റ​​മ്പു​​ട്ടാ​​ന്‍റെ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പിഞ്ചുകു​ഞ്ഞ് മരിച്ചു; കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുരു അബദ്ധത്തിൽ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു

പൂ​​ച്ചാ​​ക്ക​​ൽ: റ​​മ്പു​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി പി​ഞ്ചു കു​ഞ്ഞ് മ​​രി​​ച്ചു. പാ​​ണാ​​വ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​​ഡി​​ൽ ആ​​ന​​ന്ദ​​ശേ​​രി വീ​​ട്ടി​​ൽ വി​​പി​​ൻ​​ലാ​​ലി​​ന്‍റെ​​യും(​​വി​​ഷ്ണു) കൃ​​ഷ്ണ​​മോ​​ളു​​ടെ​​യും മ​​ക​​ൻ ആ​​ഷ്മീ​​ൻ വി​​ഷ്ണു (ഒ​​ന്പ​​തു മാ​​സം)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ വീ​​ട്ടി​​ലാ​ണു സം​​ഭ​​വം. ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ അ​​ബ​​ദ്ധ​​വ​​ശാ​​ൽ റ​​ന്പൂ​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​വെ​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. കു​​രു കു​​ടു​​ങ്ങി​​യ​​തോ​​ടെ കുട്ടിക്കു ശ്വാ​​സ​​ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ൾ വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു സ​​മീ​​പ​​മു​​ള്ള ബ​​ന്ധു​​ക്ക​​ളും അ​​യ​​ൽ​വാ​സി​ക​ളും ഓ​​ടി​യെ​​ത്തി. ഉ​​ട​​ൻ​​ത​​ന്നെ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​ന്നു ന​​ട​​ക്കും. സ​​ഹോ​​ദ​​ര​​ൻ: ആ​​യി​​ഷ് വി​​ഷ്ണു.

Read More

മ​ത്തി​യാ​ണ് താ​രം! കി​ലോ​ഗ്രാ​മി​ന് 300 ക​ട​ന്നു; സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട​വി​ഭ​വ​മാ​യി​രു​ന്ന മ​ത്തി തീൻമേശയിൽ നിന്ന് അപ്രത്യക്ഷമാകുന്നു

പൂ​ച്ചാ​ക്ക​ൽ: ഇ​ന്ന​ത്തെ താ​രം മ​ത്തി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട​വി​ഭ​വ​മാ​യ മ​ത്തി ഇ​ന്ന് വി​ല​വി​വ​ര പ​ട്ടി​ക​യി​ൽ മു​ൻ നി​ര​യി​ലാ​ണ്. ഇ​ന്ന​ലെ മാ​ർ​ക്ക​റ്റി​ൽ മ​ത്തി​ക്ക് വി​ല 300 ആ​യി​രു​ന്നു .അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ വി​ല വ​ർ​ധ​ന​വി​ൽ ആ​ദ്യ​മാ​ണ് 300 രൂ​പ വ​രെ മ​ത്തി​ക്ക് വി​ല വ​രു​ന്ന​ത്. മ​ത്സ്യ​ക്ഷാ​മ​ത്തി​നൊ​പ്പം ട്രോ​ളിം​ഗ് കൂ​ടി ആ​രം​ഭി​ച്ച​താ​ണ് വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം. 20 മു​ത​ൽ 80 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ർ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന മ​ത്തി​യും അ​യ​ല​യു​മെ​ല്ലാം ഇ​പ്പോ​ൾ ഒ​മാ​നി​ൽ നി​ന്നാ​ണ് മ​ല​യാ​ളി​ക​ളു​ടെ തീ​ൻ മേ​ശ​യി​ലെ​ത്തു​ന്ന​ത്. നാ​ട​ൻ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​മേ​ശ​ക​ളി​ലും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട​വി​ഭ​വ​മാ​യി​രു​ന്ന മ​ത്തി ഇ​നി കു​റ​ച്ചു​കാ​ല​ത്തേ​ക്ക് വി​ല​യേ​റി​യ വി​ഭ​വ​മാ​കും.​ഒ​രു കി​ലോ മ​ത്തി വാ​ങ്ങി​യാ​ൽ പ​ത്തോ പ​ന്ത്ര​ണ്ടോ എ​ണ്ണ​മാ​ണ് കി​ട്ടു​ക. ക​ഴി​ഞ്ഞ മാ​സം കി​ലോ​ഗ്രാ​മി​ന് 160 രൂ​പ​യ്ക്ക് കി​ട്ടി​യി​രു​ന്ന മ​ത്തി​യാ​ണ് ഇ​പ്പോ​ൾ 300ലേ​ക്കെ​ത്തി​യ​ത്. 180 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന അ​യ​ല​യു​ടെ വി​ല 380 രൂ​പ​വ​രെ​യാ​യി. വി​ല വ​ർ​ധി​ച്ച​തോ​ടെ റോ​ഡ​രി​കി​ലും…

Read More

ഇനി കാത്ത് കിടക്കേണ്ടി വരില്ല;  വർഷങ്ങളുടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​ക്ക​നാ​ട് റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ന് അ​നു​മ​തി

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗ​താ​ഗ​ത തി​ര​ക്കേ​റി​യ കാ​യം​കു​ളം – കാ​ക്ക​നാ​ട് റോ​ഡി​ലെ ലെ​വ​ൽ​ക്രോ​സി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. കാ​യം​കു​ളം – തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ തീ​ര​ദേ​ശ റെ​യി​ൽ​വേ പാ​ത​യി​ലാ​ണ് കാ​ക്ക​നാ​ട് മേ​ൽ​പ്പാ​ലം വ​രു​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര​പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് തീ​ര​ദേ​ശ റെ​യി​ൽ​പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. കാ​യം​കു​ളം റെ​യി​ൽ​വേ ജം​ഗ്ഷ​ന് ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന ലെ​വ​ൽ ക്രോ​സാ​ണ് കാ​ക്ക​നാ​ട് ലെ​വ​ൽ​ക്രോ​സ്, അ​തി​നാ​ൽ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്പോ​ൾ ത​ന്നെ ഇ​വി​ടെ ഗേ​റ്റ് അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്. ദി​വ​സം മു​ഴു​വ​നും ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന സ്ഥി​തി വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. കാ​യം​കു​ള​ത്ത് നി​ന്നും തി​രു​വ​ല്ല, കോ​ട്ട​യം ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്…

Read More

ഇടവും വലവും അറിയാതെ..! സ്ത്രീ​വി​രു​ദ്ധ​പ​രാ​മ​ർ​ശത്തിൽ അതീവ രഹസ്യമായി ജാമ്യം നേടി മന്ത്രി ജി സുധാകരൻ

അ​ന്പ​ല​പ്പു​ഴ: പൊ​തു​വേ​ദി​യി​ൽ സി​പി​എം വ​നി​താ നേ​താ​വി​നെ ആ​ക്ഷേ​പി​ച്ച കേ​സി​ൽ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​തീ​വ ര​ഹ​സ്യ​മാ​യി കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷം മ​ന്ത്രി ജാ​മ്യ​മെ​ടു​ത്ത​ത്. ഈ ​മാ​സം 28ന് ​കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി കോ​ട​തി​യി​ലെ​ത്തി മ​ന്ത്രി മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്ത​ത്. 2016 ഫെ​ബ്രു​വ​രി 28 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ൻ.​എ​ച്ച് കു​മാ​ര കോ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് അ​ന്ന് സി​പി​എം തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് തെ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ്ത്രീ​യെ​യാ​ണ് മ​ന്ത്രി പൊ​തു​വേ​ദി​യി​ൽ വ​ച്ച് ആ​ക്ഷേ​പി​ച്ച​ത്. മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യി​രു​ന്ന സ്ത്രീ​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പി​ന്നീ​ട് ഇ​വ​ർ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് അ​ന്പ​ല​പ്പു​ഴ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ർ​ച്ച് 29 നും ​ഈ മാ​സം നാ​ലി​നു കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും മ​ന്ത്രി കോ​ട​തി​യി​ൽ എ​ത്തി​യി​ല്ല.…

Read More

രക്ഷപ്പടാൻ ഒരുവിധത്തിലും സമ്മതിക്കില്ലേ..! കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് സ്വ​കാ​ര്യ ബ​സു​ക​ൾ ഭീ​ഷ​ണിയാകുന്നുവെന്ന് ആ​ക്ഷേ​പം

മ​ങ്കൊ​ന്പ്: കാ​വാ​ലം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ന് സ്വ​കാ​ര്യ​ബ​സു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. കോ​ട്ട​യ​ത്തു നി​ന്നും, ച​ങ്ങ​നാ​ശേ​രി നി​ന്നും കൈ​ന​ടി വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് സ​മ​യ​ക്ര​മം തെ​റ്റി​ച്ചും കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​തെ​യും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും കെഎ​സ്ആ​ർ​ടി​സി ബ​സ് വ​രു​ന്ന​തു​വ​രെ കാ​ത്തു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ പി​ന്നീ​ട് ഇ​വ​യു​ടെ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.സ്റ്റോ​പ്പി​ൽ ഒ​തു​ക്കി നി​ർ​ത്തേ​ണ്ട സ്വ​കാ​ര്യ ബ​സു​ക​ൾ റോ​ഡി​ലേ​ക്കു ക​യ​റ്റി​യാ​ണ് നി​ർ​ത്തി യാ​ത്ര​ത്താ​രെ ഇ​റ​ക്കു​ക​യും, ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​ത്. അ​തു​വ​രെ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യാ​ത്ര​ക്കാ​രു​മാ​യി കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. സൈ​ഡ് ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്യു​ന്ന കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രെ അ​സ​ഭ്യം പ​റ​യു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യും ഇ​ത്ത​രം സം​ഭ​വം ആ​വ​ർ​ത്തി​ച്ചു.രാ​വി​ലെ 10.15ന് ​കാ​വാ​ല​ത്ത് നി​ന്നു പു​റ​പ്പെ​ട്ട ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഈ​ര​യി​ലെ​ത്തി​യ​പ്പോ​ൾ സൗ​കാ​ര്യ​ബ​സ് കു​റു​കെ​യി​ട്ട് യാ​ത്ര…

Read More

വീ​ടു ന​ഷ്‌‌ടപ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽനി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ ഭ​വ​ന​ങ്ങ​ൾ ന​ല്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ആ​ല​പ്പു​ഴ: ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ലി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ വ​ർ​ഷ​വും കൂ​ടു​ത​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ നി​ന്നു വി​ട്ടു പോ​കാ​ൻ ആ​വി​ല്ല. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ക​ട​ലി​ൽ നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​ദു​രി​താ​ശ്വാ​സ​മാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. സ്ഥ​ലം സം​ബ​ന്ധി​ച്ച് രേ​ഖാ​പ​ര​മാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ…

Read More

കെഎ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽപെ​ട്ട  സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു; ര​ക്ഷ​പ്പെ​ട്ട മ​ധ്യവയസ്കനോട് തട്ടിക്കയറി ഹോംഗാർഡിന്‍റെ പ്രകടനം

മാ​വേ​ലി​ക്ക​ര: മി​ച്ച​ൽ ജം​ഗ്ഷ​നി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നെ​ത്തി പ​ടി​ഞ്ഞാ​റോ​ട്ടു തി​രി​ഞ്ഞ വേ​ണാ​ട് ബ​സ് ത​ട്ടി​യാ​ണു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ബ​സി​ന​ടി​യി​ലേ​ക്കു ത​ന്നെ വീ​ണ​ത്. ബ​സ് പ​ടി​ഞ്ഞാ​റോ​ട്ടു തി​രി​യു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​തെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​ണു അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബ​സ് വേ​ഗം ബ്രേ​ക്കു ചെ​യ്ത​തി​നാ​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ന്‍റെ മാ​ന​സി​ക ആ​ഘാ​തം മാ​റും മു​ൻ​പേ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് ത​ട്ടി​ക്ക​യ​റി​യ​തു പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. എ​എ​സ്ഐ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണു ഹോം ​ഗാ​ർ​ഡ,് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നോ​ടു ത​ട്ടി​ക്ക​യ​റി​യ​ത്. അ​പ​ക​ടം ക​ണ്ടെ​ത്തി​യ എ​സ്ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹോം ​ഗാ​ർ​ഡി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു. ക്ഷു​ഭി​ത​നാ​യ ഹോം ​ഗാ​ർ​ഡ് എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നോ​ടും ത​ട്ടി​ക്ക​യ​റി. അ​വ​സാ​നം എ​എ​സ്ഐ​മാ​ർ…

Read More

പൊ​ളി​ക്ക​ൽ പ്ര​ഹ​സ​നം മാത്രം..! തുറവൂരിലെ ദേ​ശീ​യ​പാ​ത കയ്യേറ്റ​ങ്ങ​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി; പൊളിച്ചു മാറ്റുന്നതിനേക്കാൾ വേഗത്തിൽ വീണ്ടും  കൈയേറ്റം; എല്ലാം കൈക്കൂലിക്കുവേണ്ടിയെന്ന് ആക്ഷേപം ‘

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത കയ്യേറ്റങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ഷെ​ഡു​ക​ൾ​ക്കും, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, പെ​ട്ടി​ക്ക​ട​ക​ൾ​ക്കും ദേ​ശീ​യ പാ​ത വി​ഭാ​ഗം പൊ​ളി​ച്ചു നീ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ ഇ​രു​പ​താം തി​യ​തി​ക്കു മു​ന്പാ​യി പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൈ​ക്ക് പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ട ഉ​ട​മ​ക​ൾ സ്വ​യം ക​ട​ക​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല മു​ത​ൽ അ​രൂ​ർ വ​രെ നൂ​റു ക​ണ​ക്കി​ന് ക​ട​ക​ളാ​ണ് ദേ​ശീ​യ പാ​ത​യോ​രം കയ്യേറി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല ക​ട​ക​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര പോ​ലും ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് കൈ​യ്യേ​റ്റം. ക​ട​ക​ളു​ടെ മു​ൻ​വ​ശം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു മു​ലം തു​റ​വു​ർ ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​നും യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും ത​ട​സം നേ​രി​ടു​ന്നു​ണ്ട്. ഒ​ട്ടു​മി​ക്ക ക​ട​ക​ളും ലൈ​സ​ൻ​സോ മ​റ്റു അം​ഗീ​കാ​ര​മോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചേ​ർ​ത്ത​ല മു​ത​ൽ…

Read More

കാ​ടി​ക്കാ​വ് മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നിസ്ഥിരീകരിച്ചു; പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷം;   ജാ​ഗ്ര​താ​നി​ർ​ദേ​ശം  നൽകി ആരോഗ്യ വകുപ്പ്

കോ​ട്ടാ​ങ്ങ​ൽ : ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കാ​ടി​ക്കാ​വ് പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. റ​ബ​ർ ചി​ര​ട്ട​ക​ൾ ക​മ​ഴ്ത്തി​യും കൊ​തു​ക് വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത നി​ല​യി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ഡി​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് ഇ​വ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​കു​ര​ങ്ങു​ക​ളു​ടെ ശ​ല്യ​വും കൂ​ടി. ഇ​വ കു​ടി​വെ​ള്ളം അ​ശു​ദ്ധ​മാ​ക്കു​ക​യും പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തു​കാ​ര​ണം കു​ര​ങ്ങു​പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്.

Read More

 ചീഞ്ഞ്നാറുന്നു; പത്തനംതിട്ട നഗരത്തിലെ മാ​ലി​ന്യ​നീ​ക്കം സ്തം​ഭി​ച്ചി​ട്ട് ആ​റു ദിവ​സം; പ്ര​ശ്നപ​രി​ഹാ​ര​മാ​യി​ല്ല

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്കം സ്തം​ഭി​ച്ചി​ട്ട് ആ​റു​ദി​വ​സം. പ​ക​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​തെ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ന​ഗ​ര​സ​ഭ പി​ന്നോ​ക്കം പോ​യ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സം​സ്ക​ര​ണ​മി​ല്ലാ​തെ നി​ക്ഷേ​പി​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. മ​ഴ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് കൊ​തു​കും ഈ​ച്ച​യും അ​ട​ക്കം പെ​രു​കി​ത്തു​ട​ങ്ങി. ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റി​ലും പൊ​തു​നി​ര​ത്തു​ക​ളി​ലും മാ​ലി​ന്യം ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മാ​യി കൂ​ട്ടി​കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം സം​ഭ​രി​ക്കു​വാ​നു​ള്ള ചു​മ​ത​ല സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ല്പി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ഇ​ട​മി​ല്ലെ​ന്ന​താ​യ​തോ​ടെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ചു​മ​ത​ല​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യും ഒ​ഴി​വാ​ക്കി. പു​തി​യ ഒ​രു ഏ​ജ​ൻ​സി​യെ മാ​ലി​ന്യ​ശേ​ഖ​ര​ണം…

Read More