നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി; പ​രി​ഹ​രി​ക്കാ​ൻ ജ​ന​കീ​യ സ​മ​ര​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ രം​ഗ​ത്ത്

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ പാ​ല​സ് വാ​ർ​ഡി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ജ​ന​കീ​യ സ​മ​ര​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​. വാ​ർ​ഡി​ലെ മു​ക്ക​വ​ല​യ്ക്ക​ൽ-​കൊ​ട്ടാ​ര​പ്പാ​ലം, ച​ന്ദ​ന​ക്കാ​വ്-​പു​തു​പ്പ​റ​ന്പ് ചി​ത്രാ​ല​യം, വ​ലി​യ​പ​റ​ന്പ്-​എ​സ്എ​ൻ​ഡി​പി റോ​ഡു​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. പു​ന​ർ​നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം. റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈപ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യ​ത്. ടാ​റിം​ഗ് ഇ​ള​കി റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണി​പ്പോ​ൾ. ടാ​റിം​ഗ് ന​ട​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ലാ​ണ് ഏ​റെ ദു​രി​തം. മ​ഴ​വെ​ള്ളം നി​റ​ഞ്ഞ് ചെ​ളി​യാ​യ റോ​ഡു​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണ്. റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യ​തോ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്കൂ​ൾ വ​ണ്ടി​ക​ൾ എ​ത്താ​ത്ത​തു മൂ​ലം പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ വ​ള്ള​ങ്ങ​ളി​ൽ ക​യ​റ്റി ചു​ങ്ക​ത്തെ​ത്തി​ച്ചാ​ണ് ബ​സ് ക​യ​റ്റി വി​ടു​ന്ന​ത്. ഇ​തു​മൂ​ലം കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത് വൈ​കി​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ…

Read More

ശ​ബ​രി​മ​ല വി​ഷ​യത്തിലുണ്ടായ തെറ്റിദ്ധാരണ മാറ്റണം; കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തി​ എ​ൽ​ഡി​എ​ഫ് ഒ​രു​ങ്ങു​ന്നു 

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ലൈ ആ​ദ്യ​വാ​രം എ​ൽ​ഡി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചേ​രും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​രാ​ക്കി പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ക. എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യം പ​ത്ത​നം​തി​ട്ട​യി​ൽ മ​റി​ക​ട​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക്കു​ള്ള​ത്. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ ബി​ജെ​പി മൂ​ന്നു​ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ഴും ര​ണ്ടാം​സ്ഥാ​നം നി​ല​നി​ർ​ത്തി ഭൂ​രി​പ​ക്ഷം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​യ​ത് നേ​ട്ട​മാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് യോ​ഗം വി​ല​യി​രു​ത്തി​യ​തെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല പ​റ​ഞ്ഞു. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ന് അ​പ്രാ​പ്യ​മാ​യ പ്ര​ദേ​ശ​മ​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നേ​രി​യ ലീ​ഡ് മ​റി​ക​ട​ക്കു​ക എ​ളു​പ്പ​മാ​ണെ​ന്നും ക​ണ്‍​വീ​ന​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യം കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് കോ​ന്നി മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ എ. ​പ​ത്മ​കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.…

Read More

പ്ര​ള​യ​കാ​ല​ത്തെ കൈത്താങ്ങ് മറക്കാനാവില്ല;   ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളികൾക്ക് സഹായ ഹസ്തവുമായി ചെങ്ങന്നൂരിലെ യൂത്ത് കോൺഗ്രസ്

ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ചെ​ങ്ങ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്ത് ര​ക്ഷ​ക​രാ​യി എ​ത്തി​യ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ചെ​ങ്ങ​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി ക​ണ്ട് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ ഭാ​ഗ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​ള​യ​കാ​ല​ത്ത് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​ക​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​തം വ​രു​ന്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​രം​ഭ​ത്തി​ന് ഇ​റ​ങ്ങി​യ​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​രു​ണ്‍ മ​ട്ട​യ്ക്ക​ൽ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ സാ​ധ​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ​വും പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ച്ചു. യൂ​ത്ത്…

Read More

എനിക്ക് ആരെയും കാണേണ്ട; സാരമായി പൊള്ളലേറ്റ അജാസിനെ മരുന്നുകൾക്കും തിരികെ കൊണ്ടുവരാനായില്ല; സൗ​മ്യ​യെ തീ​കൊ​ളു​ത്തിക്കൊ​ന്ന കേ​സി​ലെ പ്ര​തി മരണത്തിന് കീഴടങ്ങി

