മാവേലിക്കര: ചെട്ടികുളങ്ങര മേഖലയിൽ ആർഎസ്എസ് മുഖ്യശിക്ഷകിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബുധനാഴ്ച രാവിലെ പേളയിൽ റോഡരികിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ പെട്രോൾബോംബും അമിട്ടും കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. പോലീസ് സംഘം മടങ്ങി ഒരു മണിക്കൂറിന് ശേഷം വീട് വീണ്ടും പരിശോധിക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് എസ്ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളിമുറിയുടെ ആസ്ബസ്റ്റോസ് ഷീറ്റിന് മുകളിൽ തുണിബാഗ് കണ്ടെത്തി. ബാഗിനുള്ളിൽ പെട്രോൾ നിറച്ച ഏഴ് കുപ്പികൾ, ചുരിക, വാൾ എന്നിവയുണ്ടായിരുന്നു. ഒരു മണിക്കൂറിന് മുന്പ് ഇല്ലാതിരുന്ന സാധനങ്ങൾ രണ്ടാമത്തെ പരിശോധനയ്ക്കിടയിൽ എങ്ങനെ വന്നു എന്ന ചോദ്യമാണ് പോലീസിനെ കുഴക്കുന്നത്. ആർഎസ്എസ് നേതാവ് രാവിലെ ആറരയ്ക്ക് തന്നെ ചവറയിലെ ജോലി സ്ഥലത്തേക്ക് പോയതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ…
Read MoreCategory: Alappuzha
മങ്കൊമ്പിൽ ഭർത്തൃഗൃഹത്തിൽ യുവതി കത്തിക്കരിഞ്ഞ് മരിച്ച സംഭവം; ആത്മഹത്യയല്ലെന്ന വാദവുമായി ആക്ഷൻ കൗൺസിൽ
മങ്കൊന്പ്: ഭർത്തൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആക്ഷൻ കൗണ്സിലുമായി നാട്ടുകാർ രംഗത്ത്. വെളിയനാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്ന് വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതിയു (27) ടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മ രണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ജൻമനാടായ ചേന്നങ്കരി വേണാട്ടുകാട് നിവാസികളാണ് ആക്ഷൻ കൗണ്സിലിനു രൂപം നൽകുന്നത്. മരണം ആത്മഹത്യയല്ലെന്നാണ് ആക്ഷൻ കൗണ്സിലിനു നേതൃത്വം നൽകുന്ന നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തിനുശേഷം യുവതിയുടെ പിതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ രാമങ്കരി പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയുടെ മൃതദേഹം പിതാവിന്റെ ഇടവകയായ ചേന്നങ്കരി കൂലിപ്പുരയ്ക്കൽ ലൂർദ്മാതാ പള്ളിയിലാണ് സംസ്കരിച്ചത്. ജ്യോതിയുടെ മൃതദേഹം വേണാട്ടുകാട്ടിലെ കുടുംബവീട്ടിലെത്തിച്ചപ്പോൾ നിരവധിയാളുകൾ എത്തി. തുടർന്ന്…
Read Moreചെട്ടികുളങ്ങരയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി; സ്ഥലത്ത് നിന്ന് ആർഎസ്എസ് പ്രവർത്തകർ ബൈക്കിൽ രക്ഷപ്പെട്ടതായി കൃഷ്ണമ്മ
മാവേലിക്കര: ചെട്ടികുളങ്ങരയിൽ പെട്രോൾ നിറച്ച സ്ഫോടന സാമഗ്രിയും ഗുണ്ടും കണ്ടെത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ പേളയിലെ വീടിനു സമീപം ആളൊഴിഞ്ഞ പറന്പിലെ കുറ്റിക്കാട്ടിൽ നിന്നും ഇന്നലെ രാവിലെ 9.15 ഓടെയാണ് കുപ്പിയിൽ പെട്രോൾ നിറച്ച നിലയിലുള്ള സ്ഫോടക സാമഗ്രിയും പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പിയും ഗുണ്ടും കണ്ടെത്തിയത്. കൃഷ്ണമ്മയുടെ അയൽവാസിയായ ബന്ധു അരുണ് വീട്ടുമുറ്റത്ത് നിൽക്കുന്പോൾ സംശയകരമായ നിലയിൽ സമീപത്തുള്ള ആളൊഴിഞ്ഞ പറന്പിനുസമീപം റോഡരികിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ടു. പരിശോധനയ്ക്കായി കൃഷ്ണമ്മയും അരുണും ബൈക്കിനരികിലേക്ക് നടന്നു ചെല്ലുന്നതിനിടയിൽ കടവൂർ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ മറ്റൊരാളെയും പിന്നിൽ കയറ്റി പെട്ടെന്ന് കടന്നു കളയുന്നത് കണ്ടതായി ഇരുവരും പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര എസ്ഐ സി. ശ്രീജിത്ത് സ്ഫോടന സാമഗ്രികൾ പരിശോധനയ്ക്കായി കൊണ്ടുപോയി.കഴിഞ്ഞദിവസം ഈരേഴ വടക്ക് ശ്രീവത്സത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് എറിഞ്ഞ മാതൃകയിലുള്ള സ്ഫോടക സാമഗ്രിയാണ് കണ്ടെത്തിയതെന്ന്…
Read Moreദേശീയപാതയിൽ വയലാറിൽ അജ്ഞാത വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ചു; തൈക്കൽ വെളിമ്പറമ്പിൽ ദാസന്റെ മക്കളായ അജേഷ്, അനീഷ് എന്നിവരാണ് മരിച്ചത്
തുറവുർ: ദേശീയപാതയിൽ വയലാറിൽ അജ്ഞാത വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ചു. ചേർത്തല തൈക്കൽ വെളിന്പറന്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചേ നാലോടെ ദേശീയ പാതയിൽ വയലാർ കവലയ്ക്ക് തെക്ക് ബിഷപ്പ് മൂർ സ്കൂളിന് സമീപമായിരുന്നു അപകടം. ഇരുവരും ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അജേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അനീഷിനെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ഉൗർജിതമാക്കിയതായി പട്ടണക്കാട് പോലീസ് അറിയിച്ചു.
Read Moreഅധികൃതർ ഫാസ്റ്റായി കാണണം ഈ സ്ലോ ! യാത്രക്കാർക്കായി റോഡിൽ സിഗ്നൽ നടപ്പാക്കി റിട്ട. അധ്യാപകൻ
എടത്വ: അമിത വേഗതയിൽ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വേഗം കുറപ്പിച്ച് റിട്ട. അധ്യാപകൻ. വാഹനങ്ങളുടെ അമിത വേഗതയിൽ അടിക്കടി ജീവൻ പൊലിയുന്ന തിരുവല്ലാ-അന്പലപ്പുഴ റോഡിലെ പച്ചയിലാണ് അധ്യാപകൻ വാഹനങ്ങളുടെ വേഗം കുറപ്പിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അവഗണിച്ച റോഡിൽ റിട്ട. അധ്യാപകൻ സിഗ്നൽ നടപ്പിലാക്കുകയാരുന്നു. എടത്വ-തകഴി സംസ്ഥാന പാതയിൽ പച്ച ജംഗ്ഷനിൽ റോഡിൽ സ്ലോയെന്ന് മഞ്ഞ പെയിന്റ് ഉപയോഗിച്ച് എഴുതിയാണ് പച്ച തട്ടുപുരയ്ക്കൽ ടി.ടി. ഫ്രാൻസിസ് സിഗ്നൽ നടപ്പാക്കിയത്. പച്ച -ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലെ മുൻ പ്രഥമ അധ്യാപകനാണ്. എടത്വ -തകഴി റോഡിൽ അപകട മരണം തുടർകഥയായിട്ടും പൊതുമരാമത്ത് വകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിച്ചില്ല. പച്ചയിലെ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന നൂറുകണക്കിനു വിദ്യാർഥികളാണ് എത്തുന്നത്. റോഡ് നവീകരണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ജംഗ്ഷനിൽ നടപ്പാതയോ സിഗ്നലോ സ്ഥാപിക്കാൻ പൊതുമരാമത്ത്…
Read Moreആരുണ്ടിവിടെ കാണട്ടെ..; സമരക്കാർ അടപ്പിച്ച കട എസ്പി നേരിട്ടെത്തി തുറന്നു
കായംകുളം: ദേശീയപണിമുടക്കിൽ ജീവനക്കാരനെ മർദിച്ച് അടപ്പിച്ച ഫർണീച്ചർ കടയുൾപ്പടെ കായംകുളം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി തുറപ്പിച്ചു. ആലപ്പുഴ എസ്പി എസ്.സുരേന്ദ്രനാണ് സമരാനുകൂലികൾ രാവിലെ അടപ്പിച്ച കടകൾ ഉച്ചയോടെ എത്തി തുറപ്പിച്ചത്. കായംകുളം കെപി റോഡിലെ സെന്റർ പോയിന്റ് ഷോപ്പിംഗ് മാളിലെ തോംസൺ ഫർണീച്ചർ കടയാണ് സമരാനുകൂലികൾ ബലമായി അടപ്പിച്ചത്. ഫർണീച്ചർ കടയിലെ ജീവനക്കാരൻ പീറ്ററെ ഇവർ മർദിക്കുകയും ചെയ്തു. ഇതോടെ വ്യപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ആലപ്പുഴ എസ് പി എസ്.സുരേന്ദ്രനും ഡിവൈഎസ്പിയും സ്ഥലത്തെത്തി കടകൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്തു. പിന്നാലെ ഉച്ചയോടെ വ്യാപാരികൾ കടകൾ തുറന്നു. തോംസൺ ഫർണീച്ചർ കടയാണ് ആദ്യം തുറന്നത്. കടയ്ക്ക് പോലീസ് സംരക്ഷണവും ഏർപ്പെടുത്തി. പീറ്ററെ മർദിച്ച സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Read Moreകോടിശ്വരിയായ ബിന്ദു പദ്മനാഭന് എവിടെ ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്പി പ്രകാശ്കാണിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജോർജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് സംഘം കടക്കരപ്പള്ളിയിലെത്തി കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു.പോലീസ് അന്വേഷണത്തിൽ തിരോധാനത്തിൽ വ്യക്തതകൾ വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. 2017ലാണ് സഹോദരൻ പ്രവീണ്കുമാറാണ് ബിന്ദുവിനെ കാണാതായതായി പരാതി നൽകിയത്. മാസങ്ങൾക്കു ശേഷം നടന്ന അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിലുള്ള വസ്തു വ്യാജ രേഖചമച്ചു തട്ടിയെടുത്തതടക്കം കണ്ടെത്തിയിരുന്നു. ഇതിൽ 11 പേരാണ് പ്രതികളായത്. വസ്തു തട്ടിപ്പിൽ പ്രതികളെ കണ്ടെത്തിയിരുന്നെങ്കിലും ബിന്ദു ജിവിച്ചിരിക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തത വരുത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല.
Read Moreസംരക്ഷണ ഭിത്തിയില്ല; പൂച്ചാക്കൽ പാലത്തിൽ അപകടങ്ങൾക്കും കുറവില്ല; അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർക്ക് മൗനം
പൂച്ചാക്കൽ: അപകടം പതിവായിട്ടും പൂച്ചാക്കൽ പാലത്തിൽ സംരക്ഷണ ഭിത്തിയില്ലാത്തതിൽ വ്യാപക പ്രതിഷേധം. ചേർത്തല അരൂർ റോഡിൽ തൈക്കാട്ടുശേരി പാണാവള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പൂച്ചാക്കൽ പാലം. പാലത്തിന്റെ നിർമാണം പൂർത്തിയായിട്ട് 20 വർഷം പിന്നിടുന്പോഴും പാലത്തിന്റെ ഇരുകരകളിലെയും അപ്രോച്ച് റോഡിൽ സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ അപകടങ്ങൾക്കും കുറവില്ല. അപകടത്തിൽ പെടുന്ന വാഹനങ്ങൾ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ താഴ്ചയിലേക്കും മറിയുന്നു. കഴിഞ്ഞ ദിവസം പൂച്ചാക്കൽ സ്വദേശി സഞ്ചരിച്ചിരുന്ന കാറ് താഴേയ്ക്ക് മറിഞ്ഞു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. പണിമുടക്ക് ദിനമായിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു. കഴിഞ്ഞ മാസം വടുതലയിൽ നിന്നും ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്ന വടുതല ജെട്ടി കറുകപ്പറന്പിൽ രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി വാൻ പൂച്ചാക്കൽ പാലത്തിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. നിയന്ത്രണം തെറ്റിയ വാഹനം അപ്രോച്ച് റോഡിലെ കല്ലിൽ ഇടിച്ചു നിന്നതിനാൽ താഴേയ്ക്കു വീണില്ല. മാസങ്ങൾക്കു മുന്പ് പാണാവള്ളി സബ് രജിസ്ട്രാർ…
Read Moreമുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിനെതിരേ വെള്ളാപ്പള്ളി
ചേർത്തല: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് കേന്ദ്രസർക്കാർ തീരുമാനിച്ച സാന്പത്തിക സംവരത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീം കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. ഭരണഘടന സംവരണം നൽകിയിട്ടുള്ളത് പിന്നാക്ക വർഗങ്ങൾക്കാണ്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രവുമാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാന്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്. അതു ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്. ആയതിനാൽ കേന്ദ്ര സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
Read Moreഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതി വീടിന് പിന്നാമ്പുറത്ത് കത്തിക്കരിഞ്ഞനിലയിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
മങ്കൊന്പ്: ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്നു വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതി(26)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ഭർതൃമാതാവ് ലില്ലിക്കുട്ടിയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നു പോലീസ് പറയുന്നു. തലേന്നുരാത്രി 10.30ഓടെ ഭർത്താവുമൊന്നിച്ചു വീടിനുള്ളിൽ കിടന്നുറങ്ങിയതാണ് യുവതി. പിന്നീടു പുലർച്ചെ ഭർതൃമാതാവ് ലില്ലിക്കുട്ടി വീടിനു പുറത്തിറങ്ങിയപ്പോൾ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കാണുകയായിരുന്നത്രേ. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ചു രാമങ്കരി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനാലും ജോഫിയുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷം പൂർത്തിയാകാത്തതിനാലും കുട്ടനാട് തഹസീൽദാർ ആന്റണി സ്കറിയയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ ശരീരത്തിൽ പെട്രോളിന്റെ അംശമുണ്ടെന്നും മൃതദേഹത്തിനു സമീപം കന്നാസിന്റെ അടപ്പും ലൈറ്ററും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ…
Read More