തിരുവല്ല: അധ്യയന വർഷവും മഴക്കാലവും ആരംഭിച്ചതോടെ തിരുവല്ല നഗരത്തിൽ ഗതാഗതക്കുരുക്കിന്റെ ദൈർഘ്യമേറി. ഗതാഗതക്കുരുക്കില്‍ നിന്നും കടന്നുപോകാനാകാതെ യാത്രക്കാര്‍ വീര്‍പ്പുമുട്ടുകയാണ്. പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയായതിനാൽ ആംബുലൻസുകളും കുരുക്കിൽപ്പെടുന്നു.സ്കൂൾ കൂടി തുറന്നതോടെ ഏറെ സമയം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. എംസി റോഡിലും മല്ലപ്പള്ളി റോഡിലും ടികെ റോഡിലുമെല്ലാം വാഹനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ ട്രാഫിക് പോലീസും ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പതിവിലും കൂടുതല്‍ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നതെന്ന് ട്രാഫിക്പോലീസും പറയുന്നു. പ്രവൃത്തി ദിവസങ്ങളില്‍ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപെടാന്‍ പാടുപെടുന്ന കാഴ്ചയാണ്. അശാസ്ത്രീയമായ ഗതാഗത നിയന്തണങ്ങളും അനധികൃത പാര്‍ക്കിംഗും എസ്സിഎസ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് അടിക്കടി പണിമുടക്കുന്നതുമാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. സ്കൂൾ ബസുകൾ കൂടി എത്തിയതോടെയാണ് ഗതാഗതക്കുരുക്ക് കൂടിയത്.മഴ പെയ്ത് റോഡിൽ വെള്ളക്കെട്ട് നിറഞ്ഞതോടെ നഗരത്തിലെ വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നു. മഴുവങ്ങാട്ചിറ മുതല്‍…
Read MoreCategory: Alappuzha
മക്കളെല്ലാം പൊതുജന സേവകർ; പിതൃദിനത്തിൽ പിതാവിന് നാടിന്റെ ആദരം
ആലപ്പുഴ :തന്റെ ഒന്‍പതു മക്കളേയും സർക്കാർ സർവീസിൽ എത്തിച്ച പിതാവിന് പിതൃദിനത്തിൽ നാടിന്റെ ആദരം. മണ്ണഞ്ചേരി അടിവാരം വെള്ളക്കാഴത്തുചിറ (കുന്നപ്പള്ളി ) വീട്ടിൽ പി.എ മുഹമ്മദ് കുഞ്ഞാണ് പിതൃ ദിനത്തിൽ മാതൃകയായത്. പിതാവിന്റെ മരണ ശേഷം പതിനഞ്ചാം വയസിൽ പലചരക്ക് വ്യാപാര മേഖലയിലേക്ക് തിരിയുന്പോൾ മുഹമ്മദ് കുഞ്ഞിന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമായിരുന്നു. തന്റെ ഗതി മക്കൾക്ക് ഉണ്ടാകരുത്. ജീവിത അനുഭവവും നിശ്ചയ ദാർഢ്യവും കൈ മുതലാക്കി ജീവിതത്തെ കെട്ടിപ്പടുത്ത മുഹമ്മദ് കുഞ്ഞു 84 ൽ എത്തി നിൽക്കുന്പോൾ തന്റെ ഒന്‍പതു മക്കളും മരുമക്കളും സർക്കാർ സർവീസിൽ സേവനം ചെയ്യുന്നത് അഭിമാനത്തേടെ കാണുന്നു.റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, ഹോമിയോ, മോട്ടോർവാഹനം, ജലഗതാഗതം കോടതി, വനംവകുപ്പ്, ഖാദി ബോർഡ്, ബാങ്ക്, കൃഷി വകുപ്പ് തുടങ്ങിയ മേഖലയിലാണ് മക്കളും മരുമക്കളും ജോലി ചെയ്യുന്നത്. എട്ട് ആണ്മക്കളും ഒരു മകളുമാണ് മുഹമ്മദ് കുഞ്ഞിന്.…
Read Moreപ്രളയസെസ് ; കേരളത്തിൽ വിലവർധനയുണ്ടാക്കും; അധികഭാരം അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
പത്തനംതിട്ട: കേരളത്തിൽ മാത്രമായി പ്രളയസെസ് ഏർപ്പെടുത്തുന്നത് വിലവർധനയ്ക്കും വ്യാപാര മേഖലയിൽ നഷ്ടത്തിനും കാരണമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും എല്ലാ നികുതികളും ഉൾപ്പെടുത്തിയ എംആർപി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുറമേ സെസ് ഏർപ്പെടുത്തണമെങ്കിൽ നിയമനിർമാണം വേണ്ടിവരും. എംആർപി മാറ്റം വരുത്താതെ സെസ് ഏർപ്പെടുത്തിയാൽ വ്യാപാര സ്ഥാപനങ്ങളിലെ നിലവിലുള്ള മുഴുവൻ ഉത്പന്നങ്ങൾക്കും വ്യാപാരികൾ ഒരുശതമാനം സെസ് നൽകേണ്ടിവരും. ഇത് ഉപഭോക്താവിൽ നിന്ന് ഈടാക്കാനാകില്ല. ജിഎസ്ടിയുള്ള എല്ലാ വ്യാപാരികളും കംപ്യൂട്ടർ അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ബില്ലുകളും കണക്കുകളും ചെയ്യുന്നത്. സെസ് വരുന്നതോടെ സോഫ്റ്റ് വെയർ ക്രമപ്പെടുത്തുന്നതിന് 10000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടിവരും. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ രജിസ്ട്രേഷൻ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 70 ശതമാനം വ്യാപാരികളും ഈ പരിധിയിലുള്ളവരാണെന്നും സമിതി ചൂണ്ടിക്കാട്ടി. മഹാപ്രളയത്തിൽ ഏറ്റവുമധികം നഷ്ടമുണ്ടായ പത്തനംതിട്ട…
Read Moreട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് 30 കിലോ ചന്ദനമുട്ടികൾ; വിപണിയിൽ ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ
ചെങ്ങന്നൂർ: ട്രെയിനിൽ നിന്നു കണ്ടെത്തിയ 30 കിലോഗ്രാം ചന്ദനമുട്ടികൾ വനംവകുപ്പിന് കൈമാറി. ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് കന്യാകുമാരി-മുംബൈ ജയന്തിജനത എക്സ്പ്രസ് ട്രെയിനിലെ കന്പാർട്ടുമെന്റിൽ കണ്ട ബാഗിൽ നിന്നും ലഭിച്ചത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. പാൻമസാല എക്സൈസ് അധികൃതർക്കും കൈമാറിയിട്ടുണ്ട്. ചെങ്ങന്നൂരിലെ ആർപിഎഫ് സംഘം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത രണ്ട് എയർ ബാഗുകളിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്. 30കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ ഒരടി നീളമുള്ള ചെറുകഷണങ്ങളാക്കി ബാഗിൽ മുറിച്ചുവച്ച നിലയിലായിരുന്നു. 70,000 ൽ അധികം രൂപ വില വരുന്ന 1,440 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഒരു ബാഗിൽ നിന്നും കണ്ടെത്തിയത്. 6382-ാം നന്പർ കന്യാകുമാരി മുംബൈ ജയന്തി ജനതാ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ നിന്നും വിട്ടശേഷം നടത്തിയ പരിശോധനയിൽ ട്രെയിനിന്റെ മുന്‍പിലത്തെ ജനറൽ…
Read Moreഒടുവിൽ ആ വിധിയെത്തി, ഇനി പേടിക്കാതെ ജോലി ചെയ്യാം; കാത്തിരിപ്പിന് വിരാമമിട്ട് കായംകുളം കോടതിക്ക് പുതിയ കെട്ടിട സമുച്ചയം
കായംകുളം: അപകടഭീഷണിയിലായ കായംകുളം കോടതിക്ക് പുതിയ കെട്ടിടസമുച്ചയം വേണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. പതിനഞ്ചുകോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കായംകുളം കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിനു നാളെ ശിലയിടും. നാളെ രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ശിലാസ്ഥാപനം നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജഡ്ജി എ. ബദറുദ്ദീൻ, നിയുക്ത എംപി എ.എം. ആരിഫ്, യു. പ്രതിഭ എംഎൽഎ, നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, റോയ് വർഗീസ്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഇ.കെ. ഹൈദ്രു എന്നിവർ പ്രസംഗിക്കും. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ കേരളീയ വാസ്തു ശില്പകലാ മാതൃകയിൽ ലിഫ്റ്റ് സൗകര്യങ്ങളോടു കൂടി മൂന്നു നിലകളുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. മജിസ്ട്രേറ്റ് കോർട്ട്ഹാൾ, ചേംബറുകൾ, ലോബി, നടുമുറ്റം, അദാലത്ത് ഹാൾ, മെഡിറ്റേഷൻ…
Read Moreബജറ്റിൽ തുകയനുവദിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു; കാവാലം-തട്ടാശേരി പാലം നിർമാണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനൊരുങ്ങി നാട്ടുകാർ
മങ്കൊന്പ്: ബജറ്റിൽ തുകയനുവദിച്ച് മൂന്നു വർഷമായിട്ടും നിർമാണം ആരംഭിക്കാൻ കഴിയാത്ത കാവാലം തട്ടാശേരി പാലത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാൽലക്ഷം പേർ ഒപ്പുവച്ച ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളിൽ നിന്ന് ഒപ്പുകൾ സമാഹരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകാൻ കാവാലം പാലം സന്പാദക സമിതി യോഗം തീരുമാനിച്ചു. 17ന് ഒപ്പു ശേഖരണം ആരംഭിക്കും. റവന്യൂ വിഭാഗത്തിന്റെ ഭാഗത്തു നിന്നും സ്ഥലമേറ്റെടുപ്പിനായുള്ള നടപടികൾ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാലത്തിനായി ഭൂമി നൽകേണ്ട ഉടമകളിൽ 90 ശതമാനത്തോളം പേരും സമ്മതപത്രം കൈമാറിയിട്ടുണ്ടന്ന് സന്പാദകസമിതി പറയുന്നു. ബാക്കിയുള്ളവരും അധികൃതരിൽ നിന്നും വ്യക്തമായ ഉറപ്പുകൾ ലഭിച്ചാൽ ഭൂമി നൽകാൻ സന്നദ്ധമാകുമെന്നിരിക്കെ അതിനായുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് പാലം സന്പാദക സമിതി യോഗം കുറ്റപ്പെടുത്തി. ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് പ്രകരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക്…
Read Moreമൺസൂൺ കാലം; രണ്ടു ജില്ലകളെ മുക്കിയ ശബരിഗിരി ജലസംഭരണികളുടെ മേൽ കൂടുതൽ ശ്രദ്ധ; വിവരങ്ങള്‍ കൃത്യമായി ലഭ്യമാകും
പത്തനംതിട്ട: രണ്ടു ജില്ലകളെ പൂര്‍ണമായി മുക്കിയ ശബരിഗിരി ജലസംഭരണികളുടെ മേല്‍ മണ്‍സൂണ്‍കാലത്ത് അതീവശ്രദ്ധ. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതുള്പ്പെടെ 24 മണിക്കൂറും അണക്കെട്ടുകളിലെ ജലസംവിധാന വിവരങ്ങള്‍ ജില്ലാ കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുങ്ങി.2018ലെ മഹാപ്രളയം സമ്മാനിച്ച നടുക്കുന്ന ഓര്‍മകള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണ വര്ഷകാലത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി പ്രഥവും പ്രധാനവുമായ പരിഗണന ജില്ലയിലെ അണക്കെട്ടുകള്‍ക്കാണ്. ശബരിഗിരി പദ്ധതിയുടെ പമ്പ, കൊച്ചുപമ്പ, കക്കി, വേലുത്തോട്, കക്കാട് പദ്ധതിയിലെ മൂഴിയാര്‍ എന്നീ അഞ്ച് അണക്കെട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗവി, കുള്ളാര്‍, മിനാര്‍ തുടങ്ങി മറ്റ് ചെറിയ അണക്കെട്ടുകള്‍ കവിഞ്ഞെത്തുന്ന വെള്ളം വലിയ സംഭരണികള്‍ താങ്ങും. ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകള്‍ എല്ലാംതന്നെ വനമേഖലയിലാണ്. ഗൂഡ്രിക്കല്‍ റേഞ്ചിലെ മൂഴിയാര്‍, ഗവി വനമേഖലയിലെ അണക്കെട്ടുകളില്‍ നിന്നു പുറംലോകത്തേക്കു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിരളമാണ്. മൊബൈല്‍ റേഞ്ച് പോലുമില്ലാത്ത പ്രദേശങ്ങളാണിവിടം. ഇത്തരമൊരു സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിരീക്ഷിച്ച് ബന്ധപ്പെട്ടവരെ…
Read Moreകാലവർഷം കനത്തതോടെ രൗദ്രഭാവം പൂണ്ട് തിരമാലകൾ; വീടും തൊഴിലും നഷ്ടപ്പെട്ട് തീരദേശവാസികൾ
