ആലപ്പുഴ: പ്രളയക്കെടുതിയിൽ മുങ്ങിയിരുന്ന വീട്ടിലെ വെള്ളം താഴ്ന്നതിനെത്തുടർന്നു വീടു വൃത്തിയാക്കാനായി പോയി മടങ്ങിയ മൂന്നംഗ സംഘത്തിന്റെ വള്ളം മറിഞ്ഞു രണ്ടു യുവാക്കളെ കാണാതായി. സഹോദരങ്ങളുടെ മക്കളെയാണു കാണാതായത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു. കാവാലം മുല്ലശേരി പത്താം വാർഡിൽ തങ്കച്ചൻ-ജെസി ദന്പതികളുടെ മകൻ ടിബിൻ (23), മുല്ലശേരി ബാബു-എമിലി ദന്പതികളുടെ മകൻ ബിബിൻ (19) എന്നിവരെയാണു കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്നു ടിബിന്റെ സഹോദരനായ ടിറ്റോ (20) രക്ഷപ്പെട്ടു. ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാന്പിൽനിന്നു വീടു വൃത്തിയാക്കാൻ പോയി മടങ്ങുന്പോൾ വള്ളം ഒഴുക്കിൽപ്പെട്ടു മറിയുകയായിരുന്നു. പള്ളിപ്പുറം ജംഗ്ഷനിൽനിന്നു പുഴ കുറുകെ കടക്കുന്പോൾ അതുവഴി വന്ന ബോട്ടിന്റെ ഓളത്തിൽപ്പെട്ടാണു വള്ളം മറിഞ്ഞതെന്നു പറയുന്നു. യുവാക്കൾക്കുണ്ടായ അപകടവാർത്ത കേട്ട് നടുക്കത്തിലാണ് ദുരിതാശ്വാസ ക്യാന്പിലുള്ളവർ.
Read MoreCategory: Alappuzha
പ്രളയക്കെടുതി ഒഴിയുന്നു; ഭീതിയൊഴിയാതെ പ്രദേശവാസികൾ; ചെങ്ങന്നൂർ ഇപ്പോഴും കൂരിരുട്ടിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽനിന്നും പ്രളയക്കെടുതി പതിയെ വിട്ടകലുന്നു. നഗരമുൾപ്പടെ പല ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് കുറവുണ്ടെങ്കിലും പൂർണമായും താഴ്ന്നിട്ടില്ല. പാണ്ടനാട്, ബുധനൂർ, പ്രയാർ, കുത്തിയതോട്, നന്നാട, ചെറിയനാട്, പൂമല, മാന്പ്രപാടം, പുലക്കടവ് ഭാഗങ്ങളിൽ വെള്ളക്കെട്ടിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുകയാണ്. ഈ പ്രദേശങ്ങളിലുള്ളവർക്കു വീടുകളിലേക്ക് ഇപ്പോഴും എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിലേക്കെത്താൻ നാളുകൾ എടുക്കും. ക്യാന്പിൽനിന്നും വെള്ളമൊഴിഞ്ഞ പ്രദേശങ്ങളിലേ വീടുകളിലേക്കുള്ള യാത്രകൾ ആരംഭിച്ചു. ഇതിനിടെ ഡാമുകൾ തുറന്നുവിടുന്നതായും മറ്റുമുള്ള വാർത്തകൾ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇനിയുള്ളത് ചെങ്ങന്നൂരിന് പുനർസൃഷ്ടിയുടെ ദിനരാത്രങ്ങളാണ്. പ്രദേശത്തെ വീടുകളിലെല്ലാം ചെളി കയറി നിറഞ്ഞതോടെ അത് വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ചെങ്ങന്നൂർവാസികൾ. പലർക്കും വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. വലിയ കെട്ടിടങ്ങൾപോലും നിലം പൊത്താറായ കാഴ്ചകളാണ് എങ്ങും. പല വീടുകൾക്കും ബലക്ഷയങ്ങൾ സംഭവിച്ചതായാണ് നാട്ടുകാർ പറയുന്നത്. പല മേഖലകളിലേക്കുമുള്ള യാത്രകൾ ഇപ്പോഴും…
Read Moreമുട്ടാറിന്റെ മുത്തശിക്ക് അഭയമൊരുക്കി നല്ല അയൽക്കാരൻ; സോജന്റെയും കുടുംബത്തിന്റെയും നന്മകളിലൂടെ….
ബെന്നി ചിറയിൽ മുട്ടാർ: പ്രളയദുരിതത്തിൽ കുട്ടനാട് കരകവിഞ്ഞപ്പോൾ മുട്ടാറിലെ നൂറുവയസുകാരി ഭാരതിയമ്മയ്ക്ക് അഭയമായത് തുരുത്തേൽ സോജന്റെ വീടിന്റെ രണ്ടാംനില. മുട്ടാർ കുമരഞ്ചിറ സെന്റ് തോമസ് പള്ളിക്കടുത്തുള്ള കുടുംബവീട്ടിലായിരുന്നു ഭാരതിയമ്മ കഴിഞ്ഞിരുന്നത്. വെള്ളം വീടിനെ വിഴുങ്ങിയപ്പോൾ ഭാരതിയമ്മയെ മക്കൾ ചുമലിലേറ്റി അരകിലോമീറ്റർ അകലെയുള്ള മകൾ അമ്മണിയുടെ വീട്ടിലെത്തിച്ചു. വീണ്ടും മഴശക്തിപ്പെട്ടതിനേതുടർന്ന് അമ്മണിയുടെ വീടും വെള്ളത്തിൽ മുങ്ങി. ഇതിനിടയിൽ അയൽവാസികൾ വള്ളങ്ങളിലും ബോട്ടുകളിലുമായി ചങ്ങനാശേരിയിലേക്കു പലായനം ചെയ്തു. ചിലർ മുട്ടാർ സെന്റ് തോമസ് പള്ളിയിലും അഭയംതേടി. ശയ്യാവലംബിയായ ഭാരതിയമ്മയുമായി വെള്ളക്കെട്ടിലൂടെ എങ്ങോട്ടും പോകാനാകാതെ അമ്മിണിയും സഹോദരങ്ങളും കുഴങ്ങി. അമ്മിണി നിറകണ്ണുകളോടെ സമീപവാസിയായ തുരുത്തേൽ സോജൻ-സെലിൻ ദന്പതികളോടു വിവരം പറഞ്ഞു. ഭാരതിയമ്മയേയും മകൾ അമ്മിണിയേയും സോജന്റെ കുടുംബം തങ്ങളുടെ വീട്ടിലേക്കു സ്നേഹപൂർവം സ്വീകരിച്ചു. സോജന്റെ വീടിന്റെ രണ്ടാംനിലയിൽ ഭാരതിയമ്മയ്ക്ക് ഇടവും കട്ടിലുമൊരുക്കി നൽകി. ഭാരതിയമ്മയും അമ്മിണിയും കൂടാതെ മറ്റു മൂന്നു കുടുംബങ്ങളും…
Read Moreസുമനസുകൾ കൈകോർക്കുന്നു, റാന്നിയെ കരകയറ്റാൻ; എല്ലാ പിന്തുണയുമായി രാജു ഏബ്രഹാം എംഎല്‍എ
റാന്നി: പ്രളയക്കെടുതിയിലാണ്ട റാന്നിയെ കരകയറ്റാൻ സുമനസുകൾ കൈകോർക്കുന്നു. വീടുകൾക്കും കടകൾക്കും റോഡരികിലെയും ചെളി നീക്കം ചെയ്തുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് വൻപങ്കാളിത്തമാണ് റാന്നിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സാമൂഹിക സംഘടനകളും പ്രസ്ഥാനങ്ങളും റാന്നിയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കുണ്ട്.തിരുവനന്തപുരം കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ വൻ സംഘമാണ് ഇന്നലെ റാന്നിയുടെ വിവിധ ഭാഗങ്ങളിൽ സന്നദ്ധസേവനം നടത്തിയത്. പ്രളയജലം കയറിയ പൊതുസ്ഥാപനങ്ങളും വഴികളും ഇവർ ശുചീകരിച്ചു. തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന്റെയും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെയും നേതൃത്വത്തില്‍ 480 അംഗ സംഘം റാന്നിയില്‍ എത്തി ശുചീകരണം നടത്തി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഐഷാപോറ്റി എംഎല്‍എയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. രാജു ഏബ്രഹാം എംഎല്‍എ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്കി ശുചീകരണത്തിന് നേതൃത്വം നല്കി വരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ റാന്നിയിലെ 500 വീടുകളും കിണറുകളും വൃത്തിയാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ഗ്രീന്‍…
Read Moreപ്രളയക്കെടുതിയിൽ പമ്പാ ത്രിവേണിയിൽ നൂറ് കോടിയുടെ നഷ്ടം; പമ്പാ തീരത്ത് ഇപ്പോഴത്തെ ബോർഡ് പുതിയ നിർമാണങ്ങൾ നടത്തില്ലെന്ന് എ.പത്മകുമാർ
പത്തനംതിട്ട: പ്രളയക്കെടുതിയിൽ പമ്പാ ത്രിവേണിയിൽ മാത്രം നൂറ് കോടിയുടെ നഷ്ടമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പന്പാ തീരത്ത് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പുതിയ നിർമാണങ്ങൾ ഒന്നും ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്നതോടെയാണ് പമ്പ ത്രിവേണി വെള്ളത്തിൽ മുങ്ങിയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
Read Moreഞങ്ങളോർത്തു… ഒഴുക്ക് കൊണ്ടുപോയെന്ന്! മടവീണ പാടവരമ്പിലെ കുത്തൊഴുക്കിൽ നിന്നും രക്ഷപ്പെട്ട സുധീഷും അമ്മ ലളിതയുടെയും വാക്കുകളിങ്ങനെ…
ആലപ്പുഴ: ആറ്റിൽ നിന്നു മടവീണ പാടശേഖരത്തിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു. റോഡിൽ അരയൊപ്പം വെള്ളത്തിൽ കൈകോർത്ത് നീങ്ങുന്പോൾ വെള്ളത്തിന്റെ ശക്തിമൂലം മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു. പലപ്പോഴും ശക്തമായ ഒഴുക്ക് ഞങ്ങളെ കൊണ്ടുപോകുമെന്ന് ഭയപ്പെടുകയും ചെയ്തു. ഞങ്ങൾ അഞ്ചുപേരും കൈകോർത്ത് പിടിച്ച് ഒരുപോലെ ഒഴുക്കിനെതിരെ നീന്തി. ഒരുമണിക്കൂറോളം കൊണ്ടാണ് കര പറ്റിയത്.മലവെള്ളം ഇരച്ചെത്തിയ ദിനത്തിൽ അമ്മയും കുഞ്ഞമ്മയും അനുജത്തിമാരുമായി രക്ഷപ്പെട്ട സമയത്തെക്കുറിച്ച് പ്ലസ് വണ്‍ വിദ്യാർഥിയായ കഞ്ഞിപ്പാടം കളത്തിൽ സുരേഷിന്റെ മകൻ സുധീഷിന്റെ വാക്കുകളാണിത്. പന്പാ നദിയുടെ കൈവഴിയായ പൂക്കൈതയാറിന് സമീപത്തെ റോഡിലൂടെ കഞ്ഞിപ്പാടം ബസ് സ്റ്റാൻഡിലേക്ക് ഇവർ 16ന് വൈകുന്നേരമാണ് യാത്ര തിരിച്ചത്. അതിനുമുന്‍പ് ജലനിരപ്പുയരുമെന്നും അതിനാൽ പ്രദേശവാസികൾ മാറണമെന്നുമുള്ള മുന്നറിയിപ്പ് നൽകാൻ സുധീഷ് കൂട്ടുകാർക്കൊപ്പം പ്രദേശത്തെ വീടുകളിലെത്തിയിരുന്നു. ജലനിരപ്പുയർന്നു തുടങ്ങിയതോടെയാണ് ഇവർ ബസ് ലഭിക്കാൻ സാധ്യതയുള്ള കഞ്ഞിപ്പാടത്തേക്ക് പൂക്കൈതയാറിന് സമീപത്തുള്ള റോഡിലൂടെ യാത്ര തിരിച്ചത്. ഓരോ…
Read Moreദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള സാധനങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ മാത്രം എത്തിക്കണം
പത്തനംതിട്ട: ദുരിതാശ്വാസ ക്യാന്പുകളിൽ വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നവർ അംഗീകൃത കേന്ദ്രങ്ങളിലാണ് ഇവ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിലും കിളിവയൽ സെന്റ് സിറിൽസ് കോളജിലുമാണ് പ്രധാന സംഭരണ കേന്ദ്രം. കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകൾ, തിരുവല്ല എംജിഎം സ്കൂൾ എന്നിവിടങ്ങളിലും സർക്കാർ അംഗീകൃത സംഭരണ കേന്ദ്രങ്ങളുണ്ടാകും. വിവിധ സ്ഥലങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വിതരണത്തിനായി എത്തിക്കുന്ന സാധന സാമഗ്രികൾ ശേഖരിക്കുന്നതിന് സ്വകാര്യ വ്യക്തികൾ, സംഭരണ കേന്ദ്രങ്ങൾ നടത്തുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്യാന്പുകളിലേക്ക് സാധനങ്ങളുമായി എത്തുന്നവർ താഴെപ്പറയുന്ന നന്പരുകളിൽ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയതിന് ശേഷം സാധനങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടൂർ മാർത്തോമ്മാ യൂത്ത് സെന്റർ- 8547611201, കോഴഞ്ചേരി…
Read Moreനഗരം ശുചീകരിച്ച് പത്തനംതിട്ട രൂപതയുടെ കർമസേന രംഗത്ത്; 20 പേർ വീതമുള്ള 15 സംഘങ്ങളാണ് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്
പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ സാമൂഹിക സേവനവിഭാഗമായ അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. എംസിവൈഎം നേതൃത്വത്തിൽ 300 അംഗ കർമസേന രൂപീകരിച്ചുകൊണ്ടാണ് ശുചീകരണ രംഗത്തേക്ക് ഇറങ്ങിയത്. 20 പേർ വീതമുള്ള 15 സംഘങ്ങൾ പത്തനംതിട്ട നഗരത്തിൽ പ്രളയക്കെടുതികൾ നേരിട്ട വിവിധ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്. രാവിലെ നഗരസഭാ ലൈബ്രറിക്ക് മുന്പിൽ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട രൂപതയുടെ കോ അഡ്ജത്തൂർ ബിഷപ് ഡോ. സാമുവേൽ മാർ ഐറേനിയോസ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. രൂപതാ മുഖ്യ വികാരി ജനറാൾ മോണ്‍. ജോണ്‍ തുണ്ടിയത്ത്, വികാരി ജനറാൾ ഫാ. ജോസഫ് കുരുന്പിലേത്ത്, അനുഗ്രഹാ സോഷ്യൽ സർവീസ് സൈസൈറ്റി ഡയറക്ടർ ഫാ. ബിനോയ് പുതുപറന്പിൽ, എംസിവൈഎം രൂപതാ ഡയറക്ടർ ഫാ. തോമസ് ചിറയത്ത്, പാസ്റ്ററൽ…
Read Moreആന്ധ്രയിൽ നിന്നു സഹായവുമായി എൻജിനിയറിംഗ് വിദ്യാർഥികളും അധ്യാപകരും ആലപ്പുഴയിൽ
ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിതർക്ക് ആന്ധ്രപ്രദേശിലെ എൻജിനിയറിങ് കോളജ് വിദ്യാർഥികളുടെ സഹായം. കുപ്പം എൻജിനിയറിങ് കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരു കോളജ് ബസ് നിറയെ ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധന സാമഗ്രികൾ ആലപ്പുഴ കളക്ടറേറ്റിലെത്തിച്ചു. മരുന്നുകളും ബെഡ്ഷീറ്റ്, അരി, ബ്രഷ്, സോപ്പ് ,സാരി, തുണി കഴുകുന്ന സോപ്പ്, നാപ്കിനുകൾ, അടിവസ്ത്രങ്ങൾ, തോർത്ത് തുടങ്ങി അടിസ്ഥാനപരമായി വേണ്ട എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകളാണ് ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴയിലും എറണാകുളത്തുനിന്നുമായി നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജാണിത്. ഇവിടത്തെ വിദ്യാർഥികൾ നാലുദിവസം ആന്ധ്രപ്രദേശിലും സഹായ ശേഖരണത്തിന് ഇറങ്ങിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. കോളജ് ഫിസിക്കൽ ഡയറക്ടർ സതീഷ് കുമാർ, ഗണേഷ് ബാബു, നാഗഭൂഷണം തുടങ്ങിയവർ പങ്കെടുത്തു. സബ്കളക്ടർ വി.ആർ.കൃഷ്ണതേജ വിദ്യാർഥികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.
Read Moreജീവൻ തിരികെ കിട്ടി, ഇനി ജീവിതം തിരിച്ചുപിടിക്കണം; 4പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ; ഇനി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണനയെന്ന് കളക്ടർ
പത്തനംതിട്ട: രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇനി ജില്ലയിൽ മുൻഗണന. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളാണ് ഇന്നലെ വൈകുന്നേരത്തോടെ ഏകദേശം പൂർത്തിയായത്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇന്നുകൂടി രക്ഷാപ്രവർത്തനം തുടരാൻ നിർദേശമുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവർ സന്നദ്ധമെങ്കിൽ അവരെക്കൂടി ക്യാന്പുകളിൽ എത്തിക്കും. അല്ലാത്തപക്ഷം അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനാണ് തീരുമാനം. എന്നാൽ രക്ഷാപ്രവർത്തകർ മടങ്ങിയാൽപിന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എങ്ങനെയെത്തുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. ബോട്ടുകളും മറ്റും രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങാൻ തയാറെടുക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായിരിക്കും ഇനി മുൻഗണന നൽകുകയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹും പറഞ്ഞു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ തിരുവല്ല താലൂക്കിലാണ്. രണ്ടാമത് കോഴഞ്ചേരി താലൂക്കാണ്. മറ്റ് താലൂക്കുകളിലും ക്യന്പുകളുണ്ട്. ക്യാന്പുകളിൽ വിതരണം ചെയ്യുന്നതിനുള്ള വളരെയേറെ അവശ്യ വസ്തുക്കൾ അടൂർ മാർത്തോമ്മാ യൂത്ത് സെൻററിലെ…
Read More