ചെങ്ങന്നൂർ: മുളക്കുഴയിൽ ദിനപത്രത്തിനൊപ്പം, ഇനി പാലും പാലുല്പന്നങ്ങളും കൂടി. വിശേഷ ദിവസങ്ങളും, ഹർത്താലുകളും, പ്രകൃതിയുടെ വൈവിധ്യങ്ങളായ മാറ്റങ്ങളുമൊന്നും തന്നെ മാറ്റി നിർത്താത്ത മേഖലയാണ് പത്രവും, പാലും വിതരണം ചെയ്യുന്നവരുടേത്. അതുകൊണ്ടുതന്നെ പിരിക്കാനാകാത്ത ഒരു ബന്ധവും ഇതുതമ്മിലുണ്ട്. പത്രം വരുത്തുന്ന വരിക്കാരുടെ കുടുംബങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക, ഇതോടൊപ്പം ചെറിയൊരു വരുമാനം കൂടി ലഭിക്കുക, പ്രായാധിക്യവും, രോഗകാരണങ്ങളാലും, വീടുവിട്ടു പുറത്തു പോകാനുള്ള സാഹചര്യങ്ങളും, ബുദ്ധിമുട്ടുകളുമുള്ളവരെ സഹായിക്കുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. വിവിധ പത്രങ്ങളുടെ മുളക്കുഴ അരീക്കര ഏജന്റ് എസ്. സുഭാഷിന്റെ നേതൃത്വത്തിലാണ് പുതിയതായി ഈ സംരംഭം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. തിരുവൻവണ്ടൂർ നന്നാട് ഡയറി ഫാമിൽ നിന്നുള്ള പാലാണ് ആവശ്യാനുസരണം വീടുകളിൽ എത്തിക്കുന്നതും. കൊഴുവല്ലൂരിലെ വസതിയിൽ സജി ചെറിയാൻ എംഎൽഎയ്ക്ക് പത്രവും പാലും കൈമാറിയാണ് എസ്. സുഭാഷ് നവീന മാതൃകയ്ക്ക് തുടക്കമിട്ടത്. ഇനി തുടർച്ചയായി വിതരണം. ചടങ്ങിൽ കരുണ പെയിൽ…
Read MoreCategory: Alappuzha
പ്രളയ ദുരന്ത ഭീഷണിക്കിടയിലും കുടുംബശ്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുത്ത് വനിതാ കർഷകർ
കായംകുളം: കുടുംബശ്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുത്ത് വനിതാ കർഷകർ. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ വിദ്യാ കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയാണ് പ്രളയ ദുരന്ത ഭീഷണിക്കിടയിലും നെൽകൃഷിയിൽ നൂറുമേനി വിളവ് കൊയ്തെടുത്തത്. പുതുപ്പള്ളി വടക്ക് ഒച്ചാൽ വയലിൽ ഒരേക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത് . ശ്രേയസ് ഇനത്തിൽപെട്ട നെൽ വിത്താണ് ഉപയോഗിച്ചത്. നാല് മാസം കൊണ്ട് ഇവ വിളഞ്ഞു. കൃഷിയെ പരിപാലിച്ച എല്ലാ ജോലികളും കുടംബശ്രീയിലെ അംഗങ്ങൾ തന്നെയാണ് ചെയ്തത്. കൊയ്ത കറ്റകൾ തലചുമടിൽ അംഗത്തിന്റെ വീട്ടിൽ എത്തിച്ച് പരന്പരാഗത രീതിയിൽ തന്നെ മെതിക്കുന്ന കാഴ്ച പഴയ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയായി മാറി. കുടുംബശ്രീ പ്രസിഡന്റ് ബീനാസാബു, സെക്രട്ടറി ലീന, അംഗങ്ങളായ കവിത, ഗൗരി, രോഹിണി, മണി, ലീല, രമ, ബിന്ദു, ഫാത്തിമാബീവി പ്രജിത തുടങ്ങിയ പതിനൊന്ന് അംഗങ്ങളുടെ കൂട്ടായ അധ്വാനത്തിലാണ് കൃഷി ചെയ്തത്.
Read Moreഅവിവാഹിതരായ യുവാക്കൾക്ക് അവസരം; ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിയമനം : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടു മുതൽ
പത്തനംതിട്ട: ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി രണ്ട് മുതല്‍ 21 വരെ നടക്കും. അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന് ബോര്‍ഡിന്റെ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എന്നീ വെബ്പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്പോര്‍ട്ടലുകളില്‍ ലഭ്യമാണ്. 1999 ജനുവരി 19നും 2003 മാർച്ച് ഒന്നിനും മധ്യേ ജനിച്ചവർക്കേ അപേക്ഷിക്കാന്‍ കഴിയുക. ഉയര്‍ന്ന പ്രായപരിധി 21വയസ്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് . എയര്‍മെന്‍ ഗ്രൂപ്പ് എക്സ് ട്രേഡ്സ് (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൂപ്പ് വൈ ട്രേൗ്സ് (ഓട്ടോമൊബൈല്‍ ടെക്നീഷ്യന് ഒഴികെ നോണ്‍ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ് (പോലീസ്), ഇന്ത്യന്‍ എയര്‍ ഫോഴ്സ് (സെക്യൂരിറ്റി), മുസിഷ്യന്‍ ട്രേഡ്) എന്നിവയിലേക്കാണ് പരീക്ഷ . ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ക്യാപ്റ്റന്‍…
Read Moreപാടങ്ങളിൽ കള നിറയുന്നു; സ്ത്രീ തൊഴിലാളികളെ കിട്ടാനില്ല; ഇങ്ങനെപോയാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ
അന്പലപ്പുഴ: കർഷകരെ ആശങ്കയിലാഴ്ത്തി പാടങ്ങളിൽ കളകൾ നിറയുന്നു. സ്ത്രീ തൊഴിലാളികളെ കിട്ടാനില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പുന്നപ്ര പഞ്ചായത്തിലെ പൂന്തിരം, പാരിക്കാട് ഉൾപ്പടെയുള്ള നിരവധി പാടശേഖരങ്ങളിലാണ് കവട, കുതിരപ്പുല്ല് എന്നീ കളകൾ പടർന്നു കൃഷിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. നിലവിൽ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ വൃത്തിയാക്കുന്നുണ്ട്. ദേശീയപാതയോരത്ത് ചെടികൾ നട്ട് സർക്കാരിന്റെ പണം പാഴാക്കുകയുമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാടത്ത് പണിക്കായി സ്ത്രീ തൊഴിലാളികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽനിലവിൽ പാടശേഖരങ്ങളിലെ കളകൾ മാറ്റുവാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാൽ തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കൃഷി ആരംഭിക്കുവാൻ കർഷകർക്ക് താൽപ്പര്യം ഉണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൂറു കണക്കിന് കർഷകരാണ് വളരെ പ്രതീക്ഷയോടെ പ്രളയ ശേഷം കൃഷി ഇറക്കിയിരിക്കുന്നത്. പ്രളയത്തിൽ പൂർണമായും കൃഷി നശിച്ച കർഷകർ സർക്കാർ നൽകിയ വാഗ്ദാനങ്ങളുടെ പേരിലാണ് ഇപ്പോൾ…
Read Moreമലയാള സിനിമയുടെ പെരുന്തച്ചന് ഇന്ന് കലാകേരളം വിടചൊല്ലും; മടക്കം ഒരു സിനിമ കൂടി ചെയ്ത് ചരിത്രം സൃഷ്ടിക്കണമെന്ന മോഹം ബാക്കിയാക്കി
കായംകുളം: പെരുന്തച്ചൻ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച് മലയാളികളുടെ ഹൃദയം കവർന്ന സംവിധായകൻ അജയന് ഇന്ന് കലാകേരളം വിടചൊല്ലും. വൈകുന്നേരം നാലിന് വള്ളികുന്നം തോപ്പിൽ വീട്ടിൽ സംസ്കാരം നടക്കും. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന അജയൻ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിടപറഞ്ഞത്ത്. അജയന്റെ വേർപാട് സിനിമാലോകത്തിനും വള്ളികുന്നം ഗ്രാമത്തിനും തീരാനഷ്ടമായി. മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പിൽ ഭാസി നാടകത്തിലൂടെ ചരിത്രം സൃഷ്ടിച്ചപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന മകൻ അജയൻ പെരുന്തച്ചൻ എന്ന ഒറ്റ മലയാള സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയുടെ പെരുന്തച്ചനായി മാറുകയായിരുന്നു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഫിലിം ടെക്നോളജിയിൽ ഡിപ്ളോമ നേടിയ ശേഷം അജയൻ ചായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളിൽ തോപ്പിൽ ഭാസി, പദ്മരാജൻ, ഭരതൻ തുടങ്ങിയവരുടെ കൂടെ സിനിമാ രംഗത്ത് എത്തുകയായിരുന്നു. പെരുന്തച്ചൻ എന്ന ചിത്രത്തിനു…
Read Moreകനാൽക്കരയിലൂടെ നടന്നാൽ നീർക്കാക്കയുടെ കാഷ്ഠാഭിഷേകം; ദുർഗന്ധം മൂലം ഇതുവഴിയുള്ള കാൽനട ഒഴിവാക്കാനൊരുങ്ങിയാത്രക്കാർ
ആലപ്പുഴ: നഗരത്തിൽ കനാൽക്കരയിലുള്ള മരങ്ങളിൽ ചേക്കേറിയ നീർക്കാക്ക മൂലം റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥ. വിനോദസഞ്ചാരികളടക്കം നിരവധിപേരുടെ തലയിലും വസ്ത്രത്തിലും നീർക്കാക്കയുടെ ദുർഗന്ധം വമിക്കുന്ന കാഷ്ടം വീഴുന്നത് പതിവായി. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന കലോത്സവത്തിനു മറ്റു ജില്ലകളിൽനിന്നുമെത്തിയ കുട്ടികളടക്കം നിരവധിപേർക്കും നീർക്കാക്കയുടെ കാഷ്ഠാഭിഷേകം ലഭിച്ചായിരുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നത്. പലരും ഇതുവഴിയുള്ള യാത്ര അവസാനിപ്പിച്ചു മറ്റു വഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇവ ഭക്ഷിച്ചിടുന്ന മീനിന്റെ അവശിഷ്ടത്തിൽ നിന്നും വമിക്കുന്ന അസഹ്യമായ ദുർഗന്ധവും മൂലം നഗരം ചീഞ്ഞുനാറുകയാണ്. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്. നഗരത്തിലെ വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ തീരങ്ങളിലെ വൻ മരങ്ങളിലാണ് നീർകാക്ക കൂട്ടത്തോടെ ചേക്കേറുന്നത്. കനാലിന് ഇരുവശവും ജില്ലാ കോടതി മുതൽ ശവക്കോട്ടപ്പാലം വരെ ഇവയുടെ കാഷ്ഠം വീണ് റോഡ് വെള്ള പൂശിയ നിലയിലാണ്. കാൽനട യാത്രക്കാരാകട്ടെ മൂക്കുപൊത്തി ഓടുകയാണ്. സമീപത്തെ ഷോപ്പുകളിലെ കച്ചവടത്തെപ്പെലും…
Read Moreസർക്കാർ നടപടികൾ ഇഴയുന്നു; പ്രളയ ബാധിതർക്ക് വീട് പണിയാനും സുനിൽ ടീച്ചർ
പത്തനംതിട്ട: പ്രളയബാധിതർക്കു വീട് നിർമിച്ചു നൽകാനുള്ള സർക്കാർ നടപടികൾ ഇഴയുന്പോൾ അവിടെയും ഡോ.എം.എസ്. സുനിൽ മാതൃക കാട്ടി. കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് പ്രളയബാധിത കുടുംബത്തിനു നിർമിച്ചു നൽകിക്കൊണ്ടാണ് ടീച്ചർ മാതൃക കാട്ടിയത്.മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കുന്പഴ പുളിമുക്ക് തുണ്ടുവിളയിൽ തങ്കമ്മയ്ക്കാണ് സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലിന്റെ ഭവനപദ്ധതിയിലെ 112-ാമത്തെ വീട് ലഭിച്ചത്. ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബിന്റെ സഹായത്തിലാണ് വീടു നിർമിച്ചത്. വിധവയായ തങ്കമ്മയും മകളും വിധവയുമായ ജലജാമണിയും മൂന്നു കുട്ടികളുമാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീട് പൂർണമായി നഷ്ടപ്പെട്ടു. വീട് പൂർണമായി വെള്ളത്തിൽ മുങ്ങി. വെള്ളം ഇറങ്ങിയതോടെ ഭിത്തി തകർന്നൂ വീണു. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ഇവർക്കു കയറിക്കിടക്കാൻ പോലും കൂരയുണ്ടായിരുന്നില്ല. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഈ വിഷയം ഡോ.എം.എസ്. സുനിലിന്റെ ശ്രദ്ധയിൽപെടുത്തുകയും കോസ്മോ…
Read Moreനവമാധ്യമം വഴിയൊരുക്കി; ഹൃദ്യക്ക് താങ്ങായി പന്തളത്തെ കൂട്ടുകാർ; പന്തളം ന്യൂസ് കൂട്ടായ്മ നന്മയുടെ വഴികളുടെ സഞ്ചിരിച്ച് വ്യത്യസ്തമാകുന്നതിങ്ങനെയൊക്കെ…
പന്തളം: വാട്സ് ആപ്പിൽ വിരലോടിച്ചിരുന്നവർ അത് വഴി കൂട്ടായി, അത് പിന്നെയൊരു കൂട്ടായ്മയുമായി. പന്തളം ന്യൂസ് എന്ന് പേരുമിട്ടു. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്തിരുന്ന കൂട്ടുകാർ, പിന്നെ കാരുണ്യത്തിന്റെ വഴിയെ നീങ്ങി. അർബുദം പിടികൂടിയ കുരന്പാലയിലെ കൊച്ചുമിടുക്കിക്ക് അവർ ചികിത്സാസഹായം സ്വരൂപിച്ച് നല്‍കിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. കേവലം അഞ്ച് ദിവസം കൊണ്ടാണ് ഈ തുക അവർ ശേഖരിച്ചത്. കൂട്ടായ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ഇതിൽ പങ്കാളികളായി. കുരന്പാല കോയിക്കൽ വടക്കേതിൽ ഷാജിയുടെ മകൾ എട്ടു വയസുകാരിയായ ഹൃദ്യയ്ക്ക് വേണ്ടിയാണ് അവർ പണം സ്വരൂപിച്ചത്. ഹൃദ്യയയുടെ വീട്ടിലെത്തി അവർ സഹായം കൈമാറി. അടുത്ത കാലത്താണ് പന്തളം ഗ്രൂപ്പ് എന്ന നവമാധ്യമ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നത്. രാഷ്ട്രീയമാണ് ചർച്ച ചെയ്ത് തുടങ്ങിയതെങ്കിലും, അതിന്റെ അതിപ്രസരം കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങൾ തന്നെ സ്വയം നിയന്ത്രിച്ചു. പിന്നെ, പ്രദേശത്തിന്റെ വികസനമായി വിഷയം. ഒട്ടേറെ…
Read Moreപണം വച്ച് ചീട്ടുകളിയിൽ ആലപ്പുഴയിൽ ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ; പുന്നമടയിലെ റിസോർട്ടുകഗളിലും ഹൗസ് ബോട്ടുകളിലുമാണ് ചൂതാട്ടം അരങ്ങേറുന്നത്
ആലപ്പുഴ: പണം വച്ചുള്ള ചൂതാട്ടം വീണ്ടും ആലപ്പുഴയിൽ സജീവമാകുന്നു. പുന്നമടയിലെ റിസോർട്ടിൽ നിന്നും ഏഴംഗ ചീട്ടുകളി സംഘമാണ് ഇന്നലെ പോലീസ് പിടിയിലായത്. 89.830 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി അറയ്ക്കൽ ജോയി (68), പാലാരിവട്ടം തറയിൽ ബെന്നി വർഗീസ് (43), ചേർത്തല പട്ടണക്കാട് സരോജമംഗലം വീട്ടിൽ ബിനേഷ് (41), പല്ലന തറയിൽ മുഹമ്മദ് ഹാഷിം (44), പല്ലന കുളഞ്ഞിപ്പറന്പിൽ മൻസൂർ (42) ആലുവ കാരക്കാട്ടിൽ ഇബ്രാഹിം (64),ചേർത്തല കൊല്ലം ചാത്തനാട് വീട്ടിൽ നാസർ (44) എന്നിവരാണ് അറസ്റ്റിലായത്. ചൂതാട്ടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് എസ്ഐ എം.എ. കുഞ്ഞച്ചന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. രാഷ്ട്രീയത്തിലും പോലീസിലും വൻ പിടിപാടുള്ള സംഘങ്ങളാണ് ആലപ്പുഴയിൽ ചൂതാട്ടത്തിനു എത്തുന്നത്. അതിനാൽ തന്നെ ഇവർക്കുവേണ്ട സഹായങ്ങൾ ഇവരിൽ നിന്നും ലഭിക്കുന്നുമുണ്ട്. ആലപ്പുഴയിലെയും ചേർത്തലിയിലെയും ചില റിസോർട്ടുകളും ഹൗസ്ബോട്ടുകളുമാണ്…
Read Moreആലപ്പി വാട്ടർ ചലഞ്ച് … ആറു മാസത്തിനുള്ളിൽ ആയിരം ആർഒ പ്ലാന്റുകൾ; കുടിവെള്ളപ്രശ്നത്തിനു ചലഞ്ചുമായി ജില്ലാ ഭരണകൂടം
ആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹാരവുമായി ജില്ലാ ഭരണകൂടം. കുടിവെള്ള പ്രശ്നങ്ങൾക്കു ശാശ്വാത പരിഹാരം ലക്ഷ്യമിട്ടുള്ള ആലപ്പി വാട്ടർ ചലഞ്ച് പദ്ധതിക്കു തുടക്കമായി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ പദ്ധതി മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്ക് ലൈവിലുടെ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വെബ്സൈറ്റ് അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മ പ്രകാശനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളക്ടർ എസ്. സുഹാസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി. കളക്ടറുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനം. പൊതുജനപങ്കാളിത്തത്തോടെ പണം കണ്ടെത്തി സ്കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ തുടങ്ങി ജില്ലയിൽ കുടിവെള്ളപ്രശ്നം നേരിടുന്ന മേഖലകളിൽ ആർഒ പ്ലാന്റ് സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് താത്പര്യമുള്ള സ്പോണ്സർമാർക്ക് പദ്ധതിയുടെ വെബ്സൈറ്റ് മുഖേന ജില്ലാഭരണകൂടത്തെ സമീപിക്കാം. ഇവർക്ക് സ്വന്തം ചെലവിലോ സർക്കാർ പങ്കാളിത്തമുള്ള ഏജൻസികൾ മുഖേനയോ പ്ലാന്റ് സ്ഥാപിക്കാം. ജില്ലയിൽ…
Read More