ചങ്ങനാശേരി: ദുബായിൽ ജോലി വാഗ്ദാനംചെയ്തു പണതട്ടിപ്പു നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിലായി. കാസർഗോഡ് ചിറ്റാരിക്കൽ പുതിയപറന്പിൽ റോസ്ലി ബേബി (54) ആണ് അറസ്റ്റിലായത്. മാമ്മൂട് സ്വദേശി ഡൊമിനിക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തത്. ഡൊമിനിക്കിന്റെ മക്കൾക്കു ദുബായിൽ സ്റ്റാഫ് നേഴ്സായി ജോലി നൽകാമെന്നുപറഞ്ഞ് നാലുലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നു പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ് കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, അഡീഷണൽ എസ്ഐ ചന്ദ്രബാബു, എഎസ്ഐ മധുസൂദനൻ, വനിതാ പോലീസുകാരി അഭിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: റോസിലിയുടെ മകൾ അഞ്ജു കുറെ നാളുകളായി ദുബായിൽ നഴ്സാണ്. അഞ്ജുവാണു ദുബായിൽ ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞു പലരോടായി പണം വാങ്ങിയത്.…
Read MoreCategory: Alappuzha
വടക്കേ അങ്ങാടിയുടെ പണി തുടങ്ങും മുൻപേ വിവാദം പണിതുടങ്ങി; പേരിനെ ചൊല്ലിയുള്ള ഇരുവിഭാഗങ്ങളുടെ തർക്കം ഇങ്ങനെ…
ചേർത്തല: വടക്കേ അങ്ങാടിയിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്പ് വിവാദം പണി തുടങ്ങി. പേരിനെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. ചിലർ നങ്ങേലി സ്ക്വയർ എന്ന നാമകരണവുമായി മുന്നോട്ടുവന്നപ്പോൾ ചിലർ വയലാർ രാമവർമയുടെ പേര് ഇടണമെന്ന നിർദേശമാണ് കൊണ്ടുവന്നത്. രണ്ടുകൂട്ടരും അവരുടെ വാദത്തിന്റെ വിജയത്തിനായി നില ഉറപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം നിലവിൽ ഒരു പത്രസ്ഥാപനത്തിന്റെ പേര് സർക്കാർ രേഖകളിൽ അറിയപ്പെടുന്നതിനാൽ ആ പഴയപേരു തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെ വിവാദം കൊഴുത്തു. ആദ്യം വികസനപ്രവർത്തനം നടക്കട്ടെ, അതിനുശേഷം ബാക്കിയുള്ള കാര്യമെന്ന ചിന്താഗതിയാണ് ചിലർ ഉയർത്തിയിട്ടുള്ളത്. കുഞ്ഞുപിറക്കുന്നതിനുമുന്പ് പേരിടുന്നതിനു തുല്യമാണ് ഇപ്പോഴത്തെ വിവാദമെന്ന നിലപാടാണ് ഇവരുടേത്.ലോകത്തിനു മുന്നിൽ ചേർത്തലയുടെ അഭിമാനമുയർത്തിയ പെണ്പോരാട്ടത്തിനു അർഹമായ അംഗീകാരം ഒരുക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടത്തുന്നുണ്ട്. വടക്കേഅങ്ങാടിക്കവലയ്ക്കുസമീപമുള്ള സ്ഥലത്താണ് മുലക്കരത്തിനെതിരേ നങ്ങേലിയുടെ ചോരചീന്തിയ പോരാട്ടം നടന്നത്. മുലച്ചിപ്പറന്പെന്ന പേരിലറിയപ്പെടുന്നതാണ് ഈ സ്ഥലം. വിവിധ രാഷ്ട്രീയകക്ഷികളും…
Read Moreഎം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടു; ഹരിപ്പാട് ഡിപ്പോയിൽ നിന്നു ഗ്രാമപ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ ഉപേക്ഷിക്കുന്നു
ഹരിപ്പാട്: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ താളം തെറ്റി. 26 എം പാനൽ കണ്ടക്ടർമാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് തിങ്കളാഴ്ച ഉച്ചയോടെ ഡിപ്പോയിലെത്തി. നേരത്തേ തന്നെ ഫോണിൽ ഇവരെ വിവരം അറിയിച്ചിരുന്നു. തിങ്കളാഴ്ച ആറുഷെഡ്യൂളുകളാണ് കണ്ടക്ടർമാരില്ലാത്തതിനാൽ മുടങ്ങിയത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 15 ഷെഡ്യൂളുകളും വെട്ടിക്കുറച്ചു. ആകെ 21 ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. അടുത്ത ദിവസം കൂടുതൽ സർവീസുകൾ നിർത്തേണ്ടി വരും. ദേശീയപാതയിലെ സർവീസുകൾ നിലനിർത്തി ഗ്രാമപ്രദേശങ്ങൾ വഴിയുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ചീഫ് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്. പിരിച്ചുവിട്ടവരിൽ 12 വർഷമായി ജോലി ചെയ്യുന്നവരുമുണ്ട്. സർവീസ് കാലപരിധി നോക്കാതെ എല്ലാവരേയും പിരിച്ചുവിടാനാണ് നിർദേശം.
Read Moreകക്കൂസ് മാലിന്യസംസ്കരണത്തിന് സഞ്ചരിക്കുന്ന പ്ലാന്റ്; മാലിന്യം സംസ്കരിക്കുന്നതിന് 2000 രൂപ ഫീസ്
ആലപ്പുഴ: കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് സഞ്ചരിക്കുന്ന പ്ലാന്റ് തയാർ. സ്ഥിരം മാലിന്യ സംസ്കരണ പ്ലാന്റുകളോട് പലരും എതിർപ്പുയർത്തിയതോടെയാണ് സഞ്ചരിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. പ്ലാന്റിന്റെ സ്വിച്ച് ഓണ് കർമം ധനമന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു. ദിവസം 50,000 ലിറ്റർ കക്കൂസ് മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിനനുസരിച്ച് പ്ലാന്റ് എത്തും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടാങ്കറുകളിൽ ശേഖരിക്കുന്ന മാലിന്യം ഈ പ്ലാന്റിൽ സംസ്കരിക്കും. ഇതിന് 1500 മുതൽ 2000 രൂപ വരെ ഫീസും ഈടാക്കും. മലിനീകരണ നിയന്ത്രണബോർഡും സമുദ്രോത്പന്ന കയറ്റുമതി വ്യവസായികളും ചേർന്നാണ് ജില്ലയിലെ ആദ്യ സഞ്ചരിക്കുന്ന കക്കൂസ് മാലിന്യ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ പ്രതിദിനം മൂന്നുലക്ഷം ലിറ്റർ കക്കൂസ് മാലിന്യമുണ്ടാകുന്നതായാണ് കണക്ക്. ഇതിൽ രണ്ടുലക്ഷം ലിറ്ററോളം മെഡിക്കൽ കോളജിലെയും കായംകുളം എൻടിപിസിയിലെയും പ്ലാന്റുകളിൽ സംസ്കരിക്കും. ശേഷിക്കുന്നത് സംസ്കരിക്കാൻ കൂടുതൽ സഞ്ചരിക്കുന്ന…
Read Moreവനിതാ മതിൽ; പങ്കെടുക്കാത്തവരെ സിഡിഎസ്, കുടുബശ്രീയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി
തുറവൂർ: വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കൽ ഭീഷണിയെന്ന് പരാതി. കുടുബശ്രി, തൊഴിലുറപ്പ്, സിഡിഎസ് ഉദ്യോഗസ്ഥരും ഇതു നിയന്ത്രിക്കുന്നവരുമാണ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കണമെന്നും ഒരു ഗ്രൂപ്പ് 500 രൂപ വീതം നൽകണമെന്നും അല്ലാത്തപക്ഷം സിഡിഎസ്, കുടുബശ്രീയിൽ നിന്നും പുറത്താക്കുമെന്നും തൊഴിലുറപ്പ് തൊഴിൽ നൽകുകയില്ലെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ നേരിട്ട് മീറ്റിങ്ങ് വിളിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്തുവാൻ തയാറെടുക്കുകയാണ്.
Read Moreറേഷൻ കടകളിലെ ഇ - പോസ് മെഷീൻ ത്രാസുകളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ
ചേർത്തല: റേഷൻ കടകളിൽ തൂക്കത്തിലെ കൃത്യതയ്ക്കായി ഇ പോസ് ഉപകരണവുമായി ത്രാസുകളെ ബന്ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സ്പെഷൽ കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷൻ കടകളിലെ അഴിമതി ഇല്ലാതാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും. ഇതിന്റെ ഭാഗമായാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. എല്ലാ റേഷൻ കടകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എസ്. സുരേന്ദ്രൻ, സന്തോഷ് കാരക്കാട്ട്, വർഗീസ് പാണ്ടനാട്, മധുസൂദനൻ, ഉദയകുമാർ ഷേണായി, കെ.ആർ ബൈജു, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവാഹനാപകടത്തിൽ മരിച്ച പച്ചക്കറി വ്യാപാരി നൗഷാദിന്റെ കുടുംബത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
കായംകുളം: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി വാഹനാപകടത്തിൽ മരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരി നൗഷാദ് അഹമ്മദിന്റെ കുടുംബത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഭർത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജമാഅത്ത് ഇസ്ലാമിയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്നാണ് വീട് നിർമിച്ചു നല്കുന്നത്. വീടിന്റെ കൈമാറ്റം നാളെ നടക്കും. അന്യസംസ്ഥാനങ്ങളിൽ നേരിട്ടുപോയി പഴവർഗങ്ങളും പച്ചക്കറികളും ലോറിയിൽ കയറ്റി കായംകുളത്ത് എത്തിച്ച് വില്പന നടത്തി ജനകീയനായ വ്യാപാരി ആയിരുന്നു കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതിൽ (കൊട്ടിലിൽ )നൗഷാദ്അഹമ്മദ് (40). തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ച് ഒരുവർഷം മുന്പ് നൗഷാദും സുഹൃത്തായ മറ്റൊരു വ്യാപാരി അനുവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിലാണ് നൗഷാദിന് മരണം സംഭവിച്ചത്. നവമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത്. കായംകുളത്തെ തന്റെ വ്യാപാരസ്ഥാപനത്തിൽ സാധനങ്ങൾ വിലകുറച്ച് വിൽക്കുന്നതിന് പിന്തുണ തേടിയത് നവ മാധ്യമ കൂട്ടായ്മയിലൂടെയാണ്.…
Read Moreപുളിങ്കുന്നിൽ ഐസ്ക്രീം പാർലറിൽ പൊട്ടിത്തെറി; മൂന്നു കടകൾക്ക് കേടുപാടുകൾ; കടയ്ക്കുള്ളിൽ പൊട്ടിത്തെറിക്കുള്ള കാരണം കാണാതെ പോലീസ്; ദുരൂഹത നീക്കണമെന്ന് നാട്ടുകാർ
മങ്കൊന്പ്: കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഐസ്ക്രീം പാർലറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു കടകൾക്ക് നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പുളിങ്കുന്ന് ജങ്കാർ കടവിനു സമീപത്തെ പാടിയത്തറ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള ലിയോ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ സ്റ്റുഡിയോ, ബേക്കറി, ഇരുന്പുകട എന്നിവയ്ക്കും കേടുപാടുകളുണ്ടായി. പുലർച്ചയായിരുന്നതിനാൽ അധികമാളുകൾ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തെത്തുടർന്ന് അന്പതുമീറ്ററോളം ചുറ്റളവിൽ ചില്ലുകളും, കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡിൽ ചിതറിക്കിടക്കുകയാണ്. പൊട്ടിത്തെറി നടന്ന സ്ഥാപനത്തിന്റെ ഇരുന്പു ഷട്ടറുകൾ പത്തുമീറ്ററോളം വീതിയുള്ള റോഡിനെതിർവശത്തുള്ള കടയുടെ മുന്പിലാണ് പതിച്ചത്. ഇതെത്തുടർന്ന് ഈ കടയുടെ ഷട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊട്ടിത്തെറിയെ തുടർന്നുണ്ടായ സ്ഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാനായതായി സമീപവാസികൾ പറയുന്നു. സ്ഫോടനത്തിന്റെ കാരണമറിയാതെ നാട്ടുകാർ ആശങ്കയിലാണ്. കടയ്ക്കുള്ളിൽ തീപിടിത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണ്. ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു…
Read Moreജനങ്ങളുടെ ഉറക്കം കെടുത്തി തുറവൂരിൽ വീണ്ടും മോഷണം; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
തുറവൂർ: ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും മോഷണം. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് മോഷണങ്ങൾ നിരവധി അരങ്ങേറി. ഇതുവരെയും ഒരാളെ പോലും പിടികൂടാനായിട്ടില്ല. കോടംതുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡിൽ അഭിരാമം വീട്ടിൽ വിനോദിന്റെ വീട്ടിലാണ് ഏറ്റവും അവസാനം മോഷണം നടന്നിരിക്കുന്നത്. 16പവനും ഏഴായിരം രൂപ സൈക്കിൾ എന്നിവയാണ് മോഷണം പോയത്. ഞയറാഴ്ച പുലർച്ചെ രണ്ടിനുശേഷമാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരുമെത്തി തെളിവ് ശേഖരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഈ മേഖലയിൽ നടന്ന രണ്ടാമത്തെ മോഷണമാണ് ഇത്. കഴിഞ്ഞ ദിവസം പാട്ടുകുളങ്ങര ഭാഗത്തെ മൂന്നുവീടുകളിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും സ്വർണവും പണവും മോഷണം പോയിരുന്നു. കുത്തിയതോട് പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും ഒരാളെപ്പോലും…
Read Moreവെള്ളക്കെട്ടിനു പരിഹാരം കാണാതെ റോഡ് ടാറിംഗ്; പുളിങ്കുന്ന്-തട്ടാശേരി റോഡിൽ നാട്ടുകാർക്കു പ്രതിഷേധം
മങ്കൊന്പ്: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്പോൾ റോഡിൽ പതിവായുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരം കാണാൻ നടപടിയില്ലെന്ന് പരാതി. ഇപ്പോൾ അറ്റകുറ്റപ്പണികൾ നടക്കുന്ന ചതുർത്ഥ്യാകരി കുന്നുമ്മ വികാസ് മാർഗ് റോഡിനാണ് അവഗണന നേരിടുന്നത്. പുളിങ്കുന്ന് തട്ടാശേരി റോഡിൽ നിന്നും മംഗലം മാണിക്യമംഗലം കായലിലേക്കുള്ള റോഡിന്റെ താഴ്ന്ന പ്രദേശമാണ് ഉയർത്തണമെന്ന് ആവശ്യമുയരുന്നത്. റോഡ് താഴ്ന്നതിനെത്തുടർന്ന് പതിവായി വെള്ളം കയറുന്ന കട്ടക്കുഴി പ്രദേശത്തെ 25 മീറ്ററോളം മാത്രം വരുന്ന റോഡ് മണ്ണിട്ടുയർത്താത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം. പതിവായി വെളളം കയറുന്നതുമൂലം ഇവിടെ റോഡ് തകർന്ന നിലയിലാണ്. റോഡ് കടന്നുപോകുന്ന കട്ടക്കുഴി പാടശേഖരത്തിൽ വെള്ളം കയറ്റിയാൽ വേനൽക്കാലത്തും റോഡ് വെള്ളത്തിലാകും. കഴിഞ്ഞ രണ്ടാംകൃഷിക്കു ഈ പ്രദേശത്തുകൂടി വെള്ളം കവിഞ്ഞുകയറി പാടശേഖരത്തിലെ ഒരുപ്രദേശത്തെ കൃഷി നശിച്ചിരുന്നു. ഇതോടൊപ്പം റോഡിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞു തകരുകയും ചെയ്തിരുന്നു. ഇതുവഴി വെള്ളം കവിഞ്ഞുകയറുന്നതും മണ്ണിടിയുന്നതും മൂലം സമീപത്തെ…
Read More