അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം; ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ നി​യ​മ​നം : ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി ര​ണ്ടു മു​ത​ൽ

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ എ​യ​ര്‍​മെ​ന്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ജ​നു​വ​രി ര​ണ്ട് മു​ത​ല്‍ 21 വ​രെ ന​ട​ക്കും. അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്കാ​ണ് അ​വ​സ​രം. സെ​ന്‍​ട്ര​ല്‍ എ​യ​ര്‍​മെ​ന്‍ സെ​ല​ക്ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എ​ന്നീ വെ​ബ്‌​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

1999 ജ​നു​വ​രി 19നും 2003 ​മാ​ർ​ച്ച് ഒ​ന്നി​നും മ​ധ്യേ ജനിച്ചവർക്കേ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 21വ​യ​സ്. മാ​ര്‍​ച്ച് 14 മു​ത​ല്‍ 17 വ​രെ​യാ​ണ് . എ​യ​ര്‍​മെ​ന്‍ ഗ്രൂ​പ്പ് എ​ക്‌​സ് ട്രേ​ഡ്‌​സ് (എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ട്രേ​ഡ് ഒ​ഴി​കെ ടെ​ക്‌​നി​ക്ക​ല്‍ ട്രേ​ഡ്‌​സ്, ഗ്രൂ​പ്പ് വൈ ​ട്രേൗ്‌​സ് (ഓ​ട്ടോ​മൊ​ബൈ​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​കെ നോ​ണ്‍ ടെ​ക്‌​നി​ക്ക​ല്‍ ട്രേ​ഡ്‌​സ്, ഗ്രൗ​ണ്ട് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് (പോ​ലീ​സ്), ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് (സെ​ക്യൂ​രി​റ്റി), മു​സി​ഷ്യ​ന്‍ ട്രേ​ഡ്) എ​ന്നി​വ​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ .

ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ വി​നോ​ദ് മാ​ത്യു, ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ് വെ​ല്‍​ഫ​യ​ര്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ജി.​രാ​ജീ​വ്, നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Related posts