മദ്യം ഉള്ളിടത്തോളം സമൂഹം നന്നാകില്ല; നി​ന്നി​ലു​ള്ള ദൈ​വ​ത്തെ കാ​ണാ​ന്‍ പ​റ്റു​ന്ന​വ​നേ യ​ഥാ​ർ​ഥ ദൈ​വ​ത്തെ കാ​ണാ​ന്‍ ക​ഴി​യുകയുള്ളൂവെന്ന്  വലിയ മെത്രാപ്പോലീത്ത

മാ​രാ​മ​ണ്‍: മ​ദ്യ​ഷാ​പ്പും മ​ദ്യ​ക്ക​ച്ച​വ​ട​വും ഉ​ള്ളി​ട​ത്തോ​ളം കാ​ലം സ​മൂ​ഹം ന​ന്നാ​കി​ല്ലെ​ന്ന് ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന സാ​മൂ​ഹ്യ തി​ന്മ​ക​ള്‍​ക്കെ​തി​രെ​യു​ള്ള യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

ദൈ​വം ലോ​ക​ത്തെ സൃ​ഷ്ടി​ച്ച​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ണ്. മ​നു​ഷ്യ​ര്‍​ക്ക് ജീ​വി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണു​ണ്ടാ​കേ​ണ്ട​ത്. മ​റ്റ് മ​ന​ഷ്യ​രു​ടെ ആ​വ​ശ്യം എ​ന്‍റെ ആ​വ​ശ്യ​മാ​യി കാ​ണു​ന്ന അ​വ​സ്ഥ​യി​ല്‍ സ​ഭാ വി​ശ്വാ​സി​ക​ള്‍ ഉ​യ​ര​ണം. നി​ന്നി​ലു​ള്ള ദൈ​വ​ത്തെ കാ​ണാ​ന്‍ പ​റ്റു​ന്ന​വ​നേ യ​ഥാ​ർ​ഥ ദൈ​വ​ത്തെ കാ​ണാ​ന്‍ ക​ഴി​യൂ. എ​ല്ലാ​വ​ര്‍​ക്കും സ്വ​ര്‍​ഗ​ത്തി​ല്‍ പോ​കാ​നാ​ണാ​ഗ്ര​ഹം. ത​ന്‍റെ ആ​ഗ്ര​ഹ​വും അ​താ​ണ്.

ന​ട​ക്കു​മോ എ​ന്ന​റി​യി​ല്ല. അ​തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ന​ര​കം സ്വ​ര്‍​ഗ​മാ​ക്കാ​നാ​ണ് മ​നു​ഷ്യ​ര്‍ ശ്ര​മി​ക്കേ​ണ്ട​ത്. ജീ​വി​ത​ത്തി​ന്‍റെ പൂ​ർ​ണ​ത​യാ​ണ് സ്വ​ര്‍​ഗം. നി​ന്‍റെ അ​യ​ല്‍​ക്കാ​ര​നെ നി​ന്നെ​പ്പോ​ലെ സ്നേ​ഹി​ക്ക​ണ​മെ​ന്ന ദൈ​വ ക​ല്പ​ന മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ന​ട​ത്താ​റു​ണ്ടോ​യെ​ന്ന് സ്വ​യം ചി​ന്തി​ക്ക​ണ​മെ​ന്ന് ന​ര്‍​മ​ത്തോ​ടെ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.

കെ.​ആ​ര്‍. ഗൗ​രി​യ​മ്മ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് താ​ന്‍ നേ​രി​ട്ടു​ചെ​ന്നു പ​റ​ഞ്ഞ കാ​ര്യം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​രി​ച്ചു. മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തെ ത​നി​ക്ക് സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഗൗ​രി​യ​മ്മ തു​റ​ന്നു പ​റ​ഞ്ഞു. മ​ദ്യ​പി​ക്കു​ന്ന​വ​ര്‍ എ​ല്ലാ​വ​രും ത​ങ്ങ​ള്‍​ക്കാ​ണ് വോ​ട്ടു ചെ​യ്യു​ന്ന​ത്. മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഈ ​വാ​ക്കു​ക​ള്‍ പ​ന്ത​ലി​ലാ​കെ ചി​രി പ​ട​ര്‍​ത്തി. ജ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ള്‍ പ​ല​തും പ​ഠി​ക്കേ​ണ്ട​ത്.

Related posts