വെള്ളത്തിലൂടെ കുതിക്കാൻ..!  ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വത്തിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ന​ദി​യി​ലെ മ​ണ്‍​പു​റ്റ് നീ​ക്കാൻ നടപടി 

ആ​റ​ന്മു​ള: ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന പ​മ്പാ​ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്‍​പു​റ്റു​ക​ള്‍ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ന്പ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ല്‍ തീ​രു​മാ​ന​മാ​യി. ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ, വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ​റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റാ​ട്ട് ക​ട​വ് മു​ത​ല്‍ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് വ​രെ​യു​ള​ള മ​ണ്‍​പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന ഡ്ര​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും. മ​റ്റ് സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള​ള റോ​ഡു​ക​ളി​ല്‍ ദി​ശാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കും. ഫ​യ​ര്‍​ഫോ​ഴ്സ്, റ​വ​ന്യു, പോ​ലീ​സ്, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍…

Read More

ഓടിനടന്ന കടിച്ചുപറിച്ചത് 14 പേരെ…! പ​റ​ക്കോ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ ഒ​ന്ന​ര​വ​യ​സു​കാ​രി​ക്കും പരിക്ക്

അ​ടൂ​ർ: പ​റ​ക്കോ​ട്ട് തെ​രു​വ് നാ​യ ക​ടി​ച്ച് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞു​ൾ​പ്പെ​ടെ 14 പേ​ർ​ക്ക് പ​രി​ക്ക്. പ​റ​ക്കോ​ട് നി​ര​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഓ​മ​ന​യ​മ്മ (57), പു​ളി​വി​ള​യി​ൽ ഇ​ന്ദി​ര (72), ച​രു​വി​ള​യി​ൽ ലീ​ലാ​മ്മ (64), വ​യ​ല തൈ​ക്കാ​ട്ട് കി​ഴ​ക്കേ​തി​ൽ സ​ത്യ​ഭാ​മ (37), പ​റ​ക്കോ​ട് ക​ല്ലേ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ലീം (61), പീ​ടി​ക​യി​ൽ മു​ഫീ​ദാ ഫാ​ത്തി​മ (13), ച​രു​വി​ള​യി​ൽ ശോ​ശാ​മ്മ (66), കൊ​ച്ചു​മ​ക​ൾ എ​യ്ഞ്ച​ൽ (ഒ​ന്ന​ര) പാ​റ​ക്കാ​ട്ട​യ​ത്ത് ബി​ന്ദു (46), മൂ​ല​വി​ള​യി​ൽ ഉ​മ​യ​മ്മ (50), കു​റ്റി​യി​ൽ ശ്രീ​വ​ത്സം രാ​ധാ​മ​ണി, പ​റ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം, അ​നി​ൽ​കു​മാ​ർ (56) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ അ​ടൂ​ർ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കു​ഞ്ഞി​നെ ബ​സ് ക​യ​റ്റി വി​ടാ​ൻ പോ​യ​പ്പോ​ഴാ​ണ് ബി​ന്ദു​വി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ല് വാ​ങ്ങാ​ൻ വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ശോ​ശാ​മ്മ​യെ​യും കൊ​ച്ചു​മ​ക​ളെ​യും നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ടൂ​രി​ൽ ഒ​രാ​ളെ…

Read More

ഓമല്ലൂരിൽ  അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു  രണ്ടുപേർക്ക് ഗുരുതര പരിക്ക്

പ​ത്ത​നം​തി​ട്ട: കെഎസ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​രും​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, റ​ഹിം റാ​വു​ത്ത​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യ​വ്യാ​പാ​രി​ക​ളാ​യ ഇ​രു​വ​രും പ​ത്ത​നം​തി​ട്ട കു​ന്പ​ഴ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേക്ക് വ​രു​ന്പോ​ൾ പ​ത്ത​നം​തി​ട്ട -അ​മൃത ​മെ​ഡി​ക്ക​ൽ കോ​ള​ജ് കെഎസ് ആ​ർ​ടി​സി ബ​സാ​ണ് ഇ​വ​രു​ടെ കാ​റി​ൽ ഇ​ടി​ച്ച​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ല​വും​തി​ട്ട റോ​ഡി​ലേ​ക്ക് വേ​ഗ​ത്തി​ൽ തി​രി​ക്കു​ന്പോ​ഴാ​ണ് കൈ​പ്പ​ട്ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട ആദ്യം മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ല്ല​യി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

കാ​ന​ത്തി​നെ മാ​റ്റൂ, സി​പി​ഐ​യെ ര​ക്ഷി​ക്കൂ… ആലപ്പുഴയിൽ കാനത്തെ ‘വലിച്ചുകീറി’യ പോസ്റ്റർ

ആ​ല​പ്പു​ഴ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ​തി​രേ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​ർ. സി​പി​ഐ​യു​ടെ ജി​ല്ലാ ക​മ്മിറ്റി ഓ​ഫീ​സി​ന്‍റെ മ​തി​ലി​ലാ​ണ് ഇ​ന്ന് രാ​വി​ലെ​യോ​ടെ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ന​ത്തി​നെ മാ​റ്റൂ, സി​പി​ഐ​യെ ര​ക്ഷി​ക്കൂ എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ർ പി​ന്നീ​ട് ആ​രോ പൊ​ളി​ച്ച് ഓ​ഫീ​സി​ന്‍റെ മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലേ​ക്കി​ട്ടു. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, പി. ​രാ​ജു എ​ന്നി​വ​രെ അ​നു​കൂ​ലി​ച്ചാ​ണ് പോ​സ്റ്റ​ർ. തി​രു​ത്ത​ൽ വാ​ദി​ക​ൾ എ​ന്നും പോ​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​പി​ഐ അ​ന്പ​ല​പ്പു​ഴ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ. സി​പി​ഐ​യു​ടെ എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​നെ​ച്ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ൽ​ദോ ഏ​ബ്രഹാ​മു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്ക് സ​മ​ര​ത്തി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​ട്ടും മൃ​ദു​സ​മീ​പ​നമെ​ടു​ക്കു​ന്ന​തി​നെ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം എ​തി​ർ​ക്കു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​സ്റ്റ​റെ​ന്ന് ക​രു​തു​ന്നു.

Read More

പത്തനംതിട്ടയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നില്ല; ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മാ​ലി​ന്യ സം​സ്ക​ര​ണം നടത്താനുള്ള നഗരസഭയുടെ  തീരുമാനം കോ​ട​തി ത​ട​ഞ്ഞു

പ​ത്ത​നം​തി​ട്ട : ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യെ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച് മു​ൻ​സി​ഫ് കോ​ട​തി. എ​സ്ഡി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ടി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, എ​സ്. രാ​ജു എ​ന്നി​വ​ർ അ​ഡ്വ. മു​ഹ​മ്മ​ദ് അ​ൻ​സാ​രി വ​ഴി ന​ൽ​കി​യ പൊ​തു താ​ത്പ​ര്യ സ്വ​ഭാ​വ​മു​ള്ള ഹ​ർ​ജി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട മു​ൻ​സി​ഫ് കോ​ട​തി നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള​തും തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സ​വും വ​ന്നു പോ​കു​ന്ന​തു​മാ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​നം ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹ​ർ​ജി ആ​രോ​പി​ക്കു​ന്നു. മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന സം​വി​ധാ​നം ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്പ് എ​ത്ര​ത്തോ​ളം മാ​ലി​ന്യം ദി​നം പ്ര​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നെ​ന്നോ നി​ർ​മ്മാ​ർ​ജ​ന സം​വി​ധാ​ന​ത്തി​ന് എ​ത്ര വ്യാ​പ്തി വേ​ണ​മെ​ന്നോ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ പ​ഠ​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന നീ​രോ​ഴു​ക്കും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ക​ണ്ണ​ങ്ക​ര തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം പ​ട​രാ​നും അ​തു​വ​ഴി ഗു​രു​ത​ര​മാ​യ…

Read More

ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് ച​ര​മ​ഗീ​തം; കോന്നിയിൽ ടൂ​റി​സം വ​കു​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന്   ടൂറിസ്റ്റുകൾക്കായി  ഒരുക്കിയ പദ്ധതി മുടങ്ങിയിട്ട് മൂന്നുവർഷം

കോ​ന്നി: ടൂ​റി​സം വ​കു​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യ്ക്ക് ച​ര​മ​ഗീ​തം. 2016ൽ ​ടൂ​റി​സം വ​കു​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കെ​ടി​ഡി​സി 50 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ക്കാ​ൻ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ടി​ല്ല.പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള പ​ഴ​യ മ​ഹി​ളാ​മ​ന്ദി​രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ഇ ടി​ഞ്ഞു പൊ​ളി​ഞ്ഞ പ​ഴ​യ മ​ഹി​ളാ​മ​ന്ദി​രം ഉ​ൾ​പ്പെ​ടെ 10 സെ​ന്‍റ് സ്ഥ​ലം ത​റ​വാ​ട​ക​യ്ക്ക് ന​ൽ​കാ​നും ധാ​ര​ണ​യാ​യി​രു​ന്നു.2016 ഫെ​ബ്രു​വ​രി 27ന് ​ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.ഡി​ടി​പി​സി ജി​ല്ലാ ക​ല​ക്ട​ർ ചെ​യ​ർ​മാ​നാ​യും എ​ഡി​എം ക​ൺ​വീ​ന​റു​മാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക്കാ​യി​രു​ന്നു ഇ​തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. പ​ദ്ധ​തി സ്ഥ​ല​ത്തെ 35 മ​ര​ങ്ങ​ൾ…

Read More

 ഒടുവിൽ വലയിൽ കുടുക്കി പോലീസ്..!  ഓട്ടം വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി  18 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റി​ൽ

മ​ല്ല​പ്പ​ള്ളി: 2001 ഏ​പ്രി​ൽ 24 ന് ​കു​ണ്ട​റ​യി​ൽ നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ട്ടം പോ​കാ​നെ​ന്ന വ്യാ​ജേ​ന കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ പേ​രു​ർ വീ​ട്ടി​ൽ സൈ​നി​ല്ലാ ബു​ദ്ധീ​ൻ മ​ക​ൻ മു​ജീ​ബി​നെ ഓ​ട്ടം വി​ളി​ച്ച ശേ​ഷം അ​ന്നേ​ദി​വ​സം രാ​ത്രി 12ന് ​കു​ന്ന​ന്താ​നം പാ​മ​ല എ​സ്റ്റേ​റ്റി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ട് വ​ന്ന് കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​ജീ​ബി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് മ​നു നി​വാ​സി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ ബൈ​ജു (40) വി​നെ​യാ​ണ് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി. സ​ഞ്ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സെ​പ്ക്ട​ർ സി.​റ്റി. സ​ഞ്ജ​യ്, എ​സ്ഇ​പി​ഒ ശി​വ​പ്ര​സാ​ദ്, ജോ​ബി​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം…

Read More

പമ്പാതീരത്തെ മ​രു​തൂ​ർ ക​ട​വി​ൽ തീ​രസം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടുമെന്ന്  വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: പ​മ്പ​യു​ടെ തീ​ര​ത്ത് ഇ​ടി​ഞ്ഞ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രു​തൂ​ർ ക​ട​വി​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. മ​രു​തൂ​ർ ക​ട​വി​ലെ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് തീ​ര സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ൽനി​ന്ന് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ടും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക​ദേ​ശം 100 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് തീ​ര​മി​ടി​ഞ്ഞു വീ​ണ് വീ​ടു​ക​ൾ​ക്ക് നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം എ​സ്റ്റി​മേ​റ്റ് ല​ഭ്യ​മാ​ക്ക​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു. മ​ന്ത്രി​ക്ക് നേ​രി​ട്ട് ഇ​തു ന​ൽ​കി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന്‌ എം​എ​ൽ​എ പ​റ​ഞ്ഞു. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റോ​യി, എ​ഇ മാ​യ, ഓ​വ​ർ​സി​യ​ർ ബി​ന്ദു, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

അ​ര​യാഞ്ഞി​ലി​മ​ണ്‍ ശു​ദ്ധ​ജ​ല പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി; നി​ല​യ്ക്ക​ൽ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് 220 കോ​ടി

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യി ന​ശി​ച്ചു​പോ​യ അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന കൊ​ല്ല​മു​ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽനി​ന്നു ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം പൈ​പ്പ് വ​ഴി അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ൽ എ​ത്തി​ച്ച് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന വി​ത​ര​ണ ശൃം​ഖ​ല വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് അ​നു​മ​തി​ക്കാ​യി ജ​ല​ അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് (ദ​ക്ഷി​ണ​മേ​ഖ​ല) സ​മ​ർ​പ്പി​ച്ചു. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​നും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സീ​ത​ത്തോ​ട് – നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന് ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി 909 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​ൻ​ടേ​ക്ക് കി​ണ​ർ, പ​ന്പ് ഹൗ​സ്, 13 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. നി​ല​യ്ക്ക​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മു​ള്ള ഭൂ​ജ​ല​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​ന് സ്ഥി​ര​മാ​യ…

Read More

കൗൺസിലർ വിളിച്ചു, ഫയർഫോഴ്സ് ഓടിയെത്തി; മുട്ടോളമെത്തുന്ന റോഡിലെ വെള്ളക്കെട്ട്  മോട്ടോർ പമ്പ് ഉപയോഗിച്ച് വറ്റിച്ച്  കാൽനടയാത്ര സുഗമമാക്കി;  നന്ദിപറഞ്ഞ് പ്രദേശവാസികൾ

ആ​ല​പ്പു​ഴ: കെ​ട്ടി​കി​ട​ന്ന മ​ഴ വെ​ള്ള​ത്തി​ൽ നി​ന്ന് 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്. സ്ഥ​ല​ത്ത് എ​ത്തി​യ ര​ക്ഷാ​സേ​ന മോ​ട്ടോ​ർ​പ​ന്പ് ഉ​പ​യോ​ഗി​ച്ച് മ​ഴ​വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ സി​വ്യൂ വാ​ർ​ഡി​ലെ താ​ഴ്ന്ന ഭാ​ഗ​ത്ത് ബീ​ച്ചി​ലെ വി​ജ​യാ പാ​ർ​ക്കി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​ണ് വെ​ള്ളം കെ​ട്ടി​കി​ട​ന്ന​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ​സ്് എ​ത്തി രാ​വി​ലെ മു​ത​ൽ ഡീ​സ​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച വെ​ള്ളം പ​ന്പ് ചെ​യ്യ​ൽ വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് തീ​ർ​ന്ന​ത്. മു​ട്ടി​ന് മേ​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​കി​ട​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഭ​യാ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ബ​ദ​റൂ​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സ​തീ​ഷ്കു​മാ​ർ, അ​നീ​ഷ്, അ​ഭി​ലാ​ഷ് ശേ​ഖ​ർ, ഷി​ജു​മോ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More