ആലപ്പുഴ/അന്പലപ്പുഴ: കാലവർഷം കനത്തതോടെ രൗദ്രഭാവം പൂണ്ട് തിരമാലകൾ. വീടും തൊഴിലും നഷ്ടപ്പെട്ട് തീരദേശവാസികൾ. ജില്ലയിൽ അന്പലപ്പുഴ, കാർത്തികപ്പള്ളി മേഖലയിലായി അഞ്ചു വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്. ചേർത്തലമേഖലയിലും കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞദിവസം റോഡിൽ കുടിൽകെട്ടി സമരവും ദേശീയപാത ഉപരോധവും നടന്നിരുന്നു. കടൽഭിത്തി നിർമാണം ത്വരിതഗതിയിലാക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഒടുവിൽ സമരക്കാർ പിരിഞ്ഞത്. വീശിയടിച്ചെത്തുന്ന ഭീകര തിരമാലകൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശവാസികൾ. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നീർക്കുന്നം പുതുവൽ സുദർശനന്റെ വീടും സമീപത്തെ മറ്റൊരു വീടും തകർന്നു. 17-ാം വാർഡിലും രണ്ടുവീടുകൾ തകർന്നിട്ടുണ്ട്. എട്ടുവർഷം മുന്‍പാണ് സുദർശനൻ എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് 710 സ്ക്വയർഫീറ്റു വരുന്ന വീടുവച്ചത്. അന്ന് തീരത്ത് കടൽഭിത്തിയുണ്ടായിരുന്നു. ഇതിൽ നിന്നും ഏറെ മാറിയായിരുന്നു വീടു പണിതതും. പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കടൽഭിത്തിയുടെ കല്ലുകളിളക്കി കടൽ…
Read Moreശുചിയാകേണ്ടത് ഉദ്യോഗസ്ഥരുടെ മനസ്..! നഗര ശുചീകരണ തൊഴിലാളികളോട് നഗരസഭയ്ക്ക് കരുണയില്ല; സുരക്ഷയ്ക്ക് വേണ്ട ഒരു സംവിധാനം നൽകുന്നില്ലെന്ന് പരാതി
പത്തനംതിട്ട: മാലിന്യങ്ങൾ നീക്കം ചെയ്യാനും നഗരപ്രദേശം ശുചീകരിക്കാനുമായി നഗരസഭയിലുള്ളത് 21 തൊഴിലാളികളാണ്. ഒരാൾ ഒഴികെ 20 പേരും ദിവസ വേതന ജീവനക്കാർ. ഒരു ദിവസം 630 രൂപയാണ് കൂലി. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇവരുടെ ജോലി സമയം. നഗരത്തിലെ റോഡു വശങ്ങളിലെ മാലിന്യങ്ങൾ നഗരസഭ വാഹനത്തിൽ ശേഖരിക്കുകയും വഴിയോരങ്ങൾ വൃത്തിയാക്കുകയുമാണ് ജോലി. എന്നാൽ ഇവരുടെ സുരക്ഷയ്ക്ക് നഗരസഭ യാതൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി. സുരക്ഷ ഉപകരണങ്ങൾ ഉൾപ്പെടെ സ്വന്തമായി വാങ്ങണം. മാലിന്യത്തിൽ കഴിഞ്ഞതുമൂലം ത്വക്ക് രോഗവും മറ്റ് അസുഖങ്ങളും വേറെ.ഇവർക്ക് വസ്ത്രം മാറാനും വിശ്രമത്തിനും നഗരസഭ നൽകിയിരിക്കുന്ന സൗകര്യങ്ങൾ അതിലേറെ ദയനീയം. നഗരസഭ കാര്യാലയത്തിന്റെ മുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിശ്രമകേന്ദ്രങ്ങളോട് സാമ്യമുള്ള മുറികൾ. ഇതാകട്ടെ തുണിയും തകര ഷീറ്റുകളും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. നഗരസഭയിലെ ജീവനക്കാർക്ക് പുറമേയാണ് സ്വകാര്യ ഏജൻസിയുടെ ചുമതലയിലുള്ള മാലിന്യശേഖരണവും നടക്കുന്നത്. നഗരസഭ…
Read Moreആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച അഞ്ച് ബിജെപി പ്രവർത്തകർ പിടിയിൽ
ആലപ്പുഴ: ചുങ്കത്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുമല വാർഡിലുള്ള പാണാപറന്പിൽ അശ്വിൻദേവ് (26), മഠത്തിൽ വീട്ടിൽ അഖിൽ (28), പ്രകാശ് ഭവനിൽ സഞ്ചു പ്രകാശ് (26), കുട്ടുങ്ങൽ വീട്ടിൽ രഞ്ജിത്ത് (24),അരയശേരി വീട്ടിൽ സന്ദീപ ്(21)എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവർത്തകരായ പള്ളാത്തുരുത്തി വാർഡ് പള്ളിവീട്ടിൽ സുനീർ (25), കന്നിട്ടപ്പറന്പിൽ സെൽമാൻ (18), കളത്തിൽപറന്പിൽ ഷബീർ (19) എന്നിവരെയാണ് ബുധനാഴ്ച രാത്രി 10.30ഓടെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന് പരിക്കേറ്റ സുനീറിനെ അടിയന്തര ശസ്ത്രക്രിയ യ്ക്ക് വിധേയമാക്കി. ഷബീറിന്റെ തലയ്ക്കാണ് പരിക്ക്. സുനീറിന്റെ വിവാഹം അടുത്താഴ്ച നടക്കാനിരിക്കെയാണ് ആക്രമണം. നഗരത്തിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ മൂന്ന് പേരെയും ചുങ്കം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് പ്രതികൾ…
Read More