പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പുതുവർഷ രാത്രിയിൽ അരങ്ങേറിയ ആഘോഷങ്ങളുടെ പിന്നാലെ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ അപഹസിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടി വിവാദത്തിൽ. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.പോലീസുകാർ യൂണിഫോം പോലും ഊരിവച്ച് സ്റ്റേഷനിൽ വന്നവരെ അപഹസിച്ച നടപടിയ്ക്കെതിരെ വ്യാപക പരാതി. പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, മീഡീയവൺ റിപ്പോർട്ടർ പ്രേംലാൽ പ്രബുദ്ധൻ എന്നീ മാധ്യമപ്രവർത്തകർക്കടക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നും അവഹേളം ഏൽക്കേണ്ടിവന്നത്.മീഡിയ വണ് ജില്ലാ റിപ്പോർട്ടർ പ്രേംലാലിനെ തിങ്കളാഴ്ച രാത്രിയിൽ ഒരു സംഘം മർദിച്ചിരുന്നു. പോലീസ് ആവശ്യപ്രകാരം സ്റ്റേഷനിലേക്കു വരുന്പോഴാണ് പ്രേംലാലിനു മർദനമേറ്റത്.സ്റ്റേഷനിലെത്തിയപ്പോൾ മഫ്തിയിലായിരുന്ന പോലീസുകാരിൽ ചിലർ പ്രേംലാലിനെ പ്രതിയാക്കാൻ ശ്രമിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. മദ്യലഹരിയിലാണെന്നാരോപിച്ച് പലതവണ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് വ്യാജപരാതി ചമച്ച് പ്രേംലാലിനെ കുടുക്കുകയായിരുന്നു പോലീസ് ലക്ഷ്യം.സംഭവം അറിഞ്ഞു പോലീസ്…
Read MoreCategory: Alappuzha
സൈമണ് ബ്രിട്ടോയുടെ ഓർമകളിൽ കൃഷ്ണപുരത്തെ ബഹുനില സാംസ്കാരിക നിലയം
കായംകുളം: ഇന്നലെ അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന സൈമണ് ബ്രിട്ടോയുടെ ഓർമകളിൽ മായാത്ത ഒന്നാണ് കായംകുളം കൃഷ്ണപുരത്തെ സാംസ്കാരിക നിലയം. സി.കെ. സദാശിവൻ കായംകുളത്ത് എംഎൽഎ ആയിരുന്നപ്പോൾ മുൻകൈയെടുത്ത് മുൻ എംഎൽഎസൈമണ് ബ്രിട്ടോയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് കൃഷ്ണപുരത്ത് സാംസ്കാരിക ബഹുനില മന്ദിരം നിർമിച്ചത്. കൃഷ്ണപുരം അതിർത്തി ചിറയോട് ചേർന്നുള്ള സാംസ്കാരിക മന്ദിരത്തിലാണ് കെപിഎസി സുലോചന സ്മാരക ഗ്രന്ഥശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടം കേന്ദ്രമാക്കി കലാ കായിക പരിശീലന കേന്ദ്രം വിദ്യാർഥികൾക്കായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടകം, മൃദംഗം, യോഗ, കരാട്ടെ തുടങ്ങിയവയ്ക്കായി പ്രത്യേക പരിശീലനം എന്നിവ ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു. അതിനാൽ സൈമണ് ബ്രിട്ടോ വിടവാങ്ങുന്പോൾ അദ്ദേഹത്തിന്റെ വികസന സംഭാവനകളിൽ ഈ സാംസ്കാരിക നിലയവും മായാത്ത ഓർമകളായി നിൽക്കും.
Read Moreഅയിരൂർ – ചെറുകോൽപ്പുഴ മണൽപ്പുറത്ത് ഏഴു മുതൽ കഥകളി മേള
പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തിൽ അയിരൂർ – ചെറുകോൽപ്പുഴ മണൽപ്പുറത്ത് ഏഴ് മുതൽ 13 വരെ കഥകളി മേള നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് വൈകുന്നേരം 5.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി കഥകളി മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് വി.എൻ. ഉണ്ണി അധ്യക്ഷത വഹിക്കും. ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തന്പി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അജയൻ വല്യൂഴത്തിൽ. ടി.ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. ക്ലബിന്റെ 20-ാമത് നാട്യഭാരതി അവാർഡ് പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിനു നൽകി ആദരിക്കും. തുടർന്ന് കേരള കലാമണ്ഡലം അയിരൂർ പഠന കേന്ദ്രത്തിലെ ചെണ്ട വിദ്യാർഥികളുടെ തായന്പക അരങ്ങേറ്റം. എട്ടിനു രാത്രി ഏഴിനു കഥകളി ലവണാസുരവധം പ്രമുഖ കലാകാരൻമാരായ കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ, സദനം ഭാസി, കലാമണ്ഡലം പ്രദീപ്, കലാമണ്ഡലം ഷണ്മുഖൻ, കലാമണ്ഡലം…
Read Moreവയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ ; മതിലിന്റെ ഭാഗമാകാൻ ഗൗരിയമ്മയും
വയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ – വനിതാമതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി. സുധാകരനോട് ആദ്യ കേരള മന്ത്രിസഭയിലെ ഏകവനിതാ സാന്നിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം വനിതാ മതിലിൽ ജെഎസ്എസ് ജനറൽ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാൻ നേരിട്ടു ക്ഷണിക്കാനെത്തിയതായിരുന്നു ജി. സുധാകരൻ. ശവക്കോട്ടപാലത്തിനു വലതുഭാഗത്ത് നിൽക്കുമെന്നാണ് ഗൗരിയമ്മ അറിയിച്ചിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Read Moreഎൻഎസ്എസിനെ വിമർശിച്ച് വെള്ളാപ്പള്ളി; ‘എൻഎസ്എസിന്റെ പല നിലപാടുകളും വിവരക്കേടുകൾ’
ആലപ്പുഴ: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പോപ്പാണ് താനെന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻഎസ്എസ് തിരിച്ചറിയുന്നില്ല. എൻഎസ്എസിന്റെ പല നിലപാടുകളും വിവരക്കേടുകളാണ്. അഹങ്കാരത്തിന് കൈയും കാലും വച്ച് നടക്കുകയാണ് ഇവർ. എന്നാൽ ഞാൻ ഒരു നിലപാടെടുത്താൽ അതിൽ നിന്നും മാറില്ല. നുണ പ്രചരണങ്ങൾക്ക് ആശയങ്ങളെ തകർക്കാനാകില്ല. മതിലിൽ കേരളത്തിനുടനീളം എസ്എൻഡിപിയുടെ പങ്കാളിത്തമുണ്ടാകും. മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ചുതുപ്പും. ആചാരസംരക്ഷണമല്ല, ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലർ നടത്തുന്നത്. ശബരിമല വിഷയമാണ് ഇപ്പോൾ വനിതാ മതിലിന് നിമിത്തമായത്. എന്നാൽ ഈ വിഷയത്തിൽ സർക്കാർ നിസഹായരാണ്. വനിതാ മതിലിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരിക്കുമിത്. ഇന്നും പിന്നോക്ക വിഭാഗകാർക്ക് അന്പലത്തിൽ കയറാൻ കഴിയുന്നില്ല.…
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreമുളക്കുഴയിൽ വീണ്ടും അനധികൃത മണ്ണുഖനനം; ജെസിബിയും ടിപ്പറും പിടികൂടി
ചെങ്ങന്നൂർ: മുളക്കുഴ സ്നേഹധാരയ്ക്ക് സമീപമുള്ള സ്ഥലത്തു നിന്നും അനധികൃതമായി മണ്ണ് കടത്താൻ ശ്രമിക്കുന്നത് കണ്ടെത്തിയ അധികൃതർ ജെസിബിയും ടിപ്പറും പിടിച്ചെടുത്തു. വനിതാ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി തഹസിൽദാർ ടി.എൻ ദീപ്തിയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരായ സജേഷ്, പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘം റെയ്ഡിനു നേതൃത്വം നല്കിയത്. ഏകദേശം മുക്കാൽ ഭാഗം മണ്ണ് ടിപ്പറിൽ നിറച്ചുകൊണ്ടിരുന്ന സമയത്താണ് ഉദ്യോഗസ്ഥർ എത്തിയത്.താലൂക്കിൽ അനധികൃത മണ്ണെടുപ്പും മണൽവാരലും നടക്കുന്നു എന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തഹസിൽദാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്കോഡിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ദിവസം ലഭിച്ച ടെലഫോണ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മുളക്കുഴ സ്നേഹധാരയ്ക്കു സമീപം മണ്ണെടുക്കുന്നു എന്ന വിവരം അറിയാൻ കഴിഞ്ഞത്. പിടികൂടിയ ടിപ്പറും ,ജെ സി ബി യും ചെങ്ങന്നൂർ പോലീസിനു കൈമാറി. ഈ സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞു കൊണ്ടുള്ള കളക്ടറുടെ…
Read Moreതോപ്പിൽ ഭാസിയുടെ ഓർമകൾ സഹധർമിണി അമ്മിണിയമ്മയുമായി പങ്കുവച്ച് സുധീരൻ
കായംകുളം: മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പിൽ ഭാസിയുടെ ദീപ്തമായ ഓർമകൾ പങ്കുവെച്ച് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ വള്ളികുന്നത്തെ തോപ്പിൽ വീട്ടിലെത്തി തോപ്പിൽ ഭാസിയുടെ സഹധർമിണി അമ്മിണിയമ്മയെ സന്ദർശിച്ചു. തോപ്പിൽ ഭാസിയെയും തോപ്പിൽ ഭാസിയുടെ നാടകങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വി.എം.സുധീരൻ കഴിഞ്ഞ ദിവസമാണ് തോപ്പിൽ വീട്ടിലെത്തിയത്. സിനിമ സംവിധയകനായിരുന്ന മകൻ അജയൻ മരിച്ചതിന്റെ ദുഃഖത്തിൽ കഴിയുന്ന അമ്മിണിയമ്മയെ വി.എം. സുധീരൻ ആശ്വസിപ്പിച്ചു. സുധീരൻ ആരോഗ്യ മന്ത്രിയായിരിക്കെ തോപ്പിൽ ഭാസി സ്മാരകമായി വള്ളികുന്നം സർക്കാർ ആശുപത്രിയെ പ്രഖ്യാപിച്ചതും അത് വി.എം. സുധീരൻ നേരിട്ടെത്തി പ്രഖ്യാപനം നടത്തിയതുമായ ഓർമകൾ അമ്മിണിയമ്മ പങ്കുവെച്ചു. കറ്റാനം ടി.ബിയിൽ തോപ്പിൽ ഭാസി എഴുത്തിന്റെ ലോകത്ത് വ്യാപൃതനായി കഴിഞ്ഞ കാലത്ത് തോപ്പിൽ ഭാസിയെ കാണാൻ എത്തിയിരുന്ന ഓർമകൾ വി.എം. സുധീരനും പങ്ക് വെച്ചു. തോപ്പിൽ ഭാസിയുമായി അന്നുതുടങ്ങിയ ആത്മബന്ധം മരണംവരെ തുടർന്നിരുന്നെന്നും ആ ബന്ധത്തിന്റെ…
Read Moreപഞ്ചായത്ത് വാടക നൽകിയില്ല; പ്രളയ ബാധിത കുടുംബം ദുരിതക്കയത്തിൽ; വാട നൽകാത്തതിന്റെ കാരണം കേട്ട് വീടമ്മ ഞെട്ടി; ഇനി എങ്ങോട്ട് പോകുമെന്നറിയാതെ കാൻസർ രോഗിയായ വീട്ടമ്മ
റാന്നി: പുറന്പോക്ക് സ്ഥലത്തായിരുന്നു താമസം എങ്കിലും മണിയാര് കുറ്റിയിൽ വീട്ടിൽ പുഷ്പക്കും ഭർത്താവ് ഷാജിക്കും പ്രളയത്തിന് മുന്പ് വരെ ആരും ഇറക്കിവിടാൻ വരില്ലെന്നൊരു സമാധാനം ഉണ്ടായിരുന്നു. എന്നാൽ പ്രളയത്തിൽ വീട് തകർന്നതോടെ ഇത് അസ്ഥാനത്തായി. തുടര്ന്ന് പെരുനാട് പഞ്ചായത്ത് ഇവർക്ക് തരപ്പെടുത്തിയ അരീക്കകാവിലെ വീടിന്റെ വാടക പഞ്ചായത്ത് നാലു മാസമായിട്ടും നൽകാതായപ്പോൾ ഉടമസ്ഥന് ഇറങ്ങി കൊടുക്കണമെന്നാവശ്യം മുന്നോട്ട് വച്ചു. ഇതോടെ ഇനി എങ്ങോട്ടെന്ന് ഇവർക്കറിയില്ല. നാലു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലാണ് പുഷ്പ. ഒരു മാസം മരുന്നിന് മാത്രം 9000 രൂപ വേണം. ഭർത്താവ് കൂലിപ്പണി ചെയ്ത് കിട്ടുന്ന പണമാണ് മരുന്നിനും ചികിത്സക്കും ആശ്രയം. ഓഗസ്റ്റ് 14 ന് ഉണ്ടായ പ്രളയത്തിൽ വെള്ളം ഇരച്ച് എത്തിയതോടെ കൈയിൽ കിട്ടിയതുമെടുത്ത് പുഷ്പയും ഭർത്താവ് ഷാജിയും ഓടി. ഓട്ടത്തിനിടയിൽ വർഷങ്ങളായി താമസിച്ചു വരുന്ന വീട് തകർന്ന് വീണ് ഒഴുകുന്നത് ഹൃദയം…
Read Moreഷെയർ ഇട്ടു,പണി വീട്ടിലും; അയ്യപ്പജ്യോതിതെളിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു; പത്തനംതിട്ടയിലെ പോലീസുകാർക്കു സസ്പെൻഷൻ
പത്തനംതിട്ട: സർക്കാർ നയത്തിനു വിരുദ്ധമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റുകൾ ഷെയർ ചെയ്തതിനു രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. പന്പാ പോലീസ് സ്റ്റേഷനിലെ രഞ്ജിത് എസ്. നായർ, കോന്നി പോലീസ് സ്റ്റേഷനിലെ രാഹുൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശബരിമല വിഷയത്തിൽ അയ്യപ്പജ്യോതി തെളി ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതിനാണ് ശിക്ഷാനടപടി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More