ആലപ്പുഴ: ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം വരെയാക്കി. ചെറുവള്ളങ്ങളുടെ ഉടമകൾ ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടറെയും സെക്രട്ടറിയായ സബ് കളക്ടറെയും ചുമതലപ്പെടുത്തി. ഇതിനിടെ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടങ്ങുന്ന ബോട്ട് ലീഗിനുള്ള നടപപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സൊസൈറ്റി ഭരണസമിതിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ തുടങ്ങുന്ന ബോട്ട് ലീഗ് 13 കേന്ദ്രങ്ങളിലായി തുടർന്ന് കൊല്ലത്ത് പ്രസിഡൻസി ട്രോഫിക്കായുള്ള വള്ളംകളിയോടെ സമാപിക്കും. നെഹ്റു ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒന്പതുവള്ളങ്ങൾക്കാണ് മറ്റു ലീഗുകളിൽ അവസരം. അടുത്ത തവണമുതൽ മൂന്നു ടീമുകളെ നേരിട്ടു സീഡു ചെയ്യാനും ആലോചനയുണ്ട്. മറ്റ് നാടുകളിൽ നിന്നുള്ള വള്ളങ്ങളെ കൂടി പങ്കെടുപ്പിക്കും വിധം കേരള ബോട്ട് ലീഗ് എന്ന പേരിലും മാറ്റമുണ്ടായേക്കാം. ലീഗിൽ ചെറുവള്ളങ്ങൾക്ക് നിരവധി അവസരങ്ങളാണ് ഉണ്ടാകുകയെന്ന് മന്ത്രി…
Read MoreCategory: Alappuzha
വണ്ടിയും നട്ടെല്ലും കളയാൻ ഞങ്ങളില്ല..! റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ നടപടിയില്ല; സർവീസ് നിർത്തിവച്ച് ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രതിഷേധം
പൂച്ചാക്കൽ: റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഓട്ടോ തൊഴിലാളികൾ സർവീസ് നിർത്തിവച്ചു. പാണാവള്ളി പഞ്ചായത്തിന്റെ സമീപത്തുള്ള നാലു കല്ലുംവെളി-ഉൗടുപുഴ റോഡ് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിക്ഷേധിച്ചാണ് നാലു കല്ലുംവെളി ഓട്ടോ സ്റ്റാറ്റിലെ ഒരു കൂട്ടം തൊഴിലാളികൾ സമരവുമായി രംഗത്ത് വന്നത്. പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. റോഡ് നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞി്ട്ടും സഞ്ചാരയോഗ്യമായ രീതിയിൽ റോഡ് പുനർനിർമിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് ഈ റോഡിനോട് അവഗണന കാട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിലവിൽ വന്നതിനുശേഷം പഞ്ചായത്തുകളിൽ അനവധി പുതിയ റോഡ് നിർമിക്കുകയും അവ പലതവണ നന്നാക്കുകയും ടാറിംഗ് നടത്തുകയും ചെയ്തിട്ടും ഈ റോഡ് നന്നാക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്. റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് മെറ്റലുകൾ ചിതറി കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ മെറ്റലിൽ കയറി തെന്നി മറിയുക പതിവാണ്. ഇതു വഴി…
Read Moreഒറ്റമശേരിയിൽ കടൽഭിത്തി ഒരു മാസത്തിനുള്ളിൽ നിർമിക്കണം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷൻ
ചേർത്തല: ഒറ്റമശേരിയിൽ കടൽഭിത്തി ഇല്ലാത്ത 500 മീറ്ററിൽ ഒരുമാസത്തിനുള്ളിൽ കടൽഭിത്തി നിർമിക്കുവാനും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകുവാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹനദാസ് ഉത്തരവ് നൽകി. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ശരത് നൽകിയ ഹർജിയിലാണ് കളക്ടർക്കും ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയത്. ഇന്നലെ ചേർത്തല റെസ്റ്റ് ഹൗസിൽ സിറ്റിങിന് ശേഷം ഹർജിക്കാരന്റെ അഭ്യർഥന മാനിച്ച് കടലാക്രമണ പ്രദേശങ്ങൾ കമ്മീഷൻ നേരിട്ട് സന്ദർശിച്ചിക്കുകയും ചെയ്തു. തീരമേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അന്‍പതോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടക്കരപ്പള്ളി പഞ്ചായത്ത് പള്ളിപറന്പിൽ ചിന്നൻ, മനോച്ചൻ, പടിഞ്ഞാറെവെളി ടൈറ്റസ്, കൊച്ചുകടപുറത്ത് ചന്ദ്രമതി, കുന്നുമ്മേൽ സാലസ്, പടിഞ്ഞാറെവീട്ടിൽ എൽസമ്മ, പുത്തൻപുരയ്ക്കൽ കുഞ്ഞ്കുഞ്ഞ് തുടങ്ങിയവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. അർത്തുങ്കൽ ഹാർബറിന്റെ പുലിമുട്ട് മുതൽ വടക്കോട്ട് കടൽഭിത്തി വരെ 480…
Read Moreസൈക്കിളിൽ പോയ യുവാവിനെ വനിതകൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നീട് ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചു; രാത്രിയിൽ മകളെയും കൂട്ടി സ്ത്രീകൾ വീണ്ടും മർദിച്ചതായി യുവാവ്
ചെങ്ങന്നൂർ: മുണ്ടൻകാവ് വടക്കേ ഉഴത്തിൽ രാഷ്ട്രദീപിക ഏജന്റായ വർഗീസ് ജോർജിന്റെ (റോയി ചെങ്ങന്നൂർ) മകൻ റോബിൻ വർഗീസ് (28) ആണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ പിതാവ് കരുവേലിപടിയിൽ നടത്തുന്ന പെട്ടിക്കട തുറക്കാനായി റോബിൻ സൈക്കളിൽ പോകുകയായിരുന്നു. വീടിന് സമീപത്തെ വളവിൽ വച്ച് സ്കൂട്ടറിൽ ഇറക്കം ഇറങ്ങി വരികയായിരുന്ന രണ്ട് സ്ത്രീകൾ സഞ്ചരിച്ച ആക്ടീവ സ്കൂട്ടർ നിയന്ത്രണം വിട്ട് റോബിനെ ഇടിക്കുകയും റോബിനും സൈക്കിളും താഴെ വീഴുകയും ചെയ്തു. ഈ സമയം സ്കൂട്ടറിൽ നിന്നും താഴെ വീണ സ്ത്രീകളെ സഹായിക്കാൻ തന്റെ പരിക്ക് മറന്ന് റോബിൻ ചെന്നെങ്കിലും ഇരുവരും റോബിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇവരുടെ കൈവശം ഇരുന്ന ഹെൽമെറ്റ് ഉപയോഗിച്ചും സ്ത്രീകൾ റോബിനെ മർദ്ദിച്ചു. രാത്രി 8 മണിയോടെ വീണ്ടും കടയിലേക്ക് പോകാൻ ശ്രമിക്കുന്പോൾ ഇതിൽ ഒരു സ്ത്രീയും മകനും…
Read Moreതട്ടിയും മുട്ടിയും; ബസ് സ്റ്റാന്റിൽ വിദ്യാർഥിനികളെ തട്ടിയുംമുട്ടിയും ലോട്ടറി കച്ചവടം; കള്ളക്കണ്ണന്റെ ലീലകൾ കൈയോടെ പൊക്കി പിങ്ക്പോലീസും
പത്തനംതിട്ട: സ്വകാര്യബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനികളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. തിരുവല്ല കുറ്റൂർ തലയാർ പഴവൂർ വീട്ടിൽ കണ്ണൻ കെ. നായരാ(29)ണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30ഓടെ വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസാണ് ഇയാളെ പിടികൂടിയത്. ലോട്ടറി കച്ചവടത്തിന്റെ മറവിൽ കഴിഞ്ഞ കുറേനാളുകളായി ഇയാൾ കുട്ടികളെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നുവെന്ന് പറയുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് പിങ്ക് പോലിസ് ഉദ്യോഗസ്ഥരായ വനിതാ എസ്ഐ ജെസി സ്കറിയ, ഡബ്ല്യുസിപിഒ ജയലക്ഷ്മി, രശ്മി എന്നിവർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
Read Moreപ്രതി കാണാമറയത്ത് പ്രതിക്കൂട്ടിലായി പോലീസ്; പന്തളത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസ്; ഒന്നാം പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ ദുരൂഹത
