വേനല്‍മഴ തകര്‍ത്തു പെയ്തു, അകമ്പടിയായി കാറ്റും; മഴയ്‌ക്കൊപ്പമെത്തിയ ഇടിമിന്നലിലും നാശം

‌ചി​റ്റാ​ർ: വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ ചി​റ്റാ​റി​ൽ വ​ൻ നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞു​വീ​ണു​മാ​ണ് ന​ഷ്ട​മേ​റെ​യു​മു​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. റോ​ഡു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​ത​വും മു​ട​ങ്ങി.

മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ശ​മു​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റ​ൽ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശം നേ​രി​ട്ടു. വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ​തോ​ടെ വൈ​ദ്യു​തി ബ​ന്ധ​വും പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ചി​റ്റാ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ സു​മേ​ഷി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ട്ടി​രു​ന്ന ആ​സ്ബ​റ്റോ​സ് കാ​റ്റ​ത്ത് പ​റ​ന്നു​പോ​യി ചി​റ്റാ​ർ ക​ന്പി​പാ​ലം താ​ഴ​ത്തു​വീ​ട്ടി​ൽ റ്റി. ​എം. ജോ​സി​ന്‍റെ പ​ശു​തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ചി​റ്റാ​ർ താ​ഴോ​ലി​ൽ ജോ​ണ്‍​സ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. ചി​റ്റാ​ർ എ​സ് കെ​ആ​ർ ബി​ൽ​ഡിം​ഗ്സി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി നി​ലം പ​തി​ച്ചു. വെ​ള​ള​ത്ത​റ​യി​ൽ ബ​ഷീ​റി​ന്‍റെ നൂ​റു​ക​ണ​ക്കി​ന് റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ശ​ക്ത​മാ​യ കാ​റ്റി​ൽ വാ​ഴ, ക​പ്പ തു​ട​ങ്ങി​യ​വ​യ്ക്കും നാ​ശ​മു​ണ്ടാ​യി. മ​ണ​ക്ക​യം പാ​റ​യ​ടി​ൽ സു​ഗ​ത​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

കോ​ടാ​ലി​മു​ക്ക് പ​റ​വ​നേ​ത്ത് രാ​ജു​വി​ന്‍റെ കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ടി​മി​ന്ന​ലി​ൽ 86 പ​ള​ളി​പ​ടി​ക്ക് സ​മീ​പം ഈ​ട്ടി​മ​ര​ത്തി​ന് തീ ​പി​ടി​ച്ചു. ചി​റ്റാ​ർ – ആ​ങ്ങ​മൂ​ഴി പാ​ത​യി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി​യ​തി​നാ​ൽ ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.

സീ​ത​ത്തോ​ട്ടി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ വ​ൻ​തോ​തി​ൽ ഒ​ടി​ഞ്ഞു.‌

Related posts