പ​തി​നേ​ഴു​കാ​രി​യെ  ക​ട​ത്തി​ക്കൊണ്ടു​പോ​യ കേ​സി​ൽ മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ;  യുവാവിനെയും പെൺകുട്ടിയെയും പോലീസ് പിടികൂടിയത് റെയിൽവേ സ്റ്റേഷനിൽ നിന്ന്

ഹ​രി​പ്പാ​ട്:- പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ദേ​വ് (21), അ​രു​ണ്‍ (22), കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ൽ (21)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വി​ഷ്ണു​ദേ​വി​നെ​യും പെ​ണ്‍​കു​ട്ടി​യേ​യും ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റു ര​ണ്ടു​പേ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​വ​ർ ക​ട​ത്തി​ക്കൊണ്ടു​പോ​യ​ത്.പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts