ആലപ്പുഴ: കനാൽകരകൾ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി പരാതി. പലപ്പോഴും ഇവരുടെ വിളയാട്ടം മൂലം കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നതായി ആക്ഷേപവുമുണ്ട്. കോമേഴ്സ്യൽ കനാലിന്റെയും വാടയ്ക്കനാലിന്റെയും കരകളിലാണ് സാമൂഹിക വിരുദ്ധർ പലപ്പോഴും താവളമാക്കുന്നത്. സന്ധ്യകഴിഞ്ഞാണ് ഇക്കൂട്ടരുടെ വിളയാട്ടവും. മദ്യപിക്കാൻ കനാൽക്കരയിൽ ഒത്തുകൂടുന്നവരാണ് യാത്രക്കാർക്ക് ഭീഷണിയുണ്ടാക്കുന്നത്. ബോട്ട് ജെട്ടി, കോടതിപ്പാലം, വൈഎംസിഎ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരക്കാർ സ്ഥിരമായി ഒത്തുകൂടുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം സന്ധ്യാസമയത്ത് വൈഎംസിഎ പാലത്തിനു സമീപം വച്ചു വഴി തിരക്കിയ കാർയാത്രക്കാരായ കുടുംബത്തെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്. കോടതിപ്പാലത്തിനു സമീപം ഒത്തുകൂടുന്നവർ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവർക്കും ശല്യമാകുന്നു. കനാലിന്റെ ഇരുകരകളിലും കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും മറ്റും ഉടമകളും ജീവനക്കാരും അറിയാതെ മദ്യപസംഘം കയറിയിരിക്കുന്നതും പതിവാണ്. ബോട്ടുജെട്ടിക്കു കിഴക്കു ഭാഗത്തായി പോലീസ് കണ്ട്രോൾ റൂമും എയ്ഡ് പോസ്റ്റുമുണ്ടെങ്കിലും കനാൽക്കരകളിൽ പരിശോധന പലപ്പോഴും നടക്കാറില്ല. ബോട്ടുജെട്ടിക്കു സമീപം വെളിച്ചവും കുറവായതിനാൽ കഎസ്ആർടിസി…
Read MoreCategory: Alappuzha
പെരുന്പുഴ സ്റ്റാൻഡിലെത്താത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് താലൂക്ക് വികസനസമിതി
റാന്നി: ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ ലംഘിച്ച് പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എത്താത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒയോടു ശിപാർശ ചെയ്യാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. റാന്നി വഴി സർവീസ് നടത്തുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ ബസുകളും പോകുമ്പോഴും വരുമ്പോഴും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എത്തണമെന്നാണ് കോടതി ഉത്തരവ്. ചെറുകോൽപ്പുഴ, തിരുവല്ല, എരുമേലി, കോട്ടയം, എന്നിവിടങ്ങളിൽ നിന്നെത്തുന്ന മിക്ക ബസുകളും പെരുമ്പുഴയിൽ എത്താതെ ഇട്ടിയപ്പാറ സ്റ്റാൻഡിലേക്ക് പോകുകയാണ്. താലൂക്ക് വികസന സമിതി പലതവണ വിഷയം ചർച്ച ചെയ്തിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ശിപാർശ ചെയ്യണമെന്നും അംഗങ്ങൾ നിർദേശിച്ചു.
Read Moreസർക്കാർ ഭരണഘടനാ ഉത്തരവാദിത്വം വിസ്മരിക്കുന്നുവെന്ന് കെ.സി.ജോസഫ് എംഎൽഎ
പത്തനംതിട്ട: വിശ്വാസികളെ സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വം സർക്കാർ വിസ്മരിക്കുന്നതാണ് ബിജെപി – സിപിഎം കലാപത്തിന് കാരണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ. യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനെതിരെയുള്ള കടന്നാക്രമണം, ഭരണസ്തംഭനം, ക്രമസമാധാന കർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 23ന് ജില്ലാ കളക്ടറേറ്റ് ഉപരോധിക്കാൻ യോഗം തീരുമാനിച്ചു.ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെ.ശിവദാസൻ നായർ, പന്തളം സുധാകരൻ, ഹമീദ്, അഡ്വ. ജോർജ് വർഗീസ്, മാലേത്ത് സരളാദേവി, ജോസഫ് എം.പുതുശേരി, സനോജ് മേമന, ശ്രീകോമളൻ, അഡ്വ. ജയവർമ്മ, എ.ഷംസുദീൻ, തോപ്പിൽ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreമകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര; അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ക്രമീകരണങ്ങളായി; പമ്പ ഹിൽടോപ്പില്‍ മണ്ണിടിച്ചിലിനു സാധ്യത
പത്തനംതിട്ട: ശബരിമല മകരവിളക്കിനോടും തിരുവാഭരണ ഘോഷയാത്രയോടും അനുബന്ധിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ദുരന്തനിവാരണ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം രൂപം നല്കി. ഇതിനു പുറമേ, തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും പ്രത്യേക യോഗം നിശ്ചയിച്ചു. പമ്പ ഹിൽടോപ്പില്‍ മണ്ണിടിച്ചില്‍ മൂലം അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തില്‍ വിവിധ വകുപ്പുകള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം സംയുക്ത പരിശോധന നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക ടീമിനെ ജില്ലാ കളക്ടര്‍ നിയോഗിച്ചു. മകരവിളക്ക് ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഹില്‍ടോപ്പ്.മകരവിളക്കിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ തടിച്ചു കൂടുന്ന എല്ലാ സ്ഥലങ്ങളിലും, മകരവിളക്ക് വ്യു പോയിന്റുകളായ അയ്യന്‍മല,…
Read Moreചന്ദ്രൻ ഉണ്ണിത്താന്റെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പ്രതികളെ അറസ്റ്റു ചെയ്യാതെയുള്ള സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ബിജെപി
പന്തളം: ഹർത്താലിനോടനുബന്ധിച്ച് ശബരിമല കർമസമിതി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത കുരന്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണ് ഉണ്ടായത്. ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ നടത്തുന്ന സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂരിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം നടത്തിയ അക്രമങ്ങളിൽ 18 വീടുകൾക്കും വാഹനങ്ങൾക്കും ബിജെപി, ബിഎംഎസ് സംഘടനകളുടെ ഓഫീസുകൾക്കും കേടുപാടുണ്ടായി. പോലീസിന്റെ നടപടികൾ ഏകപക്ഷീയമാണ്. നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreജനങ്ങളുടെ കാത്തിരിപ്പിനു വിരാമമാകുന്നു; ചെങ്ങന്നൂരിൽ 200 കോടിയുടെ സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യത്തിലേക്ക്
ചെങ്ങന്നൂർ: കുടിവെള്ളത്തിനായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ കാത്തിരിപ്പിനു വിരാമമാകുന്നു. ചെങ്ങന്നൂർ നഗരസഭയ്ക്കും, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് എന്നീ പഞ്ചായത്തുകൾക്കും വേണ്ടിയുളള 200 കോടി ചെലവു വരുന്ന സമഗ്രകുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ വാട്ടർ അഥോറിറ്റിക്ക് അംഗീകാരം നൽകി. 200 കോടി രൂപയാണ് പദ്ധതി ചെലവ്. ജലവിഭവമന്ത്രി കെ. കൃഷ്ണൻ കുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ തീരുമാനമായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ഇതിന് 200 കോടി രൂപയാണ് വകയിരുത്തിയത്. പന്പാനദിയിൽ അങ്ങാടിക്കൽ കോലാമുക്കത്തു നിലവിലുള്ള കിണറിൽ നിന്നാണ് പദ്ധതിയ്ക്കാവശ്യമായ ജലം ശേഖരിക്കുന്നത്. അങ്ങാടിക്കൽ മലയിലെ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിക്കും. തുടർന്ന് മുളക്കുഴ നികരും പുറത്ത് പ്രതിദിനം 35…
Read Moreപത്തിയൂർ സ്കൂളിനു മുമ്പിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകർത്ത സംഭവം; സാമൂഹ്യദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗാന്ധിയൻ ദർശനവേദി
ആലപ്പുഴ: പത്തിയൂർ സ്കൂളിനു മുന്പിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ രാത്രിസമയത്ത് സാമൂഹ്യദ്രോഹികൾ തകർത്തതിൽ ഗാന്ധിയൻ ദർശനവേദി കേന്ദ്രസമിതിയോഗം ശക്തിയായി പ്രതിഷേധിച്ചു. സാമൂഹ്യദ്രോഹികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ നരസിംഹപുരത്ത് ചേർന്ന ഗാന്ധിയൻ ദർശനവേദിയുടെ കേന്ദ്രസമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ബേബി പാറക്കാടൻ. വെസ് ചെയർമാൻ പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, ഇ. ഷാബ്ദീൻ, ദിലീപ് ചെറിയനാട്, എം.എ. ജോണ്‍ മാടമന, ജോർജ് തോമസ് ഞാറക്കാട്, വിഷ്ണു എസ്. നായർ, എൻ.എൻ. ഗോപിക്കുട്ടൻ, ജോസഫ് പാട്രിക്, ലൈസമ്മ ബേബി, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയിൽ, ബി. സുജാതൻ, ഡി.സി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
Read Moreശബരിമല സ്ത്രീ പ്രവേശം; വിശ്വാസികളെ ബാധിക്കുന്ന പ്രശ്നം കൈകാര്യം ചെയ്തതിൽ സർക്കാർ വമ്പൻ പരാജയമെന്ന് തുഷാർവെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തെ ക്രമസമാധാന തകർച്ചയിലേക്ക് നയിച്ച ശബരിമല യുവതീ പ്രവേശന പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും സമീപിക്കുമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ഈ പ്രശ്നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീർണവും സംഘർഷ ഭരിതവുമാക്കിയ സർക്കാർ വന്പൻ പരാജയമാണെന്ന് തെളിയിച്ചു. സാന്പത്തിക തളർച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതുമുന്നണിയുമാണ്.ശബരിമല വിഷയത്തിൽ ബിഡിജെഎസ് എക്കാലവും വിശ്വാസികൾക്കൊപ്പമാണ്. ശബരിമല വിഷയത്തിൽ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനിയുടെ ജയിൽമോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്. സർക്കാർ സ്പോണ്‍സേർഡ് സംഘർഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഇടതുസംഘടനകൾക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാൻ നിരത്തിലിറങ്ങിയത് സ്ഥിതിഗതികൾ വഷളാക്കി. നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സർക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തിൽ…
Read Moreഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം പിതാവിനെ തട്ടിയെടുത്തു; ഇരുകാലുകളും തളർന്ന മക്കൾ ഇനി നിരാശ്രയർ
എടത്വ: പിതാവിന്റെ മരണത്തെതുടർന്ന് ഇരുകാലുകളും തളർന്ന മക്കൾ ഇനി എന്തു ചെയ്യും എന്നറിയാതെ നിരാലം ബരായ അവസ്ഥയിൽ. തലവടി പഞ്ചായത്ത് 12-ാം വാർഡിൽ പാലപ്പറന്പിൽ പി.കെ. രാജപ്പന്റെ (78) മരണത്തോടെയാണ് ഇരുകാലുകളും തളർന്ന മക്കളുടെ ആശ്രയം നിലച്ചത്. കൂലിപ്പണിക്കാരനായ രാജപ്പൻ ഇന്നലെ പുലർച്ചെ ഹ്യദയാഘാതത്തെ തുടർന്നു മരണമടയുകയായിരുന്നു. മൂത്തമകൻ ഷിൻജി (42) യും, ഇളയ മകൾ ഷൈലജ (40)യും ഇരുകാലുകളും തളർന്ന് കിടപ്പിലായിട്ട് 20 വർഷം പിന്നിടുന്നു. ഭാര്യ സരസമ്മ (72) കടുത്ത ആസ്തമ രോഗിയാണ്.കുടുംബത്തിന്റെ ഏകാശ്രയം വയോധികനായ രാജപ്പനായിരുന്നു. കൂലിപ്പണിയിൽ നിന്നും വല്ലപ്പോഴും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിൽ അടുപ്പ് പുകഞ്ഞിരുന്നത്. തയ്യൽ തൊഴിലാളിയായിരുന്ന ഷിൻജിക്ക് 22 വർഷം മുന്‍പാണ് തളർവാതം പിടിപെട്ട് ഇരുകാലുകളും തളർന്നത്. ഏക മകന്റെ ചികിത്സക്കായി പല ആശുപത്രികളിലും മാതാപിതാക്കൾ കയറിയിറങ്ങി. ചികിത്സയെല്ലാം വിഫലമായതോടെ ഈ തൊഴിലാളി കുടുംബത്തിൽ കടം മാത്രം…
Read Moreവേമ്പനാട്ടു കായലിന്റെ തീരസംരക്ഷണം:കണ്ടൽ വിപ്ലവത്തിന് കളമൊരുങ്ങുന്നു
ദേവരാജൻ പൂച്ചാക്കൽ പൂച്ചാക്കൽ: പ്രകൃതിയെ വ്യാപകമായി ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ വേന്പനാട്ടു കായലിന്റെ തീരസംരക്ഷണത്തിനായി കണ്ടൽക്കാടുകൾ ഒരുക്കുന്നു. വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും ശ്രദ്ധ നേടിയിട്ടുള്ള പാണാവള്ളി പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വേന്പനാട്ടു കായലിന്റെ തീരപ്രദേശങ്ങളിൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കുന്ന ബൃഹത് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കായൽ തീരങ്ങളുടെ സംരക്ഷണം മത്സ്യസംപുഷ്ടി തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വേന്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന അഞ്ചുതുരുത്ത്, മയിലൻ തുരുത്ത് കൂടാതെ ഉൗടുപുഴ, കുറ്റിക്കര എന്നീ തീരങ്ങളിലും സംരക്ഷണമേകാൻ കണ്ടൽ വിപ്ലവത്തിന് ഒരുങ്ങുന്നത്. തീരദേശത്തെ ഉപ്പുവെള്ള ശുദ്ധീകരണം, വേലിയേറ്റ തീരസംരക്ഷണം, തീരം ഇടിയുന്നതിൽ നിന്നുള്ള സംരക്ഷണം, മത്സ്യ ഉത്പാദനത്തിനും പ്രജനനത്തിനുമുള്ള സൗകര്യമൊരുക്കൽ എന്നിവ കണ്ടൽ വ്യാപനപദ്ധതിയിലൂടെ കൈവരിക്കാനാകും. വാർഡുകളിലെ രണ്ട് കേന്ദ്രങ്ങളിലായി 4,000 കണ്ടൽചെടികളാണ് നഴ്സറിയിൽ കവറുകളിൽ നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി…
Read More