ആലപ്പുഴ: എൻഎസ്എസിനെതിരേ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയും എൻഎസ്എസും അണ്ണനും തന്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ശബരിമല വിഷയത്തോടെ എൻഎസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്. സമദൂരം എന്നത് എൻഎസ്എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്എസ്എസ് ജനറല് സെക്രട്ടറി ജി.സുകുമാരന് നായർ കത്ത് അയച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
Read MoreCategory: Alappuzha
നിയമങ്ങൾ കാറ്റിൽ പറത്തി അമിത ലോഡുമായി അശ്രദ്ധയോടെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ
എടത്വ: അധികൃതർ കണ്ണടയ്ക്കുന്നു. അമിത ലോഡുമായി അശ്രദ്ധമായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. സ്കൂൾ സമയങ്ങളിൽ പോലും നിയന്ത്രണം ഇല്ലാതെ ഓടുന്നത് കാൽനടയാത്രക്കാർക്കും ചെറുവാഹനയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ലോറികൾ ചീറിപ്പായുന്നത്. രാവിലെയും വൈകുന്നേരവും നൂറുകണക്കിനു വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ ലോറികൾ തലങ്ങും വിലങ്ങും ഓടാൻ പാടില്ലെന്നുള്ള നിർദേശമുള്ളപ്പോൾ ആണ് നിരവധി വാഹനങ്ങൾ ഭീഷണിയായി ഓടുന്നത്. 12 വീൽ ഉൾപ്പെടെ റോഡിന് അനുയോജ്യമല്ലാത്തതും അമിതലോഡും കയറ്റിയുള്ള ലോറികളാണ് ചെമ്മണ്ണുമായി പായുന്നതിലധികവും. നിയന്ത്രണ സമയം തുടങ്ങുന്പോൾ ടിപ്പർ ലോറി എവിടെ എത്തിയോ അവിടെ നിർത്തിയിടണമെന്നാണ് നിബന്ധന. എന്നാൽ ഒരു ഡ്രൈവർമാരും ഈ നിബന്ധന വകവയ്ക്കാറില്ല. ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ കണ്ടാൽ പോലീസ്, ട്രാഫിക് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുകയാണ്. രാവിലെ 8.30 മുതൽ 10 വരെയും 3.30 മുതൽ അഞ്ചുവരെയും ഉള്ള സമയങ്ങളിൽ അന്പലപ്പുഴ-തിരുവല്ല റോഡിൽ യാത്ര പാടില്ലെന്നാണ് പോലീസ്…
Read Moreശബരിമല യുവതി പ്രവേശം; പുന:പരിശോധന ഹർജി അനുകൂലമാകാൻ ജഡ്ജിയമ്മാവൻ നടയിൽ പാരായണയജ്ഞം നടത്തുമെന്ന് പ്രയാർ
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയിലുളള പുന:പരിശോധന ഹർജി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ നടയിൽ മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞവും വഴിപാടുകളും നടത്തുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു. രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയാണ് നാരായണീയ പാരായണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതു വരെയോ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുന്നതുവരെയോ താൻ ശബരിമലയിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ ശബരിമലയിലേക്ക് പോകില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Moreലക്ഷങ്ങൾ ചെലവിട്ടു നിർമാണം; ബോട്ടുജെട്ടിയിലെത്താൻ നീന്തണം
മങ്കൊന്പ്: ലക്ഷങ്ങൾ മുടക്കി ഹൈടെക് സംവിധാനത്തിൽ നിർമിച്ച ബോട്ടുജെട്ടിയിലേക്കെത്താൻ യാത്രക്കാർ നീന്തേണ്ട അവസ്ഥ. 30 ലക്ഷത്തോളം രൂപ മുടക്കി ബോട്ടുജെട്ടി നിർമിച്ചിട്ടും ഇവിടേക്കെത്താനുള്ള വഴി നന്നാക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മങ്കൊന്പ് കോന്ത്യാട ജെട്ടിയിലേക്കെത്താനാണ് യാത്രക്കാർ വിഷമിക്കുന്നത്. മങ്കൊന്പ് ക്ഷേത്രം റോഡിൽ നിന്നും അരകിലോമീറ്ററാണ് ജെട്ടിയിലേക്കുള്ള ദൂരം. ഇതിൽ ജെട്ടിയോടു ചേർന്നുള്ള 200 മീറ്റർ ദൂരത്തിലാണ് ദുരിത യാത്ര വേണ്ടിവരുന്നത്. മൂന്നടി വീതി മാത്രമുള്ള റോഡിൽ മഴപെയ്താൽ പോലും വെള്ളക്കെട്ടു രൂപപ്പെടും. ജലനിരപ്പു നേരിയ തോതിൽ ഉയർന്നാൽ പോലും വഴിയിൽ മുട്ടോളം വെള്ളം നിറയും. മഴക്കാലമായാൽ പ്രായമായവർക്കും രോഗികൾക്കും ഇതുവഴിയുള്ള യാത്ര അസാധ്യമാണ്. നൂറോളം വീട്ടുകാർ ബോട്ടുജട്ടിയെ ആശ്രയി്ച്ച് യാത്രചെയ്യുന്നത്. ഇതിനു പുറമെ മറുകരയിലുള്ള മങ്കൊന്പ് സിവിൽ സ്റ്റേഷൻ, കഐസ്ഇബി ഓഫീസ്, മറ്റു വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കു കായൽപ്പുറം, ചതുർഥ്യാകരി മേഖലയിലുള്ളവരും…
