പൂച്ചാക്കല്‍: കോല്‍ക്കത്തയ്ക്കു പോയ വിമുക്ത ഭടന്മാരായ സഹോദരങ്ങളെ വിഷം ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടു കോല്‍ക്കത്തയിലെത്തിയ പാണാവള്ളി പള്ളിവെളി കുന്നേല്‍വെളി മാമച്ചന് ജോസഫ് (58), കുഞ്ഞുമോന് ജോസഫ് (51) എന്നിവരാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു കോല്‍ക്കത്ത സ്വദേശികളായ തൊഴിലാളികളെ പൂച്ചാക്കല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച കോല്‍ക്കത്തയിലെ ബര്‍ദ്വാന്‍ ജില്ലയിലെ ഉള്ഗ്രാമത്തിലാണു സംഭവമെന്നാണു നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം. അവിടെ ഒരു കേന്ദ്രത്തില്‍ വിഷവാതകം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രികളിലാണ് ഇരുവരും മരിച്ചതെന്നും അറിയുന്നു. മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഇന്നലെ ബന്ധുക്കള്‍ കോല്‍ക്കത്തയ്ക്കു തിരിച്ചിട്ടുണ്ട്. ഇവരുടെ പാണാവള്ളിയിലെ വീടിനു സമീപം കോല്‍ക്കത്ത സ്വദേശികളായ തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്. അവരില്‍ ഒരാള്‍ കോല്‍ക്കത്തയില്‍ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ആദ്യം ഇവരെ അവിടെ…
Read MoreCategory: Alappuzha
കലിയടങ്ങി കടൽ..! തിരമാലകൾ തീരത്ത് വരുത്തിയ ദുരിതത്തിൽ നിന്ന് കരകയറാൻ നാളുകളെടുക്കും; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു ജനം വീടുകളിലേക്ക്
ആലപ്പുഴ: ശക്തമായ കടൽക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വീടുകൾ അപകടാവസ്ഥയിലായതുമൂലം ക്യാന്പുകളിലേക്ക് മാറ്റിയ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കടൽക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങിയത്. ഇന്നലെ കാർത്തികപ്പള്ളി താലൂക്കിലെയും കടക്കരപ്പള്ളിയിലെയും ഓരോ ക്യാന്പുകൾ വീതം പിരിച്ചുവിട്ടു. നിലവിൽ ഏഴു ദുരിതാശ്വാസ ക്യാന്പുകളിലായി 359കുടുംബങ്ങളാണുള്ളത്. 1359 പേരാണ് ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ ആരംഭിച്ചിരിക്കുന്ന ക്യാന്പുകളിൽ കഴിയുന്നത്. കടൽക്ഷോഭത്തിന്റെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ക്യാന്പുകൾ ഇന്ന് പിരിച്ചുവിട്ടേക്കാം. ഇന്നലെ ജില്ലയിൽ ശക്തമായ കടലാക്രണം ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 11.30 വരെ 4.3 മീറ്റർ മുതൽ 5.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദേശം ജില്ലാ ഭരണ കൂടം നൽകിയിട്ടുണ്ട. കടലിന്റെ കലിയടങ്ങിയെങ്കിലും കഴിഞ്ഞദിവസങ്ങളിൽ തിരമാലകൾ തീരത്ത് വരുത്തിയ ദുരിതത്തിൽ നിന്ന് കരകയറാൻ ഏറെ നാളെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.…
Read Moreആശങ്കയുടെ തിരമാലകളൊഴിഞ്ഞു..! കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ വീടുകളിലെത്തി; സുരക്ഷിത തീരമണഞ്ഞ സന്തോഷത്തിൽ മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ: മത്സ്യബന്ധനത്തിനുപോയി കടലിൽ കാണാതായ മത്സ്യതൊഴിലാളികളെക്കുറിച്ചുള്ള തീരത്തിന്റെ ആശങ്ക അവസാനിപ്പിച്ച് വീടിന്റെ സുരക്ഷിതത്വത്തിലേക്കവരെത്തി. ചെട്ടികാടുനിന്നും കഴിഞ്ഞ 29ന് മത്സ്യബന്ധനത്തിനുപോയി കടലിൽ കുടുങ്ങിയ ചെട്ടികാട് സ്വദേശികളായ അരേശേരി യേശുദാസ്, ആറാട്ടുകുളങ്ങരയിൽ ജോസഫ്, തുന്പോളി കൊച്ചീക്കാരൻ വീട്ടിൽ ഷാജി, കാട്ടൂർ സ്വദേശി ജോയി, തിരുവിഴ സ്വദേശി സിബിച്ചൻ എന്നിവരാണ് ഇന്ന് പുലർച്ചെ 1.30 ഓടെ വീടുകളിലെത്തിയത്. കോഴിക്കോട് കോർപ്പറേഷൻ ക്രമീകരിച്ച വാഹനത്തിലാണ് തൊഴിലാളികൾ വീടുകളിലെത്തിച്ചേർന്നത്. ദിവസങ്ങളായി കാത്തിരുന്നവരുടെ വരവ് വീട്ടുകാരോടൊപ്പം ഒരു നാടിനൊന്നാകെയാണ് ആശ്വാസമായത്. നിരവധിയാളുകളാണ് തൊഴിലാളികളെത്തുന്നതും കാത്ത് ഉറക്കമൊഴിച്ചിരുന്നത്. കഴിഞ്ഞ 29ന് ചെട്ടികാട് നിന്നും ജോയൽ എന്ന വള്ളത്തിലാണ്് അഞ്ചംഗസംഘം മത്സ്യബന്ധനത്തിനുപോയത്. 30തിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളം ദിശതെറ്റി കടലിലൊഴുകുകയായിരുന്നു. ചാവക്കാടിന് 300 നോട്ടിക്കൽ മൈൽ അകലെ നടുക്കടലിൽ നങ്കൂരമിട്ട ഇവർ രണ്ട് ദിവസം രക്ഷകരെയും കാത്ത് കടലിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ വള്ളത്തിലെ ഇന്ധനവും തീരാറായിരുന്നു. ആശങ്കയോടെ…
Read Moreഅകത്തേക്കോ പുറത്തേക്കോ ഫയൽ പറയും ..! തോമസ് ചാണ്ടി എംഎൽഎ നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി
കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടി എംഎൽഎ ആലപ്പുഴയിലെ തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കോടതി നിർദേശത്തെ തുടർന്ന് കോട്ടയം വിജിലൻസ് നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും. വിജിലൻസ് എസ്പി എം.ജോണ്സണ് ജോസഫിനായിരുന്നു അന്വേഷണം ചുമതല. ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സർപ്പിച്ച് ഡയറക്ടറുടെ നിർദേശ പ്രകാരമാകും കോടതിയിൽ ഹാജരാക്കുക. വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തോമസ് ചാണ്ടിക്ക് നിർണായകമാണ്. നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നു ചൂണ്ടിക്കാട്ടി സുരേഷ് എന്നയാൾ നല്കിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടത്. വിജിലൻസ് നല്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. മന്ത്രി തണ്ണീർത്തട നിയമം ലംഘിച്ചോ എന്ന്…
Read Moreഓഖി കലിയിൽ വീടും പരിസരവും കടല്‍വെള്ളത്തിൽ മുങ്ങി; സംസ്കാരം നടത്താൻ ഫയർഫോഴ്സിന്റെ ആശ്രയം തേടി വീട്ടുകാർ; വെള്ളം വറ്റിച്ച് സംസ്കാരചടങ്ങിന് ക്രമീകരണം നടത്തി
ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാല്‍ പുത്തന്‍വീട്ടില്‍ വാമദേവന്(85) നിര്യാതനായി. ശനിയാഴ്ച രാത്രി ആറാട്ടുപുഴ തീരത്തുടനീളം ശക്തമായ കടലേറ്റവും പേമാരിയുമുണ്ടായതിനെ തുടര്‍ന്നു ഇദ്ദേഹത്തിന്റെ വീടും പരിസരവും കടല്‍വെള്ളം കയറി മുങ്ങിപ്പോയിരുന്നു. തുടര്‍ന്നു കായംകുളത്തുനിന്ന് ഫയര്‍ഫോഴ്സെത്തി വെള്ളം വറ്റിച്ചാണ് സംസ്കാരത്തിനുള്ള ക്രമീകരണം ചെയ്തത്. സൗദി റിയാദില്‍ ജോലി ചെയ്യുന്ന മൂത്ത മകന് പ്രസന്നന് എത്തിച്ചേരുന്നതിനുവേണ്ടി സംസ്കാരം പിന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച രാത്രി ആറാട്ടുപുഴ തീരത്തുടനീളം ശക്തമായ കടലേറ്റവും പേമാരിയുമുണ്ടായത്. സംസ്കാരം ഇന്നു രാവിലെ പത്തിനു നടത്തും. ഭാര്യ: വസുമതി. മറ്റുമക്കള്‍: രഘു, രാധാകൃഷ്ണന്,അജിത. മരുമക്കള്‍: രമണന്, മിനി, സിനി, ഷീജ.
Read Moreപിന്നിലാരെങ്കിലും ഉണ്ടോ..! അർധരാത്രിയിൽ വീട്ടിൽ നിന്നും വലിയ ശബ്ദം കേൾക്കുന്ന സംഭവം; സ്പെഷൽ ബ്രാഞ്ച് എത്തിയപ്പോൾ ശബ്ദം നിലച്ചു; അന്വേഷണം ഊർജിതം
കോട്ടയം: അർധരാത്രിയിൽ വീട്ടിൽ നിന്നും കേട്ടിരുന്ന വലിയ ശബ്ദം നിലച്ചതായി കോട്ടയം സ്പെഷൽ ബ്രാഞ്ച് പോലീസ്. കുമരകം പൊങ്ങലിൽ അരുണ്‍കുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും ശബ്ദം കേൾക്കുന്നതായുള്ള പരാതിയിലാണു കഴിഞ്ഞ ദിവസം സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം ആരംഭിച്ച ആദ്യരാത്രിയിൽ പോലീസ് ശബ്ദം കേൾക്കുന്നതിന്റെ കാര്യങ്ങൾ മനസിലാക്കുന്നതിനായി വീട്ടിൽ കഴിഞ്ഞിരുന്നു. ഈ ദിവസം രാത്രിയിൽ പതിവു പോലെ ശബ്ദം കേട്ടിരുന്നു. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്തു നിന്നും ആരെയും കണ്ടെത്താൻ പോലീസിനും കഴിഞ്ഞിരുന്നില്ല. പിറ്റേന്നു രാത്രിയിലും പോലീസ് വീട്ടിൽ എത്തിയിരുന്നെങ്കിലും ശബ്ദം കേട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയിൽ പോലീസ് വീട്ടിലെത്തി താമസിച്ചെങ്കിലും ശബ്ദം കേട്ടില്ല. അന്വേഷണം തുടങ്ങിയ ഒരു രാത്രി ഒഴികെയുള്ള ദിവസങ്ങളിൽ ശബ്ദം കേൾക്കാത്ത സാഹചര്യമാണ്. ഇതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ യഥാർഥ്യം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു…
Read Moreവീഡിയോ അപ് ലോഡ്ചെയ്തതാര്? മന്ത്രി ജി. സുധാകരനും സിപിഎം നേതാക്കളും ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ
ആലപ്പുഴ: പ്രമുഖർ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും അന്പലപ്പുഴ മണ്ഡലത്തിലെയും ജില്ലാതലത്തിൽ പ്രവർത്തിക്കുന്നവരടക്കമുള്ള സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇന്നലെ വൈകുന്നേരത്തോടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ ചിലർ സംഭവം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
Read Moreതിരപ്പേടിയിൽ തീരം..! ;കടൽക്കലിയിൽ ജില്ലയിൽ 14 വീടുകൾ ഭാഗികമായി തകർന്നു; ഉറക്കമൊഴിച്ച് തീരദേശവാസികൾ; മൂന്നിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
ആലപ്പുഴ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വിറച്ച് ജില്ലയുടെ തീരദേശം. ഇന്നലെ വൈകുന്നേരം 6.30 മുതൽ ഇന്ന് രാത്രി 11.30 വരെയുള്ള സമയത്തിനിടയ്ക്ക് 65 കിലോമീറ്റർ വരെ വേഗതതയിൽ കാറ്റുണ്ടാകാനും മൂന്നു മീറ്റർ മുതൽ 4.9 മീറ്റർ വരെ തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്ന ജില്ലാ ഭരണ കൂടത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ തീരവാസികൾക്ക്. കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി കടന്ന് തിരമാലകളെത്തിയതോടെ പലരും ബന്ധുവീടുകളിലേക്ക് രാത്രിയോടെ മാറി. ആറാട്ടുപുഴയിൽ 26 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് എൽപി സ്കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ 125 പേരാണുള്ളത്. കാട്ടൂരിൽ നാലു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. പുറക്കാട് ഏഴ് കുടുംബങ്ങളെ താത്ക്കാലിക അഭയകേന്ദ്രത്തിലേക്ക് ജില്ലാ ഭരണ കൂടം മാറ്റി. ചെട്ടികാടുനിന്നും മത്സ്യബന്ധനത്തിനുപോയ വള്ളത്തിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഫിഷറീസിന്റെ ബോട്ട് തിരച്ചിലിനായി ഇന്ന് രാവിലെ അഴീക്കലിൽ നിന്നും…
Read Moreഅമൃത ബസ് ഓടുകയാണ് രാജ് ചന്ദ്രന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യവുമായി; ഒപ്പം കൈകോർത്ത് നാട്ടുകാരും
മാങ്കാംകുഴി: യാത്രക്കാരെയും വഹിച്ചു കൊണ്ട് എല്ലാ ദിവസവും സർവീസ് നടത്തുന്ന അമൃത എന്ന സ്വകാര്യ ബസ് ഇന്ന് നിരത്തിൽ ഓടുന്നത് ഒരു യുവാവിന്റെ ജീവൻ രക്ഷിക്കുക എന്ന കാരുണ്യ ദൗത്യവുമായാണ്. ഇരു വൃക്കകളും തകരാറിലായ തഴക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വെട്ടിയാർ ചൈതന്യയിൽ ചന്ദ്രൻ നായരുടെ മകൻ രാജ് ചന്ദ്രൻ (28 )ന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനുള്ള കാരുണ്യ ദൗത്യത്തിൽ പങ്ക് ചേർന്നാണ് മാവേലിക്കര പത്തനംതിട്ട റൂട്ടിൽ ഓടുന്ന അമൃത ബസ് ഇന്ന് സർവീസ് നടത്തുന്നത്. വെട്ടിയാർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ് ചന്ദ്രന്റെ ജീവൻ രക്ഷിക്കാൻ പഞ്ചായത്തിലെ പത്ത് വാർഡുകളിൽ സുമനസുകളിൽ നിന്ന് സഹായം സ്വരൂപിക്കാൻ ഇന്ന് രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ നീണ്ടുനിൽക്കുന്ന ഭവന സന്ദർശനവും ആരംഭിച്ചിട്ടുണ്ട്. ഇതിൽ പങ്കാളിയായാണ് അമൃത ബസും സർവീസ് നടത്തുന്നത്. ബസുടമ…
Read Moreതട്ടിപ്പാണേ സൂക്ഷിച്ചോ ..! സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനികൾ നൽകുന്ന പരസ്യ വാഗ്ദാനത്തിൽ വീഴരുതെന്ന് ഡെപ്യൂട്ടി രജിസ്റ്റാർ
ആലപ്പുഴ: കേന്ദ്ര ചിട്ടി നിയമം കേരളത്തിലും പ്രാബല്യത്തിൽ വന്നതിനാൽ നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാൻ പാടില്ലെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ജില്ലയിലെ ചില ചിട്ടികന്പനികൾ മോഹനവാഗ്ദനം നല്കി മാധ്യമങ്ങളിൽ പരസ്യം നല്‍കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനം വഞ്ചിതരാകുത്. വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് ചിറ്റ്സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാർ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് ആലപ്പുഴ688001. ഫോണ്‍: 0477-2253257.
Read More