ആലപ്പുഴ: പരീക്ഷകൾ വിദ്യാർഥി സൗഹൃദമാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. പഠനം പരീക്ഷകൾക്ക് വേണ്ടിയാകരുത് വിദ്യാർഥികളിൽ നൻമയും സാംസ്കാരിക ബോധവും സൃഷ്ടിക്കാനാകണം. അതുകൊണ്ട് തന്നെ വിദ്യാർഥികൾ പഠനത്തേക്കാൾ പരീക്ഷയെ ഗൗരവത്തിൽ കാണുകയും ഭയപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടൂ, വിദ്യാർഥികൾക്കായി എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അബുഖാരി അധ്യക്ഷത വഹിച്ചു. ലജനത്തമ മുഹമ്മദിയ്യ സ്കൂൾ മാനേജർ എ. എം. നസീർ, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. നസീർ, കെ. അബ്ദുൽ റശീദ്, സ്വലാഹുദ്ദീൻ അയ്യൂബി, തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ എം നൗശാദ് എംഎൽഎ (കൊല്ലം),…
Read MoreCategory: Alappuzha
മംഗലം പീഡനവുമായി ബന്ധപ്പെടുത്തി അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന പരാതിയുമായി ഡിവൈഎസ്പി; എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓണ്‍ലൈൻ പോർട്ടലാണ് വാർത്ത പ്രസിദ്ധീകരിച്ചത് ; പോലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന ഡിവൈഎസ്പിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മംഗലം പീഡനവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്ത ഓണ്‍ലൈൻ പോർട്ടെൽ പ്രസിദ്ധീകരിച്ചെന്ന് കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഡിവൈഎസ്പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ പോർട്ടൽ നൽകിയ വാർത്തകൾ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്നാണ് കഴിഞ്ഞയാഴ്ച നൽകിയ പരാതിയിൽ പറയുന്നത്. സൈബർ സംബന്ധമായ പരാതിയായതിനാൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സൈബർ സെല്ലിനും രഹസ്യാന്വേഷണ വിഭാഗത്തിനും നിർദേശം നൽകുകയായിരുന്നു.
Read Moreആ പരിപാടി ഇവിടെ നടക്കില്ല..! കാരുണ്യലോട്ടറി ഫണ്ട് പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി യുഡിഎഫ് മാറ്റിവച്ചു; എല്ലാം ശരിയാക്കാൻ കയറിയ എൽഡിഎഫ് സർക്കാർ തകിടം മറിച്ചെന്ന് ഉമ്മൻചാണ്ടി
ചേർത്തല: കാരുണ്യാ ലോട്ടറിയുടെ പണം യുഡിഎഫ് സർക്കാർ പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി മാറ്റിവച്ചപ്പോൾ എൽഎഡിഎഫ് സർക്കാർ ഈ ഫണ്ട് തകിടം മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളാ ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) ആലപ്പുഴ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഭരണകാലത്ത് തകർന്ന് കിടന്ന ലോട്ടറി യുഡിഎഫ് ഭരണ സമയത്ത് 1200 കോടി രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കേരളാ ലോട്ടറിയെ മാഫിയാകളുടെ കൈകളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലാഭം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ പ്രസിഡൻറ് എം. ഗോപാലാകൃഷ്ണ കാരണവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് തോമസ് കല്ലാടൻ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന കോഡിനേറ്റർ പി.ആർ സജീവ്, ചേർത്തല നഗരസഭാ ചെയർമാൻ ഐസക് മാടവന, സി.ആർ ജയപ്രകാശ്, കെപിസിസി നിർവാഹക സമിതി അംഗം സി.കെ ഷാജി മോഹൻ, എസ്.ശരത്ത്,…
Read Moreഒഴിവായത് വൻ ദുരന്തം..! ദേശീയപാതയിൽ ടാങ്കർലോറി തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്; അപകടത്തെ തുടർന്ന് ഇലട്രിക് ലൈൻപൊട്ടി വീണെങ്കിലും തീ ഉണ്ടാകാതിരുന്നതിനാൽ അപടം ഒഴിവാകുകയായിരുന്നു
ഒഴിവായത് വൻ ദുരന്തം..! ദേശീയപാതയിൽ ടാങ്കർലോറി തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്; അപകടത്തെ തുടർന്ന് ഇലട്രിക് ലൈൻപൊട്ടി വീണെങ്കിലും തീ ഉണ്ടാകാതിരുന്നതിനാൽ
അപടം ഒഴിവാകുകയായിരുന്നു
രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങാൻ അഭയദാസും..! ക്രിക്കറ്റ് കളിക്കിടെ ബോളെടുക്കാൻ വന്ന അഭയ് കണ്ടത് മുങ്ങിത്താഴുന്ന അമലിനെ; സ്വന്തം ജീവൻ വകവയ്ക്കാതെ അഭയ് കിണറ്റിലേക്ക് ചാടി കൂട്ടുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു
ആലപ്പുഴ: ജീവൻ പണയപ്പെടുത്തി അയൽവാസിയായ ബാലന്റെ ജീവൻ രക്ഷിച്ച കുട്ടനാട്ടുകാരനായ പതിന്നലുകാരന് രാജ്യത്തിന്റെ ആദരം. കളിക്കൂട്ടുകാരനായ നാലാംക്ലാസ് വിദ്യാർഥി അമലിനെ കിണറ്റിൽനിന്നു മുങ്ങിയെടുത്ത കാവാലം കാവുംപടിയിൽ അഭയ്ഭവനിൽ ഷാജി മുകുന്ദദാസിന്റെ മകൻ അഭയദാസിനെ തേടിയാണ് ജീവൻ രക്ഷാപഥക് എത്തിയത്. 2017 ജനുവരി 11നാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്നതിനിടെ കാൽതെറ്റി അമൽ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു.ഈ സമയം വീടിനുസമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭയ്. കളിക്കിടെ തെറിച്ചുവീണ പന്തെടുക്കാനെത്തിയപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന അമലിനെ കണ്ടത്. മുങ്ങിത്താഴുന്ന അമലിനെ രക്ഷിക്കാൻ സ്വന്തം ജീവൻ വകവയ്ക്കാതെ അഭയ് കിണറ്റിലേക്കിറങ്ങുകയായിരുന്നു. പിന്നീട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചെത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്ക്കെടുത്തത്. കൈനടി എജെ മെമ്മോറിയൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഭയ്. പിതാവ് ഷാജി കാവാലം എസ്ബിടി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. രജനിയാണ് മാതാവ്.
Read Moreപന്ന്യൻ വചനങ്ങൾ..! അധ്യാപക വൃത്തി ധന സമ്പാധനത്തിനുള്ള മാർഗമായി കാണരുത്; സമൂഹത്തിൽ മാതൃകാപരമായ ജീവിതം നയിച്ച് അധ്യാപകർ മാതൃകയാകണമെന്ന് പന്ന്യൻ രവീന്ദ്രൻ