അ​മ്പ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സൗ​മ്യ പു​ഷ്ക്ക​ര​നെ പെ​ട്രോ​ളൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ജാ​സ് (33) മ​രി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. സൗ​മ്യ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യും, ന്യൂ​മോ​ണി​യ​യു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വ​യ​റി​നേ​റ്റ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലി​ൽ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ട്ടു​വാ​ൻ മ​രു​ന്ന് കു​ത്തി​വ​ച്ചെ​ങ്കി​ലും ശ​രീ​രം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​യി​രു​ന്നു അ​ജാ​സ്. വ്യാ​ഴാ​ഴ്ച പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​ക്ക​ൾ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രെ​യും കാ​ണു​വാ​ൻ ഇ​യാ​ൾ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ര​ണ്ടു ദി​വ​സം മു​ൻ​പ് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി…

Read More

ശൗചാലയത്തില്‍ ഒരു കോടിയുടെ സ്വര്‍ണം! ദുബായിയില്‍ ഒളിവില്‍ പോയ ആലപ്പുഴക്കാരി മാസങ്ങള്‍ക്കുശേഷം പിടിയില്‍

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ര​ണ്ട​ര കി​ലോ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​തി എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി​യ​തി​നെ​തു​ട​ർ​ന്നു ദു​ബാ​യി​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി ജ​യ​ന്തി(27)​യെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്പോ​ൾ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു മാ​സം മു​ന്പാ​ണു ശു​ചി​മു​റി​യി​ൽ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പ​രി​ശാ​ധ​ന ശ​ക്ത​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി സ്വ​ർ​ണം ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച് ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ർ​ണം പു​റ​ത്തെ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും യു​വ​തി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് മു​ന്പേ സ്വ​ർ​ണം ക​സ്റ്റം​സ് ക​ണ്ടെ​ടു​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ശ്രീ​ല​ക്ഷ്മി​യു​ടെ പ​ങ്ക് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റും എ​ടു​ത്ത​ശേ​ഷ​മാ​ണു ശ്രീ​ല​ക്ഷ്മി കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ൽ,…

Read More

നഗരത്തിലെ മാലിന്യ നീക്കം തടസപ്പെട്ടിട്ട് ദിവസങ്ങൾ;  മാ​ലി​ന്യം കു​മി​യുമ്പോഴും മൂക്കുപൊത്തി ന​ട​പ​ടിയെടുക്കാതെ ന​ഗ​ര​സ​ഭ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി്ടു​ന്പോ​ഴും ന​ട​പ​ടി​ക​ളി​ല്ല. ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ നീ​ക്കം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ചു​വ​ന്നി​രു​ന്ന ഏ​ജ​ൻ​സി​യെ പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് ഏ​ജ​ൻ​സി​യെ പി​ൻ​വ​ലി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. മാ​ലി​ന്യ​നീ​ക്കം ക​രാ​റെ​ടു​ത്തി​രു​ന്ന ഏ​ജ​ൻ​സി ന​ഗ​ര​ത്തി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് ഇ​വ ത​ള്ളു​ക​യും സം​സ്ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണി​ട്ടു മൂ​ടു​ക​യും തീ​യി​ടു​ക​യോ ആ​യി​രു​ന്നു ചെ​യ്തു​വ​ന്ന​ത്. മാ​ലി​ന്യം​നി​ക്ഷേ​പി​ക്കാ​നെ​ടു​ത്ത സ്ഥ​ലം മൂ​ടു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ഇ​വ സം​സ്ക​രി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ള​ക്ട​റു​ടെ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നേ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ യോ​ഗം ചേ​ർ​ന്ന് ഏ​ജ​ൻ​സി​യെ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ഏ​ജ​ൻ​സി​ക്കാ​യി ക​രാ​ർ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള സ്ഥ​ല​മോ സം​വി​ധാ​ന​ങ്ങ​ളോ സം​സ്ക​ര​ണ പ​രി​പാ​ടി​ക​ളോ ന​ഗ​ര​സ​ഭ​യ്ക്കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ ക​രാ​റെ​ടു​ക്കാ​ൻ ഏ​ജ​ൻ​സി​ക​ൾ ത​യാ​റ​ല്ല. ന​ഗ​ര​സ​ഭ​യു​ടെ സ്വ​ന്തം ചു​മ​ത​ല​യി​ൽ…

Read More

ഭേപ്പാലിലെത്തി ജമ്മുവിലെത്തിയിട്ട് വിളിക്കാം; പിന്നെയെത്തിയ വിളി ഹരികുമാറിന്‍റെ മരണവാർത്ത; അ​വ​ധി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ സൈ​നി​ക​ൻ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു

കാ​യം​കു​ളം: അ​വ​ധി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ സൈ​നി​ക​ൻ ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് തെ​ക്ക് വി​ള​യി​ൽ പ​ടീ​റ്റ​തി​ൽ ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ മ​ക​ൻ വി.​ജി.​ഹ​രി​കു​മാ​ർ (43)ആ​ണ് മ​രി​ച്ച​ത്. ജ​മ്മു ക​ശ്മീ​രി​ൽ 166 ബ​റ്റാ​ലി​യ​നി​ൽ ഹ​വി​ൽ​ദാ​ർ ആ​യ ഹ​രി​കു​മാ​ർ ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണ് കേ​ര​ള എ​ക്സ്പ്ര​സി​ൽ യാ​ത്ര തി​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഭോ​പ്പാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് അ​ടു​ത്തു വെ​ച്ച് ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു എ​ന്നാ​ണ് ഭോ​പ്പാ​ലി​ൽ നി​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വീ​ടി​ന​ടു​ത്തു​ള്ള മ​ധു​സൂ​ദ​ന​ൻ എ​ന്ന സു​ഹൃ​ത്തി​നെ ട്രെ​യി​നി​ൽ നി​ന്നും ഹ​രി​കു​മാ​ർ വി​ളി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച ജ​മ്മു​വി​ൽ എ​ത്തി​യി​ട്ട് വീ​ണ്ടും വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ അ​ല്പ​സ​മ​യ​ത്തി​ന​കം അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ആ​രം​ഭി​ച്ചു.

Read More

ഇനിയുള്ള കാലം ജയിലിൽ കഴിയട്ടെ…! ഒൻപതു വർഷങ്ങൾക്കിപ്പുറം  കോടതി വിധിച്ചു കുഞ്ഞുമോൻ കുറ്റക്കാരൻ; ചാണകവും റേഷൻ കാർഡിനും വേണ്ടി  ​സഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടുത്തിയ കേസിലെ വിധിയിങ്ങനെ…

ആ​ല​പ്പു​ഴ: സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് പി​ഴ​യോ​ടു​കൂ​ടി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ലെ മ​റ്റ​ക്കാ​ട്ട് വീ​ട്ടി​ൽ കു​ഞ്ഞു​മോ​നാ​ണ് കു​റ്റ​ക്കാ​ര​നെ​ന്നുക​ണ്ട് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ.​ഇ​യാ​സ് ശി​ക്ഷ വി​ധി​ച്ച​ത്. ജീ​വ​പ​ര്യ​ന്ത​ത്തി​ന് പു​റ​മേ ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും, തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. 2010 ജ​നു​വ​രി ഒ​ന്നി​നാ​ണ് കേ​സി​ന് ആ​ധാ​ര​മാ​യ സം​ഭ​വം. കു​ഞ്ഞു​മോ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ഐ​ഷ​മ്മ​യേ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചാ​ണ​ക​വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തു​മാ​യും റേ​ഷ​ൻ കാ​ർ​ഡു​മാ​യും ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കു​ടും​ബ​ക​ല​ഹ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും എ​ത്തു​ക​യാ​യി​രു​ന്നു. വ​ഴ​ക്കി​നി​ടെ ക​ക്കാ പു​ഴു​ങ്ങാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ ഐ​ഷ​മ്മ​യു​ടെ ദേ​ഹത്ത് ഒ​ഴി​ച്ച് കു​ഞ്ഞു​മോ​ൻ തീ​കൊ​ളു​ത്തി. പൊ​ള്ള​ലേ​റ്റ ഐ​ഷ​മ്മ​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 13ന് ​മ​രി​ച്ചു. പു​ളി​ങ്കു​ന്ന് പോ​ലീ​സ് കേ​സെടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വി​സ്താ​ര​വേ​ള​യി​ൽ പ്ര​തി…

Read More

സൗമ്യയെ അവസാനമായി ഒരുനോക്കുകൂടി കാണാൻ ലിബിയയിൽ നിന്നും ഭർത്താവ് ഇന്നെത്തും; അ​ജാ​സി​നെ​തി​രേ സൗ​മ്യ​യു​ടെ ബ​ന്ധു​ക്ക​ൾ മു​മ്പ് പ​രാ​തി നൽകിയിട്ടില്ല; പോലീസ് പറ‍യുന്നതിങ്ങനെ…

