ഹരിപ്പാട്: കേരള ജനത മനുഷ്യത്വത്തിന്റെ മാതൃകയാണെന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് റിലയൻസ് ഫൗ്ണ്ടേഷൻ ചെയർപേഴ്സണ്‍ നിത അംബാനി. മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ കാട്ടിയ ആത്മാർഥതയും ധൈര്യവും അത്യന്തം ശ്ലാഘനീയവുമാണെന്നും അവർ പറഞ്ഞു. റിലയൻസ് ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ബാധിതമേഖലകളിൽ നടത്തുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും അവലോകനത്തിനുമായാണ് അവർ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ട് ഇന്നലെ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ എൻടിപിസിയുടെ ചേപ്പാട് ടൗണ്‍ഷിപ്പിലെ ഹെലിപ്പാഡിൽ ഹെലിക്കോപ്റ്ററിൽ എത്തിയ നിതയും സംഘവും 2.30 ഓടെ എൻടിപിസിയുടെ പള്ളിപ്പാട് നാലുകെട്ടും കവലയിലുള്ള പന്പ്ഹൗസ് പരിസരത്തെ ദുരിതാശ്വാസക്യാന്പിലെത്തി ക്യാന്പംഗങ്ങളെ കണ്ടു. ദുരിതബാധിതരായ കുട്ടികൾ വരച്ച ചിത്രങ്ങൾ താത്പര്യപൂർവ്വം നോക്കിക്കണ്ടു. കുട്ടികളോട് കുശലാന്വേഷണങ്ങൾ നടത്തുകയും കുട്ടികൾക്ക് കളർ പെൻസിലുകളും മറ്റും സമ്മാനങ്ങളുമടങ്ങിയ ബാഗുകളും വിതരണം ചെയ്തു. ഒന്നേകാൽ മണിക്കൂറോളം അന്തേവാസികളോടും ജനപ്രതിനിധികളോടുമൊപ്പം ചെലവഴിച്ച നിത വൈകുന്നേരം നാലോടെ തിരുവനന്തപുരത്തേക്കു പോയി. മുഖ്യമന്ത്രിയുടെ…
Read MoreCategory: Alappuzha
എലിപ്പനി: കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഒമ്പതു മരണം, കോഴിക്കോട്ട് 16 താത്കാലിക ആശുപത്രികൾ
കോഴിക്കോട്: മഴക്കെടുതി മാറി വെള്ളം ഇറങ്ങിയപ്പോൾ സംസ്ഥാനം പകർച്ചവ്യാധി ഭീതിയിൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. കോഴിക്കോട്ട് പല ഭാഗത്തും എലിപ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് ശേഷം ജില്ലയിൽ 28പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര് മരിച്ചു. 64പേര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങളുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള പ്രത്യേക സാഹചര്യം ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടുമാസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എലിപ്പനി വ്യാപകമാക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ ഇന്ന് പ്രവർത്തനം ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലാണ് ആശുപത്രികള്‍ ആരംഭിക്കുന്നത്. കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ,…
Read Moreഡീസൽക്ഷാമം: പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആർടിസി സർവീസുകൾ കട്ടപ്പുറത്തായി; യാത്രക്കാര്‍ പെരുവഴിയിലും
പത്തനംതിട്ട: ഡീസൽ ക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി. പത്തനംതിട്ടയിൽ നിന്നുള്ള ദീർഘദൂര, ഓർഡിനറി സർവീസുകൾ നിർത്തിവച്ചത് യാത്രക്കാരെ പെരുവഴിയിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട ഡിപ്പോയിലെ 20 ശതമാനം സർവീസുകൾ റദ്ദാക്കിയിരുന്നു. ഉച്ചയോടെ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് 70 ശതമാനം സർവീസുകൾ നിർത്തി. മലയാലപ്പുഴ, ആങ്ങമൂഴി, കൊക്കാത്തോട്, കുളത്തുമൺ ഉൾനാടൻ സർവീസുകളും കൊല്ലം, ചെങ്ങന്നൂർ, മുണ്ടക്കയം ചെയിൻ സർവീസുകളും റദ്ദാക്കിയത് നൂറുകണക്കിനു യാത്രക്കാരെ വലച്ചു. കൊല്ലം, മുണ്ടക്കയം ചെയിൻ സർവീസുകൾ മുടങ്ങിയത് ജീവനക്കാരെ ഏറെ പത്തനംതിട്ടയിലെത്തേണ്ട സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഏറെ വലച്ചു. ചെങ്ങന്നൂരിലേക്കുളള രണ്ടു സർവീസ് നിർത്തലാക്കിയത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സമയത്ത് എത്തേണ്ടവരെ പെരുവഴിയിലാക്കി. പത്തനംതിട്ട ഡിപ്പോയിലെ ബസുകൾക്ക് ഡീസൽ നിറയ്ക്കുന്നത് സമീപത്തെ സ്വകാര്യ പമ്പിൽ നിന്നാണ്. 70ലക്ഷം രൂപ കടമായതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഡീസൽ കൊടുക്കുന്നത് നിർത്തിവച്ചതാണ് സർവീസുകളെ…
Read More50 മുതൽ 60 കുട്ട വരെ! വറുതിക്കിടയിൽ ആശ്വാസമായി കുട്ട നിറയെ മത്സ്യം
അന്പലപ്പുഴ: പുന്നപ്ര ചള്ളി, പറവൂർ തീരത്തു നിന്നും ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് കുട്ട നിറയെ മത്സ്യം ലഭിച്ചു. 50 മുതൽ 60 കുട്ട അയലവരെ കിട്ടിയ വള്ളങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ ഇടയ്ക്കു ചാകര ഉണ്ടായെങ്കിലും കാലാവസ്ഥ വ്യതിയാനവും ശക്തമായ മഴയും മത്സ്യലഭ്യത കുറച്ചിരുന്നു. പിന്നീട് കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ ഇറങ്ങാനാവാത്ത അവസ്ഥയുമുണ്ടായി. തീരത്ത് ഓഖി മുതൽ ഏറ്റവും കൂടുതൽ വറുതിയുണ്ടായ വർഷം കൂടിയാണിത്. പ്രളയത്തെ തുടർന്ന് പ്രളയബാധിതരായ ആയിരങ്ങളെ രക്ഷിച്ച് തിരികെയെത്തിയ മത്സ്യത്തൊഴിലാളികൾക്ക് നാടൊന്നായി ആദരം നൽകുന്നതിനോടൊപ്പം കടൽ കുട്ടനിറയെ മത്സ്യം കൂടി നല്കിയ സന്തോഷത്തിലാണ് തീരവാസികൾ.
Read Moreകർക്കിടകം ഒന്നിന് വീട്ടിൽ വെള്ളം കയറി ചിങ്ങം ഒന്നിനു ക്യാന്പിലേക്ക് മാറി; ആശങ്കയോടെ ജാനകി വീണ്ടും വീട്ടിലേക്ക്
ആലപ്പുഴ: കുപ്പപ്പുറം വാവട്ടുശേരി ജാനകിക്ക് 80 വയസായി. ഇത്രയും വർഷത്തിനിടെ ഇതുപോലൊരു പ്രളയം ആദ്യ അനുഭവം. കർക്കിടകം ഒന്നിന് വീട്ടിൽ വെള്ളം കയറിയതാണ്. അന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടു. കുറേ ദിവസം കുപ്പപ്പുറത്തെ ഉയർന്ന സ്ഥലങ്ങളിൽ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാന്പിലേക്ക് മാറി. ഒരു മാസത്തിനു മുകളിലായി വീട്ടിൽ നിന്നിറങ്ങിയിട്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാന്പിലായിരുന്നു ഇതുവരെ. ഇന്നലെ രാവിലെ തിരിച്ചുപോകാനായി ഇറങ്ങി. പതിനഞ്ചോളം സഞ്ചികളും കെട്ടുകളുമുണ്ട് കൂടെ. കെട്ടുമായി ബസിൽ കയറുക എളുപ്പമല്ല. അതിനാൽ ജലഗതാഗതവകുപ്പിന്റെ ബോട്ടിൽ കയറാനുള്ള കാത്തിരിപ്പിനിടയിലാണ് ജാനകിയെ കണ്ടത്. മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാന്പിലാണെന്ന് മാത്രം ജാനകിക്കറിയാം. വീട്ടിൽ തറനിരപ്പിൽ നിന്ന് രണ്ടരമീറ്റർവരെ വെള്ളം കയറി. പാടത്തിന്റെ മടപൊട്ടിയില്ലെങ്കിലും കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. വീട് മുഴുവൻ വെള്ളത്തിലാണ്. ഇനി ചെന്നാലറിയാം അവിടുത്തെ അവസ്ഥ- ജാനകി…
Read Moreകുട്ടനാട് മുഴുവൻ വെള്ളം, കുടിക്കാൻ വെള്ളമില്ല; 40,000 കിണറുകൾ മൂടിപ്പോയി; തോടുകളിലുള്ളതു മലിനജലം
റെജി ജോസഫ് രാമങ്കരി: പ്രളയത്തിൽ മുങ്ങിയ കുട്ടനാട് കുടിവെള്ളത്തിനായി നിലവിളിക്കുന്നു. വീടുകൾക്കു ചുറ്റും മാലിന്യംനിറഞ്ഞ പ്രളയജലം ഒഴുകുന്നുണ്ട്. ഒഴുകിയെത്തിയ ചെളിവെള്ളവും ചത്തടിഞ്ഞ ജീവികളുമൊക്കെ ഇവിടത്തെ ജല സ്രോതസുകളെല്ലാം മലിനമാക്കിയിരിക്കുന്നു. കുടിവെള്ളം കിട്ടാതെ നാവു വരളുകയാണ് കുട്ടനാടൻ ജനതയ്ക്ക്. ആയിരക്കണക്കിനു പേർ കുോട്ടനാട്ടിലെ ഓരോ ഗ്രാമത്തിലും കുടിക്കാനും കുളിക്കാനും പാത്രം കഴുകാനും ശുദ്ധജലമില്ലാതെ വലയുന്നു. സന്നദ്ധ സംഘടനകളിൽനിന്നോ ക്യാന്പുകളിൽനിന്നോ കിട്ടുന്ന ഒന്നോ രണ്ടോ ജാർ വെള്ളമാണ് പല കുടുംബങ്ങൾക്കും ഇന്ന് ആശ്രയം. ഒരു ദിവസം ഒന്നോ രണ്ടോ ജാർ വെള്ളം കിട്ടിയാൽ എന്താകാൻ?. കുട്ടനാടൻ ജനതയ്ക്കു ശുദ്ധജലമെത്തിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര ശ്രമം നടത്തേണ്ട സാഹചര്യമാണ്. സർക്കാർ കണക്കനുസരിച്ചു നാൽപതിനായിരം കിണറുകൾ മലവെള്ളത്തിൽ മൂടിപ്പോയി. ചിലതൊക്കെ ചെളിയിൽ പൂണ്ടുപോയി. മുന്‍പ് കുളിക്കാനും പാത്രങ്ങൾ കഴുകാനും പ്രയോജനപ്പെട്ടിരുന്ന തോടുകളിലും ഇപ്പോൾ മലിനജലമാണ്. അതിനു മേലേ ആവരണം പോലെ പ്ലാസ്റ്റിക്കും…
Read Moreമത്സ്യത്തൊഴിലാളികൾക്കുള്ള സർക്കാരിന്റെ ആദരം രാഷ്ട്രീയവത്കരിച്ചെന്ന ആക്ഷേപവുമായി ധീവരസഭ
ആലപ്പുഴ: പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ വത്കരിച്ചെന്നാക്ഷേപം. ദുരന്തമുഖത്ത് സേവന പ്രവർത്തനം നടത്തിയവർക്കു പകരം അനർഹരായവരെ രാഷ്ട്രീയ താത്പര്യത്തിന്റെ പുറത്തു ആദരിച്ചെന്നാണ് ധീവരസഭയുടെ ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളികളെ ആദരിച്ചതിൽ പ്രതിഷേധിച്ച് ധീവരസഭ ചടങ്ങ് ബഹിഷ്കരിക്കുകയും കനകക്കുന്ന് സംസ്ഥാന സർക്കാർ പരിപാടി നടത്തിയ സമയത്ത് കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി. പ്രളയദുരന്തമുണ്ടായ 16നു രാവിലെ ഏഴുമുതൽ ധീവരസഭ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ, ആലപ്പുഴ, പത്തനംതിട്ട കളക്ടർമാരുടെ അനുമതി നേടിയ ശേഷമായിരുന്നു മത്സ്യത്തൊഴിലാളികൾ ആദ്യഘട്ടത്തിൽ 41 വള്ളങ്ങളുമായി ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിവിധ ജില്ലകളിൽ നിന്നും 278 വള്ളങ്ങളാണ് ധീവരസഭയുടെ നേതൃത്വത്തിൽ ദുരന്തമുഖത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യഘട്ടത്തിൽ വള്ളങ്ങൾക്കു മണ്ണെണ്ണ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടപ്പോൾ നിഷേധാത്മക സമീപനമാണ് സിവിൽ സപ്ലൈസ് മന്ത്രിയടക്കമുള്ളവർ സ്വീകരിച്ചത്. തുടർന്ന് സ്വകാര്യ വ്യക്തികൾ നൽകിയ മണ്ണെണ്ണ ഉപയോഗിച്ചാണ്…
Read Moreതണ്ണീർമുക്കം ബണ്ടിലെ കോടിക്കണക്കിന് രൂപ വിലയുള്ള മണൽതർക്കം ഹൈക്കോടതിയിൽ
ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ കോടിക്കണക്കിന് വിലയുള്ള മണലിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം ഹൈക്കോടതിയിൽ. മണൽ നിസാര തുകയ്ക്ക് കരാറുകാരന് നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.വി. തോമസ് ആണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ഡിവിഷൻ ബഞ്ച് ഉത്തരവായി. 25 കോടി രൂപയിൽ കൂടുതൽ വിലയുള്ള മണ്ണ് ബണ്ടുനിർമാണത്തിന്റെ ഭാഗമായുള്ള വേസ്റ്റ് ആണെന്ന് രേഖകളിൽ കാണിച്ച് 65 ലക്ഷം രൂപയ്ക്ക് നിലവിലെ കരാറുകാരന് നൽകാനുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നടപടിക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തണ്ണീർമുക്കം ബണ്ടിലെ മണൽ പൊതുസ്വത്താണെന്നും അത് പരസ്യമായി ലേലം ചെയ്യണമെന്നും തണ്ണീർമുക്കം പഞ്ചായത്തിലെയും, ചേർത്തല താലൂക്കിലെയും താഴ്ന്ന പ്രദേശങ്ങളിൽ പ്രസ്തുത മണൽ സർക്കാർ ചിലവിൽ വിന്യസിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന…
Read Moreനിപ്പയ്ക്കു പുറമേ പ്രളയവും, കോടികളുടെ നഷ്ടം; ഉയിർത്തെഴുന്നേൽക്കാൻ ഒരുങ്ങി ഹൗസ്ബോട്ട് മേഖല
ജയ്സണ്‍ ജോയ് ആലപ്പുഴ: നിപ്പയും പിന്നാലെയുണ്ടായ പ്രളയത്തിലും തകർന്നടിഞ്ഞ ഹൗസ്ബോട്ട് മേഖല ഉയിർത്തെഴുന്നേൽക്കാൻ ഒരുങ്ങുന്നു. പ്രളയത്തിൽ മാത്രം ഹൗസ്ബോട്ട് മേഖലയ്ക്കു 15 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഓണത്തോടനുബന്ധിച്ച് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ടൂറുകളും ടൂർ പാക്കേജുകളും എല്ലാം റദ്ദാക്കിയിരുന്നു. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ വരവും നിലച്ചിരുന്നു. അതോടൊപ്പം ഹൗസ്ബോട്ടുകൾ പലതും ദുരിതാശ്വാസ ക്യാന്പുകളായി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇന്നുമായി ഹൗസ് ബോട്ടുകളിലെ ക്യാന്പുകൾ എല്ലാം പിരിച്ചുവിട്ടു. ടൂറിസം രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളും ആസൂത്രണം ചെയ്യുന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഹൗസ്ബോട്ടുകൾ സർവീസ് ആരംഭിക്കും. ഇതിനു മുന്നോടിയായി ഹൗസ്ബോട്ടുകൾ വൃത്തിയാക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി കലാരൂപങ്ങൾ അടക്കമുള്ളവ അണിനിരത്തിയുള്ള ആഘോഷപരിപാടികൾ ഹൗസ്ബോട്ടുകളിൽ നടത്തും. പ്രളയത്തിനു ശേഷം പകർച്ചവ്യാധികൾ വ്യാപിക്കുമെന്നു ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭീതി ഒഴിവാക്കുന്നതിനായി ബോധവത്കരണവും…
Read Moreകിണറുകൾ വൃത്തിയാക്കാൻ ട്രാക്ടറിൽ ഘടിപ്പിച്ച മോട്ടോറുകളുമായി വീണാ ജോർജ് എംഎൽഎ
ആറന്മുള: മണ്ഡലത്തിലെ 300ലധികം കിണറുകൾ എംഎൽഎ വീണാ ജോർജിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത് ട്രാക്ടറും മോട്ടോറും ഉപയോഗിച്ച്. ചെളിയും വെള്ളവും മൂടിയ കിണറുകൾ വൃത്തിയാക്കാൻ കൂടിയ ശേഷിയുള്ള മോട്ടറുകൾ ആവശ്യമാണ്. ജനറേറ്ററുകളും ഉയർന്ന ശേഷിയുള്ള മോട്ടറുകളും കിട്ടാനില്ലാത്ത സാഹചര്യത്തിൽ ട്രാക്ടറിൽ മോട്ടർ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഇതിനായി തമിഴ്നാട്ടിലെ മധുരയിൽ നിന്ന് മോട്ടറുകൾ വാങ്ങി. തമിഴ്നാട്ടിൽ നിന്ന് തന്നെ മോട്ടറുകൾ ട്രാക്ടറിൽ ഘടിപ്പിച്ച് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. 30 അടി താഴ്ചയുള്ള കിണർ പത്ത് മിനിറ്റു കൊണ്ട് വൃത്തിയാക്കാൻ കഴിയും.
Read More