Read Moreവിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോകാന് ശ്രമം; മൂന്നംഗ സംഘത്തെ നാട്ടുകാര് പിടികൂടി; ഒരാളുമായി പെണ്കുട്ടി അടുപ്പത്തിലായിരുന്നത്രേ
ചേർത്തല: ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിന് സമീപത്ത് നിന്ന് ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മൂന്നംഗ സംഘം പിടിയിൽ. പാലക്കാട് പട്ടാന്പി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നാട്ടുകാർ പിടികൂടിയത്. ഇന്നലെ രാവിലെ ഒന്പതോടെ ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറത്തിന് സമീപമായിരുന്നു സംഭവം. സംഘത്തിലെ ഒരാളുമായി പെണ്കുട്ടി അടുപ്പത്തിലായിരുന്നത്രേ. സ്കൂളിന് സമീപത്തെത്തിയ ഇവർ പെണ്കുട്ടിയെ വിളിച്ച് ഓട്ടോയിൽ കയറ്റി കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയും പോലീസിനെ വരുത്തി ഇവരെ കൈമാറുകായിരുന്നു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പട്ടാന്പിയിൽ നിന്ന് ഇവരെത്തിയ സാഹചര്യവും പ്രാദേശവാസികളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രായപൂർത്തിയായവരെ കോടതിയിലും പ്രായപൂർത്തിയാകാത്തയാളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുന്പാകെയും ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreപത്തനംതിട്ടയിലെ ഒരു അവസ്ഥയെ… റിപ്പബ്ലിക് പരേഡ് നടത്തണമെങ്കിൽ തെരുവുനായ്ക്കളെ കുടിയൊഴിപ്പിക്കണം
പത്തനംതിട്ട: ലക്ഷങ്ങൾ ചെലവഴിച്ചു തെരുവുനായ വന്ധ്യംകരണം പദ്ധതി നടപ്പാക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പത്തനംതിട്ട നഗരത്തിൽ ജില്ലാ സ്റ്റേഡിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചശേഷം 26നു നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിനും മുന്നൊരുക്കങ്ങൾക്കും സൗകര്യമൊരുക്കേണ്ട സ്ഥിതിയിലാണ് അധികൃതർ. മൃഗസംരക്ഷണ വകുപ്പിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലും പിന്നീട് കുടുംബശ്രീ മിഷൻ മുഖേനയുമാണ് ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പരിപാടി നടത്തിയത്. വന്ധ്യംകരണത്തിനു വിധേയരായ നായ്ക്കളെ നിശ്ചിതസ്ഥലത്തുതന്നെ കൊണ്ടുവിടുകയായിരുന്നു. ഇവയാകട്ടെ അവിടെ ശല്യമുണ്ടാക്കാൻ തുടങ്ങി. പത്തനംതിട്ട റിംഗ് റോഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യമേറെയുള്ളത്. ജില്ലാ സ്റ്റേഡിയത്തോടു ചേർന്ന പ്രദേശങ്ങളാണ് ഇവയുടെ താവളം. ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് നിർവഹണ ഏജൻസിയായ കുടുംബശ്രീ ജില്ലാ മിഷൻ വന്ധ്യംകരണം പരിപാടി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ പദ്ധതിയിലേക്കു പണം നീക്കിവയ്ക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടുന്നതിലേക്ക് വൈദഗ്ധ്യം നേടിയവരെ സംഘടിപ്പിച്ച് ഇവയെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു. വിദഗ്ധരായ…
Read Moreപ്രളയത്തിൽ നഷ്ടപ്പെട്ട കാർഷികസമൃദ്ധി വീണ്ടെടുത്ത് കുരുന്നുകൾ; . എടത്വ സെന്റ് മേരീസ് എൽപിഎസിലെ കുട്ടികളാണ് കൃഷിയിൽ നൂറുമേനി കൊയ്ത് മാതൃകയായത്
എടത്വ: പ്രളയത്തെ തോൽപ്പിച്ച് കൃഷി നടത്തി കുരുന്നുകൾ. എടത്വ സെന്റ് മേരീസ് എൽപിഎസിലെ കുരുന്നുകളാണ് പ്രളയത്തിൽ നഷ്ടപ്പെട്ട് പോയ കൃഷി പുനരുദ്ധരിച്ച് വീണ്ടും കൃഷി നടത്തി മൂന്നുമാസമായപ്പോൾ വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്രയ്ക്ക് വിളവെടുത്ത പച്ചക്കറി നല്കി വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു. പയർ, വെണ്ട, കോവയ്ക്കാ, തക്കാളി, കാബേജ്, പാവൽ, കുക്കുന്പർ, വെള്ളരി, കോളിഫ്ളവർ, പച്ചമുളക്, ചീര, ചേന എന്നീ വിളകളാണ് വിളവെടുത്തത്. ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ബാക്കി വരുന്ന സാധനങ്ങൾ പൊതുവിപണിയിൽ വിറ്റു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങര പറഞ്ഞു. അധ്യാപകരായ ജിജോമോൻ തോമസ്, അരുണ് തോമസ്, ജെസി, ജിസ്, സിജി, ജിക്കു, വിമല, നിമ്മി, ഷെറിൻ, അനു എന്നിവർ നേതൃത്വം…
Read Moreആലപ്പാട്ടെ കരിമണൽ ഖനനത്തിലെ ജനങ്ങളുടെ ഭീതിയകറ്റാതെ മന്ത്രിമാർ പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ലെന്ന് ജയശങ്കർ
കായംകുളം: ചെറിയഴീക്കൽ ആലപ്പാട് ഗ്രാമത്തിനു ഭീഷണിയായി നടന്നുവരുന്ന കരിമണൽ ഖനനം കരയും കടലും ഉൾപ്പെടുന്ന പ്രദേശത്തിന് ഭീഷണിയാണെന്നും അതിനാൽ ജനങ്ങളുടെ ഭീതിയകറ്റാതെ സെക്രട്ടറിയേറ്റിലിരുന്ന് മന്ത്രിമാർ വെറുതെ പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം ആലപ്പാട് സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരും സ്വകാര്യ ലോബികളുമെന്നാണ് വെറുതെ സെക്രട്ടറിയേറ്റിലിരുന്ന് പ്രസ്താവന നടത്താതെ വ്യക്തമായി വെളിപ്പെടുത്തി ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ ബോധവത്കരണം നടത്തണം. കരയും കടലും തമ്മിലുള്ള ദൂര പരിധി കുറവുള്ള പ്രദേശമാണ് ആലപ്പാട്. അതിനാൽ ഒരു കടലാക്രമണമുണ്ടായാൽ ഈ പ്രദേശം കടലിന്റെ ഭാഗമായി തീരും. എന്നാൽ ജനങ്ങളുടെ ആശങ്കയകറ്റി അപൂർവ ധാതുക്കളാണ് ഈ മണ്ണിലുള്ളത് അത് വേർതിരിച്ചെടുക്കേണ്ടത് ആവശ്യവുമാണ്. പ്രതിരോധ ആവശ്യങ്ങൾക്ക് അനിവാര്യവുമാണ്. അങ്ങനെയൊരു സാഹചര്യത്തിൽ പരിഭ്രാന്തി ഒഴിവാക്കി ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം…
Read Moreസേവ് ആലപ്പാട് സമരത്തിന് പിന്തുണയേറുന്നു; ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ രംഗത്ത് ‘
കായംകുളം: ധാതുമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്ത ഭീഷിണി നേരിടുന്ന ആലപ്പാട് ജനതയുടെ നിലനില്പ് സംരക്ഷിക്കണമെന്ന ആവശ്യവുമായി ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് സത്യാഗ്രഹ സമരം 72 ദിവസത്തിലേക്ക് കടന്നു. സമരത്തിനനുകൂലമായി സമൂഹ മാധ്യമങ്ങളിൽ ക്യാന്പയിൻ ശക്തമായതോടെ ഓരോ ദിവസം കഴിയുന്തോറും സമരത്തിന് പിന്തുണയേറുകയാണ്. നിരവധി ജനകീയ സംഘടനകൾ ഇപ്പോൾ നാട്ടുകാരുടെ സമരപന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ഖനനം നിർത്തും വരെ സമരം മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. ഇനി ഖനനം തുടർന്നാൽ ദേശീയ ജലപാത തന്നെ ഇല്ലാതാകുമെന്നും, ഓണാട്ടുകര മുതൽ അപ്പർകുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല കടൽവെള്ളം ഇരച്ചുകയറി ഇല്ലാതാകുമെന്നും സമരസമിതി പറയുന്നു.ജയശങ്കർ, യൂത്ത് കോണ്ഗ്രസ് നേതാവ് സി.ആർ. മഹേഷ്, കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, പിഡിപി നേതാവ് മൈലക്കാട് ഷാ, എഐറ്റിയുസി ആലപ്പുഴ…
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read More