ഞങ്ങൾ ഉണ്ടാക്കുക മാത്രം..!  ജനത്തിനു  സു​ര​ക്ഷി​തഭ​ക്ഷ​ണം നൽകേണ്ടത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമെന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: ജ​ന​ത്തി​നു സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ. മു​ഴു​വ​ൻ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചു ന​ട​ത്തു​ന്ന ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​തെ നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​സി. റ​ഫീ​ക്ക് ആ​രോ​പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഹോ​ട്ട​ൽ വ്യ​വ​സാ​യ​വും ശു​ചി​ത്വ​ബോ​ധ​വും സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹോ​ട്ട​ൽ വ്യ​വ​സാ​യി​ക​ൾ​ക്കു​ള്ള ഫാ​മി​ലി ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് മൂ​ല​യി​ൽ സി. ​ദി​ലീ​പ് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ഹൈ​ജ​നി​ക് മോ​ണി​റ്റ​റിം​ഗ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ എ​സ്. കെ. ​നാ​സ​ർ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ താ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ചെ​റി​യാ​ൻ, വി. ​മു​ര​ളീ​ധ​ര​ൻ, റോ​യി മ​ഡോ​ണ, അ​ബൂ​ബ​ക്ക​ർ, ര​മേ​ശ് ആ​ര്യാ​സ്, മു​ഹ​മ്മ​ദ് കോ​യ, ബി​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഷ​രീ​ഫ് അ​ല​ങ്കാ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

Related posts