പത്തനംതിട്ട: ദുരൂഹസാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംകാട്ടിൽ ബാലുവിന്റെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ബാലുവിന്റെ വീട് സന്ദർശിച്ചപ്പോൾ വീട്ടുകാരും അടിച്ചിപ്പുഴ നിവാസികളും നിലവിലുള്ള അന്വേഷണത്തിൽ അസംതൃത്പി പ്രകടിപ്പിക്കുകയും യഥാർഥ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള അവസരമൊരിക്കുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സംശയം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കു കത്തു നല്‍കിയതായി എംപി പറഞ്ഞു. അടിച്ചിപ്പുഴ ആദിവാസി ഗ്രാമത്തിൽ നിന്ന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ അടിച്ചിപ്പുഴ നിരപ്പുപാറ ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും എൽഇഡി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു നല്കി. ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നിലവിലുള്ള കുടിവെള്ളത്തിന്റെ പൈപ്പ് ലൈൻ 250 മീറ്റർ നീട്ടുന്നതിനായി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്. വയറിംഗ് പൂർത്തിയാക്കി ഒരുവർഷമായി വൈദ്യുതി ലഭിക്കാതിരുന്ന ബാലുവിന്റെ വീട്ടിൽ വൈദ്യുതി…
Read MoreCategory: Alappuzha
ഇങ്ങനെയുമുണ്ട് പോലീസ് സ്റ്റേഷൻ ! അവശനിലയിൽ കാണപ്പെട്ട പശുവിന് കോയിപ്രത്തെ പോലീസ് സ്റ്റേഷനിൽ അഭയം; പോലീസുകാരുടെ സംശയം ശരിയോ?
കോഴഞ്ചേരി: രണ്ട് ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട പശുവിന് തീറ്റയും വെള്ളവും കൊടുത്ത് സംരക്ഷിക്കുകയാണ് എസ്എച്ച്ഒ കെ. എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുളള കോയിപ്രത്തെ പോലീസ് സേനാംഗങ്ങള്‍. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലെ മാരാമണ്‍ ജംഗ്ഷന് സമീപത്തുള്ള പറമ്പില്‍ രണ്ടു ദിവസമായി ക്ഷീണാവസ്ഥയില്‍ ഒരു പശു നില്ക്കുന്നതായി അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. പശുവിന്റെ ദുരവസ്ഥ അറിഞ്ഞ കോയിപ്രം എസ്എച്ച്ഒ കെ.എസ്. ഗോപകുമാറും സേനാംഗങ്ങളും മാരാമണ്ണില്‍ നിന്നും പശുവിനെ കോയിപ്രം സ്റ്റേഷനില്‍ കൊണ്ടുവന്ന് സംരക്ഷിക്കുകയാണ്. വൈക്കോലും പുല്ലും വെള്ളവും ഉള്‍പ്പെടെ ആഹാരം ലഭിച്ചതിനെ തുടര്‍ന്ന് പശുവിന്റെ ദയനീയാവസ്ഥ മാറിയിരിക്കുകയാണ്. മോഷ്ടിച്ചതിന് ശേഷം പശുവിനെ ആരെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഉടമസ്ഥരെത്തുകയാണെങ്കില് പശുവിനെ വിട്ടുകൊടുക്കാനും തയാറാണ്.
Read Moreവേനല്‍മഴ തകര്‍ത്തു പെയ്തു, അകമ്പടിയായി കാറ്റും; മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലും നാശം
ചിറ്റാർ: വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ചിറ്റാറിൽ വൻ നാശനഷ്ടം. മരങ്ങൾ വ്യാപകമായി കടപുഴകിയും ഒടിഞ്ഞുവീണുമാണ് നഷ്ടമേറെയുമുണ്ടായത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡുകളിൽ മരം കടപുഴകി ഗതാഗതവും മുടങ്ങി. മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലും പല ഭാഗങ്ങളിലും നാശമുണ്ടായി. ശക്തമായ കാറ്റൽ കൃഷിയിടങ്ങൾക്കും നാശം നേരിട്ടു. വൻമരങ്ങൾ കടപുഴകിയതോടെ വൈദ്യുതി ബന്ധവും പൂർണമായി തടസപ്പെട്ടു. ചിറ്റാർ പുത്തൻപറന്പിൽ സുമേഷിന്റെ വീടിന്റെ മേൽക്കൂരയിൽ ഇട്ടിരുന്ന ആസ്ബറ്റോസ് കാറ്റത്ത് പറന്നുപോയി ചിറ്റാർ കന്പിപാലം താഴത്തുവീട്ടിൽ റ്റി. എം. ജോസിന്റെ പശുതൊഴുത്ത് പൂർണമായി തകർന്നു. ചിറ്റാർ താഴോലിൽ ജോണ്‍സന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് വീട് തകർന്നു. ചിറ്റാർ എസ് കെആർ ബിൽഡിംഗ്സിന്റെ മേൽക്കൂര പൂർണമായി നിലം പതിച്ചു. വെളളത്തറയിൽ ബഷീറിന്റെ നൂറുകണക്കിന് റബർ മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ വാഴ, കപ്പ തുടങ്ങിയവയ്ക്കും നാശമുണ്ടായി. മണക്കയം പാറയടിൽ സുഗതന്റെ വീടിന്റെ…
Read Moreനാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം ! സുധീഷ് കൊലപാതകകഥ വിവരിച്ചത് തെല്ലും സങ്കോചമില്ലാതെ; തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ അസഭ്യവര്‍ഷം
മാവേലിക്കര: അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദന്പതികളുടെ സംസ്കാരം നാളെ നടക്കും. തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തിൽ ബിജു(43), ശശികല(36) എന്നിവരുടെ സംസ്കാരം പല്ലാരിമംഗലത്തെ വീട്ടിലാണ് നടക്കുക. സംഭവത്തിൽ പിടിയിലായ അയൽവാസി പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ്(38)നെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞ്് രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പല്ലാരിമംഗലത്ത് ഉറകാരേത്ത് ജംഗ്്ഷന് സമീപം ദേവു ഭവനത്തിൽ ബിജു, ഭാര്യ ശശികല എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ്(38) ഇവരെ കന്പിവടി കൊണ്ട് തലക്കടിച്ച് താഴെ വീഴ്ത്തിയ ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിജുവും മകനും മാവേലിക്കരയിൽ പോയി മടങ്ങി വീട്ടിലെത്തിയപ്പോൾ സുധീഷ് ബിജുവിനെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കന്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ്…
Read Moreആദിവാസി യുവാവിന്റെ മരണം: അന്വേഷണം ഊർജിതം; ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോലീസ്
റാന്നി: അടിച്ചിപ്പുഴയിൽ ആദിവാസി യുവാവ് തേക്കുംമൂട്ടിൽ ഗോപാലന്റെ മകൻ ബാലു (19) ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി റാന്നി സർക്കിൾ ഇൻസ്പെക്ടർ എസ്. ന്യൂമാൻ പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ഇതു കണ്ടെത്താൻ കഴിഞ്ഞതായി സിഐ പറയുന്നു. എന്നാൽ വീഴ്ചയാണോ പുറമെയുള്ള ആക്രമണമാണോ മരണകാരണമെന്നു വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് റാന്നി സിഐ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ കസ്റ്റഡിയിലുള്ളവരിൽ തന്നെ പ്രതികളുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. മരണ തലേന്ന് സമീപ ക്ഷേത്രത്തിൽ അന്നദാനവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളുണ്ടായെങ്കിലും അതിൽ മരിച്ച യുവാവ് ഉൾപ്പെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാൽ സഹോദരൻ ലാലു ഇതിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി മരണത്തിനു ബന്ധമുണ്ടോ, മറ്റ്…
Read Moreകേന്ദ്രസർക്കാർ വർഗീയ കലാപമുണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് ഹസൻ
മല്ലപ്പള്ളി: കേന്ദ്രസർക്കാർ വർഗീയ കലാപങ്ങൾ അഴിച്ചുവിട്ട് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. വർഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ നടത്തുന്ന ജനമോചനയാത്രയ്ക്ക് മല്ലപ്പള്ളിയിൽ നല്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറ ആടിയുലയുകയാണ്. വർഗീയ വിദ്വേഷം ആളിക്കത്തുകയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിപ്പിച്ച് അവരെ ഭയചകിതരാക്കി തീർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും പാലും തേനുമൊഴുകും എന്നൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് വെറും പാഴ്വാക്കാണെന്നും ഇപ്പോൾ ചോരപ്പുഴയും മദ്യവുമാണ് സംസ്ഥാനത്ത് ഒഴുകി കൊണ്ടിരിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു. ഞങ്ങൾ നടത്തുന്ന ജനമോചനയാത്ര കൊലപാതക രാഷ്ട്രീയത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, കെ.ശിവദാസൻ നായർ എക്സ് എംഎൽഎ, ഡിസിസി…
Read Moreറേഷൻ വിതരണത്തിലെ അപാകത: പ്രശ്നപരിഹാരത്തിന് മാർഗമൊരുക്കി എൻജിനിയറിംഗ് വിദ്യാർഥികൾ
മാന്നാർ : റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുവാൻ പുതുമയാർന്ന മെഷീനുമായി എഞ്ചിനീയറിംഗ് വിദ്യാർഥികൾ. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ നാല് വിദ്യാർഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി റേഷൻ വിതരണം സുതാര്യവും സുഗമമവുമാക്കുന്നതിനായി ആട്ടോമാറ്റിക് റേഷൻ ഡിസ്ട്രിബ്യൂഷൻ മെഷീൻ (എആർഡിഎം) നിർമിച്ചത്. പാസ്വേർഡ് നൽകി മെഷീൻ പ്രവർത്തന സജ്ജമാക്കുന്പോൾ, റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഉപഭോക്താവിനെ ക്യാമറയിലൂടെ കണ്ട് തിരിച്ചറിഞ്് ഉറപ്പാക്കിയതിനുശേഷം പണമടച്ച് അർഹതപ്പെട്ട സാധനങ്ങൾ വാങ്ങാവുന്നതാണ്. എആർഡിഎമ്മിൽ സാധനം നിറയ്ക്കാൻ മാത്രമേ മനുഷ്യസേവനം ആവശ്യമുള്ളു പൊതുവിതരണ കേന്ദ്രത്തിലെ എല്ലാ അഴിമതികളും ഇല്ലാതാക്കി അർഹതപ്പെട്ടവരുടെ കൈകളിൽ റേഷൻ എത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മേ·യായി ഇവർ അവകാശപ്പെടുന്നത്. അസി: പ്രഫ. ജിബു ജെ.വി., മനോജ്കുമാർ, ജിഷ രാജ് എന്നീ അധ്യാപകരുടെ പിന്തുണയോടെയാണ് ആകാശ് രമേശ്, യു.ജി. ഹരികൃഷ്ണൻ, അശ്വിൻ നന്പൂതിരി, ഡാനി അലക്സ് എന്നീ വിദ്യാർഥികളാണ്…
Read Moreനവീകരണം പൂർത്തിയായിട്ട് രണ്ടുമാസം; കോഴഞ്ചേരി ബസ് സ്റ്റാൻഡ് തുറന്നുനല്‍കിയില്ല; ബസ് സ്റ്റാന്റ് സ്വകാര്യ വാഹനങ്ങൾ കൈയടക്കിയ നിലയിൽ
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാൻഡിന്റെ നവീകരണം കഴിഞ്ഞിട്ടു രണ്ടു മാസമായിട്ടും സ്വകാര്യ ബസുകള്‍ക്ക് തുറന്നുകൊടുക്കാത്തതില്‍ കോഴഞ്ചേരി പൗരസമിതി പ്രതിഷേധിച്ചു. വളരെ തിടുക്കത്തില്‍ കമ്പി നിരത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കാന്‍ കാലതാമസം വരുത്തുന്നതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. യാത്രക്കാര്‍ക്ക് കയറി നില്ക്കാന് ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡാണ് ഷോപ്പിംഗ് കോംപ്ലക്സിനോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡ് നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവീകരിച്ച ബസ് സ്റ്റാൻഡിലേക്കു വാഹന ഗതാഗതം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. വേനല്‍ മഴ കനത്തതോടുകൂടി താത്കാലികമായി വണ്ടിപ്പേട്ടയില്‍ ഒരുക്കിയ ബസ് ബേയില്‍ കയറുന്ന ബസില്‍ യാത്ര ചെയ്യുന്നതിന് ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാത്ത തരത്തിലുള്ള കാത്തിരിപ്പു കേന്ദ്രമാണ് ഓലകൊണ്ട് നിര്‍മിച്ചിരിക്കുന്നത്. കനത്ത മഴ തുടര്‍ച്ചയായി പെയ്യുന്നതു കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലുമായിരിക്കുകയാണ്. വരള്‍ച്ച രൂക്ഷമായാല്‍ വണ്ടിപ്പേട്ടയിലെ താത്കാലിക ബസ് ബേയില്‍…
Read Moreറെയിൽപാളത്തിൽ കല്ല് കണ്ടെത്തിയ സംഭവം; അന്വേഷണം ഉൗർജിതമാക്കി; തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നു
‘കായംകുളം: റെയിൽ പാളത്തിൽ ട്രെയിൻ കടന്നുവരുന്നതിനിടയിൽ കല്ല് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. അട്ടിമറി അല്ലന്ന് റെയിൽവേ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്പോഴും തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുയർത്തുകയാണ്.കഴിഞ്ഞ ദിവസം റെയിൽപാളത്തിൽ പാറക്കല്ല് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ വേഗതകുറച്ച് കടന്നുപോയതിനാലാണ് അപകടം ഒഴിവായത്. പാളത്തിൽ വെച്ച കല്ലിടിച്ചു തെറിപ്പിച്ച് ട്രെയിൻ കടന്നു പോകുകയായിരുന്നു. കൊല്ലം – ആലപ്പുഴ മെമുട്രെയിൻ കടന്നുപോകുന്നതിനിടയിൽ കായംകുളം പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിന് സമീപമായിരുന്നു സംഭവം. പാളത്തിൽ കല്ല് ഇരിക്കുന്നതായി ലോക്കോപൈലറ്റ് ദൂരെനിന്ന് കണ്ടതിനെത്തുടർന്ന് ട്രെയിന്റെ വേഗത കുറക്കുകയായിരുന്നു. ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പ്രാഥമിക പരിശോധന നടത്തിഗതാഗത തടസം ഇല്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പിന്നീട് ട്രെയിനുകൾ കടത്തിവിട്ടത്. സമീപ ലെവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽനിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കല്ല് ചിതറി തെറിച്ചതിനാലാണ് ദുരന്തം…
Read Moreഉണങ്ങി വരണ്ട് പെരുന്തേനരുവി; വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു; രണ്ടാംഘട്ട ടൂറിസം പദ്ധതി അനിശ്ചിതത്വത്തിൽ
വെച്ചൂച്ചിറ: വേനൽ കടുത്തതോടെ പെരുന്തേനരുവി വറ്റിവരണ്ടു. വെള്ളച്ചാട്ടം നിലച്ച അരുവി വിനോദസഞ്ചാരികൾക്കു വേണ്ടെന്നായി.ഇതോടെ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിൽ.പന്പാനദിയിൽ വെച്ചൂച്ചിറയിലെ പെരുന്തേനരുവിക്ക് എക്കാലവും തനതായ ഒരു സൗന്ദര്യമുണ്ടായിരുന്നു. വെള്ളച്ചാട്ടമായിരുന്നു ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഉയരത്തിൽ നിന്നും പാറകളിൽ തട്ടിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാര്യതയാണ് പെരുന്തേനരുവിയെ പ്രശസ്തമാക്കിയിരുന്നത്. ഇതു കാണുന്നതിനായാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയത്. എന്നാൽ അരുവിയുടെ പ്രകൃതിദത്ത സൗന്ദര്യത്തിനുമേൽ സമീപകാലത്തുണ്ടാക്കിയ മാറ്റങ്ങൾ നിലവിലുണ്ടായിരുന്ന മനോഹാര്യത നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, വെള്ളച്ചാട്ടം പഴങ്കഥ പോലെയായി. പെരുന്തേനരുവിക്കു മുകളിലായി പുതിയ ഡാം പണിതതോടെയാണ് അരുവിയിലേക്കുള്ള വെള്ളച്ചാട്ടം നിലച്ചത്. പന്പാനദിയിലെ ഒഴുക്കിനെ തടഞ്ഞുനിർത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഉയരക്കുറവുള്ള ഡാം കവിഞ്ഞൊഴുകി വെള്ളം പന്പയിലൂടെ ഒഴുകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നദിയിലെ വെള്ളത്തിന്റെ അളവിലുണ്ടായ കുറവ് പ്രതീക്ഷകൾ താളംതെറ്റിച്ചു. മഴക്കാലമായാൽ പോലും അരുവിയിൽ വെള്ളമെത്തില്ലെന്ന സ്ഥിതിയാണ്. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പന്പു ചെയ്ത്…
Read More