ആലപ്പുഴ: ജില്ലയിലെ വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം വാട്ടർ എടിഎം കൗണ്ടറുകൾ സ്ഥാപിക്കണമെന്ന ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍ തോമസിന്റെ ആവശ്യത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം. വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത തലത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് പ്രാഥമിക ചെലവിനായി 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നേരത്തെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയിട്ടുള്ളതാണ്. ജലസ്രോതസുള്ള സ്ഥലത്ത് വാട്ടർ എടിഎം കൗണ്ടറുകൾ സ്ഥാപിച്ച് അതിലൂടെ വെള്ളം കയറ്റി ശുദ്ധീകരിച്ച് ജനങ്ങൾക്ക് നൽകുന്നതാണ് പദ്ധതി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ഫലപ്രദമായി ഇതു നടപ്പിലാക്കിയാൽ ശുദ്ധജലദൗർലഭ്യം ഒരു പരിധിവരെ മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Read MoreCategory: Alappuzha
‘ലക്ഷ്യ’സഞ്ചാരം തുടങ്ങി; ആലപ്പുഴ മൊബിലിറ്റി ഹബ് ടെൻഡർ നടപടികളിലേക്കെന്ന് മന്ത്രി ജി സുധാകരൻ
ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും 700 കോടി അടങ്കൽ തുകയുള്ള ഈ പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം ജലഗതാഗതവകുപ്പ് പുതുതായി നിർമിച്ച് നീറ്റിലിറക്കിയ അഞ്ച് അത്യാധുനിക യാത്രാബോട്ടുകളുടെയും(ലക്ഷ്യ) കൈനകരി സർക്കുലർ സർവീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴയിലെ കെഎസ്ആർടിസി, വാട്ടർ ട്രാൻസ്പോർട് എന്നിവയെ യോജിപ്പിച്ച് അത്യാധുനിക സൗകര്യങ്ങൾ മൊബിലിറ്റി ഹബിൽ ഒരുക്കും. ഇതോടൊപ്പം 276 കോടി രൂപ ചെലവഴിച്ച് നഗര റോഡ് വികസന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് മേയ് മാസത്തിൽ തുറക്കാൻ കഴിയും. കരാറുകാരന്റെ വീഴ്ചയും റയിൽവേയുടെ ഭാഗത്തുനിന്നുള്ള തടസങ്ങളുമാണ് ബൈപ്പാസ് ഉദ്ഘാടനം വൈകാൻ കാരണമായത്. റോഡിന് ടോൾ എന്നത് സംസ്ഥാന സർക്കാരിന്റെ നയമല്ല. ഈ സർക്കാർ വന്നതിനുശേഷം 26 ടോൾ ബൂത്തുകളിൽ 20…
Read Moreമൂന്നാം ദിനവും സംഘർഷം അടങ്ങാതെ അടൂർ; മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ
അടൂർ: ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ചുണ്ടായ സംഘർഷം വ്യാപിച്ചതിനെ തുടർന്ന് അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആർടിഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. ഏനാത്ത്, അടൂര്‍,കൊടുമണ്‍, പന്തളം പരിധികളിലാണ് നിരോധനാജ്ഞ. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന് പിന്നാലെയാണ് അടൂരില്‍ അക്രമ പരമ്പര അരങ്ങേറിയത്. അതേസമയം, വെള്ളിയാഴ്ച നഗരത്തില്‍ മൂന്നു സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. സിപിഎം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിനു നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ആക്രമണത്തില്‍ രവീന്ദ്രന് പരിക്കുണ്ട്. രണ്ടു കടകള്‍ക്ക് നേരെയും ബോംബേറുണ്ടായി. ഇതില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. കൂടാതെ 12 സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരേയും വാഹനങ്ങള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഏനാത്ത് ബിജെപി മേഖല പ്രസിഡന്റ് അനിലിന്റെ വീടിനു നേരേയും കല്ലേറുണ്ടായി.
Read Moreആലപ്പുഴയിൽ കുടിവെള്ളമില്ലാതായിട്ട് ഒരാഴ്ച; പിഡബ്ല്യുഡി-വാട്ടർ അഥോറിറ്റിയും തമ്മിലുള്ള പ്രശ്നമാണ് അറ്റകുറ്റപണി വൈകാൻ കാരണമെന്ന് ആക്ഷേപം
ആലപ്പുഴ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടു. തകഴി സ്കൂളിനു സമീപം പൈപ്പിലുണ്ടായ രണ്ടു ചോർച്ചകളാണ് കുടിവെള്ളം മുട്ടിച്ചത്. വൈകിയാരംഭിച്ച അറ്റകുറ്റപ്പണികൾ ഹർത്താലായിരുന്നതിനാൽ ഇന്നലെ നടന്നില്ല. ഇന്നുരാവിലെ പണികൾ പുനരാരംഭിച്ച് രാത്രിക്കു മുന്നേ തീർത്ത് നാളെ രാവിലെ മുതലെങ്കിലും കുടിവെള്ളവിതരണം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു ടാങ്കറുകളിൽ ശുദ്ധജല വിതരണം നടത്തും. അറിയിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമത്തിൽ വെള്ളം ടാങ്കറിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു. പിഡബ്ല്യുഡി-വാട്ടർ അഥോറിറ്റി വകുപ്പുകൾ തമ്മിലുള്ള പ്രശ്നമാണ് അറ്റകുറ്റപ്പണിയിൽ കാലതാമസം വരുത്തിച്ചതെന്നാണ് ആക്ഷേപം. ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്പോൾ ശുദ്ധജലവിതരണം തടസപ്പെടുകയും ചെയ്യുന്നുവെന്നതാണ് അവസ്ഥയെന്നാണ് പരാതി.
Read Moreഹർത്താൽ ദിനത്തിൽ ആലപ്പുഴ ജില്ലയിൽ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 231 പേരെ അറസ്റ്റു ചെയ്തു
ആലപ്പുഴ: ഹർത്താൽ ദിനത്തിലും തലേന്നും ഒക്കെയായി നടന്ന അക്രമപ്രവർത്തനങ്ങളിൽ ജില്ലയിലൊട്ടാകെ 231 പേരുടെ അറസ്റ്റ് ഇന്നു രാവിലെ വരെയായി രേഖപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടും ഉപരോധവുമായി ബന്ധപ്പെട്ടും അന്‍പതോളം കേസുകളും എടുത്തിട്ടുണ്ട്. ഓപ്പറേഷൻ ബ്രോക്കൻ വിൻഡോയുടെ ഭാഗമായി ശേഷിക്കുന്നവരുടെയും അറസ്റ്റുകൾ ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും എസ്പി വ്യക്തമാക്കി.പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർത്താൽ തലേന്നു തന്നെ പലയിടത്തും അക്രമം ആരംഭിച്ചിരുന്നതിനാൽ പോലീസും ജാഗരൂകരായിരുന്നു. എണ്‍പതോളം പേരെ കരുതൽ തടങ്കലിലും ആക്കിയിരുന്നു. കലാപമുണ്ടാക്കിയവരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും ഉൾപ്പടെ പട്ടിക തയാറാക്കും. ഇത്തരക്കാരെ അറസ്റ്റുചെയ്യുന്നതിനായി സബ്ഡിവിഷണൽ തലത്തിൽ തന്നെ പ്രത്യേക സംഘത്തെയും നിയോഗിക്കും. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രതികരണം നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
Read Moreഅടൂരിലും പന്തളത്തും സംഘർഷം തുടരുന്നു; ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാരം കനത്ത പോലീസ് സുരക്ഷയിൽ; അടൂരിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ വീടിനു നേരെ ആക്രമണം
പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലെ അക്രമസംഭവങ്ങളുടെ തുടർച്ചയായി അടൂരിലും പന്തളത്തും സംഘർഷം തുടരുന്നു. ബുധനാഴ്ച പന്തളത്തുണ്ടായ കല്ലേറിനേ തുടർന്ന് പരിക്കേറ്റു മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കേ വിലാപയാത്രയും പൊതുദർശനവുമായി ബന്ധപ്പെട്ടും പോലീസ് കനത്ത ജാഗ്രത പാലിക്കുകയാണ്. അടൂരിൽ ഹർത്താലിനേ തുടർന്ന് ഇന്നലെ ബിജെപി, സിപിഎം പ്രവർത്തകർ ഏറ്റുമുട്ടുകയും ഇരുപാർട്ടികളുടെയും ഓഫീസുകൾക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇരുപാർട്ടികളിലുംപെട്ടവരുടെ വീടുകൾക്കു നേരെ ആക്രമണങ്ങൾ തുടരുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു, സഹോദരൻ ഏറത്ത് ഗ്രാമപഞ്ചായത്തംഗം ടി.ഡി. സജി എന്നിവരുടെ അടൂർ വടക്കടത്തുകാവിലെ വീടുകൾ രാത്രിയിൽ ആക്രമിച്ചു. ഇന്നു പുലർച്ചെ നാലോടെ ബൈക്കിലെത്തിയ മുപ്പതംഗസംഘം വീടുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ബൈജുവും സജിയും പറഞ്ഞു. വീടിന്റെ വാതിലുകൾ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. കണ്ടാലറിയാവുന്ന ആർഎസ്എസ് ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബൈജു ആരോപിച്ചു. സ്ഥലത്തു പോലീസ് കാവൽ ശക്തിപ്പെടുത്തി. അടൂർ, പന്തളം…
Read Moreകുടുംബപ്രശ്നം പരിഹരിക്കാൻ എത്തിയ യുവാവ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; പ്രതി സുമേഷ് നിരവധി മോഷണക്കേസിലെ പ്രതി
ചേർത്തല: യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ സുമേഷ് (36) മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്. മോഷണ കേസിൽ ശിക്ഷകഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് സുമേഷ് ജയിലിൽ നിന്നിറങ്ങിയത്. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. അയൽപക്കത്തെ ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിക്കാൻ ചെന്ന വയലാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കളവംകോടം വരേകാട് കൊല്ലപള്ളിയിൽ മുക്കുടിത്തറ വാസുവിന്റെ മകൻ ജയൻ (42) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:ഭാര്യ ശശികലയുമായി സുമേഷ് നിരന്തരം വഴക്കിട്ടിരുന്നു. ഇതിൽ അയൽവാസിയായ ജയൻ ഇടപെടുന്നതിൽ ഇതിനുമുന്‍പും ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെയും സുമേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോൾ ഭാര്യ അറിയിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ എത്തിയ ജയനെ റോഡിൽ വച്ച് ഇരുന്പുവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് റോഡിൽ കിടന്നിരുന്ന ജയനെ ചേർത്തലയിൽ നിന്നും പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.…
Read Moreറോഡിന്റെ വശങ്ങളിൽ അറവുമാലിന്യവും ശുചിമുറി മാലിന്യവും തള്ളിയ നിലയിൽ; കേളമംഗലംകാർക്ക് ദുരിതം
എടത്വ: അറവുമാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും തള്ളിയതോടെ തകഴി പഞ്ചായത്ത് ഏഴാംവാർഡ് നിവാസികൾക്ക് ദുരിതം. കേളമംഗലം പടിഞ്ഞാറ് തകഴി പാലം മുതൽ കിഴക്കോട്ട് പറത്തറപാലം വരെയുള്ള റോഡിന്റെ ഇരുവശത്തും അറവുശാലകളിലെ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കുകണക്കിനാണ് നിക്ഷേപിച്ചിരിക്കുന്നത്. ദുർഗന്ധം മൂലം ഇതുവഴി സഞ്ചരിക്കാൻ പോലുമാകുന്നില്ല. പുതുവർഷദിനത്തിൽ പുലർച്ചെ മൂന്നോടെ വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം ഇടുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശവാസികളെ കണ്ടതോടെ വാഹനവുമായി എത്തിയവർ രക്ഷപ്പെട്ടു.കേളമംഗലം ഒന്നാംപാലത്തിലും അവിടെയുള്ള തോട്ടിലുമായി ചീഞ്ഞ കോഴിവേസ്റ്റും മാടിനെ അറുത്ത വേസ്റ്റും ചാക്കുകെട്ടുകളിലാക്കിയാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ റോഡിന്റെ ഇരുസൈഡുകളിലും കക്കൂസ് മാലിന്യങ്ങൾ ടാങ്കർലോറികളിൽ കൊണ്ടുവന്ന് പാടശേഖരങ്ങളിലേയ്ക്കു നിക്ഷേപിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലും തകഴി പാലത്തിനു കിഴക്കേകരയിൽ അറവുമാലിന്യം ഉൾപ്പടെ ചാക്കുകളിലാക്കി തള്ളിയിരുന്നു. ആലപ്പുഴഎടത്വ സംസ്ഥാനപാതയിൽ തകഴി പാലത്തിനു കിഴക്കേ കരയിലും പന്പാനദിയിലുമാണ് മാലിന്യം നിക്ഷേപിച്ചത്. അറവുമൃഗങ്ങളുടെ അവശിഷ്ടവും, കോഴി വേസ്റ്റും, ഹോട്ടൽ മാലിന്യങ്ങളും ചാക്കിൽ നിറച്ചും…
Read Moreസാമൂഹിക പ്രവർത്തക ഡോ.സുനിലിന്റെ 114-ാമത് വീട് അമൃതയ്ക്കും അമലിനും
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 114-ാമത് വീട് വിദ്യാർഥികളായ അമൃതയ്ക്കും അമലിനും സമ്മാനിച്ചു.വർഷങ്ങൾക്കു മുന്‍പ് മാതാവ് മരിക്കുകയും അച്ഛൻ ഉപേക്ഷിച്ചുപോകുകയും ചെയ്ത കുഞ്ഞുങ്ങൾ വി.കോട്ടയം തുണ്ടിയിൽ വീട്ടിലായിരുന്നു താമസം. മാതൃസഹോദരിയാണ് ഇവർക്കു സംരക്ഷണം നൽകിയിരുന്നത്. കുട്ടികളുടെ താമസത്തെച്ചൊല്ലി നിരന്തരം പ്രശ്നങ്ങൾ ഉടലെടുത്തതോടെ വിഷയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഡോ.സുനിലിന്റെ ശ്രദ്ധയിൽപെടുത്തി.ആനന്ദപ്പള്ളി സ്വദേശി ഫാ.ജോർജ് വർഗീസിന്റെ ധനസഹായത്താൽ മൂന്നുലക്ഷം രൂപ ചെലവിൽ രണ്ട് മുറികലും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന 528 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചു നൽകുകയായിരുന്നു. താക്കോൽദാനം ഫാ.ജോർജ് വർഗീസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജയശ്രീ സുരേഷ്, സുലോചനാദേവി, ആനന്ദവല്ലിയമ്മ, കെ.പി. ജയലാൽ, സജിത അജി, എൻ.ബി. തങ്കച്ചൻ, ശ്യാംലാൽ, ശ്രീഭവനം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Read Moreബിജെപിയുടെ വനിതാ പഞ്ചായത്തംഗത്തിന് ക്രൂരമർദനം; വനിതാ മതിലിൽ പങ്കെടുക്കാൻ പോയവർ മസ്ട്രോളിൽ ഒപ്പിടാൻ എത്തിയതിനെ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായതെന്ന് ബിന്ദു
അന്പലപ്പുഴ: വനിതാ മതിലിനു വേണ്ടി തൊഴിലുറപ്പിൽ ജോലി ചെയ്യാതെ മസ്ട്രോളിൽ ഒപ്പിടാൻ എത്തിയതിനെ ചോദ്യം ചെയ്ത ബിജെപി വനിതാ പഞ്ചായത്തംഗത്തെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പുത്തൻ പറന്പിൽ ബിന്ദു ഷാജിയെയാണ് പ്രാദേശിക നേതാക്കൾ അക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബിന്ദുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തിരുന്നവർ വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് ബിന്ദു അറിയിച്ചിരുന്നു. എന്നാൽ വനിതാ മതിലിൽ പങ്കെടുത്ത ശേഷം ഒരു സംഘം സിപിഎം വനിതാ പ്രവർത്തകർ മസ്റ്റ്റോളിൽ ഒപ്പിടാൻ എത്തിയത് ബിന്ദു അനുവദിക്കാതിരുന്നതോടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മർദിക്കുകയായിരുന്നെന്ന് ബിന്ദു ഷാജി അന്പലപ്പുഴ പോലീസിൽ പരാതി നൽകി.
Read More