ഒഴിവായത് വൻ ദുരന്തം..!   ദേശീയപാതയിൽ ടാങ്കർലോറി തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്; അപകടത്തെ തുടർന്ന് ഇലട്രിക് ലൈൻപൊട്ടി വീണെങ്കിലും തീ ഉണ്ടാകാതിരുന്നതിനാൽ അപടം ഒഴിവാകുകയായിരുന്നു

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി തെ​ന്നി​മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ കെ​വി ജെ​ട്ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ട്രോ​ൾ ടാ​ങ്ക​റാ​ണ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി പ​ടി​ഞ്ഞാ​റ് വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ഗി​രീ​ഷി​നും ക്ലീ​ന​ർ വേ​ണു​വി​നും പ​രി​ക്കേ​റ്റു. ഇ​വ​രെ ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ടാ​ങ്ക​ർ വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി ച​രി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ റോ​ഡി​ന്‍റെ ഓ​ര​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും 11 കെ​വി ലൈ​നു​ക​ളി​ലൊ​ന്ന് പൊ​ട്ടി ലോ​റി​യു​ടെ മു​ക​ൾ ഭാ​ഗ​ത്ത് വീ​ഴു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ.​പ്ര​ശാ​ന്ത​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​ർ, മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹൈ​വേ പോ​ലീ​സ് സം​ഘം ഇ​ല​ക്ട്രി​സി​റ്റി ഹ​രി​പ്പാ​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ല​റി​യി​ച്ച് വൈ​ദു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ ചെ​റി​യ തോ​തി​ൽ ഗ​താ​ഗ​ത കു​രു​ക്കു​മു​ണ്ടാ​യി.

Related posts