ആർക്കും വിട്ടുകൊടുക്കില്ല..! പട്ടാപകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് പരാതി; വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ബന്ധുക്കൾ

marriage-olichottamരാ​മ​ങ്ക​രി: വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് കു​ന്നം​ങ്ക​രി​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ് വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു യു​വാ​ക്ക​ൾ രാ​മ​ങ്ക​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി തൈ​പ്പ​റ​ന്പ് ഉ​ണ്ണി​ക്കു​ട്ട​ൻ(40), ക​ണ്ണാ​ടി മു​ല്ല​യ്ക്ക​ൽ വി​ട്ടി​ൽ അ​ന​ന്ത​ൻ(20), ക​ണ്ണാ​ടി തൈ​പ്പ​റ​ന്പ് ബി​നു​മോ​ൻ(37), വെ​ളി​യ​നാ​ട് ക​ന്നി​ട്ട​യി​ൽ അ​ഖി​ൽ(21) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ബ​ല​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​വ​ർ ബ​ന്ധു​ക്ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ലി​നു തു​നി​ഞ്ഞ​തോ​ടെ സം​ഭ​വം വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഉ​ട​നെ ത​ന്നെ രാ​മ​ങ്ക​രി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Related posts