തിരുവല്ലയിൽ ലോ​റി​യും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തി​രു​വ​ല്ല: എം​സി ​റോ​ഡി​ൽ ആ​റാ​ട്ട് ക​ട​വ് ജം​ഗ്ഷ​നി​ൽ ലോ​റി​യും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോ​റി ക്ലീ​ന​ർ ചെ​ങ്ങ​റ പ​ട്ടി​മ​റ്റം ക​ട്ട​ക്ക​ള​ത്തി​ൽ എ.​അ​ജ്മ​ൽ (24) ആ​ണ് മ​രി​ച്ച​ത്.​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ക​ല്ലി​ശ്ശേ​രി ച​ക്കാ​ല​യി​ൽ മു​ര​ളി​ധ​ര​ൻ, കാ​ർ ഡ്രൈ​വ​ർ തി​രു​വ​ല്ല പൈ​നും​മൂ​ട്ടി​ൽ വ​ർ​ഗീ​സ് മാ​ത്യു (54) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു വ​രി​ക​യാ​യി​രു​ന്ന ലോ​റി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​യു​ടെ അ​ടി​യി​ൽ ക്ലീ​ന​ർ അ​ക​പ്പെ​ടു​ക​യുമാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മ​റി​ഞ്ഞു കി​ട​ന്ന ലോ​റി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്രെ​യി​ൻ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്തി അ​ജ്മ​ലി​നെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts