ക​ണി​ച്ചു​കു​ള​ങ്ങ​ര കൊ​ല: ഒ​ന്നാം പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ്;  ഹിമാലയ ഗ്രൂപ്പ് ഉടമയ്ക്ക് 25 വർഷം കഴിയാതെ ജാമ്യം പോലും നൽകേണ്ടേ;  അ​ഞ്ചു പേ​രെ വെ​റു​തേ​വി​ട്ടു

കൊ​ച്ചി: ക​ണി​ച്ചു​കു​ള​ങ്ങ​ര കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഹി​മാ​ല​യ ചി​റ്റ്സ് ഗ്രൂ​പ്പ് ഉ​ട​മ കെ.​എം. ബി​നീ​ഷ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ ബി​നീ​ഷി​നു പു​റ​മെ നാ​ലാം പ്ര​തി ഷി​ബി, അ​ഞ്ചാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ട്ടാം പ്ര​തി ഗോ​കു​ല​ൻ, 12-ാം പ്ര​തി ഷി​ബി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണു ഡി​വി​ഷ​ൻ ബെ​ഞ്ച് വെ​റു​തേ​വി​ട്ട​ത്. ഒ​ന്നാം പ്ര​തി​യും ലോ​റി ഡ്രൈ​വ​റു​മാ​യ ഉ​ണ്ണി​യു​ടെ വ​ധ​ശി​ക്ഷ ഡി​വി​ഷ​ൻ ബെ​ഞ്ച് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യാ​യി കു​റ​ച്ചു. വാ​ട​ക​കൊ​ല​യാ​ളി​യാ​യ ഇ​യാ​ൾ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും എ​വ​റ​സ്റ്റ് ചി​റ്റ്സ് ഉ​ട​മ ര​മേ​ശി​നൊ​പ്പം മ​റ്റ് ര​ണ്ടു​പേ​രെ​ക്കൂ​ടി വ​ക​വ​രു​ത്തി​യെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. ഇ​യാ​ൾ​ക്ക് 25 വ​ർ​ഷം ക​ഴി​യാ​തെ ശി​ക്ഷാ​യി​ള​വ് ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്ക് ഇ​തു​വ​രെ പ​രോ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ആ​റാം പ്ര​തി​യും ഹി​മാ​ല​യ ഗ്രൂ​പ്പ് ഉ​ട​മ​യു​മാ​യ സ​ജി​ത്തി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ശ​രി​വ​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​യാ​ൾ​ക്കും 25 വ​ർ​ഷം ക​ഴി​യാ​തെ…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ല​ർ​ച്ച​യോ​ടെ ഉൗ​ർ​ജി​ത​മാ​ക്കി; കു​ട്ട​നാ​ട്, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ൾധ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു

ആ​ല​പ്പു​ഴ:​ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ഴ​യും മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ട്ട ചെ​ങ്ങ​ന്നൂ​രി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ വീ​ണ്ടും ഉൗ​ർജി​ത​മാ​യി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി., സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ, അ​ഡി​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്്ര, ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി​ക​ള​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 41 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ബോ​ട്ടു​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് നീ​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ അ​ധി​കം ബോ​ട്ടു​ക​ൾ ച​ള്ളി​യു​ൾ​പ്പ​ടെ​യു​ള്ള ക​ട​പ്പു​റ​ത്തു​നി​ന്നും ഇ​വി​ടെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യി മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ളും ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. രാ​വി​ലെ 19 വ​ള്ള​ങ്ങ​ൾ കൂ​ടി ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണസേ​ന​യെ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല ആ​ല​പ്പു​ഴ:​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഒ​രു കൈ ​സ​ഹാ​യ​ത്തി​ന് 08039237440 ന​ന്പ​റി​ൽ ഒ​രു മി​സ്സ് കോ​ൾ ത​രൂ.​തു​ട​ക്ക​ത്തി​ലു​ള്ള പൂ​ജ്യം വി​ട്ട് പോ​ക​രു​ത്.​നി​ങ്ങ​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​ച്ച് വി​ളി​ക്കും.…

Read More

പ്രളയബാധിതരാൽ നിറഞ്ഞ് ചങ്ങനാശേരി; വീ​ണ്ടും ജ​ല​നി​ര​പ്പു​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ  മുന്നറിയിപ്പുമായി പോലീസ്

ച​ങ്ങ​നാ​ശേ​രി: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ എ​ല്ലാം​ന​ഷ്ട​പ്പെ​ട്ട കു​ട്ട​നാ​ട​ൻ ജ​ന​ത കൂ​ട്ട​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്നു. ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, മാ​ട​പ്പ​ള്ളി, വാ​ക​ത്താ​നം, കു​റി​ച്ചി, തൃ​ക്കൊ​ടി​ത്താ​നം ഭാ​ഗ​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് ഇ​വ​രു​ടെ പ​ലാ​യ​നം. ച​ങ്ങ​നാ​ശേ​രി​യി​ലെ വി​വി​ധ തോ​ടു​ക​ൾ ക​നാ​ലു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ബോ​ട്ട്മാ​ർ​ഗ​വും വ​ള്ള​ങ്ങ​ളി​ലും ഇ​ന്നു രാ​വി​ലെ​യും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ സ്കൂ​ളു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. നെ​ടു​മു​ടി, ച​ന്പ​ക്കു​ളം, പു​ളി​ങ്കു​ന്ന്, വെ​ളി​യ​നാ​ട്, കാ​വാ​ലം, കി​ട​ങ്ങ​റ, രാ​മ​ങ്ക​രി മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ജെ​ട്ടി​യി​ലെ​ത്തി​യ​വ​രി​ല​ധി​ക​വും. ബോ​ട്ടി​ലെ​ത്തി​യ പ​ല​രേ​യും കൊ​ണ്ടു​പോ​കാ​ൻ ബ​ന്ധു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. നി​ര​വ​ധി​പ്പേ​ർ സ്വ​കാ​ര്ബോ​ട്ടു​ക​ൾ പി​ടി​ച്ചും എ​ത്തു​ന്നു​ണ്ട്. ആ​വ​ശ്യ​ത്തി​നു ബോ​ട്ടു​ക​ളി​ല്ലാ​ത്ത​ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്താ​ൻ ത​ട​സ​മാ​കു​ന്നു​ണ്ട്. പ​ശു, ആ​ട്, കോ​ഴി, നാ​യ തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യാ​ണ് പ​ല​രു​മെ​ത്തി​യ​ത്. അ​തേ​സ​മ​യം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വെ​ള്ള​ത്തി​നു ന​ടു​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ലും സ​മീ​പ…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വി​റ​ങ്ങ​ലി​ച്ച് ആ​ല​പ്പു​ഴ! ജീ​വ​നു​വേ​ണ്ടി സ​ർ​വ​വും ഉ​പേ​ക്ഷി​ച്ചു ജ​നം; നേ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ ക​ന​ത്ത​തോ​ടെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വി​റ​ങ്ങ​ലി​ച്ച് നാ​ടും ന​ഗ​ര​വും. ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം വി​വി​ധ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്ന​തോ​ടെ കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യും ഇ​ന്തോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സും മ​റ്റു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ലും പ​ത്ര​മോ​ഫീ​സു​ക​ളി​ലും മ​റ്റും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ ര​ക്ഷ​ക്കാ​യി ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും അ​യ​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉൗ​ർ​ജി​ത​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി പ​ല​രേ​യും വീ​ടു​ക​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തു മൂ​ലം ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ത്രം 500 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ക്കേ​ണ്ട​ത്. ന​ദീ​തീ​ര​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​തി​വേ​ഗം…

Read More

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​സ്റ്റ്ഗാ​ർ​ഡും  ഐ​ടി​ബി​പി​യും എ​ൻ​ഡി​ആ​ർ​എ​ഫും

ആ​ല​പ്പു​ഴ: പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്, എ​ൻ​ഡി​ആ​ർ​എ​ഫ്, ഫയ​ർ​ഫോ​ഴ്സ്, ഐ​ടി​ബി​പി തു​ട​ങ്ങി​യ​വ​രാ​ണ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജ​ല​നി​ര​പ്പ് കൂ​ടു​ത​ലു​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് സേ​ന​ക​ളെ​യും സ​മീ​പി​ച്ചി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ലും ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ലും രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സം നേ​രി​ട്ടി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ണ്ട​നാ​ട് വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ലും ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലും നി​ര​വ​ധി സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ് രാ​വി​ലെ മു​ത​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സ്ഥി​തി വി​ല​യി​രു​ത്താ​ൻ രാ​വി​ലെ ജി​ല്ലാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നി​രു​ന്നു.

Read More

മ​ഴദു​രി​ത​ത്തി​ൽ മു​ങ്ങി ചെ​ങ്ങ​ന്നൂ​ർ; രക്ഷാ പ്രവർത്തനത്തിനിടെ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ കാ​ർ ഒ​ലി​ച്ചു​പോ​യി

ചെ​ങ്ങ​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യും ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ട​തു​മൂ​ല​വും ചെ​ങ്ങ​ന്നൂ​ർ മു​ങ്ങി. പാ​ണ്ട​നാ​ട്, മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. പു​ത്ത​ൻ​കാ​വി​ൽ നി​ന്നും ആ​റന്മുള​യ്ക്കു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. മം​ഗ​ലം, ഇ​ട​നാ​ട്, മു​ണ്ട​ൻ​കാ​വ്, കോ​ട്ട​യാ​ട്ടു​ക​ര, പാ​ണ്ട​നാ​ട് മു​ത​വ​ഴി ഭാ​ഗ​ങ്ങ​ളി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വീ​ടു​ക​ളു​ടെ ഒ​ന്നാം നി​ല​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ചി​ല​ർ ടെ​റ​സു​ക​ളി​ലും ചി​ല​ർ ര​ണ്ടാം നി​ല​യി​ലും കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​വ​ശ്യ​ത്തി​ന് ബോ​ട്ടു​ക​ൾ ഇ​ല്ലാ​ത്ത​ത് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ബോ​ട്ടു​ക​ൾ​ക്ക് ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​ന്ന് എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. വൃ​ദ്ധ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ കാ​റ് ഒ​ലി​ച്ചു​പേ​യി. ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ര​ണ്ടു ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ത​ക​രാ​റി​ലാ​യി. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. അ​തി​വേ​ഗ​മാ​ണ് വെ​ള്ളം ക​യ​റി വ​രു​ന്ന​ത്.…

Read More

പ്രളയത്തിൽ പകച്ച് പത്തനംതിട്ട ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ; തി​രു​വ​ല്ല താ​ലൂ​ക്കി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ 

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. രാ​ത്രി 8.30 മു​ത​ൽ കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ നി​ന്നു​ള്ള ര​ണ്ട് വ​ള്ള​ങ്ങ​ൾ കോ​ഴ​ഞ്ചേ​രി, ചെ​റു​കോ​ൽ ഭാ​ഗ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ പോ​ലീ​സി​ന്‍റെ ര​ണ്ട് ബോ​ട്ട് രാ​ത്രി 10 മു​ത​ൽ ആ​റന്മുള ഭാ​ഗ​ത്ത് തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. നാ​വി​ക​സേ​ന​യു​ടെ ഓ​രോ ബോ​ട്ടു​ക​ൾ പു​ല്ലാ​ടും അ​യി​രൂ​രും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. റാ​ന്നി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ ബോ​ട്ട് ഉ​ട​ൻ എ​ത്തും. പു​ല​ർ​ച്ചെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​ത്തി​യ എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ര​ണ്ട് ടീ​മു​ക​ളെ നി​യോ​ഗി​ക്കും. ആ​റു ബോ​ട്ടു​ള്ള ഒ​രു ടീ​മി​നെ ആ​റന്മു​ള​യി​ലും ഒ​രു ടീ​മി​നെ റാ​ന്നി​യി​ലും വി​ന്യ​സി​ക്കും. അ​ണ​ക്കെ​ട്ടി​ൽ നി​ന്നു​ള്ള ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ത്തു​ന്നു​ണ്ട് . പ​ന്പ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​റാ​യും ബാ​ക്കി നാ​ലു ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റീ മീ​റ്റ​റാ​യും കു​റ​ച്ചു.​റാ​ന്നി​യി​ൽ…

Read More

ശ​ബ​രി​മ​ല​യി​ലും പ​മ്പയിലും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ശബരിമലയിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശം

പത്തനംതിട്ട: ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​യ്യ​പ്പ​ഭ​ക്ത​ർ ശ​ബ​രി​മ​ല യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം. പ​ന്പ​യി​ൽ വെ​ള്ള​പ്പൊ​ക്കം ശ​ക്ത​മാ​യി​ട്ടു​ണ്ട്. പ​ന്പ​യി​ലെ​യും ത്രി​വേ​ണി​യി​ലെ​യും പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ന്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​രു​ൾ​പൊട്ട​ൽ സാ​ധ്യ​താ മു​ന്ന​റി​യി​പ്പും ഉ​ണ്ട്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു.​പ​ത്ത​നം​തി​ട്ട​യി​ലെ കൊ​ച്ചു പ​ന്പ, മൂ​ഴി​യാ​ർ അ​ട​ക്ക​മു​ള്ള ഡാ​മു​ക​ളി​ലെ നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. കാ​ന​ന​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ന്പ​യി​ലേ​ക്കു​ള്ള ബ​സ്സ് സ​ർ​വ്വീ​സ് കെ.​എ​സ് ആ​ർ ടി ​സി നി​റു​ത്തി​വ​ച്ചു.​പ​ന്പ മു​ത​ൽ ഗ​ണ​പ​തി ക്ഷേ​ത്രം വ​രെ​യു​ള്ള മ​ണി മ​ണ്ഡ​പ​വും ന ​ട പ ​ന്ത​ലും വി​ശ്ര​മ​കേ​ന്ദ്ര​വും കെ​ട്ടി​ട​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. പ​ന്പ​യി​ലെ ഒ​ഴു​ക്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​ന്പു പ​ന്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ലാ​യി തു​റ​ന്നി​ട്ടു​ണ്ട്. പ​ന്പ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ബ​ന്ധ​വും ഫോ​ണ്‍ ബ​ന്ധ​വും…

Read More

നെ​ഹ്റു ട്രോ​ഫി വേ​ണ്ടെ​ന്ന് വയ്ക്കില്ല; ഉ​ചി​ത​മാ​യ സ​മ​യം മ​ഴ ശ​മി​ച്ച് ക​ഴി​ഞ്ഞാ​ൽ തീ​രു​മാ​നി​ക്കുമെന്ന് മന്ത്രി തോമസ് ഐസക്

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം വേ​ണ്ടെ​ന്നു​വ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ജ​ല​മേ​ള ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ചി​ത​മാ​യ സ​മ​യം മ​ഴ ശ​മി​ച്ച് ക​ഴി​ഞ്ഞാ​ൽ തീ​രു​മാ​നി​ക്കും. ബോ​ട്ട് റേ​സ് ലീ​ഗ് വ​ള്ളം​ക​ളി​യു​ടെ സ്വ​ഭാ​വ​ത്തെ മാ​റ്റും.​തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് മൂ​ന്നു-​നാ​ലു മാ​സം സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. കേ​ര​ള​ത്തി​ലെ​ന്പാ​ടും ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക ഉ​റ​പ്പു ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ബോ​ട്ട് റേ​സ് ലീ​ഗി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More