ഇവിടെ കോമഡിയില്ല പുറത്താക്കൽ മാത്രം..! ആ​ല​പ്പു​ഴ​യി​ൽ എ​ൻ​സി​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം; സംസ്ഥാന പ്രസിഡന്‍റിനെ പുറത്താക്കാ ൻ ശ്രമം നടത്തിയ മാണി സി കാപ്പൻ വിഭാഗം പ്ര​സി​ഡ​ന്‍റി​നെ നീ​ക്കിയതാ‍യി ഉ​ഴ​വൂ​ർ വി​ഭാ​ഗം

uzhavoor-vijayan-lആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ൻ​സി​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം. മാ​ണി സി ​കാ​പ്പ​നെ അ​നു​കൂ​ലി​ക്കു​ന്ന ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ ഉ​ഴ​വൂ​ർ വി​ജ​യ​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം പു​റ​ത്താ​ക്കി പു​തി​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​യും ജി​ല്ലാ ക​മ്മ​റ്റി​യെ​യും പ്ര​ഖ്യാ​പി​ച്ചു.
എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​നെ പി​ൻ​തു​ണ​യ്ക്കു​ന്ന വി​ഭാ​ഗം പു​റ​ത്താ​ക്കി​യ​ത്.

എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ ര​ഹ​സ്യ​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത് ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ഉ​ഴ​വൂ​ർ വി​ഭാ​ഗം പ​റ​യു​ന്ന​ത്. വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ട്ടു​നി​ന്ന​താ​യും ഒ​രു വി​ഭാ​ഗം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ത്ത യോ​ഗം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പു​ന​സം​ഘ​ട​ന​യും ഇ​രു​വി​ഭാ​ഗ​ങ്ങ​ളും വെ​വ്വേ​റെ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ ഒ​രു വി​ഭാ​ഗം പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ൻ​സി​പി കു​ട്ട​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ റോ​ജോ ജോ​സ​ഫി​നെ​യാ​ണ് ഉ​ഴ​വൂ​ർ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കെ. ​വേ​ണു​ഗോ​പാ​ൽ, എ​സ്. ഷാ​ജ​ഹാ​ൻ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​ജി. റാം​മോ​ഹ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബാ​ബു പാ​റ​ക്കാ​ട​ൻ, കെ.​ആ​ർ. ശ്രീ​കു​മാ​ർ, എ​സ്. ഹ​രി​കു​മാ​ർ, കെ. ​അ​നി​ൽ, സു​ഭാ​ഷ് മം​ഗ​ല​ശേ​രി- ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, എ​ൻ. വേ​ണു- ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 25 അം​ഗ ജി​ല്ലാ ക​മ്മ​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related posts