കാ​​യം​​കു​​ളം: വ​​ള്ളി​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​താ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ സൗ​​മ്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ സു​​ഹൃ​​ത്താ​​യ പോ​​ലീ​​സു​​കാ​​ര​​ൻ അ​​ജാ​​സ് നേ​​ര​​ത്തേ​ത​​ന്നെ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. എ​​ന്നാ​​ൽ, അ​​ജാ​​സ് നി​​ര​​ന്ത​​ര​​മാ​​യി സൗ​​മ്യ​​യെ ശ​​ല്യം ചെ​​യ്തു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​തി​​രേ വ​​ള്ളി​​കു​​ന്നം പോ​​ലീ​​സി​​ൽ ബ​​ന്ധു​​ക്ക​​ളു​​ടേ​​താ​​യി രേ​​ഖാ​​മൂ​​ലം യാ​​തൊ​​രു പ​​രാ​​തി​​യും ഇ​​തി​​നു മു​​ന്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വ​​ള്ളി​​കു​​ന്നം പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. അ​​ജാ​​സും സൗ​​മ്യ​​യു​​മാ​​യു​​ള്ള അ​​ടു​​പ്പ​​ത്തെ സം​​ബ​​ന്ധി​​ച്ചും വ​​ള്ളി​​കു​​ന്നം പോ​​ലീ​​സി​​നു യാ​​തൊ​​രു അ​​റി​​വും മു​​ന്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും വ​​ള്ളി​​കു​​ന്നം എ​​സ്ഐ ഷൈ​​ജു ഇ​​ബ്രാ​​ഹിം ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നെ​​ടു​​ത്ത വാ​​ട​​കക്കാ​​റി​​ലാ​​ണ് അ​​ജാ​​സ് എ​​ത്തി​​യ​​തെ​​ന്നാ​​ണു പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. കാ​​റി​​ന്‍റെ ഉ​​ട​​മ​​യെ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. കാ​​റും കൊ​​ല​​യ്ക്ക് ഉ​​പ​​യോ​​ഗി​​ച്ച ആ​​യു​​ധ​​ങ്ങ​​ളും പെ​​ട്രോ​​ൾ കു​​പ്പി​​ക​​ളും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​നി​​ന്നു ശേ​​ഖ​​രി​​ച്ച ര​​ക്ത​​സാ​​ന്പി​​ളു​​ക​​ൾ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സൗ​​മ്യ​​യു​​ടെ മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യ ശേ​​ഷം ഓ​​ച്ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.…

Read More

അ​ജാ​സ് സൗ​മ്യ​യെ നി​ര​ന്ത​രം വി​വാ​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ചി​രു​ന്നു; എ​ന്തും ചെ​യ്യാ​ൻ തന്‍റേ​ടം ഉ​ള്ള അ​ളാ​ണ് അ​ജാ​സ് എ​ന്ന പോ​ലീ​സു​കാ​ര​ൻ; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെയൊക്കെ..

മാ​വേ​ലി​ക്ക​ര: വ​നി​താ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ തീ​കൊ​ളു​ത്തി കൊ​ന്ന സം​ഭ​വ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കൊ​ല​പ്പെ​ട്ട സൗ​മ്യ​യു​ടെ അ​മ്മ ഇ​ന്ദി​ര.​നേ​ര​ത്തെ​യും വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക ആ​യി​രു​ന്നു. അ​ജാ​സ് സൗ​മ്യ​യെ നി​ര​ന്ത​രം വി​വാ​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സൗ​മ്യ ഈ ​ആ​വ​ശ്യം നി​ര​സി​ച്ചെ​ന്നും സൗ​മ്യ​യു​ടെ അ​മ്മ പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സൗ​മ്യ​യു​ടെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. നേ​ര​ത്തെ ര​ണ്ട് പ്രാ​വ​ശ്യം അ​ജാ​സ് സൗ​മ്യ​യെ കൊ​ല്ലാ​ൻ വേ​ണ്ടി പെ​ട്രോ​ൽ ക​ഴു​തി വീ​ട്ടി​ൽ എ​ത്തി​യ​താ​യും അ​ന്ന് ത​ല​നാ​ഴി​ക്കാ​ണ് സൗ​മ്യ​ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​ന്ദി​ര പ​റ​ഞ്ഞു എ​ന്തും ചെ​യ്യാ​ൻ ത​ന്േ‍​റ​ടം ഉ​ള്ള അ​ളാ​ണ് അ​ജാ​സ് എ​ന്ന പോ​ലീ​സു​കാ​ര​ൻ. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ അ​ജാ​സ് എ​ന്ന​യാ​ൾ ശ്ര​മി​ച്ചേ​ക്കു​മെ​ന്ന് അ​മ്മ പ​റ​ഞ്ഞി​രു​ന്ന​താ​യി സൗ​മ്യ​യു​ടെ മൂ​ത്ത​മ​ക​നും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ സൗ​മ്യ അ​ജാ​സി​ൽ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ന​ൽ​കാ​ൻ സൗ​മ്യ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് സ്വീ​ക​രി​ക്കാ​ൻ അ​ജാ​സ്…

Read More