കൂട്ടുനിന്നു! മംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവും അറസ്റ്റില്‍; പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ പറഞ്ഞയച്ചത് 300 രൂപയ്ക്ക്‌

ആ​ല​പ്പു​ഴ: മം​ഗ​ല​ത്ത് പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വി​നെ​ അ​റ​സ്റ്റ് ചെ​യ്ത​ു. കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് ഭിന്ന ശേഷി ക്കാരനായ അച്ഛനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ദ്യ​ത്തി​നും പ​ണ​ത്തി​നും​വേ​ണ്ടി മ​റ്റു​ള​ള​വ​രു​ടെ​കൂ​ടെ കു​ട്ടി​യെ ഇ​യാ​ൾ പ​റ​ഞ്ഞു​വി​ടു​ക പ​തി​വാ​യി​രു​ന്നുവെന്നും അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കൊ​പ്പം കു​ട്ടി​യേ​യും​കൊ​ണ്ട് ഇ​യാ​ൾ കു​ട്ട​നാ​ട്ടി​ലെ ഷാ​പ്പു​ക​ളി​ലും മ​റ്റും പോ​യി​ട്ടു​ണ്ടെന്നും പോ​ലി​സ് പ​റ​യു​ന്ന​ു.

മൂ​ന്നൂ​റു​രൂ​പ​യ്ക്കാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കൊ​പ്പം പി​താ​വ് കു​ട്ടി​യെ അ​യ​ച്ചി​രു​ന്ന​ത്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​ക്ക് ഒ​ത്തി​രി​യാ​ളു​ക​ളു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലി​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫോ​ണ്‍​രേ​ഖ​ക​ളി​ൽ നി​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​മു​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ സൗ​ഹൃ​ദ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റാ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചു​ട്ടു​ണ്ടെ​യെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലി​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ഭി​ക്കു​ന്ന പ​ണം എ​ല്ലാ​വ​രും കൂ​ടി മ​ദ്യ​പാ​ന​ത്തി​നാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ​ല്ലാ​വ​രും ത​ന്നെ അ​മി​ത​മാ​യി മ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രു​മാ​ണെ​ന്ന് പ​റ​യു​ന്നു.

Related posts