ചെങ്ങന്നൂർ: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയിലെ താരങ്ങളെ നികൃഷ്ഠ ജീവികളായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് ചലച്ചിത്രതാരം ദേവൻ. ചെങ്ങന്നൂരിലെ നവമാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇരുവൃക്കകളും തകരാറിലായ പിരളശേരി പള്ളിക്കൽ പടിഞ്ഞാറേതിൽ വിനോദിന്റെ ഭാര്യ വിനിലയ്ക്കുള്ള ചികിത്സാസഹായം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയും താരങ്ങളും പെണ്കുട്ടിയോടൊപ്പമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അമ്മ പെണ്‍കുട്ടിയോടൊപ്പം നിൽക്കുമെന്നും ദേവൻ പറഞ്ഞു. ചെങ്ങന്നൂർ കൂട്ടായ്മയുടെ പ്രസിഡന്റ് സജി വർഗീസ് അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. എംഎൽഎ അഡ്വ. കെ.കെ. രാമചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചടങ്ങിൽ 4.17 ലക്ഷം രൂപ വിനിലയുടെ ഭർത്താവ് വിനോദിനു കൈമാറി. തുടർ ചികിത്സയും ചെങ്ങന്നൂർ കൂട്ടായ്മ ഏറ്റെടുത്ത് നടത്തുമെന്ന് പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി കെ. കെ. സതീഷ് എന്നിവർ പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള…
Read MoreCategory: Alappuzha
ഇവൻ ഇത്രക്കാരനായിരുന്നോ..! രാവിലെ വീട്ടമ്മമാർക്ക് മുന്നിൽ മാന്യനായ കച്ചവടക്കാരൻ; സന്ധ്യമയങ്ങിയാൽ കള്ളനാകുന്ന ആടുകളി നൗഷാദ് 16 വർഷത്തിനു ശേഷം പോലീസ് പിടിയിൽ
മാവേലിക്കര: മോഷണക്കേസുമായി ബന്ധപ്പെട്ട് 16 വർഷത്തിനുശേഷം പിടിയിലായ പ്രതി റിമാൻഡിൽ. കായംകുളം കീരിക്കാട് വേരുവള്ളിഭാഗം വടവനാട് കിഴക്കതിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (43) നെയാണ് പോലീസ് മാവേലിക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ചെട്ടികുളങ്ങര കൈതവടക്ക് അന്പാടിയിൽ വിജയലക്ഷ്മിയമ്മയുടെ വീട്ടിൽനിന്ന് 2001ൽ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളെ ആന്റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, കരുനാഗപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം മോഷണക്കേസുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു. പകൽ സമയങ്ങളിൽ പഴം, പച്ചക്കറി കച്ചവടം നടത്തി വീടുകൾ കണ്ടുവച്ച ശേഷം രാത്രിയിൽ പരിചയസന്പന്നരായ മോഷ്ടാക്കളുമായി എത്തി കവർച്ച നടത്തുന്നതാണ് ഇയാളുടെ പതിവ്. മൂന്നോളം കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടുപ്രതി 20 വർഷമായി വിദേശത്ത്…
Read Moreരണ്ടുവർഷം പിന്നിട്ടിട്ടും കോന്നി പെണ്‍കുട്ടികളുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തിയല്ലെന്ന വീട്ടുകാരുടെ പരാതിയിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
കോന്നി: കോന്നി പെണ്‍കുട്ടികളുടെ തിരോധാനവും, ദുരൂഹ മരണവും രണ്ട് വർഷം പിന്നിടുന്നു. കോന്നി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ രാജി (17), ആതിര എസ്. നായർ(17), ആര്യ കെ. സുരേഷ്(17) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും തുടർന്ന് രണ്ടു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും ഒറ്റപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയും ചെയ്തത്. 2015 ജൂലൈ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട കൂട്ടുകാരികളായ മൂവരെയും സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കോന്നി വിട്ടു പോയതായി അറിയുന്നത്.വീട്ടുകാർ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. അന്വേഷണം നടക്കവേ 2015 ജൂലൈ 13ന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ രാജി, ആതിര എന്നിവരുടെ മൃതദേഹവും ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ഒരാഴ്ച…
Read Moreകക്കയിട്ട് കക്കവാരും..! വേമ്പനാട്ടു കായലിലെ കക്കാ ലഭ്യതക്കുറവിന് പരിഹാരവുമായി ഫിഷറീസ് വകുപ്പ് ; ബണ്ടിന് വടക്കുവശത്തുള്ള കക്ക ശേഖരിച്ച് തെക്ക് വശത്ത് നിക്ഷേ പിച്ച് വളർത്തിയെടുക്കുന്നതാണ് പദ്ധതി
ആലപ്പുഴ: വേന്പനാട്ട് കായലിലെ കറുത്ത കക്കയുടെ ലഭ്യതയിൽ സമീപകാലത്തുണ്ടായ കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പിന്റെ പുനരുജ്ജീവന പദ്ധതി. തണ്ണീർമുക്കം ബണ്ട് നിർമിച്ചതിനുശേഷം ബണ്ടിനു തെക്കുവശമുള്ള വേന്പനാട്ട് കായലിൽ കറുത്ത കക്കയുടെ ലഭ്യതയിൽ വൻകുറവുള്ളതായി വിവിധ സംഘടനകളും സർക്കാർ ഏജൻസികളും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. കക്കാ ലഭ്യതയുടെ കുറവ് തൊഴിലിനും വേന്പനാട്ട് കായലിനു സമീപത്തായി പ്രവർത്തിക്കുന്ന കക്കാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാൻ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് മൂന്നുവർഷം നീണ്ടുനിൽക്കുന്ന കക്കാ പുനരുജ്ജീവന പദ്ധതിയുമായി രംഗത്തെത്തിയത്. അനിയന്ത്രിതമായ മല്ലികക്കാ വാരൽ മൂലവും, തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെ പ്രജനനത്തിനു ആവശ്യമായ ലവണജലം ലഭിക്കാത്തതുമൂലവും വേന്പനാട്ട് കായലിലെ കറുത്തകക്കയുടെ ലഭ്യത കുറഞ്ഞ് വരുന്നത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗത്ത് ധാരാളമുള്ള മല്ലികക്ക ശേഖരിച്ച് ബണ്ടിനു തെക്കുവശം നിക്ഷേപിച്ച് വളർത്തി എടുക്കുന്ന പദ്ധതിയാണ് കക്കാ പുനരുജ്ജീവനത്തിനായി നടപ്പാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട…
Read Moreആശിച്ച് വാങ്ങിയ വാഹനം..! വീട്ടിൽ സൂക്ഷിയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ വീടിന്റെ പോർച്ചിൽ വച്ചിരുന്ന യുവതിയുടെ സ്കൂട്ടർ സാമൂഹ്യവിരുധർ അഗ്നിക്കിരയാക്കി
മാങ്കാംകുഴി: വീട്ടിൽ സൂക്ഷിയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ സ്കൂട്ടർ അഗ്നിക്കിരയാക്കി. വെട്ടിയാർ പയ്യന്പള്ളിൽ ജയവിലാസത്തിൽ ജയകുമാരിയുടെ ഹീറോ മാസ്ട്രോ സ്കൂട്ടറാണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. അയൽവാസിയായ ആന്പക്കാട്ട് പ്രസന്നന്റെ വീടിന്റെ പോർച്ചിലാണ് സ്കൂട്ടർ സൂക്ഷിച്ചിരുന്നത്. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ സൈക്കിളും വീടിന്റെ വയറിംങ്ങും കത്തിനശിച്ചു. വിവരമറിഞ്ഞ് രാത്രി തന്നെ കുറത്തികാട് പോലീസ് സ്ഥലത്തെത്തി. തീ ആളിക്കത്തുന്നത് കണ്ടതിനെ തുടർന്ന് വീട്ടുകാർ നിലവിളിക്കുകയും വീടിന് പുറത്തേക്ക് ഓടി മാറുകയുമായിരുന്നു. തുടർന്നാണ് പൊലീസിന് വിവരം നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവെളുക്കാൻ തേച്ചത് പാണ്ടാകുമോ..! ഇറച്ചിക്കോഴി വ്യാപാരികൾ സമരം തുടങ്ങി; 35,000ത്തോളം വില്പന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നു; സർക്കാർ വിളിച്ചാൽ ഇനിയും ചർച്ചയ്ക്കു തയാറാണെന്ന് വ്യാപാരികൾ
ആലപ്പുഴ: ഇറച്ചിക്കോഴിയുടെ വില്പന വിലയെച്ചൊല്ലി സർക്കാരുമായി സമവായത്തിലെത്താൻ സാധിക്കാത്തതിനെത്തുടർന്ന് കോഴി വ്യാപാരികൾ സമരം തുടങ്ങി. സംസ്ഥാനത്തെ ചെറുതും വലുതുമായ 35,000ത്തോളം വില്പന കേന്ദ്രങ്ങളാണ് സമരത്തെ തുടർന്നു അടഞ്ഞുകിടക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ വീടുകളോടു ചേർന്നുള്ള ഇറച്ചിക്കോഴി വില്പന കേന്ദ്രങ്ങൾ പലയിടങ്ങളിലും നാമമാത്രമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്നു വൈകുന്നേരത്തോടെ ഇവയുടെ പ്രവർത്തനവും നിലയ്ക്കും. ചില്ലറ വില്പന കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ തന്നെ സ്റ്റോക്കെടുക്കുന്നതു നിർത്തിയിരുന്നു. അവധിദിവസമായ മിനിയാന്നത്തെ കച്ചവടത്തിനുശേഷം അവശേഷിച്ച കോഴികളെ ഇന്നലെ പുലർച്ചെയോടെ ഇറച്ചിയാക്കി ഹോട്ടലുകൾക്കും മറ്റുമായി നൽകിയിരുന്നു. ഇറച്ചിക്കോഴിയ്ക്ക് വില ഇന്നുമുതൽ കിലോയ്ക്കു 87 രൂപയേ ഈടാക്കാവുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശത്തെ തുടർന്നാണ് ഇറച്ചിക്കോഴി മേഖലയിൽ സമരത്തിനിടയാക്കിയത്. വില കുറയ്ക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയും ഉത്പാദനത്തിനും വിതരണത്തിനുമായി ആവശ്യമാകുന്ന തുക കണക്കാക്കുന്പോൾ സർക്കാർ നിർദേശം അംഗീകരിക്കാനാവില്ലെന്ന നിലപാട് വ്യാപാരികളും സ്വീകരിച്ചതോടെയാണ് സമരത്തിന് കാരണമായത്. വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയിൽ…
Read Moreനിങ്ങൾക്കും പിറന്നാൾ ആശംസിക്കാം..! ആലപ്പുഴക്കാരുടെ കുഞ്ഞമ്മ ഗൗരിയമ്മയ്ക്ക് നാളെ 99-ാം പിറന്നാൾ; ആഘോഷത്തിന് ആരേയും ക്ഷണിച്ചിട്ടില്ല; അറിഞ്ഞെത്തു ന്നവരുടെ ഒപ്പം പിറന്നാൾ ആഘോഷിക്കും
ആലപ്പുഴ: രാഷ്ട്രീയ കേരളത്തിന്റെ വീരാംഗന കെ.ആർ. ഗൗരിയമ്മ 99-ാം വയസിലേക്ക്. മിഥുനമാസത്തിലെ തിരുവോണ നാളായ ചൊവ്വാഴ്ചയാണ് ഗൗരിയമ്മയുടെ 99-ാം പിറന്നാൾ. പതിവുപോലെ ചാത്തനാട് റോട്ടറി ഹാളിലാണ് പിറന്നാൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11ന് ഗൗരിയമ്മ കേക്ക് പിറന്നാൾ മധുരം പങ്കിടും. ആഘോഷത്തിന് പ്രത്യേകമായി ആരെയും ക്ഷണിച്ചിട്ടില്ല. അറിഞ്ഞെത്തുന്നവരുടെ ഒപ്പമാണ് ആലപ്പുഴക്കാരുടെ കുഞ്ഞമ്മയുടെ പിറന്നാൾ ആഘോഷം. ചൊവ്വാഴ്ചയാണ് പിറന്നാളെങ്കിലും ഗൗരിയമ്മയുടെ വസതിയായ കളത്തിപറന്പ് വീട് നേരത്തെ തന്നെ പിറന്നാൾ ആവേശത്തിലായി കഴിഞ്ഞു. ഗൗരിയമ്മയ്ക്ക് ആശംസയും സമ്മാനങ്ങളുമായി നിരവധിപ്പേരാണ് വീട്ടിലെത്തുന്നത്. അന്പലപ്പുഴ പാൽപ്പാസയമടങ്ങുന്ന സദ്യയാണ് ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
Read Moreഎനിക്കെന്താ കുഴപ്പമെന്ന്..! പ്രേമാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിൽ; നിരന്തരമായ ശല്യത്തെ തുടർന്ന് മുൻപും ഇയാൾക്കെതിരെ പെൺകുട്ടി പരാതി നൽകിയിരുന്നു
തുറവൂർ: പ്രേമാഭ്യർത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയിൽ. പള്ളിത്തോട് സ്വദേശി പൊള്ളയിൽ വീട്ടിൽ സെബി (പൊടിയൻ) ആണ് പിടിയിലായത്. പള്ളിത്തോട് സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ പിന്നാലെ നടന്ന് ശല്യം ചെയ്തു വരുകയായിരുന്നു. കഴിഞ്ഞയിടെ ഇത്തരത്തിൽ പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഇയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും അക്രമം നടത്തുകയും പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു . ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Read Moreജിഎസ്ടിയിൽ കുരുങ്ങി ജീവൻ രക്ഷാ മരുന്ന്! മരുന്ന് ചോദിച്ചെത്തുന്നവർക്കു ജീവനക്കാർ ജിഎസ്ടിയുടെ ബോധവത്കരണം നൽകി മടക്കിവിടുന്നു
എടത്വ: ജിഎസ്ടിയിൽ കുരുങ്ങി എടത്വ സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ ജീവൻരക്ഷാ മരുന്നു വിതരണം പ്രതിസന്ധിയിൽ. ദിവസേന ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പടെയുള്ള പ്രതിരോധമരുന്നുകളുടെ വിതരണമാണ് തകരാറിലായത്. ജിഎസ്ടി നിലവിൽ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും സോഫ്റ്റ്വെയർ പുതുക്കി നൽകാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. മരുന്ന് ചോദിച്ചെത്തുന്നവർക്കു ജീവനക്കാർ ജിഎസ്ടിയുടെ ബോധവത്കരണം നൽകി മടക്കിവിടുന്പോൾ സാധാരണക്കാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് അമിതവില കൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. കുട്ടനാട്ടിൽ പകർച്ചപ്പനി പടർന്നു പിടിക്കുന്പോൾ പനി മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. സോഫ്റ്റ്വെയർ പുതുക്കി മരുന്നു വിതരണം എന്നു നടക്കുമെന്ന് ജീവനക്കാർക്കും ഉറപ്പില്ല. ഉപഭോക്താക്കളുടെ ചോദ്യംചെയ്യൽ മടുത്തതോടെ ജീവനക്കാർ മെഡിക്കൽസ്റ്റോർ നേരത്തേ അടച്ചു സ്ഥലം കാലിയാക്കുകയാണ്. ബിപിഎൽ കാർഡ് ഉടമകൾക്ക് എല്ലാ മരുന്നുകൾക്കും 25 ശതമനവും മറ്റുള്ളവർക്കു ഇൻസുലിന്‍ 18 ശതമാനവും ഇംഗ്ലീഷ് മരുന്നുകൾക്കു 12 മുതൽ 50ശതമാനംവരെ വില കുറച്ച്…
Read Moreപോലീസിലെ ക്രിമിനലുകൾക്ക് ഒരു പാഠം..! നിരപരാധിയായ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്; പ്രതികളായ പോലീസു കാർക്കെതിരേ ക്രിമനൽ കേസെടുക്കണം
മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനു 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ഉത്തരവായി. 2014ൽ നൂറനാട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എസ്ഐ ആയിരുന്ന ആർ. ഫയാസിന്റെ നേതൃത്വത്തിൽ ആറു പോലീസുകാർ ചേർന്നു യുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയായിരുന്നു. മല്ലപ്പള്ളി ചാലാപ്പള്ളി എൻഎസ്എസ് ഹൈസ്കൂളിലെ ജീവനക്കാരനായ കുടശനാട് കക്കാട്ട് വീട്ടിൽ അരവിന്ദാക്ഷനാണ് (37) അന്ന് മർദനമേറ്റത്. ഇയാൾ നൽകിയ കേസിലാണ് അഥോറിറ്റി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നൂറനാട് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ആയിരുന്ന അജയനെയും മറ്റു ചില പോലീസുകാരെയും 2014 മാർച്ച് എട്ടിനു പടനിലം കാരിമുക്കം ക്ഷേത്രത്തിനുസമീപം രാത്രിയിൽ 15 പേർ ചേർന്നു ഉപദ്രവിച്ച കേസിൽ ഏഴാംപ്രതിയാണ് എന്നാരോപിച്ചു അരവിന്ദാക്ഷനെ 2014 മാർച്ച് 12നാണ് നൂറനാട് എസ്ഐയും മറ്റു പോലീസുകാരും ചേർന്ന് ജോലിസ്ഥലത്തുനിന്നും സ്റ്റേഷനിലേക്ക്…
Read More