എത്ര കണ്ടാലും മലയാളി പഠിക്കില്ല..! വിലക്കുറച്ചു സ്വർണം വാങ്ങാനായി പോയ സഹോദരങ്ങൾ മരിച്ച നിലയിൽ; 12 ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു; കോ​​​​ല്‍ക്ക​​​​ത്ത സ്വദേശിയാണ് ഇവരേ കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ

പൂ​​​​ച്ചാ​​​​ക്ക​​​​ല്‍: കോ​​​​ല്‍ക്ക​​​​ത്ത​​യ്ക്കു‍ പോ​​​​യ വി​​​​മു​​​​ക്ത ഭ​​​​ട​​​​ന്മാരാ​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ വി​​​​ഷം ഉ​​​​ള്ളി​​​​ല്‍ ചെ​​​​ന്നു മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി. സ്വ​​​​ര്‍ണ വ്യാ​​​​പാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കോ​​​​ല്‍ക്ക​​​​ത്ത​​​​യി​​​​ലെ​​​​ത്തി​​​​യ പാ​​​​ണാ​​​​വ​​​​ള്ളി പ​​​​ള്ളി​​​​വെ​​​​ളി കു​​​​ന്നേ​​​​ല്‍വെ​​​​ളി മാ​​​​മ​​​​ച്ച​​​​ന്‍ ജോ​​​​സ​​​​ഫ് (58), കു​​​​ഞ്ഞു​​​​മോ​​​​ന്‍ ജോ​​​​സ​​​​ഫ് (51) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ള്‍ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​വ​​​​രു​​​​ടെ സ്വ​​​​ര്‍ണ​​​​വും പ​​​​ണ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

സം​​​​ഭ​​​​വ​​​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കോ​​​​ല്‍ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പൂ​​​​ച്ചാ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണ്. ഞാ​​​​യ​​​​റാ​​​​ഴ്ച കോ​​​​ല്‍ക്ക​​​​ത്ത​​​​യി​​​​ലെ ബ​​​​ര്‍ദ്വാ​​​​ന്‍ ജി​​​​ല്ല​​​​യി​​​​ലെ ഉ​​​​ള്‍ഗ്രാ​​​​മ​​​​ത്തി​​​​ലാ​​ണു സം​​​​ഭ​​​​വ​​മെ​​ന്നാ​​ണു നാ​​​​ട്ടി​​​​ല്‍ ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​രം. അ​​​​വി​​​​ടെ ഒ​​​​രു കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ വി​​​​ഷ​​​​വാ​​​​ത​​​​കം ഉ​​​​ള്ളി​​​​ല്‍ ചെ​​​​ന്ന​​​​തി​​​​നെ​​ത്തു​​ട​​​​ര്‍ന്ന് കോ​​​​ല്‍ക്ക​​​​ത്ത​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും മ​​​​രി​​​​ച്ച​​​​തെ​​​​ന്നും അ​​​​റി​​​​യു​​​​ന്നു.

മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ കോ​​​​ല്‍ക്ക​​​​ത്ത​​​​യ്ക്കു തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ പാ​​​​ണാ​​​​വ​​​​ള്ളി​​​​യി​​​​ലെ വീ​​​​ടി​​​​നു സ​​​​മീ​​​​പം കോ​​​​ല്‍ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​വ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍ കോ​​​​ല്‍ക്ക​​​​ത്ത​​​​യി​​​​ല്‍ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ സ്വ​​​​ര്‍ണം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് ആ​​​​ദ്യം ഇ​​​​വ​​​​രെ അ​​​​വി​​​​ടെ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നു ബ​​​​ന്ധു​​​​ക്ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. ഇ​​​​വ​​​​ര്‍ക്കൊ​​​​പ്പം സ്വ​​​​ര്‍ണ​​​​ത്തി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ പൂ​​​​ച്ചാ​​​​ക്ക​​​​ലെ സ്വ​​​​ര്‍ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നും പോ​​​​യി​​​​രു​​​​ന്നു. വി​​​​ല പ​​​​റ​​​​ഞ്ഞ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രാ​​​​ഴ്ച മു​​​​മ്പു അ​​​​വ​​​​ര്‍ നാ​​​​ട്ടി​​​​ലെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച മാ​​​​മ​​​​ച്ച​​​​നും കു​​​​ഞ്ഞു​​​​മോ​​​​നും വീ​​​​ട്ടി​​​​ല്‍നി​​​​ന്നു പോ​​​​യ​​​​താ​​​​ണെ​​​​ന്നും പി​​​​ന്നീ​​​​ട് മ​​​​ര​​​​ണ വി​​​​വ​​​​ര​​​​മാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​തെ​​​​ന്നും ബ​​​​ന്ധു​​​​ക്ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

സ്വ​​​​ര്‍ണം ന​​​​ല്‍കാ​​​​മെ​​​​ന്ന് ഏ​​​​റ്റ സം​​​​ഘം വി​​​​ഷ​​​​വാ​​​​ത​​​​കം ശ്വ​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യോ, സ്‌​​​​പ്രേ ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്തി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ സം​​​​ശ​​​​യം. സ്വ​​​​ര്‍ണം വാ​​​​ങ്ങാ​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​യ പ​​​​ണ​​​​വും ദേ​​​​ഹ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 12 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ​ ന​​​​ഷ്ട​​​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മാ​​​​മ​​​​ച്ച​​​​ന്‍റെ ഫോ​​​​ണി​​​​ലേ​​​​ക്കു ബ​​​​ന്ധു​​​​ക്ക​​​​ള്‍ വി​​​​ളി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണെ​​​​ന്നും മ​​​​റ്റു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളും അ​​​​റി​​​​യു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ദ്യം ഇ​​​​ട​​​​പെ​​​​ട്ട കോ​​​​ല്‍ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​യെ​​​​ക്കു​​​​റി​​​​ച്ചു പി​​​​ന്നീ​​​​ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ല്ല.

ഫോ​​​​ണ്‍ സ്വി​​​​ച്ച് ഓ​​​​ഫാ​​​​ണ്. ഇ​​​​യാ​​​​ളെ​​​​ക്കുറി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കാ​​​​യാ​​​​ണ് ഒ​​​​പ്പം താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കോ​​​​ല്‍ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത്. മാ​​​​മ​​​​ച്ച​​​​ന്‍റെ ഭാ​​​​ര്യ മേ​​​​രി. മ​​​​ക്ക​​​​ള്‍: സൗ​​​​മ്യ, ക്ലി​​​​ഫി​​​​ന്‍. മ​​​​രു​​​​മ​​​​ക്ക​​​​ള്‍: സി​​​​ബി, ആ​​​​ഷ. കു​​​​ഞ്ഞു​​​​മോ​​​​ന്‍റെ ഭാ​​​​ര്യ ജ​​​​യ​​​​ന്തി. മ​​​​ക്ക​​​​ള്‍: ആ​​​​ല്‍ഫി​​​​ന്‍,അ​​​​ല​​​​ക്‌​​​​സ്. പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍ട്ടം ഉ​​​​ള്‍പ്പെ ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ക്കു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തും.

Related posts