മ​ഹാ​ശു​ചീ​ക​ര​ണ​യ​ജ്ഞം: കൈ​കോ​ർ​ത്ത​ത് ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ;നേ​തൃ​ത്വം ന​ൽ​കി  മ​ന്ത്രി​മാ​ർ

ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​രം കു​ട്ട​നാ​ട്ടി​ൽ ആ​രം​ഭി​ച്ച മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ആ​യി​ര​ങ്ങ​ൾ. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൈ​ലി​യും മു​ണ്ടും ഉ​ടു​ത്തി​റ​ങ്ങി​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ അ​തേ വേ​ഷ​ത്തി​ൽ മ​ന്ത്രി​മാ​രും ജ​ന​നേ​താ​ക്ക​ളും, ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ അ​ണി​നി​ര​ന്നു. നാ​ലു​ദി​വ​സം മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​റ​ശാ​ല​വ​രെ​യു​ള്ള​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത​മ​ഴ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം ത​ന്നെ സ​ന്ന​ദ്ധ​സേ​വ​ക​ർ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും തു​ട​ങ്ങി​യി​രു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം വൈ​റ​ലാ​യ​തോ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ കു​ട്ട​നാ​ടി​നാ​യി കൈ​കോ​ർ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. മ​ല​യാ​ളി സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്ന് വി​വ​ര​മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലേ ദൂ​രെ നി​ന്നു​ള്ള​വ​ർ ന​ഗ​ര​ത്തി​ലെ​ത്താ​ൻ തു​ട​ങ്ങി​യി​രു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മു​ത​ൽ ത​ന്നെ നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​യി പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലും കെഎ​സ്ആ​ർ​ടി​സി…

Read More

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ഗ​ട്ട​റു​ക​ളും എ​സി റോ​ഡി​ലെ യാ​ത്ര ദു​ഷ്ക​രം; ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്കു ബോ​ട്ടു​ക​ളി​ൽ നാ​ളെ​ക്കൂ​ടി യാ​ത്രാ​സൗ​ജ​ന്യം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ മ​ങ്കൊ​ന്പ് ബ്ലോ​ക്ക് മു​ത​ൽ നെ​ടു​മു​ടി​വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക​ന​ത്ത​വെ​ള്ള​ക്കെ​ട്ടും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും ഗ​താ​ഗ​തം അ​പ​ക​ട​ക​ര​മാ​ക്കു​ന്നു. മ​ങ്കൊ​ന്പ് ബ്ലോ​ക്ക്, മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ, ഒ​ന്നാം​ക​ര, ന​സ്ര​ത്ത്, നെ​ടു​മു​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ ജ​ല​നി​ര​പ്പു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും ബ​സു​ക​ൾ മ​ങ്കൊ​ന്പ് ബ്ലോ​ക്ക് ജം​ഗ്ഷ​ൻ വ​രേ​യും ആ​ല​പ്പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും നെ​ടു​മു​ടി​വ​രേ​യു​മാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ക്ട​ർ സ​ർ​വീ​സു​ക​ളെ​യാ​ണ് ജ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. മു​പ്പ​തോ​ളം ട്രാ​ക്ട​റു​ക​ളാ​ണ് ഈ ​ഭാ​ഗ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​ക​ളി​ലെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​ണ്. പു​ളി​ങ്കു​ന്ന്, കൈ​ന​ടി, കൃ​ഷ്ണ​പു​രം, വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് റൂ​ട്ടു​ക​ളി​ലും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും റോ​ഡി​ൽ പോ​ള തി​ങ്ങി​യ​തും വെ​ള്ള​ക്കെ​ട്ടും രാ​ത്ര​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും ബ​സു​ക​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നു പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലേ​യും ച​ങ്ങ​നാ​ശേ​രി​യി​ലേ​യും വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ…

Read More

പുളിക്കീഴിന് ആശ്വാസമായി കുടുംബശ്രീ വനിതകൾ ; ശുചീകരണത്തിനായി എ​ത്തി​യത് 46757 കു​ടും​ബ​ശ്രീ വ​നി​ത​കൾ

തി​രു​വ​ല്ല: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ന​ട്ടം തി​രി​യു​ന്ന പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ വീ​ടു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​ന് 6757 കു​ടും​ബ​ശ്രീ വ​നി​ത​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടു ദി​വ​സം കൊ​ണ്ട് ബ്ലോ​ക്കി​ലെ എ​ല്ലാ വീ​ടു​ക​ളും വൃ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ര​ണ്ട് ദി​വ​സം കൊ​ണ്ട് 4000 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും 6757 പേ​ര്‍ ശു​ചീ​ക​ര​ണ​ത്തി​നെ​ത്തി. പെ​രി​ങ്ങ​ര, നി​ര​ണം, നെ​ടു​മ്പ്രം, കു​റ്റൂ​ര്‍, ക​ട​പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​പ്ര​ദേ​ശ​ത്തെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളാ​ണ് ആ​ദ്യ​ദി​നം വൃ​ത്തി​യാ​ക്കി​യ​ത്. ശു​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഡെ​റ്റോ​ള്‍, ലോ​ഷ​ന്‍, ഫി​നോ​യി​ല്‍, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ന്നി​വ​യും എ​ത്തി​ച്ചി​രു​ന്നു. ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ര​യും ബൃ​ഹ​ത്താ​യ ഒ​രു ക്യാ​മ്പ​യി​ന്‍ ആ​ദ്യ​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ല​ഞ്ഞൂ​ര്‍, നെ​ടു​മ്പ്രം, ഏ​നാ​ദി​മം​ഗ​ലം, ക​ട​മ്പ​നാ​ട്, ഏ​ഴം​കു​ളം, പെ​രി​ങ്ങ​ര, കൊ​ടു​മ​ണ്‍, അ​ടൂ​ര്‍, തി​രു​വ​ല്ല, പ​ള്ളി​ക്ക​ല്‍, ഏ​നാ​ത്ത്, ക​ട​പ്ര, നി​ര​ണം, പ​ന്ത​ളം, കു​റ്റൂ​ര്‍, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി…

Read More

അവധികൾക്കു ശേഷം നാളെ സ്കൂൾ തുറക്കും ; 3120 കു​ട്ടി​ക​ൾ ക്യാമ്പുകളിൽ; കുട്ടികളെ എങ്ങനെ സ്കൂളിലേക്ക് അയയ്ത്തുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ

‌പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കും ഓ​ണാ​വ​ധി​ക്കും​ശേ​ഷം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും. ആ​റ​ന്മു​ള ജ​ലോ​ത്സ​വം ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ള​ത്തെ പ്രാ​ദേ​ശി​കാ​വ​ധി റ​ദ്ദാ​ക്കി​യ​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നാ​ളെ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം. എ​ന്നാ​ൽ പ്ര​ള​യ​ദു​രി​തം ഇ​നി വി​ട്ടു​മാ​റാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ങ്ങേ​നെ സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ. ത​ന്നെ​യു​മ​ല്ല, ഏ​റെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ്ഥി​തി വേ​റെ​യും.88 ക്യാ​ന്പു​ക​ളാ​ണ ്ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ 4354 കു​ടും​ബ​ങ്ങ​ളി​ലെ 16,638 ആ​ളു​ക​ളെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 3120 കു​ട്ടി​ക​ളു​ണ്ട്. 1585 ആ​ണ്‍​കു​ട്ടി​ക​ളും 1535 പെ​ണ്‍​കു​ട്ടി​ക​ളും ക്യാ​ന്പു​ക​ളി​ലാ​ണ്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി ലെ ​കു​ട്ടി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കി​നും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. പാ​ഠ​പു​സ്ത​ക​ങ്ങ​ളും നോ​ട്ട്ബു​ക്കു​ക​ളും അ​ട​ക്ക​മു​ള്ള​വ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ അ​തി​ന്‍റെ മ​നോ​വ്യ​ഥ​യി​ലാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. സ്കൂ​ളു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി​ക​ൾ ശ്ര​മ​ദാ​ന​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് ഇ​ന്നു പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ളെ​ത്ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി താ​ര​പ്പ​ട;  ദു​രി​ത​ബാ​ധി​ത​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ത​ങ്ങ​ളാ​ല്‍ ആ​വു​ന്ന​ത് ചെ​യ്യു​മെ​ന്ന് താ​ര​ങ്ങ​ള്‍ 

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സി​നി​മാ​താ​ര​ങ്ങ​ൾ.റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്പീ​ശ​ന്‍, പാ​ര്‍​വ​തി, ദ​ര്‍​ശ​ന ര​വീ​ന്ദ്ര​ന്‍, റോ​ഷ​ന്‍ മാ​ത്യു, സി​ദ്ധാ​ര്‍​ഥ് ശി​വ തു​ട​ങ്ങി​യ​വ​രാ​ണ് വ​ല്ല​ന ടി​കെ​എം​എം​ആ​ര്‍ സ്‌​കൂ​ളി​ല്‍ ഇ​ന്ന​ലെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കൊ​പ്പം എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ താ​ര​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹു​മാ​യും സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​ജെ. ആ​ന്‍റ​ണി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ദി​ശ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് സാ​ന്ത്വ​ന​മേ​കാ​ന്‍ സി​നി​മാ താ​ര​ങ്ങ​ളെ​ത്തി​യ​ത്. ദു​ര​ന്ത​ഭീ​തി​യി​ല്‍ അ​ക​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും മാ​ന​സി​ക ഉ​ല്ലാ​സം പ​ക​ര്‍​ന്നു ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​നി​മാ താ​ര​ങ്ങ​ള്‍ എ​ത്തി​യ​ത്. ക​ല​യി​ലൂ​ടെ സ്‌​നേ​ഹ​വും പ്ര​തീ​ക്ഷ​യും ന​ല്‍​കി ദു​രി​ത​ബാ​ധി​ത​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ത​ങ്ങ​ളാ​ല്‍ ആ​വു​ന്ന​ത് ചെ​യ്യു​മെ​ന്ന് താ​ര​ങ്ങ​ള്‍ പ​റ​ഞ്ഞു. നാ​ട​ന്‍ പാ​ട്ടു​ക​ള്‍ പാ​ടി താ​ര​ങ്ങ​ള്‍ ചു​വ​ടു വ​ച്ച​തോ​ടെ…

Read More

ആലപ്പുഴയിലെ മുഴുവൻ സ്കൂളുകളും ബുധനാഴ്ച തുറക്കില്ലെന്ന് തോമസ് ഐസക്; വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സ്കൂ​ളു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കും

ആലപ്പുഴ: പ്രളയക്കെടുതിയിൽ മുങ്ങിയിരിക്കുന്ന ആലപ്പുഴ ജില്ലയിലെ പകുതി സ്കൂളുകളിൽ മാത്രമേ ബൂധനാഴ്ച അധ്യായനം തുടങ്ങൂ എന്ന് ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന പകുതിയോളം സ്കൂളുകളിലും ബുധനാഴ്ച ക്ലാസുകൾ തുടങ്ങാൻ കഴിയില്ല. ക്യാന്പുകൾക്ക് മറ്റ് സ്ഥലം കണ്ടെത്തി ഓഗസ്റ്റ് 31ന് മുൻപ് മുഴുവൻ സ്കൂളുകളും തുറന്നു പ്രവർത്തിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സ്കൂ​ളു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കും ആ​ല​പ്പു​ഴ:​ കു​ട്ട​നാ​ട്ടി​ലെ വെ​ള്ളം നി​ന്ന എ​ല്ലാ സ്കൂ​ളു​ക​ളു​ടേ​യും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പിഡ​ബ്ല്യു​ഡി കെ​ട്ടി​ട വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്പ് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 29നു ​സ്കൂ​ൾ തു​റ​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ഇ​തി​നു സാ​ധി​ക്കാ​തെ വ​രു​മെ​ന്ന് ജില്ലാ ഭരണകൂടം സർക്കാരിനെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു കൂ​ടു​ത​ലും ബാ​ധി​ക്കു​ക കു​ട്ട​നാ​ട്ടു​കാ​രേ​യാ​യി​രി​ക്കും. ഇ​തി​നു​ള്ള ബ​ദ​ൽ സം​വി​ധാ​നം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്താൻ…

Read More

ആയിരങ്ങൾ കൈകോർത്തു; കുട്ടനാട്ടിൽ മഹാശുചീകരണം തുടങ്ങി; കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 178 വാ​ർ​ഡു​ക​ളി​ലാ​ണ് ശൂ​ചീ​ക​ര​ണം

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ കു​ട്ട​നാ​ട്ടി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്ത​വ​രെ വീ​ടു​ക​ളി​ൽ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ഹാ​ശൂ​ചീ​ക​ര​ണ​മാ​രം​ഭി​ച്ചു.​ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 178 വാ​ർ​ഡു​ക​ളി​ലാ​ണ് ശൂ​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​ വീ​ടു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി താ​മ​സ​യോ​ഗ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ട​നാ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്.​ ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്നുള്ള അ​യ്യാ​യി​ര​ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ അ​ഞ്ഞൂ​റി​ല​ധി​കം വ​ള്ള​ങ്ങ​ളും ഹൗ​സ് ബോ​ട്ടു​ക​ളും ജ​ല​ഗ​താ​ഗത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളി​ലു​മാ​യാ​ണ് ശു​ചീ​ക​ര​ണ സേ​നാം​ഗ​ങ്ങ​ളെ രാ​വി​ലെ മു​ത​ൽ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച​ത്.​ ശു​ചി​യാ​ക്ക​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ക​ള​ക്ടറേറ്റിൽ ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ​ശു​ചീ​ക​ര​ണ​മാ​രം​ഭി​ച്ച 22 പ​ഞ്ചാ​യ​ത്തു​ക​ളിലായുള്ള 178 വാ​ർ​ഡു​ക​ളി​ലും 178 ഭ​ക്ഷ​ണ​ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​ന് വ​രു​ന്ന​വ​ർക്ക് ഉ​ൾ​പ്പ​ടെ​ ഇ​വി​ടെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ വാ​ർ​ഡി​ലും 500 ബോ​ട്ടി​ൽ വീ​തം വെ​ള്ള​ക്കു​പ്പി​ക​ൾ…

Read More

 ക്യാമ്പ് ക​ല്യാ​ണമ​ണ്ഡ​പ​മാ​യി, ബി​നു മീ​ര​യു​ടെ കൈ​പി​ടി​ച്ചു;   വിവാഹം നടന്ന പ​ഴ​വീ​ട് ഗ​വൺമെന്‍റ് യു​പി സ്കൂ​ളിലെ പൂർവ വിദ്യാർഥികളാണ്  ഇരുവരും

ജോ​ണ്‍​സ​ണ്‍ നൊ​റോ​ണ ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി​രു​ന്ന സ്കൂ​ൾ ക​ല്ല്യാ​ണ​മ​ണ്ഡ​പ​മാ​യി. ബി​നു മീ​ര​യു​ടെ കൈ​പി​ടി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ ര​ണ്ടു​പേ​ർ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്കു ഒ​ന്നാ​യ​പ്പോ​ൾ അ​തി​നു സാ​ക്ഷി​ക​ളാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം അ​ന്തേ​വാ​സി​ക​ളും ക്യാ​ന്പ് ലീ​ഡ​ർ ഹൗ​സിം​ഗ് കോ​ള​നി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ജേ​ഷും, മ​റ്റ് അ​ഞ്ച് കൗ​ണ്‍​സി​ല​ർ​മാ​രും. പ​ഞ്ചാ​ബി​ൽ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നും കൈ​ത​വ​ന ക​ണ്ണാ​ട്ടു​കു​ളം ബി​ജു-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ബി​നു(21)​വും, കൈ​ന​ക​രി തോ​ട്ടു​വാ​ത്ത​ല ത​യ്യി​ൽ പ്ര​ഭു​ത്ത​മ​ൻ-​മേ​രി​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മീ​ര(21)​യു​മാ​ണ് ക്യാ​ന്പി​ൽ വി​വാ​ഹി​ത​രാ​യ​ത്. പ​ഴ​വീ​ട് ഗ​വ. യു​പി സ്കൂ​ളി​ലാ​യി​രു​ന്നു വി​വാ​ഹം. മ​റ്റൊ​രു പ്ര​ത്യേ​ക​ത ദ​ന്പ​തി​ക​ൾ ഇ​രു​വ​രും സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ബി​ജു​വി​ന്‍റെ കൈ​ത​വ​ന​യി​ലു​ള്ള വീ​ടി​ന​ക​ത്തു മു​ഴു​വ​ൻ വെ​ള്ളം ക​യ​റി​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ പ​ഴ​വീ​ട് സ്കൂ​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. കൈ​ന​ക​രി​യി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ മീ​ര​യു​ടെ മാ​താ​പി​താ​ക്ക​ൾ പു​ന്ന​പ്ര പ​റ​വൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലു​മാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.50നു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ക്യാ​ന്പ് ലീ​ഡ​റു​ടെ അ​നു​മ​തി​യോ​ടെ ഇ​വ​ർ വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു.…

Read More

പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി എത്തവേയാണ് തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്; അ​ര​മ​ന​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം

ചെ​ങ്ങ​ന്നൂ​ർ: സാ​ധാ​ര​ണ ഗ​തി​യി​ൽ ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള യാ​ത്ര ത​നി​ച്ചാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത് ഇ​ത്ത​വ​ണ​യും ആ​പ​തി​വ് തെ​റ്റി​ച്ചി​ല്ല. ട്രെ​യി​നി​ൽ ആ​ലു​വ അ​ര​മ​ന​യി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം അ​വി​ടെ വി​ശ്ര​മി​ച്ച് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും എ​ത്തു​ന്ന കാ​റി​ൽ ഓ​ത​റ ദ​യ​റ​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ചെ​ങ്ങ​ന്നൂ​ർ അ​ര​മ​ന​യി​ൽ എ​ത്തു​ക. അ​ങ്ങ​നെ​യെ​ങ്കി​ൽ ഉ​ച്ച​യ്ക്ക് മു​ന്പ് ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ചേ​രേ​ണ്ട തി​രു​മേ​നി​യു​ടെ വി​യോ​ഗ വാ​ർ​ത്ത​യാ​ണ് ഭ​ദ്രാ​സ​ന​ത്തെ തേ​ടി​യെ​ത്തി​യ​ത്. ഇ​ത്ത​വ​ണ വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഗു​ജ​റാ​ത്തി​ൽ നി​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യ​ത്. അ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് കാ​ണു​വാ​നു​ള്ള ഭാ​ഗ്യം തി​രു​മേ​നി​ക്ക് ഉ​ണ്ടാ​യി​ല്ല. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ടി​നെ ചി​ക്കു​ൻ ഗു​നി​യ ഗ്ര​സി​ച്ച​പ്പോ​ൾ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ചി​ല പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ആ​ശ്വാ​സ​മാ​യി തി​രു​മേ​നി ചെ​ങ്ങ​ന്നൂ​രി​ൽ വി​ത​ര​ണം ചെ​യ്ത​ത്. നാ​ട്ടു​കാ​ർ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു​ണ്ട്. അ​ര​മ​ന​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ന് രാ​വി​ലെ കാ​ലം ചെ​യ്ത മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സി​ന്‍റെ വേ​ർ​പാ​ട് രാ​വി​ലെ 6.30…

Read More

എ​ല്ലാ​വ​രും ഒ​രു കു​ടും​ബ​മാ​യി ക​ഴി​യ​ണം;  പേ​രും വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി;  അ​ത്ഭു​തം മാ​റാ​തെ അ​ന്നാ​മ​രി​യ

ആ​ല​പ്പു​ഴ: ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ സ്കൂ​ളി​ലെ ക്യാ​ന്പി​ൽ മു​ഖ്യ​മ​ന്ത്രി വ​ന്ന​തോ​ടെ എ​ങ്ങും തി​ക്കും തി​ര​ക്കും. തി​ര​ക്കി​നി​ട​യി​ൽ​പ്പെ​ട്ട ത​ന്നെ മു​ഖ്യ​മ​ന്ത്രി തി​രി​ച്ചു​വി​ളി​ച്ച​തി​ന്‍റെ​യും പേ​രും വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ​തി​ന്‍റെ​യും അ​ത്ഭു​ത​ത്തി​ലാ​ണ് ക്യാ​ന്പം​ഗ​വും യു​കെ​ജി വി​ദ്യാ​ർ​ഥി​യു​മാ​യ അ​ന്നാ​മ​രി​യ. പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി അ​ന്നാ​മ​രി​യ​യു​ടെ കു​ടും​ബം ക്യാ​ന്പി​ലാ​ണ്. വെ​ള്ളം ക​യ​റി​യ​പ്പോ​ൾ കി​ട്ടി​യ​തെ​ല്ലാ​മെ​ടു​ത്ത് ക്യാ​ന്പി​ലേ​ക്ക് പോ​ന്ന​ത്. പ​ന്നു​കു​ന്നം മേ​രി​മാ​ത എ​ൽ​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്ന​യ്ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളാ​യ തോ​മ​സ്, ആ​ൻ​സ് മേ​രി എ​ന്നി​വ​രും ക്യാ​ന്പി​ലു​ണ്ട്. അ​മ്മൂ​മ്മ​യ്ക്കൊ​പ്പം നി​ന്നി​രു​ന്ന അ​ന്ന തി​ക്കി​ൽ​പ്പെ​ട്ട് അ​ക​ലേ​ക്ക് മാ​റി​യ​ത് ശ്ര​ദ്ധി​ച്ച മു​ഖ്യ​മ​ന്ത്രി ഹാ​ളി​ലെ അ​ന്തേ​വാ​സി​ക​ളോ​ട് കു​ശ​ലം പ​റ​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഇ​വ​രെ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​യോ​ട് പേ​ര് അ​ന്വേ​ഷി​ച്ച​തോ​ടെ ക്യാ​ന്പി​ലെ മ​റ്റ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​റ്റും​കൂ​ടി. പ​ല​രും വീ​ട് പൂ​ർ​ണ​മാ​യി മു​ങ്ങി​യ​തും സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ഷ്ട​പ്പെ​ട്ട​തു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. ക്യാ​ന്പി​ലെ സ്ഥി​തി​ഗ​തി​ക​ൾ മ​ന്ത്രി​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു. കൂ​ടി​നി​ന്ന എ​ല്ലാ​വ​രു​ടെ​യും പ​രാ​തി​ക​ൾ കേ​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി​യാ​ണ് മു​ഖ്യ​മ​ന്ത്രി…

Read More