വനിതാ മതിലിൽ സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിക്ക് പുറത്തെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വനിതാ മതിലിനോട് സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയിൽ നിന്നും പുറത്താകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഡിജഐസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എൻഡിപി യോഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് എന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ പങ്കെടുത്തത്. വനിതാ മതിലിനെതിരേ ബിഡിജഐസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെതിരേയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങൾ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈന്ദവ സംഘടനകൾക്കൊപ്പം ഇതര മതസംഘടനകളെയും നവോഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എസ്എൻഡിപിയുടെ എല്ലാ തലത്തിലുള്ള പ്രവർത്തകരും യോഗത്തിന്‍റെ…

Read More

വീണ്ടും മാതൃകയായി ജീവനക്കാർ;  യാ​ത്ര​ക്കാ​ര​നു ത​ല​ക​റ​ക്കം; കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

അ​ന്പ​ല​പ്പു​ഴ: ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ര​ന് ത​ല​ക​റ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു കെഎസ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ര​നു​മാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​ത്തി​ലെ​ത്തി. അ​രു​വി​ക്ക​ര തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ആ​ല​പ്പു​ഴ ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ട​യ്ക്ക​ൽ ത​യ്യി​ൽ​ഹൗ​സി​ൽ പ്ര​ഭു(72)​വി​നാ​ണ് പ്ര​ഷ​ർ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ത​ല​ക​റ​ക്ക​മു​ണ്ടാ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട​ത്.

Read More

 പ്രളയത്തിൽ തകർന്ന ബണ്ട് നിർമിച്ചോളാൻ സർക്കാർ; മ​ട കു​ത്തി​യ ഇ​ന​ത്തി​ൽ ന​ൽ​കാ​മെ​ന്നേ​റ്റി​രു​ന്ന തു​ക പ​ത്തി​ലൊ​ന്നാ​യി കുറച്ചു; കടക്കെണിയിലായി കർഷകരും പാടശേഖരസമതിയും

മ​ങ്കൊ​ന്പ്: സ​ർ​ക്കാ​രി​ന്‍റെ വാ​ക്കു കേ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടു നി​ർ​മി​ച്ച ക​ർ​ഷ​ക​രും, പാ​ട​ശേ​ഖ​ര​സ​മി​തി​യും ക​ട​ക്കെ​ണി​യി​ലാ​യ​താ​യി പ​രാ​തി. കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഉ​തി​മ​ട പു​നാ​ന്തു​രം പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ട കു​ത്തി​യ ഇ​ന​ത്തി​ൽ ന​ൽ​കാ​മെ​ന്നേ​റ്റി​രു​ന്ന തു​ക ഇ​പ്പോ​ൾ പ​ത്തി​ലൊ​ന്നാ​യി വെ​ട്ടി​ച്ചു​രു​ക്കി​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍, ജൂ​ലാ​യ് മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് കു​ട്ട​നാ​ട് പാ​ക്കേ​ജ് പ്ര​കാ​രം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത​ട​ക്കം ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. ഉ​തി​മ​ട​പു​നാ​ന്ത​രം പാ​ട​ത്ത് മ​ട​വീ​ണ​തോ​ടെ പാ​ട​ത്തി​നു ന​ടു​വി​ലും, പു​റം​ബ​ണ്ടി​ലു​മു​ള്ള വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും മ​ട​കു​ത്തു​ന്ന​തി​നും റിം​ഗ് ബ​ണ്ടു​ക​ൾ​ക്കു​മാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നു താ​മ​സ​ക്കാ​ർ​ക്ക​ട​ക്ക​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഈ ​പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്തി​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ട​കു​ത്തു​ന്ന​തി​നാ​യി നാ​ലു​ല​ക്ഷം രൂ​പ​യും, ര​ണ്ടു കി​ലോ​മീ​റ്റ​ർ പു​റം​ബ​ണ്ടി​ൽ റിം​ഗ് ബ​ണ്ടു പി​ടി​ക്കു​ന്ന​തി​നാ​യി…

Read More

കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ  വീ​ടി​ന് തീ​പി​ടിത്തം: വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു;  പാ​ച​ക​ത്തി​നാ​യി സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും തീ ​പ​ക​ർ​ന്നെ​ടു​ത്തിരുന്നതായി നാട്ടുകാർ

കാ​യം​കു​ളം: ക​ണ്ട​ല്ലൂ​ർ പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ വീ​ടി​നു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു. പു​ല്ലു​കു​ള​ങ്ങ​ര വാ​ഴ് വേ​ലി​ൽ ശ​ങ്ക​രി (85) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ ബ​ന്ധു​ക്ക​ളും ഇ​വ​രു​ടെ മ​ക​നും താ​മ​സി​ക്കു​ന്നു​ണ്ട്. രാ​വി​ലെ മ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി കാ​പ്പി​കു​ടി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​ത്തി​നാ​യി സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും തീ ​പ​ക​ർ​ന്നെ​ടു​ത്തു​കൊ​ണ്ടു​വ​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​ടു​ക്ക​ള​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​യും മ​റ്റും തീ​പി​ടു​ത്ത​തി​ൽ ആ​ളി​ക്കത്തി​യ​താ​യി ക​ണ്ടെ​ത്തി. കാ​യം​കു​ള​ത്തു​നി​ന്നെ​ത്തി​യ അ​ഗ്്നി​ശ​മ​ന സേ​ന തീ​യ​ണ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

കോ​ടി​ക​ൾ മു​ട​ക്കി​യ മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി  റോ​ഡ് ഇ​ള​കി​ത്തു​ട​ങ്ങി; വകുപ്പുദ്യോഗസ്ഥരുടെ അനുമതിയോടെ നടത്തിയ തട്ടിപ്പിനെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മ​ങ്കൊ​ന്പ്: കോ​ടി​ക​ൾ മു​ട​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത റോ​ഡ് ഇ​ള​കി​ത്തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച​യെ​ത്തും മു​ന്നേ ത​ക​ർ​ന്ന​ത്. എ​സ്റ്റി​മേ​റ്റി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി പ​ണി​ക​ളി​ൽ ക്ര​മ​ക്കേ​ട് കാ​ട്ടി​യ​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ​തു മു​ത​ൽ ആ​രം​ഭി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. നാ​ര​ക​ത്ര​യ്ക്കും വാ​ല​ടി​യ്ക്കു​മി​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് പ്ര​ധാ​ന​മാ​യും റോ​ഡ് ത​ക​ർ​ന്ന​ത്. ചെ​രി​പ്പു​കൊ​ണ്ട് ഉ​ര​ച്ചാ​ൽ പോ​ലും ടാ​റിം​ഗ് ഇ​ള​കി മാ​റു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് ബ്രേ​ക്കു ചെ​യ്ത​പ്പോ​ൾ റോ​ഡി​ൽ ച​ക്ര​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങി​യ സ്ഥ​ല​വും ഇ​ള​കി ന​ശി​ച്ച​താ​യി പ​റ​യു​ന്നു. ഏ​റെ​നാ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ് 1.80 കോ​ടി അ​നു​വ​ദി​ച്ച​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി​ക​ളാ​രം​ഭി​ക്കാ​തി​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടാ​ക്കി​യി​രു​ന്നു.മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളും വ​ന്ന​തോ​ടെ ക​രാ​റു​കാ​ര​ൻ കു​ഴി​യ​ട​ച്ച് പ​രാ​തി​ക്കാ​രു​ടെ വാ​യ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ കു​ഴി​യ​ട​ച്ച ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ എ​ഴു​തി മാ​റ്റു​ക​യും ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഒ​ടു​വി​ൽ…

Read More

കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളിക്ഷാ​മം ; കൃ​ഷി സീ​സ​ണ്‍ തു​ട​ങ്ങുമ്പോൾ  തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മത്തിന് കാരണമെന്ന് കർഷകർ

