മംഗലം പീഡനവുമായി ബന്ധപ്പെടുത്തി  അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത  പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന പരാതിയുമായി  ഡി​വൈ​എ​സ്പി​; എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ടലാണ്  വാർത്ത പ്രസിദ്ധീകരിച്ചത് ;  പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ആ​ല​പ്പു​ഴ: അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന ഡി​വൈ​എ​സ്പി​യു​ടെ പ​രാ​തി​യിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മം​ഗ​ലം പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ടെ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന് കാ​ട്ടി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഡി​വൈ​എ​സ്പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ർ സെ​ല്ലും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ ന​ൽ​കി​യ വാ​ർ​ത്ത​ക​ൾ ത​നി​ക്കും കു​ടും​ബ​ത്തി​നും അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സൈ​ബ​ർ സം​ബ​ന്ധ​മാ​യ പ​രാ​തി​യാ​യ​തി​നാ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സൈ​ബ​ർ സെ​ല്ലി​നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts