വെറും തട്ടിപ്പ് പരിപാടി..! ദേ​ശീയ പാ​ത​യോ​ര​ത്തെ കൈ​യേ​റ്റ​ങ്ങ​ളുടെ ഒഴിപ്പിച്ചു ​നീ​ക്ക​ൽ നടപടി ഉദ്യോഗസ്ഥരുടെ വെറും തട്ടിപ്പെന്ന് ആക്ഷേപം

തു​റ​വൂ​ർ: ദേ​ശി​യ പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​ൽ ത​ട്ടി​പ്പെ​ന്ന് ആ​ക്ഷേ​പം. അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച താ​ത്ക്കാ​ലി​ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​തും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​ഴ​യ സ്ഥ​ല​ത്തു​ത​ന്നെ പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ത​ട്ടി​പ്പാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​രാ​ൻ കാ​ര​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചേ​ർ​ത്ത​ല ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത ക​ട​ക​ളും മ​റ്റും ഇ​ന്ന​ലെ പൊ​ളി​ച്ചു നീ​ക്കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ദേ​ശീ​യ​പാ​ത കൈ​യേ​റി നി​ർ​മി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്വ​യം പൊ​ളി​ച്ചു നീ​ക്കു​വാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ അ​റി​യി​പ്പു ന​ൽ​കി​യി​ട്ടും ആ​രും പൊ​ളി​ച്ചു​നീ​ക്കു​വാ​നും ഒ​ഴി​ഞ്ഞു പോ​കു​വാ​നും ത​യാ​റാ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ദേ​ശി​യ പാ​ത​യോ​ര​ത്തെ പ​ര​സ്യ ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്തു. കെ​ട്ടി​യു​ണ്ടാ​ക്കി​യ താ​ൽ​ക്കാ​ലി​ക നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യെ​ങ്കി​ലും പെ​ട്ടി​ക്ക​ട​ക​ൾ അ​തേ സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ലി​ന് മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യൂ​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു പി​ന്നാ​ലെ…

Read More

സാർ കുറച്ച് പോലീസിനെ വേണം..! അമ്പലപ്പു ഴയിൽ അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പോ​ലീ​സുകാരി​ല്ല; ക്രമസമാധാന പാലനം ഉൾപ്പെടെ അവതാളത്തിലാകുമെന്ന് പോലീസുകാർ

അ​ന്പ​ല​പ്പു​ഴ: അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ൽ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ  കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​മൂ​ലം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.12 മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്ന ജി.​ഡി ജോ​ലി​ക​ൾ 24 മ​ണി​ക്കൂ​റും ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പോ​ലീ​സു​കാ​ർ. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ര​ണ്ടു പോ​ലീ​സു​കാ​ർ ചി​കി​ത്സ​യി​ലാ​ണ്. പ​ല സ്ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ച​പ്പോ​ൾ ചി​ല​രെ അ​തി​ലേ​ക്ക് പോ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു. സ്ഥ​ലം മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ക​രം നി​യ​മ​നം ന​ട​ന്നി​ട്ടു​മി​ല്ല. ജോ​ലി​ക്കൂ​ടു​ത​ൽ കാ​ര​ണം ആ​രും സ്റ്റേ​ഷ​നി​ലേ​ക്ക് വ​രാ​ൻ താ​ല്ല​ര്യ​പ്പെ​ടാ​ത്ത​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണം. മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച ഇ​ല്ലാ​യ്മ മൂ​ലം ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ക​ട്ടെ മെ​ഡി​ക്ക​ൽ ലീ​വി​ലു​മാ​ണ്. വേ​ണ്ട​ത്ര പോ​ലീ​സു​കാ​രെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന മു​ൾ​പ്പ​ടെ അ​വ​താ​ള​ത്തി​ലാ​കു​മെ​ന്നു പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്നു.

Read More

ഓട്ടോ സ്റ്റാന്‍റിലെത്തി യൂ​ണി​യ​ൻ നേ​താ​വി​ന് നേ​രേ എ​സ്ഐ​യു​ടെ അ​സ​ഭ്യ​വ​ർ​ഷം; തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി; ഓട്ടോറിക്ഷക്കാർ ക്കെതിരെ വ്യാപക പരാതിയെന്ന് പോലീസ്

മാ​ന്നാ​ർ:  സ്റ്റാ​ൻ​ഡി​ലെ​ത്തി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി പ്ര​ക​ട​നം ന​ട​ത്തി. ര​ണ്ട് മാ​സം മു​ന്പ് മാ​ന്നാ​ർ സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ്ജെ​ടു​ത്ത എ​സ്ഐ സ്ഥി​ര​മാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച് വ​രു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ്ഥി​ര​മാ​യി ടൗ​ണി​ലെ സ്റ്റാ​ൻ​ഡി​ൽ എ​ത്തി ഇ​വ​രു​ടെ ബു​ക്കും പേ​പ്പ​റും പ​രി​ശോ​ധി​ക്കു​ക​യും പി​ഴ ന​ൽ​കു​ക​യും പ​തി​വാ​ണ​ത്രേ. ഇ​ന്ന​ലെ​യും സ്റ്റാ​ൻ​ഡി​ൽ എ​ത്തി ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​നെ ഓ​ട്ടോ​റി​ക്ഷാ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​റ്റി​യു സെ​ക്ര​ട്ട​റി ബി​ജു​കു​ട്ട​ൻ ചോ​ദ്യം ചെ​യ്തു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ എ​സ്ഐ ഇ​യാ​ളെ​യും യൂ​ണി​യ​നെ​യും പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ  മി​ന്ന​ൽ പ​ണി​മു​ട​ക്ക്  ന​ട​ത്തു​ക​യാ​യി​രു​ന്നു.  വി​വ​ര​മ​റി​ഞ്ഞ് സി​പി​എം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​എ​ൻ.​ശെ​ൽ​വ​രാ​ജ്, പ്ര​ദീ​പ് കു​മാ​ർ, പി​എ​എ ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ…

Read More

അമ്മയോടൊപ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന്‍റെ നാ​ല​ര​പ്പ​വ​ൻ ക​വ​ർ​ന്നു; പു​ല​ർ​ച്ചെ വീടിന്‍റെ വാതിൽ തു​റ​ന്നു കി​ട​ക്കു​ന്നത് കണ്ടപ്പോഴാണ് മോഷണം അറിയുന്നതെന്ന് പിതാവ്

കാ​യം​കു​ളം: അ​മ്മ​യോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ നാ​ല​ര​പ്പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കാ​യം​കു​ളം കു​റ്റി​ത്തെ​രു​വ് ദേ​ശ​ത്തി​ന​കം കു​ന്പ​ള​ത്തു​വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ ജ​ന​ൽ​പാ​ളി തു​റ​ന്ന​ശേ​ഷം ക​ത​കി​ന്‍റെ ലോ​ക്ക് മാ​റ്റി അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന്‍റെ അ​ര​ഞ്ഞാ​ണ​വും കാ​ൽ​ത​ള​യും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ​ന്ന​കു​മാ​ർ പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ക​ത​ക് തു​റ​ന്നു കി​ട​ക്കു​ന്ന​ത് കാ​ണു​ക​യും മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Read More

ദാഹിച്ച് പരുമല..! ഉണ്ടായിരുന്ന ജലം ടാങ്കർ ലോറിക്കാർ കൊണ്ടുപോയി; കുടിവെള്ളത്തി നായി നാട്ടുകാർ നെട്ടോട്ടമോടുന്നു; അധികൃ തർ അടിയന്തര നടപടി എടുക്കണമെന്ന്

മാ​ന്നാ​ർ: നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ​ചു​റ്റ​പ്പെ​ട്ട പ​രു​മ​ല ദ്വീ​പി​ന് ജ​ല സ​മൃ​ദ്ധി​യു​ടെ നാ​ളു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഒ​രി​ക്ക​ലും വ​റ്റാ​ത്ത കി​ണ​റു​ക​ളും ന​ദി​ക​ളും കു​ള​ങ്ങും നി​റ​ഞ്ഞ ഈ ​ഗ്രാ​മ​ത്തി​ന് ഇ​ന്നു കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി. പ​രു​മ​ല​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ആ​യി​ര​ക​ണ​ക്കി​ന്  ലി​റ്റ​ർ  വെ​ള്ള​മാ​ണ് ദി​നം​പ്ര​തി ടാ​ങ്ക​റു​ക​ളി​ലും മ​റ്റു​മാ​യി ഇ​വി​ടെ നി​ന്നും വേ​ന​ൽ കാ​ല​ത്ത് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ശു​ദ്ധ ജ​ലം ഇ​വി​ടെ നി​ന്നാ​ണ് പ​ന്പ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ന്നെ ജ​ലം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും പ​രു​മ​ല നി​വാ​സി​കാ​ൾ​ക്ക് ജ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭൂ​രി​പ​ക്ഷം കി​ണ​റു​ക​ളും വ​റ്റി വ​ര​ണ്ടു​ക​ഴി​ഞ്ഞു. പ​രു​മ​ല​യ്ക്ക് ചു​റ്റു​മു​ള​ള ന​ദി​ക​ളി​ലി​ൽ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യി ജ​ലം മ​ലി​ന​മാ​യി മാ​റി​യ​ത് വെ​ള്ളം ഇ​ല്ലാ​താ​കാ​ന​മു​ള്ള കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. കൂ​ടാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും നി​ക​ത്തി ജ​ല സ്രോ​ത​സ് ഇ​ല്ലാ​താ​ക്കി. ന​ദി​യി​ൽ ജ​ലം കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്തു നി​ന്നും ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​ത് പ​രു​മ​ല​യോ​ട്…

Read More

ജലമേളകൾക്ക് മുന്നോടിയായി ചെ​റു​ത​ന ചു​ണ്ട​ൻ​ മുഖം മിനുക്കുന്നു; കോ​ഴി​മു​ക്ക് സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്

ഹ​രി​പ്പാ​ട്: നെ​ഹ്റു​ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​മേ​ള​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ചെ​റു​ത​ന ചു​ണ്ട​ൻ വ​ള്ളം പു​തു​ക്കി​പ്പ​ണി​യു​ന്നു. ആ​റു ല​ക്ഷം രൂ​പ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ ചെ​റു​ത​ന ക​ട​വി​നു സ​മീ​പ​മു​ള്ള മാ​ലി​പ്പു​ര​യി​ൽ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കൈ​ത്ത​ല പ​ട്ട​യി​ട്ട് വ​ള്ളം ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളും വ​ങ്ക് പു​തു​ക്ക​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​മു​ക്ക് സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യാ​ണ് മു​ഖ്യ​ശി​ൽ​പി. രാ​ജേ​ന്ദ്ര​ൻ, പ്ര​സ​ന്ന​ൻ, വേ​ണു, ര​വി എ​ന്നി​വ​ർ സ​ഹാ​യി​ക​ളും പ്ര​സ​ന്ന​ൻ മി​നു​ക്കു​പ​ണി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു. 1971ലാ​ണ് ചെ​റു​ത​ന ക​ര​യി​ൽ പു​തി​യ​താ​യി ചു​ണ്ട​ൻ വ​ള്ളം നീ​റ്റി​ലി​റ​ക്കു​ന്ന​ത്. ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ രാ​ജ​ശി​ല്പി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കോ​ഴി​മു​ക്ക് നാ​രാ​യ​ണ​ൻ ആ​ചാ​രി​യു​ടെ ക​ര​വി​രു​തി​ലാ​ണ് ചെ​റു​ത​ന ചു​ണ്ട​ൻ നി​ർ​മി​ച്ച​ത്. പി​ന്നീ​ട് ഈ ​വ​ള്ളം ആ​ല​പ്പാ​ട്ടു​കാ​ർ​ക്ക് വി​റ്റു. 1986 ൽ ​പു​തി​യ വ​ള്ളം നി​ർ​മ്മി​ച്ചു. പ്രാ​ദേ​ശി​ക ജ​ല​മേ​ള​ക​ളി​ൽ  വി​ജ​യം പ​തി​വാ​ക്കി​യ ചെ​റു​ത​ന ചു​ണ്ട​ൻ 2004ൽ ​നെ​ഹ്റു​ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു. മേ​യ് പ​കു​തി​യോ​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​ള്ളം നീ​റ്റി​ലി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ര​ക്കാ​രും ചു​ണ്ട​ൻ വ​ള്ള…

Read More

എല്ലാവർക്കും മാതൃകയാക്കാം..! പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രിച്ച് എടത്വപള്ളി പെരു ന്നാൾ ; പ്ലാസ്റ്റിക് ബഹിഷ്കരിച്ചുള്ള സം​സ്ഥാ​നത്തെ​ ആ​ദ്യ പെരുന്നാളെന്ന് ഭാരവാഹികൾ

എ​ട​ത്വ: റ​ഫ്രി​ജ്ര​റേ​റ്റ​റും ഫ്രീ​സ​റു​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് വീ​ടു​ക​ളി​ലും മ​റ്റും ത​ണു​ത്ത വെ​ള്ളം കു​ടി​ക്കാ​ൻ മ​ണ്‍​ക​ല​ങ്ങ​ളി​ലും മ​ണ്‍​കൂ​ജ​ക​ളി​ലും വെ​ള്ളം നി​റ​ച്ചു​വെ​ക്കു​ക​യും കു​ടി​ക്കു​ക​യും ചെ​യ്തി​രു​ന്ന കാ​ല​ത്തെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടു എ​ട​ത്വ പ​ള്ളി​യി​ൽ വ്യ​ത്യ​സ്ഥ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് ഇ​ത്ത​വ​ണ തി​രു​നാ​ളി​നു പ​ള്ളി അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ട​ത്വ പ​ള്ളി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്‍​ക​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. മ​ണ്‍​ക​ല​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് എ​ത്തി​ച്ച​ത്. ടാ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക​ല​ങ്ങ​ളി​ലെ വെ​ള്ള​ത്തി​നു ത​ണു​പ്പ് കി​ട്ടു​ന്ന​തി​നും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ആ​യു​ർ​വേ​ദ പ​ച്ച​മ​രു​ന്നു​ക​ളും ചേ​ർ​ക്കു​ന്നു​ണ്ട്. പ​ള്ളി​യി​ലേ​യ്ക്കു​ള്ള ജ​പ​മാ​ല​വീ​ഥി​യി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം മ​ണ്‍​ക​ല​ങ്ങ​ൾ സ്ഥാ​പി​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്‍​ക​ല​ങ്ങ​ൾ ഇ​റ​ക്കാ​ൻ പ​ള്ളി​ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. തി​രു​നാ​ൾ കാ​ല​ത്ത് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ പ​ള്ളി​ക്ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ തി​രു​നാ​ളാ​യി​രി​ക്കും എ​ട​ത്വ പ​ള്ളി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പാ​ലാ രൂ​പ​താ സ​ഹാ​യ…

Read More

ത​ന്നാ​ൽ ക​ഴി​യാ​വു​ന്ന ഒരുസഹായം..! ദാ​ഹി​ച്ചു വ​ല​യു​ന്ന​വ​ർ​ക്കു സൗ​ജ​ന്യകുടിവെള്ളമൊ​രു​ക്കി വ്യാ​പാ​രി; ഇങ്ങനെ യൊന്നു ചെയ്യാൻ സാധിച്ചതിൽ സംതൃപ്തനെന്ന് ഷാജി

ആ​ല​പ്പു​ഴ: ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ ദാ​ഹി​ച്ചു വ​ല​യു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ശു​ദ്ധ​ജ​ല​മൊ​രു​ക്കി മാ​തൃ​ക​യാ​കു​ക​യാ​ണ് ഒ​രു വ്യാ​പാ​രി. ദേ​ശീ​യ​പാ​ത​യി​ൽ ആ​ല​പ്പു​ഴ തു​ന്പോ​ളി​യി​ൽ മോ​ളു ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന വ്യാ​പാ​രി ഷാ​ജി​യാ​ണ് ത​ന്‍റെ സ്ഥാ​പ​ന​ത്തി​നു​മു​ന്പി​ൽ പ്ര​ത്യേ​കം പ​ന്ത​ലൊ​രു​ക്കി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന ശു​ദ്ധ​ജ​ലം ര​ണ്ടു ജാ​റു​ക​ളി​ലാ​ക്കി ത​ന്‍റെ ക​ട​യു​ടെ മു​ന്പി​ൽ ഇ​ദ്ദേ​ഹം എ​ല്ലാ​ദി​വ​സ​വും വെ​ക്കും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രും മ​റ്റും ദാ​ഹം തീ​ർ​ക്കാ​ൻ ഷാ​ജി​യു​ടെ ക​ട​യു​ടെ മു​ന്പി​ൽ ചെ​ല്ലും. വ​ർ​ഷ​ങ്ങ​ളാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്തു പെ​യി​ന്‍റ്, സാ​നി​ട്ട​റി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ഷാ​ജി​യു​ടെ മ​ന​സ്സി​ൽ  ഒ​ന്ന​ര​മാ​സം മു​ന്പാ​ണ് ഈ ​ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. എ​ല്ലാ വ​ർ​ഷ​ത്തേ​ക്കാ​ളും കൊ​ടും​വ​ര​ൾ​ച്ച​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ത​ന്നാ​ൽ ക​ഴി​യാ​വു​ന്ന ഒ​രു ന​ല്ല പ്ര​വൃ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സം​തൃ​പ്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സ്വി​ച്ച് ഇ​ട്ട​പോ​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രെ​യാ​ക്കാ​നാ​വി​ല്ല; സർക്കാർ വരുമ്പോള്‍ മുൻസർക്കാ രിന്‍റെ കാലത്തിരുന്നവർ ഭരണയന്ത്രത്തെ നശിപ്പിച്ചിരുന്നെന്ന് മു​ഖ്യ​മ​ന്ത്രി

ചേ​ർ​ത്ത​ല: മൂ​ല്യ​ച്യു​തി സം​ഭ​വി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​നി ഇ​ത് ന​ട​ക്കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ള്ള് ചെ​ത്ത് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ​സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​വ​ർ ഭ​ര​ണ​യ​ന്ത്ര​ത്തെ ദു​ഷി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രി​ലും മൂ​ല്യ​ച്യു​തി​യും അ​പ​ച​യ​വും വ​ന്നു.എ​ന്തും ആ​കാ​മെ​ന്ന സ്ഥി​തി വ​ന്നു. ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്ന സം​വി​ധാ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​രു​ന്പോ​ഴു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ നേ​രാ​യ മാ​ർ​ഗ​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ൽ സ്വി​ച്ച് ഇ​ട്ട​തു​പോ​ലെ ന​ട​ക്കി​ല്ല. സ​മ​യം എ​ടു​ക്കും. ചി​ല​രെ​യെ​ങ്കി​ലും ഇ​ത് ന​ട​ക്കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി​യും വ​രും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം പാ​ഴാ​വി​ല്ല. ആ​ടി​നെ പ​ട്ടി​യും പേ​പ്പ​ട്ടി​യു​മാ​ക്കു​ന്ന പ്ര​ച​ര​ണ​രീ​തി​ക​ളാ​ണ് നാ​ട്ടി​ലു​ള്ള​ത്. ഇ​ട​തു​പ​ക്ഷം ദേ​ശീ​യ​ത​ല​ത്തി​ൽ വ​ലി​യ ശ​ക്തി​യ​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫി​നെ നേ​രി​ടാ​നാ​ണ് ബി​ജെ​പി​യു​ടെ അ​ജ​ണ്ട. ഏ​തു​ത​രം അ​ജ​ണ്ട​യും നേ​രി​ടു​വാ​നും പ്ര​തി​രോ​ധി​ക്കു​വാ​നും പ​രി​ച​യ​വും ക​ഴി​വു​മു​ള്ള​വ​രാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​ങ്കി​ലും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി…

Read More

സാമ്പത്തിക വർഷത്തെ തട്ടിപ്പ്..! തോട് വൃത്തിയാക്കാൻ ചിലവായത് 10,000 രൂപ; പണികഴിഞ്ഞപ്പോൾ തൊഴിലാളി കൾ ഒപ്പിട്ടു നൽകിയത് ഒരു ലക്ഷത്തിന്‍റെ വൗച്ചറിൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​ദ്ധ​തി​യി​ൽ വ്യാ​പ​ക അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം. പ​ദ്ധ​തി​പ്ര​കാ​രം വാ​ർ​ഡ് ഒ​ന്നി​ന് ഒ​രു ല​ക്ഷം വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല വാ​ർ​ഡു​ക​ളി​ലും ഇ​തി​ന്‍റെ പ​ത്തി​ലൊ​ന്ന് മാ​ത്രം ചി​ല​വ​ഴി​ച്ച് പ​ണം പൂ​ർ​ണ​മാ​യും ചി​ല​വാ​ക്കി​യ​താ​യു​ള്ള വ്യാ​ജ വൗ​ച്ച​റു​ക​ളും ബി​ല്ലു​ക​ളും ഹാ​ജ​രാ​ക്കി തു​ക മാ​റി​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം. ന​ഗ​ര​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലൊ​ന്നി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് 10,000 രൂ​പ​യാ​ണ് ചി​ല​വ​ഴി​ച്ച​ത്. പ​ള്ളാ​ത്തു​രു​ത്തി​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള വേ​ത​ന​മാ​യി 10,000 രൂ​പ ന​ൽ​കി​യ​ശേ​ഷം ഒ​രു ല​ക്ഷ​ത്തി​ന്‍റെ വൗ​ച്ച​റാ​ണ് ഒ​പ്പി​ടീ​ച്ച് വാ​ങ്ങി​യ​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ന​ഗ​ര​സ​ഭ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ബെ​നി​ഫി​ഷ​റി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഷ​ർ ചെ​യ്യു​ക​യും ഇ​ത് ചെ​ക്കു​മെ​ഷ​ർ…

Read More