ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​മുണ്ടാക്കിയവരെ പോലീസ് അറസ്റ്റു ചെയ്തു; ജീ​പ്പി​ൽ ക​യ​റ്റി​യ യു​വാ​ക്ക​ളെ ഡി​വൈ​എ​ഫ്ഐ പ്രവർത്തകർ തടഞ്ഞ്  രക്ഷപ്പെടുത്തി കൊണ്ടുപോയി; ഒന്നും ചെയ്യാനാവാതെ പോലീസ്

ഹ​രി​പ്പാ​ട്: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ജീ​പ്പി​ൽ ക​യ​റ്റി​യ യു​വാ​ക്ക​ളെ ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം വാ​ഹ​നം ത​ട​ഞ്ഞ് ര​ക്ഷ​പ്പെ​ടു​ത്തി.

ക​വ​റാ​ട്ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ഉ​ത്സ​വ​ത്തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു വി​ഭാ​ഗം ആ​ളു​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് ഒ​രു​വി​ഭാ​ഗം ക്ഷേ​ത്ര​ത്തി​ന​ക​ത്തും ദേ​വ​സ്വം ഓ​ഫീ​സി​ലും ക​ട​ന്നു ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി ര​ണ്ടു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഘ​ടി​ച്ചെ​ത്തി പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു​പേ​ർ​ക്കെ​തി​രെ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts