സ​ർ​വ്വ​ക​ക്ഷി​യോ​ഗം ഇന്ന്; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു ;30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ്വ​ക​ക്ഷി​യോ​ഗം ചേ​രും. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കാ​ൻ വി​ശ​ദ​മാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടും മ​റ്റും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ സം​ബ​ന്ധി​ച്ചും ഇ​ന്ന് ച​ർ​ച്ച ചെ​യ്യും.അ​തേ​സ​മ​യം ചെ​ങ്ങ​ന്നൂ​രി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ലു​ണ്ട്. പ്ര​ള​യം ബാ​ധി​ച്ച പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല ഇ​പ്പോ​ളും വെ​ള്ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്താ​കെ 11,001 വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ഇ​തി​ൽ 699 എ​ണ്ണം പൂ​ർ​ണ​മാ​യും 10,302 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

Related posts