മങ്കൊന്പ്: അപ്രതീക്ഷിതമായിരുന്നു ജനപ്രതിനിധികളുടെ റോഡ് ഉപരോധസമരം. ഇക്കാര്യം മുൻകൂട്ടി അറിയാതിരുന്നതിനാൽ സമരക്കാരെ നിയന്ത്രിക്കാനോ ഗതാഗതതടസം ഒഴിവാക്കാനോ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. സമരം ആരംഭിച്ചപ്പോഴാണ് പോലീസിനു വിവരം ലഭിക്കുന്നത്. ഈ സമയം പട്രോളിംഗിലായിരുന്ന പുളിങ്കുന്നു പോലീസ് ഏറെ വൈകാതെ സ്ഥലത്തെത്തി. പുളിങ്കുന്നു സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ഹൈവേ പോലീസ് എന്നിവരും സ്ഥലത്തെത്തിയപ്പോൾ ഏറെക്കുറെ ഗതാഗതതടസം നീങ്ങിയിരുന്നു. തുടർന്ന് സമരക്കാരും മടങ്ങി. എന്നാൽ റോഡിലെ കുഴികൾ പഴയതുപോലെ അവശേഷിച്ചു. അപകടസാധ്യത നന്നായി അറിയാമായിരുന്ന പോലീസ് കുഴിയടയ്ക്കാൻ തീരുമാനിച്ചു. പുളിങ്കുന്ന് സ്റ്റേഷനിലെ എഎസ്ഐ എം.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ പോലീസ് കുഴിയടക്കാൻ മുന്നിട്ടിറങ്ങി. നേരത്തെ വെള്ളക്കെട്ട് രൂക്ഷമായിരുന്നപ്പോൾ വെള്ളം വറ്റിക്കുന്നതിനായി റോഡരികിൽ താത്കാലിക മട സ്ഥാപിക്കുന്നതിനും ജസ്റ്റിൻ തന്നെയായിരുന്നു മുൻകയ്യെടുത്തത്. റോഡരികിൽനിന്നും മണ്ണെടുത്ത് കുഴികളടച്ചു. സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളും പോലീസിന്റെ സഹായത്തിനെത്തി. ഇതോടെ അരമണിക്കൂറുനേരത്തെ അധ്വാനത്തിനൊടുവിൽ പ്രധാന കുഴികൾ അടച്ച് ഒരു പരിധിവരെ…
Read MoreCategory: Alappuzha
സഹോദരന്റെ മൃതദേഹത്തിനരികിൽ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു; ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് ജീവനക്കാർ വിസമ്മതിച്ചു; വീട്ടമ്മ മരിച്ചത് ചികിത്സ കിട്ടാൻ വൈകിയെന്നാരോപണവുമായി ബന്ധുക്കൾ
ഹരിപ്പാട് : സഹോദരന്റെ മൃതദേഹത്തിനരികിൽ കുഴഞ്ഞുവീണ വീട്ടമ്മ ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ബിനീഷ് ഭവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ (64) ആണ് മരിച്ചത്. രാധയുടെ സഹോദരൻ ഗോപി ഇന്നലെ വൈകുന്നേരം 5.30 ഓടെ മരിച്ചിരുന്നു. ഇതറിഞ്ഞ് ഗോപിയുടെ വസതിയിലെത്തിയ രാധയ്ക്ക് ശ്വാസം മുട്ടൽ കലശലാകുകയും തുടർന്ന് മൃതദേഹത്തിനരുകിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ കാറിൽ നങ്യാർകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശിശ്രൂഷകൾ നൽകിയശേഷം കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ 108 ആംബുലൻസ് വിളിക്കുകയും രാധയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാത്രയ്ക്കിടെ നങ്യാർകുളങ്ങര ജംഗ്ഷനിലെത്തിയപ്പോൾ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകേണ്ടതെന്ന് ബന്ധുക്കൾ ആംബുലൻസ് ജീവനക്കാരനോട് ആവശ്യപ്പെട്ടു.എന്നാൽ തങ്ങൾക്കു തിരുവനന്തപുരം കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കുവാൻ കഴിയുകയുള്ളുവെന്നും, ഒരു സ്വകാര്യ…
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ മാന്നാറിൽ മാന്നാർ മത്തായിയും
മാന്നാർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ആവേശത്തിമർപ്പിൽ. ഇന്നലെ പ്രചാരണം കൊഴുപ്പിക്കുവാൻ നടനും എംപിയുമായ ഇന്നസെന്റ് എത്തി. ചെങ്ങന്നൂർ ഐറ്റിഐ ജംഗഷ്നിൽ നിന്നാരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായത്തുകൾ ചുറ്റി മാന്നാറിൽ സമാപിച്ചു. മാന്നാർ എന്ന പ്രദേശത്തെ എന്നിലൂടെ അറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഇന്നസെന്റ് റോഡ് ഷോയിൽ പ്രസംഗം ആരംഭിച്ചത്. റാംജി റാവൂ സ്പീക്കിംഗ് എന്ന സിനിമയിൽ ലഭിച്ച മാന്നാർ മത്തായി എന്ന കഥാപാത്രമാണ് എന്നെ മാന്നാറിനോടടുപ്പിച്ചതെന്നും ഇപ്പോഴും പലരും മറന്നിട്ടില്ലാത്ത കഥാപാത്രമാണ് ഇതെന്നും ഇന്നസെന്റ് പറഞ്ഞു. എന്നിലൂടെ മാന്നാറും മാന്നാറിലൂടെ ഞാനും അറിയപ്പെടുന്ന ആളായി മാറിയെന്നും പറഞ്ഞ് സജി ചെറിയാന് വോട്ട് അഭ്യർഥിച്ചാണ് മടങ്ങിയത്.
Read Moreനിപ്പാ വൈറസ് ; കോഴിക്കോട്ട് പോയി തിരിച്ചുവന്നവർ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടുനിന്ന് ആലപ്പുഴയിലേക്ക് വന്നവർക്കോ ഇവിടെ നിന്ന് അവിടേക്ക് പോയി തിരിച്ചു വന്നവർക്കോ പനിയോ മറ്റസുഖങ്ങളോ ഉണ്ടെങ്കിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി, ശക്തമായ തലവേദന, കടുത്ത ജലദോഷം, കടുത്ത ചുമ, മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സിക്കണം. ആശുപത്രിയിൽ പോകുന്പോൾ കഴിവതും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കണം. രോഗിയുടെ കൂടെ പോകുന്നവരും മാസ്കോ മൂന്നായി മടക്കിയ തൂവാലയോ ഉപയോഗിക്കണം. ആശുപത്രിയിലെത്തുന്പോൾ മറ്റു രോഗികളുമായി സന്പർക്കം വരാതെ നേരിട്ട് ഡോക്ടറെ കാണണം. ഡോക്ടർ പരിശോധിച്ച് മടക്കി അയയ്ക്കുന്നവർ വീട്ടിലും മാസ്ക്, മൂന്നായി മടക്കിയ തൂവാല ഉപയോഗിക്കണം. ഉപയോഗശേഷം അണുനാശിനി ഉപയോഗിച്ച് ഇത് നശിപ്പിക്കണം. മാസ്ക് മാറ്റുന്പോഴും അല്ലാതെയും കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. രോഗി ഉപയോഗിച്ച പാത്രങ്ങളും തുണികളും സോപ്പുപയോഗിച്ച് കഴുകണം. രോഗി…
Read Moreറോഡരുകിൽ ടയർ മാറ്റിക്കൊണ്ടിരുന്ന ലോറിക്കുപിന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ചു; പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹരിപ്പാട്: പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരുന്ന ലോറിക്കുപിന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചുകയറി. ഇന്ന് പുലർച്ചെ 5.20ന് ദേശീയ പാതയിൽ മാധവാ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. മദ്യം കയറ്റിവന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്ത് ടയർ മാറ്റിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിക്കുകയായിരുന്നു. ടയർ മാറ്റിക്കൊണ്ടിരുന്ന ഡ്രൈവർ ഗോപാലകൃഷ്ണനെ (60) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടയർപഞ്ചറായ വാഹനത്തിൽ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ചതിനുപിന്നാലെ വന്ന കണ്ടെയ്നർ ലോറി ഇടിച്ച വാഹനങ്ങളുടെ പുറകിൽ വന്നിടിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പിന്നീട് വാഹനങ്ങൾ ടൗണ് ഹാൾ ജംഗ്ഷൻ എഴിയ്ക്കകത്ത് ജംഗ്ഷൻ, ഹോസ്പിറ്റൽ റോഡ് വഴി തിരിച്ചുവിട്ടു തടസമൊഴിവാക്കി. അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreകാവടി വേഷം ധരിച്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി ഹരിദാസിനെ പോലീസ് അറസ്റ്റു ചെയ്തു
