തിമിരത്തിനുള്ള പ്രായമാകട്ടെ ..!  ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കാ​ത്ത അ​രൂ​ർ എം​എ​ൽ​എ​യ്ക്ക്  ക​ണ്ണ​ട​യ്ക്ക് 43,800 രൂ​പയുടെ ഫണ്ട്;   കണ്ണട അഴിമതിക്കെതിരേ കണ്ണടവച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രതിഷേധം

പൂ​ച്ചാ​ക്ക​ൽ: ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കാ​ത്ത അ​രൂ​ർ എം.​എ​ൽ.​എ 43,800 രൂ​പ​യു​ടെ ക​ണ്ണ​ട വാ​ങ്ങി​യ്ക്കാ​ൻ ഫ​ണ്ട് ല​ഭി​ച്ച​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണ​ട ധ​രി​ച്ചു കൊ​ണ്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​

അ​രൂ​ർ അ​രൂ​ക്കു​റ്റി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, റൂ​ബി​ല്ലാ വാ​ക്സി​നെ​തി​രാ​യ എം.​എ​ൽ.​എ​യു​ടെ നി​ല​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

വി. കെ.​സു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി.​എ.​അ​രു​ണ്‍ ച​ന്ദ്, പി.​സി.​സ​ജി​വ​ൻ, ടി.​പി.​അ​ഭി​ലാ​ഷ് ,കെ.​ജെ.​ജോ​ബി​ൻ, ഒ.​ടി.​ഗി​രീ​ഷ്, കെ.​എ​സ്.​ശ്യാം ,കെ.​എ.​ജോ​ളി, വി.​കെ.​മ​ജീ​ദ്, ടോ​ണി ടോ​മി, ഷൈ​ൻ, റ​ഫീ​ഖ്, സ​ജി​ത്ത്, മൈ​ക്കി​ൾ, കെ.​ജെ.​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts