അ​ടൂ​രി​ലും പ​ന്ത​ള​ത്തും സം​ഘ​ർ​ഷം തു​ട​രു​ന്നു; ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ സം​സ്കാ​രം  കനത്ത പോലീസ് സുരക്ഷയിൽ; അടൂരിൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തി​ന്‍റെ വീ​ടിനു നേരെ ആക്രമണം

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി അ​ടൂ​രി​ലും പ​ന്ത​ള​ത്തും സം​ഘ​ർ​ഷം തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച പ​ന്ത​ള​ത്തു​ണ്ടാ​യ ക​ല്ലേ​റി​നേ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റു മ​രി​ച്ച ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്കരി​ക്കാ​നി​രി​ക്കേ വി​ലാ​പ​യാ​ത്ര​യും പൊ​തു​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്കു​ക​യാ​ണ്.

അ​ടൂ​രി​ൽ ഹ​ർ​ത്താ​ലി​നേ തു​ട​ർ​ന്ന് ഇ​ന്ന​ലെ ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടു​ക​യും ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും ഓ​ഫീ​സു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​പാ​ർ​ട്ടി​ക​ളി​ലും​പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​ഡി. ബൈ​ജു, സ​ഹോ​ദ​ര​ൻ ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​ഡി. സ​ജി എ​ന്നി​വ​രു​ടെ അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വി​ലെ വീ​ടു​ക​ൾ രാ​ത്രി​യി​ൽ ആ​ക്ര​മി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ബൈ​ക്കി​ലെ​ത്തി​യ മു​പ്പ​തം​ഗ​സം​ഘം വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബൈ​ജു​വും സ​ജി​യും പ​റ​ഞ്ഞു.

വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ മ​ഴു ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ചു. ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​ർ​എ​സ്എ​സ് ക്രി​മി​ന​ൽ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബൈ​ജു ആ​രോ​പി​ച്ചു. സ്ഥ​ല​ത്തു പോ​ലീ​സ് കാ​വ​ൽ ശ​ക്തി​പ്പെ​ടു​ത്തി. അ​ടൂ​ർ, പ​ന്ത​ളം ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും അ​ന്പ​തോ​ളം വീ​ടു​ക​ൾ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ മു​ന്നാ​ളെ ക​രു​വാ​റ്റ അ​ര​വി​ന്ദ ഭ​വ​നി​ൽ ഉ​ഷാ​കു​മാ​രി, ചേ​ന്ന​ന്പ​ള്ളി രാ​ഹു​ൽ ഭ​വ​നി​ൽ സ​തീ​ശ​ൻ​പി​ള്ള എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ഇ​ന്ന​ലെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

Related posts