കായംകുളം: സമൂഹത്തിൽ മാതൃകാപരമായ ജീവിതം നയിച്ച് അധ്യാപകർ പുതുതലമുറക്ക് മാതൃക പകരണമെന്ന് സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ. അധ്യാപകനും സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പ്രഫ. കോഴിശ്ശേരി ബാലരാമന്റെ പതിനാലാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക വൃത്തി ധന സന്പാധനത്തിനുള്ള മാർഗമായി മാത്രം കാണരുത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നേതാവായിരുന്നു കോഴിശ്ശേരി ബാലരാമനെന്നും പന്ന്യൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി റ്റി. ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. കോഴിശേരി ബാലരാമൻ സാഹിത്യ പുരസ്കാരം പെരുന്പടവം ശ്രീധരൻ, യുവ പ്രതിഭാ പുരസ്കാരം ആദിലാകബീർ, എന്നിവർക്ക് പന്ന്യൻ രവീന്ദ്രനും പ്രശസ്തിപത്രം പ്രഫ. കോഴിശേരി ശാന്തകുമാരിയും വിതരണം ചെയ്തു. എൻ .സുകുമാരപിള്ള, കോഴിശ്ശേരി രവീന്ദ്രനാഥ്, കെ.എച്ച്.ബാബുജാൻ, ജോണ്സണ് എബ്രഹാം. ഡോ. ആമിന, എ.ഷാജഹാൻ, എ.എ.റഹിം, വി.പ്രശാന്തൻ, കുന്പളത്തു…
Read Moreതിമിരത്തിനുള്ള പ്രായമാകട്ടെ ..! കണ്ണട ഉപയോഗിക്കാത്ത അരൂർ എംഎൽഎയ്ക്ക് കണ്ണടയ്ക്ക് 43,800 രൂപയുടെ ഫണ്ട്; കണ്ണട അഴിമതിക്കെതിരേ കണ്ണടവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പൂച്ചാക്കൽ: കണ്ണട ഉപയോഗിക്കാത്ത അരൂർ എം.എൽ.എ 43,800 രൂപയുടെ കണ്ണട വാങ്ങിയ്ക്കാൻ ഫണ്ട് ലഭിച്ചതിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണട ധരിച്ചു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. അരൂർ അരൂക്കുറ്റി റോഡ് സഞ്ചാരയോഗ്യമാക്കുക, റൂബില്ലാ വാക്സിനെതിരായ എം.എൽ.എയുടെ നിലപാടിൽ മുഖ്യമന്ത്രി മറുപടി പറയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. വി. കെ.സുനീഷ് അധ്യക്ഷത വഹിച്ചു.സി.എ.അരുണ്‍ ചന്ദ്, പി.സി.സജിവൻ, ടി.പി.അഭിലാഷ് ,കെ.ജെ.ജോബിൻ, ഒ.ടി.ഗിരീഷ്, കെ.എസ്.ശ്യാം ,കെ.എ.ജോളി, വി.കെ.മജീദ്, ടോണി ടോമി, ഷൈൻ, റഫീഖ്, സജിത്ത്, മൈക്കിൾ, കെ.ജെ.ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreപണ്ടത്തെപ്പോലെയാണാ ഇപ്പോ ഞാൻ..! പ്രണയിച്ച് ഒരുമിച്ച് താമസിച്ചു വരവേ യുവാവിന് പോലീസിൽ ജോലി ലഭിച്ചു; നിയമപരമായി വിവാഹം കഴിക്കണമെന്ന യുവതിയുടെ നിർബന്ധം ഒടുവിൽ ചെന്നെത്തിച്ചത്…
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ഹിൽപാലസ് എ.ആർ. ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ പൊള്ളേത്തൈ അഞ്ച് പറന്പിൽ പി.ഡി. രതീഷ്കുമാറിനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നാലുവർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്ന രതീഷ്കുമാർ വാടക വീട്ടിൽ ഇവരുമായി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. രണ്ടുവർഷം മുന്‍പാണ് രതീഷ്കുമാറിന് പോലീസിൽ ജോലി ലഭിച്ചത്. തുടർന്ന് യുവതി തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടെങ്കിലും വീട് നിർമാണം പൂർത്തിയാകട്ടേയെന്നായിരുന്നു ഇയാളുടെ മറുപടി. പിന്നീട് യുവതിയുടെ മാതാപിതാക്കൾ വിവാഹവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതറിഞ്ഞ യുവതി കഴിഞ്ഞദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ സ്ഥിതി മോശമായതിനെത്തുടർന്ന് വണ്ടാനം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് സിഐ ജി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ അറസ്റ്റ്…
Read Moreസർവ്വത്ര ദുരൂഹത..! വീട്ടിൽ സ്കൂൾ വിദ്യാർഥിനി പൊള്ളലേറ്റ് മരിച്ചതിൽ ദുരൂഹതയേറുന്നു; ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിന്റെ സംശയമുണ്ടെന്ന് പോലീസ്; ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ കത്തിയതെന്ന് ബന്ധുക്കൾ
തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനു കാരണമായത് ഷോർട്ട് സർക്യൂട്ടെന്നു ബന്ധുക്കളുടെ മൊഴി. പെണ്‍കുട്ടി വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ടുണ്ടായതിനേത്തുടർന്ന് തീപടരുകയായിരുന്നെന്നു കരുതുന്നതായാണ് വീട്ടുകാർ പോലീസിൽ മൊഴി നൽകിയത്. തിരുവല്ല മീന്തലക്കര തെങ്ങണാം കുളത്തിൽ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോൾ സണ്‍ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ടി.എ. അഭിരാമി (15) യാണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. വിദ്യാഭ്യാസ ബന്ദായിരുന്നതിനാൽ സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീണ്ടും സ്പെഷൽ ക്ലാസിനായി സ്കൂളിലെത്താൻ അധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ചതിനു പിന്നാലെ തീ പടരുകയായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും…
Read Moreമകരത്തിലെ അശ്വതി നാളില്‍ ആയിരം പൂർണചന്ദ്രന്മാരെ ദര്‍ശിക്കുന്ന സുഗതകുമാരിക്ക് പിറന്നാൾ സമ്മാനമൊരുക്കി ജന്മനാട്
ആറന്മുള: കവി സുഗതകുമാരി 24 ന് ശതാഭിഷിക്തയാകുന്നു. മകരത്തിലെ അശ്വതി നാളില്‍ ആയിരം പൂർണചന്ദ്രന്മാരെ ദര്‍ശിക്കുന്ന സുഗതകുമാരിക്ക് ജന്മനാടായ ആറന്മുളയിലെ വാഴ്വേലില്‍ തറവാട്ടുമുറ്റത്ത് നാട്ടുകാര്‍ പിറന്നാള്‍ ആഘോഷമൊരുക്കുന്നു. മനുഷ്യരെയും മണ്ണിനെയും ഒപ്പമുള്ള ജീവരാശികളെ ഒരു ആത്മാവിന്റെ ഭാഗമായി കാണുന്ന മാതൃഭാവത്തിന് പിറന്നാള്‍ ആശംസിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകര്‍ തറവാട്ട് മുറ്റത്ത് 24 ന് രാവിലെ പത്തിന് ഒത്തുചേരും. എന്നും മനുഷ്യനോടൊപ്പം മരങ്ങള്ക്കുവേണ്ടിയും വാദിച്ച കവിയുടെ 84-ാം പിറന്നാള്‍ ദിനത്തില്‍ 84 വൃക്ഷതൈകള്‍ നട്ടാണ് പിറന്നാള്‍ സമ്മാനം നല്‍കുന്നത്. ശാരിക അവശതകളാല്‍ വിശ്രമത്തിലായ സുഗതകുമാരിയുടെ അസാന്നിദ്ധ്യത്തില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവിയുടെ ആയുരാരോഗ്യത്തിനായി പ്രത്ര്യക പൂജകള്‍ രാവിലെ നടക്കും. ആറന്മുള സമരത്തിന് സുഗതകുമാരിയോടൊപ്പം സജീവ സാന്നിദ്ധ്യമായിരുന്ന വീട്ടമ്മമാര്‍ കുടുംബക്കാവിനുമുമ്പില് സമര്‍പ്പിക്കുന്ന ഭഗവത് ഗീതാര്ച്ചനയോടുകൂടിയാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. അതിനു ശേഷം പിറന്നാള്‍ ആശംസാ സമ്മേളനം നടക്കും.…
Read More