മാന്നാർ: കാവടി വേഷം ധരിച്ച് ക്ഷേത്രങ്ങളിൽ ഭിക്ഷയാചിച്ച് മോഷണം നടത്തി വന്നയാളെ മാന്നാർ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. ഹരിപ്പാട് മുട്ടം പാർവതി മന്ദിരത്തിൽ വാസുദേവൻ പിള്ളയുടെ മകൻ ഹരിദാസി(45)നെയാണ് അറസ്റ്റ് ചെയ്തത്. കാവി വസ്ത്രം ധരിച്ച് മയിൽ പീലിയും കൈയിലേന്തി താലത്തിൽ ഭസ്മവുമായി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങി നടന്ന് ഭിക്ഷയാചിക്കുകയെന്ന വ്യാജേന ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും പൂജാ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സിസി ടിവി പരിശോധിച്ചപ്പോൾ കാവി വേഷം ധരിച്ച് മയിൽപീലിയും പിടിച്ച ഒരാൾ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്പിലുണ്ടായിരുന്ന കാണിക്ക വഞ്ചി എടുത്ത് സഞ്ചിയിൽ ഇടുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാരാഴ്മ…
Read Moreചെങ്ങന്നൂരിൽ സജി ചെറിയാന്റെ പ്രചരണത്തിനായി എത്തിയ പ്രാർഥന മോളുടെ പാട്ടുപെട്ടിക്കു നേരേ ആക്രമണം: ഡ്രൈവർക്ക് പരിക്ക്; പിന്നിൽ ബിജെപി പ്രവർത്തകരെന്ന്
ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പ്രചരണത്തിനായി എത്തിയ പാട്ടുസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവറായ ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നഹാസി(27)നു പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെ എം.സി.റോഡിൽ പുത്തൻവീട്ടിൽ പടിയിലായിരുന്നു സംഭവം. തിരുവനന്തപുരം കവടിയാർ സ്വദേശി പ്രാർഥന എസ്. രതീഷെന്ന എട്ടുവയസുകാരിയുടെ നേതൃത്വത്തിലുള്ള പാട്ടുസംഘം രണ്ടാഴ്ചയായി ചെങ്ങന്നൂരിലുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കു ശേഷം ചെങ്ങന്നൂർ നഗരത്തിലേക്ക് എത്തുന്നതിനിടെ എതിരെവന്ന ബിജെപി റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഇവർ പോലീസിന് മൊഴി നൽകി. ആക്രമണത്തിൽ പരിക്കേറ്റ നഹാസിനെയും ആക്രമണ രംഗം കണ്ട് ഭയന്ന പ്രാർഥനയേയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ്; പ്രചാരണം അവസാന ലാപ്പിലേക്ക്; കൊട്ടിക്കലാശം നാളെ
ഡൊമനിക് ജോസഫ് ചെങ്ങന്നൂർ: ഇനിയുള്ള മൂന്നുദിനങ്ങൾ മുന്നണികൾക്കും സ്ഥാനാർഥികൾക്കും നിർണായകം.സ്ഥാനാർഥികളുടെ പര്യടനം എല്ലാ മുന്നണികളും രണ്ടുദിവസം മുന്നേ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തിയ ദേശീയ,സംസ്ഥാന നേതാക്കളുടെ പൊതുയോഗങ്ങളിലേക്കാണ് സ്ഥാനാർഥികൾ എത്തുവാൻ കൂടുതൽ സമയം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി രാവിലെ പാണ്ടനാട്ടിൽ മന്ത്രി ജി. സുധാകരനൊപ്പം ഭവന സന്ദർശനം നടത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങളിൽ പങ്കെടുത്താണ് പ്രചാരണങ്ങളിൽ മുഴുകിയത്. രാത്രി വൈകി ചെങ്ങന്നൂർ ടൗണിൽ നടന്ന യോഗത്തിലും പങ്കെടുത്താണ് പ്രചാരണം പൂർത്തകരിച്ചത്. രാത്രിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യ ചുമതലക്കാരുമായി തെരെഞ്ഞെടുപ്പ് അവലോകനം നടത്തി. മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിൽ ഉണ്ട്.എന്നാൽ ഇന്നലെ മരണ വീടുകൾ സന്ദർശിക്കാനണ് യുഡിഎഫ് സ്ഥാനാർഥി ഉച്ചവരെ സമയം ചെലവഴിച്ചത്. ഇന്നലെ മാത്രമായി അര ഡസനോളം മരണ വീടുകൾ സന്ദർശിക്കേണ്ടി വന്നു. തുടർന്ന് എ.കെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗങ്ങളിലും…
Read Moreഗവിയിലെ കാട്ടിൽ നിന്നും കാണാതായ ഭൂലോകലക്ഷ്മി എവിടെ? ഏഴാം വർഷത്തിലും ദാനിയേൽകുട്ടി കാത്തിരിക്കുന്നു
പത്തനംതിട്ട: ഗവിയിലെ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനത്തെ സംബന്ധിച്ച അന്വേഷണം ഏഴുവർഷം പിന്നിടുന്പോഴും കാര്യമായ പുരോഗതിയില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കാടിനു നടുവിൽ നിന്നു കാണാതായ തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ആരെങ്കിലും അപായപ്പെടുത്തിയോ എന്നറിയണമെന്ന് ഭൂലോക ലക്ഷ്മിയുടെ ഭർത്താവ് ദാനിയേൽകുട്ടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിനു സഹായകമാകുന്ന തരത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഫോണ് സംഭാഷണം പോലീസിനു കൈമാറിയിട്ടും തുടർ നടപടിയുണ്ടായില്ല. ഭൂലോക ലക്ഷ്മിയെ വനംവകുപ്പിന്റെ ജീപ്പിൽ പുറത്തേക്കു കടത്തിക്കൊണ്ടു പോയെന്ന സൂചനയാണ് സംഭാഷണത്തിലുളളതെന്ന് ദാനിയേൽകുട്ടി പറഞ്ഞു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്തിൽ നടത്തിയ അന്വേഷണം 2016ൽ കൊല്ലം ഡിവൈഎസ്പിക്കു കൈമാറിയിരുന്നു.2011 ഓഗസ്റ്റ് 13ന് രാത്രിയിലാണ് കൊച്ചുപന്പ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഏഴാം നന്പർ ക്വാർട്ടേഴ്സിലെ താമസക്കാരിയായ ഭൂലോക ലക്ഷ്മിയെ കാണാതായത്. മക്കൾ തമിഴ്നാട്ടിൽ പഠിക്കുകയും ദാനിയേൽകുട്ടി ഫോറസ്റ്റ് ഗാർഡ് ഡ്യൂട്ടിയിലുമായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മൂഴിയാർ…
Read Moreചെളിതെറിപ്പിച്ചത് ചോദ്യംചെയ്ത മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ പിടിയിൽ
ആലപ്പുഴ: ബൈക്ക് സവാരിക്കിടെ റോഡരുകിലെ ചെളി ദേഹത്തേക്ക് തെറുപ്പിച്ചത് ചോദ്യം ചെയ്ത മധ്യവയസ്ക്കനെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിൽ. കൈതവന ശങ്കരശേരിവെളി മനുശങ്കർ (25), തോണ്ടൻകുളങ്ങര കിളിയൻപറന്പിൽ അരുണ്കുമാർ (26) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ മങ്കൊന്പ് സ്വദേശി സോമസുന്ദരം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കരളിനും വൻകുടലിനും പരിക്കേറ്റ ഇയാൾ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ കൈതവന ജംഗ്ഷന് സമീപമായിരുന്നു സംഭവം. ട്രാക്ടർ ഡ്രൈവറായ സോമസുന്ദരം വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ നിൽക്കുന്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തെറുപ്പിച്ച ചെളി ദേഹത്ത് വീണിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ മർദിക്കുകയും കുത്തുകയുമായിരുന്നു. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. അറവുകാടിന് സമീപം വീട്ടിൽ ഒളിവിൽ…
Read More