ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം വി​ത​യ്ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്നി​ടാ​നു​ള്ള നീ​ക്കം ചെ​രു​പ്പി​നൊ​പ്പം കാ​ലു​മു​റി​ക്കു​ന്ന​തി​നു തു​ല്യം;  ഷർട്ടർ തുറന്ന് വച്ചാൽ കടുത്ത കുടിവെള്ളക്ഷാമത്തിന്  കാരണമാകുമെന്നും  ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്

ആ​ല​പ്പു​ഴ: സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്താ​തെ ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം വി​ത​യ്ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് വ​ർ​ഷം മു​ഴു​വ​ൻ തു​റ​ന്നി​ടാ​നു​ള്ള ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്.

ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക ക​ല​ണ്ട​റി​ന​നു​സ​രി​ച്ചു കൃ​ഷി ന​ട​ത്താ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ മൂ​ന്നു​മാ​സ​ക്കാ​ലം ഉ​പ്പു​വെ​ള്ളം ക​യ​റി​യി​റ​ങ്ങി ശു​ദ്ധീ​ക​ര​ണം സാ​ധ്യ​മാ​ണെ​ന്നി​രി​ക്കെ ഈ ​തീ​രു​മാ​നം പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള​തും ചെ​രു​പ്പി​നൊ​പ്പം കാ​ൽ മു​റി​ക്കു​ന്ന​തി​നു തു​ല്യ​വു​മാ​ണ്.

തീ​രു​മാ​നം നെ​ൽ​ക്കൃ​ഷി​യെ മാ​ത്ര​മ​ല്ല, ക്ഷീ​ര,മ​ത്സ്യ കൃ​ഷി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം രൂ​ക്ഷ​മാ​ക്കും. അ​തി​നാ​ൽ സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​നു സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ചാ​മ​പ്പ​റ​ന്പി​ൽ, ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ, ജെ​യിം​സ് ചു​ങ്ക​ത്തി​ൽ, തോ​മ​സ് ജോ​സ​ഫ്, ഷി​ബു മ​ണ​ല, സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, സി.​ടി. സ​ക്ക​റി​യ, ജേ​ക്ക​ബ് സാ​ണ്ട​ർ, ബാ​ബു മ​ണ്ണാം​തു​രു​ത്തി​ൽ, ബാ​ബു ആ​റു​പ​റ, ഒ.​വി. കു​ര്യാ​ക്കോ​സ്, സ​ണ്ണി​ച്ച​ൻ പു​ത്ത​ൻ​പു​ര, വി.​എ. ജോ​സ​ഫ്, ജോ​മോ​ൻ കൊ​ട്ടു​പ്പ​ള്ളി, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts