ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഇ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ ക​യ​റി ഇറങ്ങേണ്ട;  ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം ഓ​ണ്‍​ലൈ​നാ​ക്കുമെന്ന് മ​ന്ത്രി കെ. ​ടി. ജ​ലീ​ൽ

കൊ​ടു​മ​ണ്‍: സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ് മ​ന്ത്രി കെ. ​ടി. ജ​ലീ​ൽ. കൊ​ടു​മ​ണ്‍ മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ന​വീ​ക​രി​ച്ച സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഇ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങേ​ണ്ട​തി​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വ​ള​രെ വേ​ഗം അ​പേ​ക്ഷ ന​ൽ​കാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് ഓ​ണ്‍​ലൈ​നാ​യി ന​ൽ​കു​ന്ന സം​വി​ധാ​നം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി. ഇ​ത് ഉ​ട​ൻ ത​ന്നെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​ക്കും. പു​തു​താ​യി സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന​ർ​ഹ​ർ ആ​നു​കൂ​ല്യം കൈ​പ്പ​റ്റാ​തി​രി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. നി​കു​തി കു​ടി​ശി​ക പി​രി​ക്കു​ന്ന​തി​ലും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ…

Read More

കോടീശ്വരിയായ ബിന്ദുവിന്‍റെ സ്വത്ത് തട്ടിയെടുത്ത സംഭവം;  വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ർ​മ്മി​ച്ച്  നൽകിയ ത​മി​ഴ്നാ​ട് സ്വ​ദേ​ശിഅ​റ​സ്റ്റിൽ

ചേ​ർ​ത്ത​ല: വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ന്ദു​വി​ന്‍റെ പേ​രി​ൽ വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ർ​മി​ച്ച മേ​ട്ടു​പാ​ള​യം മ​ഹാ​ദേ​വ​ർ പോ​സ്റ്റ് രാ​മ​സ്വാ​മി ബി​ൽ​ഡി​ങി​ൽ സി.​ഷ​ണ്‍​മു​ഖ (68) മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ക്ത്യാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ബി​ന്ദു​വി​ന്‍റെ പേ​രി​ൽ സെ​ബാ​സ്റ്റ്യ​ൻ ഹാ​ജ​രാ​ക്കി​യ വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ർ​മ്മി​ച്ച​ത് ഷ​ണ്‍​മു​ഖ​മാ​ണ്. നേ​ര​ത്തെ പി​ടി​യി​ലാ​യ ത​ങ്ക​ച്ച​നി​ൽ നി​ന്നു​മാ​ണ് ഷ​ണ്‍​മു​ഖ​ത്തെ​കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി സെ​ബാ​സ്റ്റ്യ​നെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ഇ​ട​പ്പ​ള്ളി​യി​ലെ സ്ഥ​ല​ത്ത് സെ​ബാ​സ്റ്റ്യ​നെ ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​വാ​ൻ ആ​ദ്യം പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വേ​ണ്ടെ​ന്ന് വ​ച്ചു. വ്യാ​ജ​രേ​ഖ​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​വും സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്യ​ലും തി​രി​ച്ച​റി​യ​ലു​മാ​ണ്…

Read More

പ​തി​നേ​ഴു​കാ​രി​യെ  ക​ട​ത്തി​ക്കൊണ്ടു​പോ​യ കേ​സി​ൽ മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ;  യുവാവിനെയും പെൺകുട്ടിയെയും പോലീസ് പിടികൂടിയത് റെയിൽവേ സ്റ്റേഷനിൽ നിന്ന്

ഹ​രി​പ്പാ​ട്:- പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ദേ​വ് (21), അ​രു​ണ്‍ (22), കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ൽ (21)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വി​ഷ്ണു​ദേ​വി​നെ​യും പെ​ണ്‍​കു​ട്ടി​യേ​യും ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റു ര​ണ്ടു​പേ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​വ​ർ ക​ട​ത്തി​ക്കൊണ്ടു​പോ​യ​ത്.പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​നം പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മെന്ന്  നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വൃ​ത്തി​യാ​കി​ല്ലെന്ന്മ​ന്ത്രി കെ.​ടി.ജ​ലീ​ൽ