എ​ട​ത്വ: പു​ഞ്ച​ക്കൃ​ഷി ആ​രം​ഭി​ച്ച കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷം. ക​ള പ​റി​ക്ക​ലി​നും, പ​റി​ച്ചു ന​ട​ലി​നും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. കൃ​ഷി സീ​സ​ണ്‍ തു​ട​ങ്ങു​ന്പോ​ൾ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ള​പ​റി​ക്ക​ലി​ന​ന്േ‍​റ​യും, പ​റി​ച്ച് ന​ട​ലി​ന്േ‍​റ​യും സ​മ​യ​മാ​ണ്. വ​ളം ഇ​ട​ലി​നും, കീ​ട​നാ​ശി​നി ത​ളി​ക്ക​ലി​നും പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം.തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ക​ള​പ​റി​ക്ക​ലും, പ​റി​ച്ചു​ന​ട​ലും ക​ർ​ഷ​ക​ർ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ലെ കൃ​ഷി സീ​സ​ണി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്നും, ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തും, കൃ​ഷി​വ​കു​പ്പും മു​ൻ​കൈ എ​ടു​ത്ത് ക​ർ​ക​രു​ടെ പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം

Read More

രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ലോ​റി​ക​ളി​ൽ നി​ന്ന് ബാ​റ്റ​റി​ മോ​ഷ്ടി​ക്കു​ന്നു​വെ​ന്ന് പ​രാ​തി; പി​ന്നി​ൽ മ​ദ്യ, മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ; പ​ട്രോ​ളിം​ഗിനു പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാർ​

അ​ന്പ​ല​പ്പു​ഴ: രാ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ലോ​റി​ക​ളി​ൽ​നി​ന്നും ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന് പ​രാ​തി. കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ രാ​ത്രി​യി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ര​ണ്ടു ലോ​റി​ക​ളി​ൽ​നി​ന്നും, ഒ​രു ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നി​ൽ നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ എ​ടു​ക്കാ​നാ​യി ചെ​ല്ലു​ന്പോ​ഴാ​ണ് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​താ​യി ലോ​റി ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ലോ​റി ഉ​ട​മ​ക​ളാ​യ മ​ജീ​ദ്, കു​ഞ്ഞു​മോ​ൻ, ക​ണ്ണ​ൻ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി. ബ്ര​ദേ​ഴ്സി​ന്‍റെ ര​ണ്ടു ലോ​റി​ക​ളി​ൽ നി​ന്നും, വൈ​എ​സ്എ​ഫി​ന്‍റെ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നി​ൽ നി​ന്നു​മാ​ണ് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​ത്. 13,400 രൂ​പ​യോ​ളം വി​ല വ​രു​ന്ന​താ​ണ് ഒ​രു ബാ​റ്റ​റി. ഇ​തി​നു പി​ന്നി​ൽ മ​ദ്യ, മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. കാ​ക്കാ​ഴം പാ​ല​ത്തി​നു താ​ഴെ സി​റി​ഞ്ച് ഉ​ൾ​പ്പ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്. ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി സാ​ധ​ന​ങ്ങ​ളു​ടെ വ്യാ​പാ​ര​വും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന​താ​യി…

Read More

മ​ര​ണ​ഭീ​തി​യി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ; ബൈ​ക്കു​ക​ളി​ൽ കു​ട്ടി റൈഡ​ർ​മാ​ർ വി​ല​സു​ന്നു; രാപകൽ ഭേദമില്ലാതെയുള്ള മരണപ്പാച്ചിലിനെതിരേ പോലീസ്  നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ൽ കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ്ര​ധാ​ന​മാ​യും ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലും, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ചീ​റി പാ​യു​ന്ന​ത്. ശ​രാ​ശ​രി മൂ​ന്നു​പേ​രെ​ങ്ക​ലും ഒ​രു ബൈ​ക്കി​ൽ കാ​ണു​മെ​ന്ന​താ​ണ് അ​വ​സ്ഥ. ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ​യാ​ണ് പ​ല​രു​ടെ​യും പാ​ച്ചി​ൽ. വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ ബൈ​ക്കു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും കാ​ര​ണം ന​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും അ​ര​ക്ഷി​ത​രാ​ണ്. അ​മി​ത​വേ​ഗ​ത്തിന്‍റെ പേ​രി​ൽ ബൈ​ക്ക് യാ​ത്രി​ക​രും നാ​ട്ടു​കാ​രും ത​മ്മി​ലും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​മൊ​ക്കെ​യാ​യി നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​ദേ​ശി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​ർ​ക്കു​നേ​രെ കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ക്കു​ന്ന ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​രു​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രി​ലേ​റെ​യും. രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ഇ​വ​രി​ൽ പ​ല​രും ബൈ​ക്കു​മാ​യി വി​ല​സു​ന്ന​ത്. സ്കൂ​ൾ സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കു​മാ​യി ക​റ​ങ്ങു​ന്ന​താ​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പോ​കു​ന്ന​താ​യും പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ട്. അ​ശ്ര​ദ്ധ​യോ​ടെ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് വാ​ഹ​നാ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്.…

Read More

തോ​ട്ട​പ്പു​ഴ​ശേ​രി​യി​ൽ കായിക പ്രേമികളുടെ നേതൃത്വത്തിൽ  ആ​ധു​നി​ക ഹോ​ക്കി സ്റ്റേ​ഡി​യം വ​രു​ന്നു

കോ​ഴ​ഞ്ചേ​രി : തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഹോ​ക്കി സ്റ്റേ​ഡി​യം നി​ർ​മി​ക്കും. തി​രു​വ​ല്ല – കു​ന്പ​ഴ, സം​സ്ഥാ​ന​പാ​ത​യി​ലെ, ചെ​ട്ടി​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 2.5 ഏ​ക്ക​ർ വ​യ​ൽ നി​ക​ത്തി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. കാ​യി​ക​പ്രേ​മി​ക​ളാ​യ സി. ​കെ. ജോ​ർ​ജ്, റെ​ജി കോ​ന്നാ​ട്ട്, ബാ​ബു എ​ന്നി​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ബ്ലി​ക് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി 2.5 ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന മു​റ​യ്ക്ക്് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കാ​നു​ള്ള ധാ​ര​ണ​യി​ലാ​ണ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യോ മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് ഒ​രു താ​ൽ​പ​ര്യ​വും കാ​ണി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ഈ ​സ്ഥ​ലം കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​ൻ വ​ർ​ഗീ​സി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹോ​ക്കി സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യ​വും കേ​ര​ള ഹോ​ക്കി അ​സോ​സി​യേ​ഷ​നും ജി​ല്ലാ…

Read More

 സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന  സംഘത്തിലെ ഒരാൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി മനു ഒന്നര കിലോ ഞ്ചാവുമായി പിടിയിലായത്

ചേ​ർ​ത്ത​ല: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ യു​വാ​വി​നെ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി. ആ​ര്യാ​ട് തെ​ക്ക് കാ​ളാ​ത്ത് മു​പ്പ​ത് നി​ക​ർ​ത്തി​ൽ മ​നു(25)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഹ​മ്മ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വി​ന് പു​റ​മേ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 1500 രൂ​പ​യും പാ​ക്ക​റ്റു​ക​ളാ​യി വി​ൽ​ക്കു​ന്ന​തി​നു​ള്ള ക​വ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ, മു​ഹ​മ്മ ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്നെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് ബാ​ഗു​ക​ളി​ലാ​ക്കി ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​വി വേ​ണു, എ​ൻ.​ബാ​ബു, പി.​സി ഗി​രീ​ഷ്, സി​ഇ​ഒ​മാ​രാ​യ എ​ച്ച്.​മു​സ്ത​ഫ, ബി.​അ​ഭി​ലാ​ഷ്, ഡ്രൈ​വ​ർ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട എ​ക്സൈ​സ്…

Read More