പന്തളം: വീട്ടമ്മയെ മാനഭംഗപ്പെടുത്തി വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ പന്തളം പോലീസിന്റെ നടപടികളില്‍ ദുരൂഹത. കേസിലെ രണ്ടാം പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തെങ്കിലും ഒന്നാം പ്രതിയെ സംബന്ധിച്ച് പോലീസിന് ഒരു രൂപവുമില്ല. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കുറ്റം ചുമത്തപ്പെട്ട പന്തളം മങ്ങാരം സ്വദേശി മെബിനാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡും ചെയ്തിരുന്നു. ഒന്നാം പ്രതിയാരെന്നതിന് പോലീസിന് ഉത്തരമില്ലാത്തതാണ് ദുരൂഹതയുയര്‍ത്തുന്നത്. ഇയാള്‍ ഒളിവിലാണെന്ന് മാത്രമാണ് പോലീസ് പറയുന്നത്.ജൂണ്‍ 13ന് വൈകുന്നേരം നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് മാനഭംഗം നടന്നതെന്നാണ് പരാതി. ക്രൂരമായ മാനഭംഗമാണ് നടന്നതെന്ന് പോലീസ് തന്നെ പറയുന്നുെങ്കിലും ഒന്നാം പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളില്‍ പോലീസ് അലംഭാവം കാട്ടുന്നെന്നാണ് ആരോപണം. മെബിന്, കേസില്‍ നിരപരാധിയാണെന്നാണ് ബന്ധുക്കളുടെ ബലമായ പരാതി. അതുകൊണ്ട് തന്നെ തിരിച്ചറിയല്‍ പരേഡ് അടക്കം നടത്തിയ…
Read Moreതണ്ണീർമുക്കം ബണ്ടിലെ മണൽച്ചിറ പൊളിക്കാൻ നടപടിയായി; കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടും ഷട്ടർ തുറക്കാൻ നടപടിയായില്ലെന്ന വാർത്ത അധികൃതരുടെ കണ്ണു തുറപ്പിച്ചു
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മണൽച്ചിറ പൊളിക്കാൻ നടപടിയായി. തണ്ണീർമുക്കത്തുനിന്നുള്ള ബണ്ടിന്റെ ഒന്നാംഘട്ടവും അംബികാ മാർക്കറ്റ് ഭാഗത്തുനിന്നുള്ള രണ്ടാംഘട്ടത്തിനുമിടയിലുള്ള മണൽച്ചിറ അടിയന്തരമായി പൊളിച്ചുനീക്കാൻ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബണ്ടിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പുതിയ പാലവുമായി ചേരുന്ന ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനുശേഷമാകും മണൽച്ചിറ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിക്കുക. നിലവിൽ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പഴയ മണൽച്ചിറയും കിഴക്ക് ഭാഗത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച താത്ക്കാലിക മണൽച്ചിറയുമുണ്ട്. ഇതിനിടയിലേക്ക് വെള്ളം പന്പ് ചെയ്ത് കയറ്റിയതിനുശേഷമാകും ചിറ പൊളിക്കുക. മണൽച്ചിറയിലെ മണലിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് മണൽച്ചിറ പൊളിക്കൽ നീണ്ടുപോയത്. കരാറുകാരൻ മണൽച്ചിറ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ തണ്ണീർമുക്കം പഞ്ചായത്ത് അവകാശവാദമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു.
Read Moreകോടീശ്വരിയായ ബിന്ദുവിന്റെ തിരോധാനം; ആൾമാറാട്ടം നടത്തിയ രണ്ടാംപ്രതി മിനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
ചേർത്തല: യുവതിയുടെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച കേസിലെ രണ്ടാം പ്രതി മിനിയെ വ്യാജ ഡ്രൈവിങ് ലൈസൻസ് കേസിലും പ്രതി ചേർത്തു. ബിന്ദുവെന്ന വ്യാജേന സബ് രജിസ്ട്രാർ ഓഫിസിൽ ഹാജരായി തിരിച്ചറിയൽ രേഖയായി മിനി ഹാജരാക്കിയ ഡ്രൈവിങ് ലൈസൻസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ഷണ്മുഖത്തെയും പള്ളിപ്പുറം സ്വദേശി തങ്കച്ചനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ മുക്ത്യാർ കേസിൽ റിമാൻഡിലുള്ള മിനിയെ കൂടി ഇതിലും പ്രതിയാക്കുകയായിരുന്നു. വ്യാജഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെയും കുറ്റപത്രം ഈയാഴ്ച തന്നെ കോടതിയിൽ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു. അതേസമയം മിനിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ചേർത്തല കോടതി പരിഗണിക്കും.
Read More‘കാർഗിൽ’ ജംഗ്ഷൻ എന്നത് വെറുമൊരു പേരല്ല; ചേർത്തലയിലെ കാർഗിലിനെക്കുറിച്ച് രാജൻപിള്ളയും ജോസഫും ആ പേര് വരാനുള്ള സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
പൂച്ചാക്കൽ:കാർഗിൽ യുദ്ധവിജയത്തെ ഓർമപ്പെടുത്തി ഒരു ബസ് സ്റ്റോപ്പ്. ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം വടക്കുഭാഗത്തുള്ള ബസ് സ്റ്റോപ്പാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ അനശ്വര സ്മാരകമായി നിലകൊള്ളുന്നത്. ഈ പേരിന് പിന്നിൽ പ്രവർത്തിച്ചവരാവട്ടെ പട്ടാളത്തിൽ നിന്നും വിരമിച്ച പള്ളിപ്പുറം പഞ്ചായത്തിലെ ഒരു കൂട്ടം ജവാന്മാരും. അതിർത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച് പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ മേൽ ഇന്ത്യൻ സൈന്യം വിജയക്കൊടി നാട്ടിയത് 1999 ജൂലൈ 26നായിരുന്നു. കാർഗിൽ പോരാട്ടം അവസാനിച്ചപ്പോൾ നാട്ടിലെങ്ങും ധീര ജവാൻമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളിപ്പുറം പഞ്ചായത്തിൽ മാത്രം ഒരു പരിപാടിയും സംഘടിപ്പിക്കാത്തതിൽ വിഷമം തോന്നിയ പട്ടാളത്തിൽ നിന്നും വിരമിച്ച എൻ.രാജപ്പൻ പിള്ള, പി.കെ.ജോസഫ്, പരമേശ്വരൻ, സുകുമാരൻ, കാർത്തികേയൻ എന്നിവർ ചേർന്ന് അന്ന് ഷാപ്പുംപടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബസ് സ്റ്റോപ്പിന് സമീപത്തായി ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം…
Read Moreദുരിതങ്ങൾ ബാക്കി വച്ച് വെള്ളമിറങ്ങി; ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ ആശങ്കയോടെ വീടുകളിലേക്ക്
മാന്നാർ: മഴ കുറഞ്ഞതോടെ ദുരിതാശ്വസാ ക്യാന്പുകൾ വിട്ടൊഴിയുന്ന വീട്ടുകാർ ഭവനങ്ങളിലേക്ക് മടങ്ങുന്നത് ഏറെ ആശങ്കയോടെ. മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മാത്രമായി ആറ് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഭൂരിപക്ഷം സ്കൂളുകളിലെയും ക്യാന്പുകൾ ഇന്ന് അവസാനിക്കുകയാണ്. കടപ്ര മഠം, മണലിൽ എന്നീ സ്കൂളുകളിൽ മാത്രമായി 200 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ കുറെ വീട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ബാക്കിയുള്ളവർ ഇന്ന് ക്യന്പുകൾ വിടും. ക്യന്പിൽ നിന്ന് വീടുകളിലേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് ദുരിതങ്ങളുടെ ബാക്കിപത്രമാണ്. പാവുക്കര, വള്ളക്കാലി പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. കിണറുകൾ മുഴുവൻ ജലയപ്രളയത്തിൽ മുങ്ങിയതിനാൽ കിണറുകൾ വൃത്തിയാക്കാതെ ഈ വെള്ളം ഉപയോഗിക്കുവാൻ കഴിയില്ല. കിണറുകൾ വൃത്തിയാക്കണെങ്കിൽ ഇനി ഒരാഴ്ച കൂടി വേണ്ടി വരും. അത് വരെ ശുദ്ധജലം ലഭിക്കുവാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. ഒരോ വീട്ടുകാരുടെയും നിരവധി വിലപ്പെട്ട സാധനങ്ങൾ വെള്ളത്തിൽ ഒഴുകി…
Read More