കാ​യം​കു​ളം : ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ മാ​ത്ര​മേ മ​ത സൗ​ഹാ​ർ​ദം വ​ള​ർ​ത്താ​ൻ ക​ഴി​യൂ​വെ​ന്നും മ​ന്ത്രി കെ ​ടി ജ​ലീ​ൽ .പു​ന​ർ​നി​ർ​മി​ച്ച ചൂ​നാ​ട് ഇ​ലി​പ്പ​ക്കു​ളം ജു​മാ മ​സ്ജി​ദി​ൻ​റ്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മെ ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ​വെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വൃ​ത്തി​യാ​കി​ല്ല. സാ​മൂ​ഹി​ക ധ​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന വി​ശാ​ല കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​യി മ​സ്ജി​ദു​ക​ൾ മാ​റ​ണ​മെ​ന്നും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു. ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ചീ​ഫ് മു​ഫ്തി ഹാ​ഫി​സ് ഇ.​എം. സു​ലൈ​മാ​ൻ മൗ​ല​വി മ​സ്ജി​ദി​ൻ​റ്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ള​യം ഇ​മാം വി.​പി. ശു​ഹൈ​ബ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് നാ​സ​ർ മാ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​മാം എ.​ജെ. ഹു​സൈ​ൻ ബാ​ഖ​വി ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രൊ​ഫ. വി. ​വാ​സു​ദേ​വ​ൻ, എ.​എം. ഹാ​ഷി​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം…

Read More

പ​ള്ളി​പ്പു​റ​ത്തി​ന്‍റെ മെ​ഗാ ഫു​ഡ്പാ​ർ​ക്ക് നിർമാണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ;  പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാകുമെന്ന് പഞ്ചായത്ത്

പ​ള്ളി​പ്പു​റം: പ​ള്ളി​പ്പു​റ​ത്തെ വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ 65 ഏ​ക്ക​ർ സ്ഥ​ല​ത്ത് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് ഉ​യ​രു​ന്നു. പ​ള്ളി​പ്പു​റ​ത്ത് വ്യ​വ​സാ​യ വി​പ്ല​വം സാ​ധ്യ​മാ​ക്കു​ന്ന ഫു​ഡ്പാ​ർ​ക്കി​ൽ 15ഓ​ളം ക​ന്പ​നി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. 20ൽ ​അ​ധി​കം യൂ​ണി​റ്റു​ക​ളാ​ണ് ഫു​ഡ്പാ​ർ​ക്കി​ൽ ഉ​ണ്ടാ​വു​ക. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യ 70 കോ​ടി രൂ​പ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗ്രാ​ൻ​ഡാ​യ 50 കോ​ടി രൂ​പ,ബാ​ങ്ക് വാ​യ്പ 10 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ 130 കോ​ടി രൂ​പ​യാ​ണ് ഫു​ഡ് പാ​ർ​ക്കി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ക്കി​നാ​യി ന​ൽ​കി​യ 65 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന് പു​റ​മെ വൈ​ദ്യു​തി​യും വെ​ള​ള​വും റോ​ഡും ഉ​ൾ​പ്പെടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സം​രം​ഭ​ക​ർ​ക്കാ​യി ന​ൽ​കു​മെ​ന്ന​തും പാ​ർ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. 2017 ജൂ​ണ്‍ 11 ന് നി​ർ​മാ​ണം ആ​രം​ഭി​ച്ച ഫു​ഡ്പാ​ർ​ക്കി​ൽ ഏ​റെ​യും സ​മു​ദ്ര​ഭ​ക്ഷ്യ ഉ​ൽ​പ്പന്ന​ങ്ങ​ളു​ടെ യൂ​ണി​റ്റു​ക​ളാ​ണ് ഉ​ണ്ടാ​കു​ക. യൂ​ണി​റ്റു​ക​ൾ​ക്കാ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കേ​ണ്ട ചു​മ​ത​ല സം​രം​ഭ​ക​ർ​ക്കു ത​ന്നെ​യാ​ണ്. മൂ​ന്നു…

Read More

വാച്ചാൽ തോട് സ്വകാര്യവ്യക്തി കെട്ടിയടച്ചു;  സമീപത്തെ അൻപതോളം വീട്ടുകൾ വെള്ളക്കെട്ടിൽ മുങ്ങി; പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി കുടുംബങ്ങൾ

തി​രു​വ​ല്ല: വാ​ച്ചാ​ൽ തോ​ട് കെ​ട്ടി​യ​ട​ച്ച​തു മൂ​ലം വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യ പെ​രി​ങ്ങ​ര 11-ാം വാ​ർ​ഡി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ. പ​ണി​ക്കോ​ട്ടി​ൽ, ആ​ശാ​രി​പ​റ​മ്പി​ൽ, പ​ടി​യ​റ ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​ത്തി​ലേ​റെ​യാ​യി വി​ട്ടു​ക​ൾ​ക്ക് ചു​റ്റും നി​ല​നി​ൽ​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പെ​രി​ങ്ങ​ര- പ​ണി​ക്കോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് പ​ടി – പ​ടി​യ​റ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി, അ​തി​സാ​രം, ഛർ​ദി, വ​യ​റി​ള​ക്കം എ​ന്നി​വ ബാ​ധി​ച്ച് കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ്ര​ദേ​ശ​ത്ത് നി​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ചി​കി​ത്സ തേ​ടി​യ​ത്. കെ​ട്ടി നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ലം എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ ഭീ​തി​യും ഉ​യ​ർ​ഞ്ഞു​ന്നു​ണ്ട്. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ ക​പ്പ, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മൂ​ന്നോ​ന്നി​ൽ ഭാ​ഗ​ത്ത് നി​ന്നും പെ​രി​ഞ്ചാ​ത്ര ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​കി പോ​കേ​ണ്ട വാ​ച്ചാ​ൽ തോ​ട് സ്വ​കാ​ര്യ…

Read More

ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശിയായ വി​ദ്യാ​ർ​ഥി​യു​ടെ തുങ്ങി മ​ര​ണം; സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; വിദ്യാർഥി ഓൺലൈൻ ഗെയിമുകൾ സ്ഥിരം കളിക്കാറുണ്ടായിരുന്നെന്ന്  ബന്ധുക്കൾ

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി 13 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. വി​ദ്യാ​ർ​ഥി​യെ ക​ഴി​ഞ്ഞ ഒ​ന്നി​ന് വീ​ടി​ന്‍റെ ജ​നാ​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ഗെ​യിം സ്ഥി​ര​മാ​യി ക​ളി​ക്കാ​റു​ള്ള കു​ട്ടി​യു​ടെ ചി​ല കു​റി​പ്പു​ക​ളും സ​മീ​പ​കാ​ല​ത്തെ സ്വാ​ഭ​വ​മാ​റ്റ​വു​മാ​ണ് സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ഗെ​യി​മി​ലൂ​ടെ വി​ല​പി​ടി​പ്പു​ള്ള കാ​റു​ക​ൾ ല​ഭി​ക്കു​മെ​ന്നു​ള്ള ഓ​ഫ​റു​ക​ൾ വി​ദ്യാ​ർ​ഥി​യെ ഗെ​യി​മു​ക​ളു​ടെ വ​ല​യി​ൽ​പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കു​ട്ടി​യു​ടെ നോ​ട്ട് ബു​ക്കി​ൽ എ​ഴു​തി​വ​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ചു. വി​ദ്യാ​ർ​ഥി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ മ​ര​ണം ന​ട​ന്ന​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സ്കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ല്ല വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. വി​ല കൂ​ടി​യ കാ​ർ താ​ൻ സ്വ​ന്ത​മാ​ക്കു​മെ​ന്ന് കു​ട്ടി ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ…

Read More

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;  ബൈക്കിൽ സഞ്ചരിക്കവേ എ​സ്എ​ഫ്ഐ നേ​താ​വി​നെ വെട്ടി പരിക്കേൽപ്പിച്ചു; എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്; പത്തനംതിട്ട നഗരത്തിൽ ജാ​ഗ്ര​ത

പ​ത്ത​നം​തി​ട്ട: എ​സ്എ​ഫ്ഐ നേ​താ​വ് ഉ​ണ്ണി ര​വി​ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബൈ​ക്കി​ൽ പോ​യ ഉ​ണ്ണി​ര​വി​ലെ (21)യെ ​ഇ​ന്ന​ലെ രാ​ത്രി പി​ന്നി​ലൂ​ടെ വ​ന്ന സം​ഘ​മാ​ണ് വെ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്ന് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം. താ​ഴെ​വെ​ട്ടി​പ്രം – മേ​ലെ​വെ​ട്ടി​പ്രം റിം​ഗ്റോ​ഡി​ൽ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടെ ബൈ​ക്കി​ൽ മ​റി​ക​ട​ന്ന് പി​ന്നി​ൽ നി​ന്ന് എ​ത്തി​യ ര​ണ്ടം​ഗ സം​ഘം വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ണ്ണി​യു​ടെ ഇ​ട​തു​കൈ​യ്ക്ക് വെ​ട്ടേ​റ്റു. ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ണ്ണി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ൽ നി​ന്ന ഉ​ണ്ണി​യോ​ട് എ​സ്ഡി​പി​ഐ സം​ഘം നീ​യ​ല്ലേ ഉ​ണ്ണി​ര​വി​യെ​ന്നും നി​ന്നെ ക​ണ്ടോ​ളാ​മെ​ന്നും പ​റ​ഞ്ഞ​താ​യി ഉ​ണ്ണി പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. ആ​ക്ര​മി​ച്ച​വ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ച…

Read More

കോടീശ്വരിയായ ബിന്ദുവിന്‍റെ തിരോധാനം; മുഖ്യപ്രതി സെബാസ്റ്റ്യന്‍റെ ബിനാമികളായ പ്രതികളെ റിമാന്‍റ് ചെയ്തു;  ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ന്ന് നാ​ട്ടി​ലെ​ത്തും

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ മു​ഖ്യ​പ്ര​തി സെ​ബാ​സ്റ്റ്യ​ന്‍റെ ബ​ന്ധു പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് മ​റീ​ന ഭ​വ​ന​ത്തി​ൽ ഷാ​ജി ജോ​സ​ഫ് (44), വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യ ചേ​ർ​ത്ത​ല കെ.​ആ​ർ പു​രം പ​ടി​ഞ്ഞാ​റെ​വെ​ളി സി.​ത​ങ്ക​ച്ച​ൻ (54) എ​ന്നി​വ​രെ​യാ​ണ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. മു​ഖ്യ​പ്ര​തി​യെ ഒ​ളി​വി​ൽ പാ​ർ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്ത കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യ​വും അ​നു​വ​ദി​ച്ചു. സെ​ബാ​സ്റ്റ്യ​ന് ത​ളി​പ​റ​ന്പ്, ഷി​മോ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​താ​വ​ളം ഒ​രു​ക്കി​യ​തി​ന് പി​ടി​യി​ലാ​യ ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ മ​ഠ​യ്ക്ക​ൽ പു​ളി​ച്ച​മാ​ക്ക​ൽ ഡി.​അ​നീ​ഷ് (32), പ​യ​സ​ക്ക​രി വ​ട്ട​മ​റ്റ​ത്തി​ൽ ജ​സ്റ്റി​ൻ തോ​മ​സ് (25), ആ​ല​ക്കോ​ട് കാ​ർ​ത്തി​ക​പ്പു​റം പു​തു​പ്പ​ള്ളി​ൽ ജെ.​ജോ​ജോ (34) എ​ന്നി​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി ടി.​മി​നി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും…

Read More

 അമ്പലപ്പുഴ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പ്ര​തി​യെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം;  യഥാർഥ പ്രതികളെയല്ല പിടികൂടിയതെന്ന് സോഷ്യൽ മീഡിയയും

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​തി​നു പി​ന്നി​ൽ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം. തു​ട​ക്ക​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സും, പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ സിഐ​യും അ​ന്വേ​ഷി​ച്ച കേ​സ് തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ൽ​ശാ​ന്തി​മാ​ർ, കീ​ഴ്ശാ​ന്തി​മാ​ർ, ക​ഴ​ക​ക്കാ​രു​ൾ​പ്പെടെ​യു​ള്ള ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി 50 ൽ​പ​രം പേ​രെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്ന​തി​നി​ടെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ കി​ണ​റു​ക​ളും, കു​ള​ങ്ങ​ളും വ​റ്റി​ച്ച് സം​ഘം പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഇ​തി​നി​ടെ സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​യ​പ്പോ​ഴാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​തും ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച​തു​മാ​യ വി​ല​മ​തി​ക്കാ​നാ​കാ​ത്ത പ​ത​ക്കം ക്ഷേ​ത്രം ശ്രീ​കോ​വി​ലി​നു തെ​ക്കു​ഭാ​ഗ​ത്തെ ഗ​ണ​പ​തി കോ​വി​ലി​ലും, ഗു​രു​വാ​യൂ​ര​പ്പ​ൻ ന​ട​യ്ക്കു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ളി​ലും നി​ന്ന് തി​രി​കെ കി​ട്ടി​യ​ത്. ഉ​രു​ക്കാ​ൻ ശ്ര​മി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​ത​ക്കം പ​ത്ര​ത്തി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ പൊ​ട്ടി​ച്ച് തു​ക എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന…

Read More