തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് എഐസിസി സെക്രട്ടറിയും ചെങ്ങന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗവുമായ പി.സി. വിഷ്ണുനാഥ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ചിരിക്കുകയാണ്. അടുത്ത മാസം കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ പാർട്ടി എൽപിച്ച ചുമതല പൂർത്തിയാക്കേണ്ടതുണ്ട്. മൂന്നു തവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോടു നന്ദിയും കടപ്പാടുമുണ്ട്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് പരാജയപ്പെട്ടത്- വിഷ്ണുനാഥ് പറഞ്ഞു. ചെങ്ങന്നൂരിന്റെ എംഎൽഎയായിരുന്ന രാമചന്ദ്രൻനായരുടെ അപ്രതീക്ഷിത വിയോഗമാണ് ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്. സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Alappuzha
പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് അനുവദിച്ച ഫണ്ട് നൽകാൻ കൈക്കൂലി; അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് അംഗത്തെ വിജിലൻ സ് അറസ്റ്റു ചെയ്തു
കായംകുളം: ആലപ്പുഴ പത്തിയൂരിൽ കൈക്കൂലി വാങ്ങാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തിയൂർ പഞ്ചായത്ത് നാലാം വാർഡ് അംഗം രാജനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി കുടുംബങ്ങൾക്ക് വീട് അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ചോദിച്ചത്. സർക്കാർ അനുവദിച്ച 4,00,000 രൂപ ലഭിക്കാനാണ് ഇയാൾ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം. തവണകളായി കൈക്കൂലി നൽകണമെന്നായിരുന്നു ആവശ്യം. ഇതേത്തുടർന്ന് ആദ്യ തവണയായി 10,000 രൂപ നൽകുന്നതിനിടെയായിരുന്നു വിജിലൻസ് അറസ്റ്റ്.
Read Moreഎല്ലാം പുറത്തുണ്ട്..! വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിൽ പേരിനുപോലും മരുന്നില്ലാതെ ഫാർമസി; പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന മരുന്നുകൾ പോലും ഇവിടെയില്ലെന്ന് രോഗികൾ
അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ലാത്തതുമൂലം രോഗികൾ ദുരിതത്തിൽ. സാധാരണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന മരുന്നുകൾ പോലും ഫാർമസിയിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. പാര സെറ്റാ മോൾ, റാൻടെക്, തുടങ്ങിയ വില കുറവുള്ള മരുന്നുകൾ മാത്രമെ ഫാർമസിയിലുള്ളു. ചിലവേറിയ മരുന്നുകളൊന്നും കുറച്ചു നാളായി ലഭിക്കുന്നില്ലെന്നാണ് രോഗികളും, ബന്ധുക്കളും പറയുന്നത്. സ്പെഷ്യലൈസ്ഡ് മരുന്നുകൾ ഇവിടെ നിന്നും ലഭിച്ചിട്ട് നാളേറെയായി. നെഫ്രോളജി, യൂറോളജി, സർജറി, ഓങ്കോളജി, പീഡിയാക് സർജറി, ന്യൂറോളജി തുടങ്ങിയ ഒ.പി കളിൽ നിന്നും ചീട്ടുമായി ഫാർമസിക്കു മുന്നിൽ നിന്നിട്ട് വെറും കൈയുമായി തിരിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നു വാങ്ങി പോകേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്ന രോഗികൾ. ഏതൊക്കെ മരുന്ന് സ്റ്റോക്കുണ്ടെന്നറിയാതെ മണിക്കൂറുകൾ ഫാർമസിക്കു മുന്നിൽ വയ്യാത്ത രോഗികളുമായി നില്കേണ്ടി വരുന്നെന്നാണ് രോഗികളെയും കൊണ്ടുവരുന്നവർ പറയുന്നത്. ആവശ്യമായ മരുന്നുകളുടെ വിവരം…
Read Moreകാട് വിട്ട് നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിക്കുന്നു; പന്നികളെ തുരത്താനാകാതെ കർഷകർ; അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം
കോന്നി: കോന്നി – എലിയറയ്ക്കൽ – അരുവാപ്പുലം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യന് പലതരത്തിലാണ് ഉപദ്രവം ഉണ്ടാക്കുന്നത്. സമീപ കാലത്തായി രാത്രിയിൽ ഇരുചക്ര വാഹനങ്ങളുടെ മുന്‍പിലേക്ക് ചാടി അപകടവും വരുത്താറുണ്ട്. കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ ജനവാസ പ്രദേശങ്ങളിലെ കൃഷിവിളകളെയാണ് ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി എലിയറയ്ക്കൽ പ്രദേശത്തെ പാറയ്ക്കൽ ഗോപി, ഭാസ്കരൻ എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളിറങ്ങി വ്യപക നാശം വിതച്ചിരുന്നു. ഇവരുടെ വാഴയും, ചേന്പും, ചീനിയും എന്നീ കൃഷിവിളകൾ കുത്തിയിളക്കിയാണ് കാട്ടുപന്നികൾ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്. അടിക്കടി കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണന്നും പ്രദേശവാസികൾ പറയുന്നു. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താനുള്ള യാതൊരു ഉപായങ്ങളും പ്രദേശവാസികൾക്ക് ലഭ്യമായിട്ടില്ല. പലരും ലോണെടുത്താണ് കൃഷിയിറക്കുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Read Moreബസ്ചാർജ് ഇനിയും കൂട്ടില്ല; ബസ് സമരം എന്തിനാണെന്നോ എന്താണെന്നോ ആരും അറിയിച്ചിട്ടില്ല; സമരംകൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാൻ സാധിക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ
മാവേലിക്കര: ഇനിയും ബസ്ചാർജ് വർധന ഉടനേ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ബസ് സമരം എന്തിനാണെന്നോ എന്താണെന്നോ ആരും അറിയിച്ചിട്ടില്ല. ബസ് ചാർജ് വർധനയ്ക്കായി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് വർധിപ്പിച്ചിട്ടുണ്ട്. സമരംകൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാൻ സാധിക്കില്ല. ന്യായമായ കാര്യം ആരുപറഞ്ഞാലും അംഗീകരിക്കുന്ന സർക്കാരാണ് നിലവിൽ കേരളം ഭരിക്കുന്നത്. സമരം ചെയ്യാനുള്ള അവകാശം ബസുടമകൾക്ക് ഉണ്ടെന്നും ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങൾ കൂടി കേട്ടിട്ടേ സർക്കാരിന് നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
Read Moreഉത്സവത്തിനിടെ സംഘർമുണ്ടാക്കിയവരെ പോലീസ് അറസ്റ്റു ചെയ്തു; ജീപ്പിൽ കയറ്റിയ യുവാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ് രക്ഷപ്പെടുത്തി കൊണ്ടുപോയി; ഒന്നും ചെയ്യാനാവാതെ പോലീസ്
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ സംഘർഷം. പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പിൽ കയറ്റിയ യുവാക്കളെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം വാഹനം തടഞ്ഞ് രക്ഷപ്പെടുത്തി. കവറാട്ട് മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ഗാനമേള നടക്കുന്നതിനിടയിൽ രണ്ടു വിഭാഗം ആളുകൾ തമ്മിൽ സംഘർഷമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തെതുടർന്ന് ഒരുവിഭാഗം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫീസിലും കടന്നു കയറി നാശനഷ്ടമുണ്ടാക്കി. വിവരമറിഞ്ഞ് പോലീസെത്തി രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ കൂടുതൽ ആളുകൾ സംഘടിച്ചെത്തി പോലീസ് ജീപ്പ് തടഞ്ഞ് യുവാക്കളെ രക്ഷപ്പെടുത്തിക്കൊണ്ടു പോകുകയായിരുന്നു. സംഘർഷം സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു.
Read Moreമദ്യം ഉള്ളിടത്തോളം സമൂഹം നന്നാകില്ല; നിന്നിലുള്ള ദൈവത്തെ കാണാന്‍ പറ്റുന്നവനേ യഥാർഥ ദൈവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്ന് വലിയ മെത്രാപ്പോലീത്ത
മാരാമണ്‍: മദ്യഷാപ്പും മദ്യക്കച്ചവടവും ഉള്ളിടത്തോളം കാലം സമൂഹം നന്നാകില്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവം ലോകത്തെ സൃഷ്ടിച്ചത് മനുഷ്യർക്കു വേണ്ടിയാണ്. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണുണ്ടാകേണ്ടത്. മറ്റ് മനഷ്യരുടെ ആവശ്യം എന്റെ ആവശ്യമായി കാണുന്ന അവസ്ഥയില്‍ സഭാ വിശ്വാസികള്‍ ഉയരണം. നിന്നിലുള്ള ദൈവത്തെ കാണാന്‍ പറ്റുന്നവനേ യഥാർഥ ദൈവത്തെ കാണാന്‍ കഴിയൂ. എല്ലാവര്ക്കും സ്വര്‍ഗത്തില്‍ പോകാനാണാഗ്രഹം. തന്റെ ആഗ്രഹവും അതാണ്. നടക്കുമോ എന്നറിയില്ല. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നരകം സ്വര്‍ഗമാക്കാനാണ് മനുഷ്യര്‍ ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ പൂർണതയാണ് സ്വര്‍ഗം. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്ന ദൈവ കല്പന മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ നടത്താറുണ്ടോയെന്ന് സ്വയം ചിന്തിക്കണമെന്ന് നര്‍മത്തോടെ മെത്രാപ്പോലീത്ത പറഞ്ഞു. എല്ലാവര്ക്കും ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.…
Read Moreജനങ്ങൾക്കു ദുരിതം വിതയ്ക്കുന്ന തണ്ണീർമുക്കം ബണ്ട് തുറന്നിടാനുള്ള നീക്കം ചെരുപ്പിനൊപ്പം കാലുമുറിക്കുന്നതിനു തുല്യം; ഷർട്ടർ തുറന്ന് വച്ചാൽ കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ്
ആലപ്പുഴ: സമഗ്രമായ പഠനം നടത്താതെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കു ദുരിതം വിതയ്ക്കുന്ന തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടാനുള്ള ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക കലണ്ടറിനനുസരിച്ചു കൃഷി നടത്താൻ സംവിധാനങ്ങൾ ഒരുക്കിയാൽ മൂന്നുമാസക്കാലം ഉപ്പുവെള്ളം കയറിയിറങ്ങി ശുദ്ധീകരണം സാധ്യമാണെന്നിരിക്കെ ഈ തീരുമാനം പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയുള്ളതും ചെരുപ്പിനൊപ്പം കാൽ മുറിക്കുന്നതിനു തുല്യവുമാണ്. തീരുമാനം നെൽക്കൃഷിയെ മാത്രമല്ല, ക്ഷീര,മത്സ്യ കൃഷികളെയും ദോഷകരമായി ബാധിക്കും. കുടിവെള്ള ദൗർലഭ്യം രൂക്ഷമാക്കും. അതിനാൽ സമഗ്രമായ ചർച്ചകളിലൂടെ അഭിപ്രായ സമന്വയത്തിനു സർക്കാർ തയാറാകണം. അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ചാമപ്പറന്പിൽ, ഉമ്മൻ ആലുംമൂട്ടിൽ, ജെയിംസ് ചുങ്കത്തിൽ, തോമസ് ജോസഫ്,…
Read Moreവാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നു റോഡിൽ കിടന്ന യുവാവിനെ നോക്കി നിന്നും ഫോട്ടോയെടുത്തും ജനക്കൂട്ടം; ഒടുവിൽ അപകടസ്ഥത്ത് എത്തിയ അഭിഭാഷകൻ യുവാവിന് രക്ഷകനായി
ചാരുംമൂട്: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് യുവാവ് രക്തം വാർന്നു റോഡിൽ കിടന്നത് പത്തു മിനിറ്റിലേറെ. യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെ വഴിയാത്രക്കാർ കാഴ്ചക്കാരായി മാറി. ഒടുവിൽ അപകടസ്ഥലത്തു കൂടി കാറിൽ സഞ്ചരിച്ച അഭിഭാഷകൻ യുവാവിന് രക്ഷകനായി. പരിക്കറ്റ യുവാവിനെ സ്വന്തം കാറിലേക്ക് എടുത്തു കയറ്റി അഭിഭാഷകൻ നൂറനാട് കെസിഎം ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് 108 ആംബുലൻസ് മാർഗം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പത്തനാപുരം പുന്നല പ്രദീഷ് ഭവനത്തിൽ പ്രദീഷിന്റെ ജീവൻ രക്ഷിക്കാനാണ് മാവേലിക്കര ബാറിലെ അഭിഭാഷകൻ മുജീബ് റഹ്മാൻ രംഗത്തെത്തിയത്. ചുനക്കര ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. പെട്ടന്ന് ബ്രേക്കിട്ട കാറിനു പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേൽക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ യുവാവ് രക്തം വാർന്നു റോഡിൽ കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കാതെ ആളുകൾ കാഴ്ചക്കാരായപ്പോഴാണ് അഭിഭാഷകൻ രക്ഷകനായത്.
Read Moreഎന്നിട്ട് എന്തുനേടി..! സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുന്നു: ആലപ്പുഴയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; കോട്ടയത്ത് സിപിഎം ഓഫീസിനുനേരെ ആക്രമണം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ/കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപകമാകുന്നു. കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പോസ്റ്റർ പതിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. നിരവധി വീടുകൾക്കുനേരെയും കല്ലേറുണ്ടായി. തിങ്കളാഴ്ച രാത്രിയിലാണ് കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബാ (29)ണ് മരിച്ചത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം…
Read More