാട് മാന്പ്രവിള കിഴക്കേതിൽ രേവതി ഭവനത്തിൽ വിനോദിന്റെ ആൾത്താമസമില്ലാത്ത വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്നാണ് നാലു വിദ്യാർഥികൾ മദ്യസേവയും ലഹരി ഉപയോഗവും പതിവാക്കിയത്. വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഒന്‍പത്, പത്ത്, പ്ലസ് വണ്‍ വിദ്യാർഥികളാണ് പിടിയിലായത്. വിദ്യാർഥികളെ പിടികൂടിയശേഷം നാട്ടുകാർ നടത്തിയ പരിശോധനിൽ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. വീടുമുഴുവൻ മലമൂത്രവിസർജനം നടത്തിയ നിലയിലായിരുന്നു. ചുവരുകളിൽ അശ്ലീല ചിത്രങ്ങളും ഇവർ വരച്ചിരുന്നു. വീട്ടുപകരണങ്ങൾ തല്ലികതർത്തിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെത്തിയ വിനോദ് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മറ്റ് വിലപ്പെട്ട…
Read Moreആലപ്പുഴ നഗരത്തിലെ ഓണക്കച്ചവടം; ഇതര സംസ്ഥാന വ്യാപാരികൾ ഭീഷണിയെന്ന് സ്ഥിരം വ്യാപാരികൾ
ആലപ്പുഴ: സ്ഥിരം വ്യാപാരികൾക്ക് ഭീഷണിയായി അന്യസംസ്ഥാന കച്ചവടക്കാർ നഗരത്തിൽ പെരുകുന്നു. നികുതി രജിസ്ട്രേഷൻ എടുത്തും നികുതിയടച്ചും കച്ചവടം ചെയ്യുന്ന അംഗീകൃത വ്യാപാരികൾക്ക് ഇതുമൂലം കച്ചവടം നഷ്ടപ്പെടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് നഗരത്തിൽ പ്രത്യേകിച്ച് മുല്ലയ്ക്കൽ തെരുവിൽ ഇതര സംസ്ഥാന വ്യാപാരികൾ വഴിയോര കച്ചവടവുമായി രംഗത്തെത്തിയിട്ടുള്ളത്. നഗരസഭയ്ക്ക് യാതൊരുവിധത്തിലുള്ള നികുതിയും നൽകാതെയാണ് വർഷം തോറും അന്യസംസ്ഥാനക്കാർ നഗരത്തിലെ വ്യാപാര മേഖല കൈയടക്കി സ്ഥിരം വ്യാപാരികളുടെ കച്ചവടം പിടിച്ചടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓണക്കാലത്ത് മുല്ലയ്ക്കൽ തെരുവിൽ നടക്കുന്നത്. നികുതിയിനത്തിൽ യാതൊരുവിധ നേട്ടവും നഗരസഭയ്ക്കോ ഭരണകൂടത്തിനോ ഇതുമൂലമുണ്ടാകുന്നില്ല. ഗുണമേന്മ ഉറപ്പില്ലാത്ത സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറച്ചാണ് ഇവർ വിൽക്കുന്നത്. ഇതുമൂലം ആളുകൾ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നു. അതേസമയം നികുതിയും വാടകയും വൈദ്യുതി ബില്ലും അടച്ച് പ്രവർത്തിക്കുന്ന കടകൾക്ക് ഇത്തരത്തിൽ വിലകുറച്ച് സാധനങ്ങൾ നൽകാനാകില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇതര സംസ്ഥാനക്കാർ നഗരത്തിൽ…
Read Moreകട്ടച്ചിറപ്പള്ളിക്ക് മുമ്പിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു; പോലീസ് സാന്നിധ്യത്തിൽ ഓർത്തഡോക്സ് വിഭാഗമാണ് കാമറ സ്ഥാപിച്ചത്
കായംകുളം: ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷാവസ്ഥയും നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കെപി റോഡിന് സമീപം പള്ളിയുടെ പ്രധാന കവാടത്തിൽ രണ്ട് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് ക്യാമറകൾ സ്ഥാപിച്ചത്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗമാണ് പോലീസ് സാന്നിധ്യത്തിൽ കാമറകൾ സ്ഥാപിച്ചത്. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസമുണ്ടായ സഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. അതേസമയം പള്ളിയ്ക്കു സമീപത്തെ വീടിന് മുന്പിൽ പന്തൽ കെട്ടി യാക്കോബായ സഭ പ്രതിഷേധം പ്രകടിപ്പിച്ച് നടത്തുന്ന സഹന സമരം 125 ദിവസം പിന്നിട്ടു. ഇന്ന് മന്ത്രിസഭാ ഉപസമിതി ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളെ തിരുവനന്തപുരത്ത് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കട്ടച്ചിറ പള്ളി തർക്ക വിഷയവും ഉപസമിതി ചർച്ച ചെയ്യും. ആലപ്പുഴ ജില്ല കളക്ടർ ഡോ. അദീല…
Read Moreഇത്ര സിംപിളാണോ ഈ പോലീസുകാർ..! ഭയത്തോടെ നോക്കിക്കാണണ്ടവരല്ല പോലീസ്; പോലീസിനെ പരിചയപ്പെട്ട് കലഞ്ഞൂർ ഗവൺമെന്റ് സ്കൂളിലെ സ്റ്റുഡന്റ്സ് കേഡറ്റുകൾ
കലഞ്ഞൂർ: നാളിതുവരെ അകലെ നിന്നുമാത്രം കണ്ടിട്ടുള്ള പോലീസ് സ്റ്റേഷൻ നേരിൽ കണ്ടറിഞ്ഞതിലുള്ള സന്തോഷത്തിലാണ് കലഞ്ഞൂർ ഗവൺമെന്റ് സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങൾ. കൂടൽ സ്റ്റേഷനിൽ എത്തിച്ചേർന്ന വിദ്യാർഥികളെ സബ്ഇൻസ്പക്ടർ എസ്.ആർ. സേതുനാഥ്, ഡ്രിൽ ഇൻസ്ട്രക്ടർ ശൈലജാകുമാരി എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സ്റ്റേഷൻ നടപടികൾ സവിസ്തരം വിശദമാക്കി. കേരളാ പോലീസ് ഇന്ന് ഉപയോഗിക്കുന്ന യൂണിഫോം മുതൽ ആധുനിക ക്രമസമാധാന പാലന ഉപകരണങ്ങളും ജനമൈത്രി മുതൽ പോലീസ് ചെയ്യുന്ന സാമൂഹിക സേവനങ്ങളും തിരിച്ചറിഞ്ഞ കേഡറ്റ്സ്, ഭയത്തോടെ നോക്കിക്കാണണ്ടവരല്ല പോലീസ് സേനയെന്ന ബോധ്യത്തിൽ സ്റ്റേഷൻ കണ്ടിറങ്ങി. സിപിഒമാരായ ഫിലിപ്പ് ജോർജ്, എം.എച്ച്. ഫൗസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
Read Moreഎല്ലാം ശരിയാക്കാൻ സംസ്ഥാന സര്‍ക്കാരിന്റെ വിവര വിപ്ലവം; ജില്ലയില്‍ 134 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫൈ പദ്ധതിയുടെ ഭാഗമായി ഐടി മിഷന് മുഖേന ജില്ലയില്‍ 134 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കോന്നി ആനക്കൂട് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളും പമ്പാ മേഖലയും സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, വിവിധ ബസ് സ്റ്റാന്‍ഡുകള്‍, തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വൈഫൈ സംവിധാനം സൗജന്യമാക്കിയിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും ഇനി അനായാസം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വൈഫൈ വരെ ഉപയോഗിക്കാം. 10 എംബിപിഎസ് വേഗത്തില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്…
Read Moreമണ്ഡല മകരവിളക്ക് ഉത്സവം; ശബരിമലയിലെ കെട്ടിടങ്ങളില്‍ അഗ്നിപ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിക്കാൻ നിർദേശം
പത്തനംതിട്ട: സന്നിധാനത്ത് നിലവിലുള്ള എല്ലാ കെട്ടിടങ്ങളിലും അഗ്നിപ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മുതല്‍ ശബരിമല സന്നിധാനം വരെ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്ര സംഘത്തിന്റെ ശിപാര്‍ശ. തീപിടിത്ത സാധ്യത ഉള്ളതിനാല്‍ സന്നിധാനത്തെ കൊപ്രാക്കളം മാറ്റി സ്ഥാപിക്കണമെന്നും സന്നിധാനത്തെ കടകളിലെ മാലിന്യങ്ങള്‍ അലക്ഷ്യമായി ഞുണങ്ങാറിലേക്ക് ഒഴുക്കി വിടുന്നത് അടിയന്തിരമായി നിരോധിക്കണമെന്നും ചന്ദ്രാനന്ദന്‍ റോഡിലും സ്വാമി അയ്യപ്പന് റോഡിലും ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും ശിപാര്‍ശയുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകട, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിലേക്കും, അവ തരണം ചെയ്യുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കേണ്ട മറ്റ് വിഷയങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വ ത്തില്‍ അഗ്നിശമനസേന, ആരോഗ്യ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…
Read Moreവൈകല്യത്തെ തോൽപിച്ച് ഉയരങ്ങൾ കീഴടക്കുന്ന കേരളക്കരയുടെ കണ്മണിക്ക് ഭാരതത്തിന്റെ അംഗീകാരം
മാവേലിക്കര: വൈകല്യത്തെ തോൽപിച്ച് ഉയരങ്ങൾ കീഴടക്കുന്ന കേരളക്കരയുടെ കണ്മണിയ്ക്ക് ഭാരതത്തിന്റെ അംഗീകാരം. ഭിന്നശേഷിയുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സംഗമമായ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് കണ്മണി പങ്കെടുത്തത്. ഡൽഹി പാർലമെന്റ് ഓഡിറ്റോറിയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിച്ചശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. ജ·നാ രണ്ടു കൈകളും ഇല്ലാത്ത കണ്മണിക്ക് രാഷ്ട്രപതി ഭക്ഷണം വാരി നല്‍കിയത് കണ്മണിയ്ക്ക് അവിസ്മരണീയ അനുഭവമായി. നൂറ്റന്പതിലധികം വേദികളിൽ കച്ചേരി അവതരിപ്പിച്ച കണ്മണി സംസ്ഥാന കലോത്സവത്തിൽ നിരവധി വർഷങ്ങളായി താരമാണ്. കണ്മണി കാലു കൊണ്ട് വരച്ച രാഷ്ട്രപതിയുടെ ചിത്രം നേരത്തെ അദ്ദേഹത്തിന് കൈമാറിയിരുന്നു.ഡൽഹി ഐപിഎച്ച് ഓഫീസിൽ കണ്മണി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ബിഎ മ്യൂസിക് വിദ്യാർഥിനിയാണ് ഇപ്പോൾ കണ്മണി. മാവേലിക്കര അറനൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്റെയും…
Read Moreനെഹ്റു ട്രോഫി വള്ളംകളി: ട്രാക്കും ഹീറ്റ്സുമായി;ചുണ്ടൻ വള്ളങ്ങളുടെ നറുക്കെടുപ്പ് 3ന്
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി ജലോൽസവത്തിനുള്ള വളളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും മൂന്നിന് നിശ്ചയിക്കും. ചാന്പ്യൻസ് ബോട്ട് ലീഗിലെ പ്രഥമമൽസരമാണ് ഇക്കുറി പുന്നമടയിൽ അരങ്ങേറുന്നത്. ഇവിടെ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒന്‍പതു സ്ഥാനത്തെത്തുന്നവരാണ് ലീഗിലെ മറ്റു മൽസരങ്ങിലേക്ക് സീഡു ചെയ്യപ്പെടുന്നത്. ഇക്കുറി 80 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് നാലെണ്ണം, ബി ഗ്രേഡ് 16 എണ്ണം, സി ഗ്രേഡ് 10 എണ്ണം, വെപ്പ് എ ഗ്രേഡ് 10 എണ്ണം ബി ഗ്രേഡ് ആറെണ്ണം, നാല് ചുരുളൻ വള്ളം, തെക്കനോടിയിൽ തറ, കെട്ട് വിഭാഗങ്ങളിലായി മൂന്നു വീതവും വള്ളവും മൽസരത്തിൽ അണിനിരക്കും. ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലുവള്ളങ്ങളാണ് മൽസരിക്കുന്നത്. ഇവ ഉച്ചയ്ക്കുശേഷം നേരിട്ട് ഫൈനലിൽ മാറ്റുരയ്ക്കും. മൂന്നുതൈക്കൽ, തുരുത്തിത്തറ, പടക്കുതിര, ഡായി നം.1 എന്നിവ ആദ്യ നാലു…
Read More