അ​ന​ധി​കൃ​ത​മാ​യി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കലും കോവിഡ് നിബന്ധനകൾ ലംഘിക്കലും; പറവൂരിൽ യുവതിക്കെതിരേ കേ​സെ​ടു​ത്തു പോലീസ്

പ​റ​വൂ​ർ: അ​ന​ധി​കൃ​ത​മാ​യി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ച്ച വ​നി​ത​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു.​കൈ​താ​രം ചേ​റാ​മ​ൻ​തു​രു​ത്ത് മി​നി സോ​ജ​നെ​തി​രേ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തു. പ​ഠി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഡ്രൈ​വിം​ഗ് സ്കൂ​ളോ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ പ​ണം ഈ​ടാ​ക്കി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷോ​യ് വ​ർ​ഗീ​സാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​വ​ർ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. കാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി ഡ്യു​വ​ൽ ക​ൺ​ട്രോ​ൾ സി​സ്റ്റം ഘ​ടി​പ്പി​ച്ചി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഓ​ടി​ച്ചി​രു​ന്ന കു​ട്ടി​ക്കു ലേ​ണേ​ഴ്സ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി പി​ൻ​സീ​റ്റി​ൽ മൂ​ന്നു കു​ട്ടി​ക​ളും ഒ​രു മു​തി​ർ​ന്ന​യാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം വ്യാ​ജ പ​രി​ശീ​ല​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഓ​ൾ കേ​ര​ള മോ​ട്ട​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment