ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കുമെന്ന്  മ​ന്ത്രി മാ​ത്യു ടി ​തോ​മ​സ്

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ധാ​രം അ​ട​ക്ക​മു​ള്ള വി​വി​ധ രേ​ഖ​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി മാ​ത്യു ടി ​തോ​മ​സ്. ഇ​തി​നാ​യി പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​ന്പു​ക​ളിൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് വ​ലി​യ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത് മ​നു​ഷ്യ നന്മയു​ടെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​നി​യും ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More

സ​ർ​വ്വ​ക​ക്ഷി​യോ​ഗം ഇന്ന്; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു ;30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ്വ​ക​ക്ഷി​യോ​ഗം ചേ​രും. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കാ​ൻ വി​ശ​ദ​മാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടും മ​റ്റും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ സം​ബ​ന്ധി​ച്ചും ഇ​ന്ന് ച​ർ​ച്ച ചെ​യ്യും.അ​തേ​സ​മ​യം ചെ​ങ്ങ​ന്നൂ​രി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ലു​ണ്ട്. പ്ര​ള​യം ബാ​ധി​ച്ച പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല ഇ​പ്പോ​ളും വെ​ള്ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്താ​കെ 11,001 വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ഇ​തി​ൽ 699 എ​ണ്ണം പൂ​ർ​ണ​മാ​യും 10,302 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

Read More

കുട്ടനാട്ടിൽനിന്ന് രണ്ടുലക്ഷത്തോളം ജനങ്ങൾ പലായനം ചെയ്തതായി വിവരം; ഭൂരിപക്ഷംപേരും ബന്ധുവീടുകളിൽ

ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു. ഇ​ട​ക്കി​ട​ക്ക്പെ​യു​ന്ന ക​ന​ത്ത മ​ഴ ഭീ​ഷ​ണി​യാ​കു​ന്നു. കു​ട്ട​നാ​ട്ടി​ൽ നി​ന്നും ര​ണ​ടു​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ബോ​ട്ടു​മാ​ർ​ഗ​വും വ​ള്ള​ങ്ങ​ളി​ലു​മാ​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ങ്ങ​ളു​ടെ ര​ക്ഷാ​ബോ​ട്ടു​ക​ളി​ലു​മാ​യി പ​ലാ​യ​നം ചെ​യ്ത​താ​യി റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഏ​ക​ദേ​ശ​വി​വ​രം. ഇ​ന്ന​ലെ​യും ഇ​ന്നു​രാ​വി​ലേ​യു​മാ​യും നി​ര​വ​ധി​യാ​ളു​ക​ൾ ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ, എ​ട​ത്വാ മേ​ഖ​ല​ക​ളി​ലേ​ക്കും ആ​ളു​ക​ൾ കു​ടി​യേ​റു​ന്നു​ണ്ട്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി 90ശ​ത​മാ​നം പേ​രും ഒ​ഴി​ഞ്ഞെ​ന്നാ​ണ് റ​ന​വ്യു​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ഴ​ക്ക് നേ​രി​യ ശ​മ​നം ക​ണ്ട​തോ​ടെ ചി​ല മേ​ഖ​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​കാ​ൻ വൈ​മ​ന​സ്യം കാ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ണ​ക്കി​ലെ​ടു​ത്ത് ഇ​വ​രും ഒ​ഴി​യ​ണ​മെ​ന്ന് പോ​ലീ​സും റ​വ​ന്യു​വ​കു​പ്പും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴും കു​ട്ട​നാ​ടി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ ര​ക്ഷ​ക്കാ​യി കാ​തോ​ർ​ത്തു വെ​ള്ള​ക്കെ​ട്ടി​ൽ ക​ഴി​യു​ന്നു​ണ്ട്. ബോ​ട്ടു​മാ​ർ​ഗ​വും വ​ള്ള​ങ്ങ​ളി​ലു​മാ​യും ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ജെ​ട്ടി​യി​ലൂ​ടെ​യും കി​ട​ങ്ങ​റ, രാ​മ​ങ്ക​രി മേ​ഖ​ല​ക​ളി​ൽ നി​ന്നും ടോ​റ​സ്മാ​ർ​ഗ​വു​മാ​യി ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​യ​താ​യാ​ണ്…

Read More

അ​വ​ധി​യി​ലു​ള്ള ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ തി​രി​കെ വി​ളി​ക്കുമെന്ന്  മ​ന്ത്രി ശൈ​ല​ജ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ .പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും കെ​ട്ടി ട​ത്തി​ല്‍ താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി പ്ര​വ​ര്‍​ത്തി​ക്ക​ണം. ദു​രി​താ​ശ്വാ​സ പ്ര​വ ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട​തി​നാ​ല്‍ അ​വ​ധി​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ലെ​യും ആ​യു​ഷി​ലെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും ക്യാ​മ്പു​ക​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പി​ന്നീ​ട് ഏ​റ്റ​വും കൂ​ടു​ത ല്‍ ​ശ്ര​ദ്ധി​ക്കേ​ണ്ട​ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലു​മാ​ണ്. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​മാ​ണ് ഏ​റ്റ​വും ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട മ​റ്റൊ​രു പ്ര​ശ്‌​നം. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ വെ​ള്ളം ഇ​റ​ങ്ങു​ന്ന​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ടി​യും. ഇ​ത് ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങു​ടെ ചു​മ​ത​ല​യി​ല്‍…

Read More

കുട്ടനാട്ടിൽ മോഷണം ന‌ടക്കുന്നതായി ആശങ്ക;  വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി; ആശങ്കവേണ്ടെന്ന് പോലീസ്

ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട്ടി​ലെ ഭൂ​രി​പ​ക്ഷം വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശ​ങ്ക. ച​ങ്ങ​നാ​ശേ​രി​യി​ലെ ചി​ല ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഈ ​ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​മ​ങ്ക​രി, വേ​ഴ​പ്ര, പ​ള്ളി​ക്കൂ​ട്ടു​മ്മ മേ​ഖ​ല​ക​ളി​ലെ ചി​ല വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യാ​ണ് ആ​ളു​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ട്, പ​ശു തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ഈ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം​പോ​യ​താ​യി ഇ​വ​ർ പ​റ​യു​ന്നു. കു​ട്ട​നാ​ടി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ചി​ല​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ ആ​ളു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോ​ട്ടു​ക​ളി​ൽ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​യും പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

റാന്നി സാധാരണ നിലയിലേക്ക് കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം നശിച്ചു; കോടിക്കണക്കിന് രൂപയുടെ നഷ്ടം

റാ​ന്നി: ക​ട​ക​ൾ​ക്ക് പൂ​ർ​ണ​ന​ഷ്ടം. സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ വെ​ള്ള​മെ​ടു​ത്തു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​ർ​ക്ക​ഥ​ക​ളാ​ണ് ഇ​ന്ന​ലെ റാ​ന്നി ടൗ​ണ്‍ ക​ണ്ട​ത്. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കു​ശേ​ഷം റാ​ന്നി​യി​ലെ ക​ട​ക​ൾ തു​റ​ന്ന് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​വ​രെ​ല്ലാം നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് സം​സാ​രി​ച്ച​ത്. കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്ര​ള​യം റാ​ന്നി ടൗ​ണി​നു മാ​ത്ര​മു​ണ്ടാ​ക്കി​യ​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ വെ​ള്ളം ക​യ​റി​യ ഒ​രു അ​നു​ഭ​വം ഇ​തി​നു മു​ന്പ് ആരുടെയും ഓ​ർ​മ​യി​ൽ ഇ​ല്ല. മു​ന്പൊ​ക്കെ വെ​ള്ളം ക​യ​റു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​നു​ഭ​വം ആ​ദ്യ​മാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​മാ​ണ് ഇ​വ​രു​ടെ ജീ​വി​തം ത​ക​ർ​ത്ത​ത്. വെ​ള്ളം ക​യ​റി​യ​ത​റി​ഞ്ഞ് പ​ല​രും ക​ട​ക​ൾ തു​റ​ക്കാ​നെ​ത്തി​യെ​ങ്കി​ലും ഒ​ന്നും എ​ടു​ത്തു​മാ​റ്റാ​ൻ ആ​കു​മാ​യി​രു​ന്നി​ല്ല. ക​ട​ക​ളു​ടെ ഒ​ന്നാം​നി​ല പൂ​ർ​ണ​മാ​യി മു​ങ്ങി. വെ​ള്ളം ക​യ​റി​വ​രു​ന്ന ഭീ​തി​യി​ൽ ക​ട​യ്ക്ക​ക​ത്തു ക​യ​റി​യ​വ​ർ ത​ന്നെ പ്രാ​ണ​ഭ​യം കൊ​ണ്ട് ര​ക്ഷ​പെ​ട്ടു. പ​ല​രെ​യും ബോ​ട്ടു​ക​ളി​ലെ​ത്തി​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഓ​ണ​വ്യാ​പാ​രം പ്ര​തീ​ക്ഷി​ച്ച് ഇ​റ​ക്കി​വ​ച്ച സാ​ധ​ന​ങ്ങ​ൾ അ​ട​ക്കം ന​ഷ്ട​മാ​യി. എ​ല്ലാ​ത്ത​രം വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ന​ഷ്ട​മു​ണ്ട്. വെ​ള്ളം ക​യ​റി ന​ഷ്ട​പ്പെ​ട്ട…

Read More

ക​ക്കി ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി: പ​മ്പാ തീ​രത്ത് ജാഗ്രത

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്. പ​മ്പാ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് രാ​വി​ലെ വ​രെ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും 6.8 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് 2.81 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ വീ​ണ്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്.

Read More

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു; രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുന്നു

തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ‌ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്. എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ…

Read More

മൂന്നാംനാൾ റാന്നിയിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി; അപ്പർകുട്ടനാടും പന്തളവും മുങ്ങിത്തുടങ്ങി

പ​ത്ത​നം​തി​ട്ട: പ​ന്പാ​തീ​ര​ത്തെ പ്ര​ള​യ​ത്തി​ന്‍റെ മൂ​ന്നാം​ദി​ന​ത്തി​ൽ റാ​ന്നി​ക്കു മോ​ച​ന​മാ​യി തു​ട​ങ്ങി. ആ​റ​ന്മു​ള ഇ​പ്പോ​ഴും വെ​ള്ള​ത്തി​ൽ. അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി പ​ന്ത​ള​ത്തെ മു​ക്കി. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ലെ പ്ര​ള​യ​ജ​ലം തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ​യും വെ​ള്ള​ത്തി​ലാ​ഴ്ത്തി. റാ​ന്നി​യി​ലെ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​ദി​വ​സ​മാ​യി ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ന്ന​ലെ​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല. പ​ന്പ​യി​ലൂ​ടെ നി​റ​ഞ്ഞൊ​ഴു​കി​യ വെ​ള്ളം തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്കു വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ക​യ​റി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള ഭാ​ഗ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​വി​ൽ തി​രു​വ​ല്ല താ​ലൂ​ക്കി​ലു​ള്ള​ത്. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ കു​ട​ങ്ങി​യ​വ​ർ സ​ഹാ​യമ​ഭ്യ​ർ​ഥ​ന​ക​ളി​ലാ​ണ്. പ​ന്ത​ള​ത്ത് അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ള​മാ​ണ് പ്ര​ള​യ​ത്തി​നു കാ​ര​ണ​മാ​യ​ത്. പ​ന്ത​ളം ടൗ​ണ്‍ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മു​ങ്ങി.…

Read More

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എത്തിച്ചേരാനായില്ല; കു​ട്ട​നാ​ട്ടി​ൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നു

ച​​ങ്ങ​​നാ​​ശേ​​രി:​ കു​​ട്ട​​നാ​​ട്ടി​​ലെ പ്ര​​ള​​യ​​ജ​​ല​​ത്തി​​ൽ ആ​​യി​​ര​​ങ്ങ​​ൾ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​നി​യും എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ പ​ര്യാ​പ്ത​മാ​യി​ട്ടി​ല്ല. കൈ​ന​ക​രി മേ​ഖ​ല​യി​ൽ​നി​ന്ന് കു​റെ​യേ​റെ പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, മി​​ത്ര​​ക്ക​​രി, പു​​തു​​ക്ക​​രി, വേ​​ഴ​​പ്ര, കൊ​​ടു​​പ്പു​​ന്ന, ച​​ന്പ​​ക്കു​​ളം, രാ​​മ​​ങ്ക​​രി, കി​​ട​​ങ്ങ​​റ, മു​​ട്ടാ​​ർ, മു​​ട്ടാ​​ർ വ​​ട​​ക്ക്, കാ​​യ​​ൽ​​പ്പു​​റം, വെ​​ളി​​യ​​നാ​​ട്, ഉൗ​​രു​​ക്ക​​രി, പ​​ച്ച, മ​​രി​​യാ​​പു​​രം, ചേ​​ന്ന​​ങ്ക​​രി, ചാ​​ത്ത​​ങ്ക​​രി, പു​​ളി​​ങ്കു​​ന്ന്, കു​​ട്ട​​മം​​ഗ​​ലം മേ​​ഖ​​ല​​ക​​ളി​​ലെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലായി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​ളാ​ണ് കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​ത്. കൈ​​ന​​കരി​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്താ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. ചെ​റി​യ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ട​ത്. വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ൽ പ​ല തോ​ടു​ക​ളി​ലൂ​ടെ​യും വ​ലി​യ വ​ള്ള​ങ്ങ​ളോ ബോ​ട്ടു​ക​ളോ പോ​കാ​ത്ത സ്ഥി​തി​യാ​ണ്. വീ​​ടു​​ക​​ളി​​ലും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ലും ക​​ഴി​​യു​​ന്ന ഇ​​വ​​ർ​​ക്ക് ആ​​ഹാ​​ര​​വും വെ​​ള്ള​​വും പോ​​ലും ല​​ഭ്യ​​മാ​​കു​​ന്നി​​ല്ല. സ​​ർ​​ക്കാ​​ർ സ​​ഹാ​​യം എ​​ത്തു​​ന്ന​​തു കാ​​ത്തി​​രു​​ന്നി​​ട്ട് ഒ​​ന്നും ല​​ഭി​​ച്ചി​​ല്ലെ​​ന്ന് ഇ​​വ​​ർ ബ​​ന്ധു​​ക്ക​​ളെ ഫോ​​ണ്‍സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ അ​​റി​​യി​​ക്കു​​ന്നു​​ണ്ട്. ആ​​റി​​ന്‍റെ തീ​​ര​​ങ്ങ​​ളി​​ലൂ​​ടെ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​മാ​​യി ബോ​​ട്ടു​​ക​​ളെ​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും കൈ​​ത്തോ​​ടു​​ക​​ളു​​ടെ വ​​ശ​​ങ്ങ​​ളി​​ലേ​​ക്കു…

Read More